വഴി തെറ്റിയ കാമുകൻ – 14 14

ഒരു ഹെലികോപ്റ്റർ വരുന്നത് കണ്ട് അഫി ഏന്റെ മുഖത്തേക്ക് നോക്കി ഹെലിപ്പാടിൽ ലാന്റ് ചെയ്ത ചോപ്പറിൽ നിന്നും അമൽ ഇറങ്ങി എല്ലാരോടും സംസാരിച്ചുകൊണ്ടിരിക്കുന്ന അവനെയൊന്നുനോക്കി ഞാൻ മുറിയിലേക്ക് നടന്ന പിറകെ അഫിയും മുറിയിലേക്ക് വന്നു അല്പം സമയംകൊണ്ട് അമലും ബിച്ചുവും മുറിയിലെത്തി

ഏതിന്റെ ബാക്കിയാ

കണ്മണി… അവൾക്കുവേണ്ടി പണിതതിന്റെ വാലാണ്…

മ്മ്… ആര്…

അന്ന് അവരുടെ കൂടെയുണ്ടായിരുന്ന മുതുരാജിന്റെ മകൻ രാഹുൽ… കൂടെ അവന്റെ പാട്ണർ അമർ എന്നൊരു പര നാറിയും… രണ്ടാളും കൂടെ പെണ്ണും കള്ളും ഡ്രക്സുംവിറ്റും കൊട്ടേഷൻ എടുത്തും ഒരുപാട് സമ്പാദിച്ചു… എല്ലാത്തിനും മറയായി കൺസ്ട്രക്ഷനും റിയൽ എസ്റ്റേറ്റും… തമിഴ്നാട് മുഴുവൻ പടർന്നുകിടക്കുന്ന ഫിനാൻസ് സ്ഥാപനവും… സപ്പോർട്ടിന് മിനിസ്റ്റർ പളനിചാമിയും നാല് എം എൽ എ മാരും…

മ്മ്…

ബെഡിലേക്ക് മലർന്നു കിടന്നു ഇടം കാൽ പാദം ബെഡിൽ കുത്തി വലം കാൽ താഴേക്ക് തൂക്കിയിട്ടു വലം കൈതണ്ട കണ്ണിനു മുകളിലൂടെ വെച്ചു

നിശ്ചയം കഴിഞ്ഞോട്ടെ…

ശെരി…

ഒന്നും സംഭവിക്കാതെ എനിക്ക് കാണണം…

ശെരി…

അവർ രണ്ടുപേരും പുറത്തേക്കിറങ്ങി അഫി ഡോർ ലോക്ക് ചെയ്തുകൊണ്ടെന്റെ ഇടതുവശത്തുവന്നു കിടന്നു കെട്ടിപിടിച്ചുകൊണ്ട് തല നെഞ്ചിലേക്ക് വെച്ചു

കണ്ണടച്ചവളെ ചേർത്തുപിടിച്ചു കിടക്കെ ഓർമ്മകൾ ഉള്ളിൽ തെളിഞ്ഞു

വർഷങ്ങൾക്ക് മുൻപുള്ള ഒരു വ്യായാഴ്ച്ച പതിവുപോലെ എഴുന്നേറ്റു ബിച്ചുവും അൽത്തുവും ഞാനും വർക്ക്‌ ഷോപ്പിലേക്ക് ചെന്നു ജോലി ആരംഭിച്ചു സമയം പത്തുമണികഴിഞ്ഞിട്ടും എന്നും എട്ടുമണിക്ക്‌ മുൻപ് എത്താറുള്ള ചന്ദ്രേട്ടൻ എത്തിയിട്ടില്ല കുറച്ചുസമയം കഴിഞ്ഞതും ചന്ദ്രേട്ടന്റെ വിളിവന്നു ഫോൺ എടുത്തു…

ഹലോ…

ചന്ദ്രേട്ടാ എന്ത്‌ പറ്റി ഇങ്ങോട്ട് കണ്ടില്ലല്ലോ…

നിങ്ങളെവിടെയാ…

വർക്ക്‌ ഷോപ്പിലുണ്ട്…

നിങ്ങളൊന്ന് ഇങ്ങോട്ട് വരാമോ… ഏന്റെ വീട്ടിലേക്ക്…

ഇപ്പൊ വരണോ വൈകീട്ട് മതിയോ…

ഇപ്പൊ…

ശെരി…

വേഷം മാറി ചന്ദ്രേട്ടന്റെ വീട്ടിലേക്ക് വെച്ചുപിടിച്ചു തുറന്നിട്ട വാതിലിലൂടെ അകത്തേക്ക് കയറി സോഫയിൽ ഇരിക്കുന്ന മുത്തുവിനെയും ചന്ദ്രേട്ടനെയും നോക്കെ

ചന്ദ്രേട്ടൻ : ഹാ… നിങ്ങൾ വന്നോ… ഇരിക്ക്

മുഖത്തേ സ്ഥായിയായ പുഞ്ചിരിക്ക് പകരം വരുത്തിതീർത്ത ചിരിയോടെ ചന്ദ്രേട്ടൻ ഞങ്ങളെ സ്വീകരിച്ചു കാര്യമായ എന്തോ ടെൻഷൻ ഉണ്ടെന്ന് മനസിലായി

ഞങ്ങൾ ഇരുന്ന കുറച്ച് സമയവും ഒന്നും മിണ്ടാതെ മൗനമായി ഇരുന്ന ചന്ദ്രേട്ടൻ എഴുന്നേറ്റു നടന്നു ഡൈനിങ് ടേബിളിലെ വെള്ളം എടുത്തു വായിലേക്ക് കമിഴ്ത്തി മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതിനിടെ

ഞങ്ങൾ മുത്തുവിനെ നോക്കി എന്താണെന്നു ആംഗ്യം കാണിച്ചതിന്

എന്താണെന്നറിയില്ല എന്നെ കാലത്ത് വിളിച്ചുവരുത്തിയതാ അപ്പൊ മുതൽ ഒന്നും മിണ്ടിയിട്ടില്ല

ശെരി നിങ്ങളിരിക്ക് ഞങ്ങൾ ചോദിക്കാം

ഞനും അൽത്തുവും എഴുന്നേറ്റരികിലേക്ക് ചെന്നു

ചെന്ദ്രേട്ടാ… എന്ത്‌ പറ്റി…

എന്ത്‌ പറയണമെന്നറിയാതെ ചന്ദ്രേട്ടൻ മുത്തുവിനെ ഒന്ന്നോക്കി

വാ നമുക്ക് പുറത്തേക്ക് നിൽക്കാം…

ഞങ്ങൾ മൂന്നുപേരും പുറത്തേക്കിറങ്ങി

ചെന്ദ്രേട്ടൻ : (ചുറ്റും നോക്കി പതിഞ്ഞ ശബ്ദത്തിൽ) ഒരു പ്രശ്നമുണ്ട്…

അത് മനസിലായി നിങ്ങൾ എന്താ കാര്യമെന്നു പറ എന്തായാലും നമുക്ക് നോക്കാം

മുത്തുവില്ലേ…

ആ…

മുത്തുവിന്റെ മോള്…

ഹാ… കണ്മണി…

മ്മ്… അവള് പോയെടാ…

പിന്നേ… നിങ്ങളൊന്നു പോയേ അവളാരെ കൂടെ പോവാൻ നായികക്ക് നാൽപ്പത്തുവട്ടവും അപ്പ അമ്മ എന്നും പറഞ്ഞു നടക്കുന്ന കണ്മണിയോ… നിങ്ങൾ വല്ല സ്വപ്നോം കണ്ടു പേടിച്ചതാവും…

(ദേഷ്യവും നിസ്സഹായതയും കൂടെ കടിച്ചുപിടിച്ചുകൊണ്ട് മുരൾച്ച പോലെ) അവളാരേം കൂടെ പോയതല്ല മൈരേ… കണ്മണി പോയി… അവള് മരിച്ചുപോയി… (ചന്ദ്രേട്ടന്റെ കണ്ണിൽ നിന്നും കണ്ണുനീര് ഒഴുകിയിറങ്ങി)

കേട്ടത് വിശ്വസിക്കാൻ കഴിയാതെ ഞങ്ങൾ തറഞ്ഞുനിന്നു

കണ്മണി

പേരിനെ സാതൂകരിക്കുന്നപോലെ മുത്തു എന്ന മുത്തുരാജിന്റെയും ദേവകിയുടെയും കണ്മണി കഴിഞ്ഞ സ്കൂൾ വെക്കേഷന് മുത്തുവിനോടൊപ്പം ദേവകി അക്കയും അവളും തങ്കച്ചി കൗസുവും മുത്തുവിന്റെ തമ്പി പളനിയും ഒരിക്കലേ അവളിവിടെ വന്നിട്ടുള്ളൂ കിലുക്കാം പെട്ടിപോലെ എപ്പോഴും അണ്ണാ എന്ന് വിളിച്ചു പുറകെ നടക്കുന്ന അവൾ ഞങ്ങൾക്കും അവൾ കണ്മണി തന്നെ

Leave a Reply

Your email address will not be published. Required fields are marked *