അടുപ്പ് സെറ്റ് ചെയ്ത് അകത്തേക്ക് പോയ സുഹൈൽ വലിയ ചെമ്പുമായി തിരികെ വന്ന് ചെമ്പ് അടുപ്പിലേക്ക് വെച്ച് അടുപ്പ് കത്തിച്ചുകൊണ്ട് ഹോസ് എടുത്ത് ചെമ