വഴി തെറ്റിയ കാമുകൻ – 14 14

ഞെട്ടലോടെ എന്നെ നോക്കി

ദിവ്യ അവൾ അന്ന് കള്ളം പറഞ്ഞുപോയത് വീട്ടിൽ പോവാൻ വേണ്ടിയല്ല ഞങ്ങളിൽ ഏതെങ്കിലും ഒരാളെ എത്തിച്ചുകൊടുത്താൽ തലക്ക് അമ്പതുലക്ഷം നൽകാം എന്ന് അവർ പറഞ്ഞതിന്റെ ഭാഗമായിട്ടായിരുന്നു അത് മുൻകൂട്ടി അറിയാൻ കഴിഞ്ഞതുകൊണ്ട് മൂത്തിനെ മാറ്റി അഫിയെയും കൊണ്ട് ഞാനവിടെ ചെന്നത് അവിടെ ഞങ്ങളുടെ ജീവനെടുക്കാൻ വന്നവരിൽ ഒരാളെ പോലും ബാക്കി വെച്ചില്ല എല്ലാരേയും കൊന്നു എല്ലാം കണ്ട ദിവ്യക്ക് സ്വയം മരിക്കാൻ മൂന്നുദിവസത്തെ സമയം കൊടുത്തു അവൾ ആത്മഹത്യക്ക് ശ്രെമിചെങ്കിലും മക്കൾ കണ്ടതുകൊണ്ട് രക്ഷപെട്ടു അവളോട് സുഹൈൽ ചെന്ന് ഇനി ഞങ്ങളുടെയോ നിങ്ങളുടെയോ നിഴൽവെട്ടത്ത് കടന്നുവരരുതെന്നും വന്നാൽ കുടുംബത്തോടെ ഇല്ലാതാക്കുമെന്നും പറഞ്ഞു

അപ്പൊ അവൾ അമ്മക്ക് സുഖമില്ലെന്നു പറഞ്ഞത്…

അവളുടെ അമ്മ വർഷങ്ങൾക്ക് മുൻപ് അവളുടെ അച്ഛന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടിപോയതാണ് ഇപ്പൊ എവിടെയാണെന്ന് അവൾക്കുത്തനെ അറിയില്ല…

മ്മ്…

നൂറാ… കമ്പനിയിൽ നിന്നും ആളുകളെ പുറത്താക്കിയതിന് എനിക്ക് ശാപം കിട്ടുമെന്ന് പറഞ്ഞവളാണ് നീ അത്രയും പാവംപിടിച്ച നിനക്ക് ചിന്തിക്കാൻ കഴിയുന്നതിലേറെ പേരുടെ കണ്ണീരിൽ മുങ്ങി കുളിച്ച് നിൽക്കുന്നവനാണ് ഞാൻ… എല്ലാം ഏന്റെ കൈകൊണ്ടല്ലെങ്കിലും ഏന്റെ സമ്മതമില്ലാതെയോ ഞാൻ പറഞ്ഞിട്ടല്ലാതെയോ അവർ ഒന്നും ചെയ്തിട്ടില്ല അതിനാൽ എല്ലാ പാപവും എനിക്ക് മാത്രം അവകാശപ്പെട്ടതാണ്… നിങ്ങൾ നല്ലവൻ എന്ന് കരുതി സ്നേഹിക്കുന്ന എത്ര കഴുകിയാലും രക്തത്തിന്റെ മണവും കണ്ണീരിന്റെ രുചിയും മാറാത്തവനാണ്… ഏന്റെ ശെരികൾക്കപ്പുറം നിയമങ്ങളോ മറ്റെന്തെങ്കിലുമൊ ഏന്റെ പ്രവർത്തികൾക്കെണിക്ക് തടസമാവാറില്ല… ഇതൊക്കെകൊണ്ടുതന്നെ സുഹൃത്തെന്നു പറയാൻ ആരെയും ഞാൻ സമ്പാദിച്ചിട്ടുമില്ല… എനോട് ഇനിയും ഒരുപാടടുത്ത ശേഷം ഞാൻ ഇത്തരക്കാരനാണെന്നറിയുമ്പോ ഒരുപക്ഷെ നിനക്കത് താങ്ങാൻ കഴിഞ്ഞെന്ന് വരില്ല…

കൈയിലെ പിടിമുറുക്കികൊണ്ടവൾ എന്റെ മുഖത്തേക്ക് നോക്കി

നീ ഇപ്പൊ പറഞ്ഞത് എനിക്ക് ശെരിക്കും പറഞ്ഞാൽ ഷോക്കിങ് ആയ കാര്യങ്ങൾ തന്നെയാണ് എന്നാലും നീ ചെയ്യുന്നത് നിന്റെ ശെരികളായാൽ മതി അതിലെ ശെരികൾ എനിക്കും കാണാൻ കഴിയും…

അവളെ നോക്കി ചിരിച്ചു

ഞാൻ നിന്നോട് ഒരു കള്ളം പറഞ്ഞിട്ടുണ്ട്… അത് മാറ്റി സത്യം പറയാൻ ഞാൻ കുറെയായി വിചാരിക്കുന്നു…എനിക്കിത്തിരി സമയം തരണം അത് ഞാൻ നിന്നോട് പറയാം…

മ്മ്… നൂറാ… നിന്നോട് ഞാൻ ഒരുകാര്യം കൂടെ പറയാം ഏന്റെ ഇത്താനോടല്ലാതെ മറ്റാരോടും ഞാനിത് പറഞ്ഞിട്ടില്ല… അഫിയെ മാത്രമല്ല ലെച്ചുവും മുത്തും പ്രിയയും റിയയും ഏന്റെ കാമുകിമാർ തന്നെയാണ്

(ദേഷ്യത്തോടെ) ഷെബീ… നീ എന്താണ് ചെയ്യുന്നതെന്ന് നിനക്ക് ബോധമുണ്ടോ… നിനെ മാത്രം മനസിലിട്ടുനടക്കുന്ന അഫി ഇതറിഞ്ഞാൽ…

അവർക്ക് പരസ്പരം അറിയാം എല്ലാ കാര്യങ്ങളും മാത്രമല്ല അവർക്കും അവരിലൊരാൾ എന്നിൽ നിന്ന് അകലുന്നത് സഹിക്കാൻ പറ്റില്ല… എനിക്കും അവരെ വേർതിരിച്ചുകാണാൻ കഴിയുന്നില്ല…

വിശ്വാസം വരാത്തപോലെ എന്നെ നോക്കി

അവർ നിന്റെ സന്തോഷത്തിനുവേണ്ടി സമ്മതിച്ചതാവും… ഞങ്ങളുടെ നാട്ടിൽ ഒരാൾ ഒന്നിലധികം കല്യാണം കഴിക്കുന്നത് സാധാരണയാണ് എങ്കിലും ഭാര്യമാർ തങ്ങളുടെ ഇണയെ മറ്റൊരാളുമായി പങ്കിടുന്നത് മനസുകൊണ്ട് അംഗീകരിക്കില്ല… നിങ്ങളുടെ നാട്ടിൽ ഒരാൾ ഒരു കല്യാണം എന്ന കൾച്ചറിൽ ജീവിച്ച അവർക്കിത് എങ്ങനെ അംഗീകരിക്കാൻ പറ്റും…

അതൊന്നും എനിക്കറിയില്ല അവരോട് ഓരോരുത്തരോടായി ഞാൻ ചോദിച്ചപ്പോഴൊക്കെ അവർ പറഞ്ഞത് അവർ അഞ്ചുപേരും ഒന്നാഎപ്പോഴാണ് അവർ പൂർണമായി എന്ന് അവർക്ക് തന്നെ തോന്നുന്നത് എന്നാണ്… അവർ അഞ്ചുപേരും ഒന്നിച്ച ശേഷം എനിക്കും പഴയതിനേക്കാൾ ധൈര്യവും ഭലവും വന്നപോലെയാണ്…

പെണ്ണുങ്ങൾ അങ്ങോട്ട് വരുന്നത് കണ്ട് ഞങ്ങൾ ആ സംസാരം നിർത്തി അഫിയുടെ കൈയിൽ നിന്നും അച്ചുവിനെ വാങ്ങി കളിപ്പിച്ചുകൊണ്ടിരിക്കെ അവർ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *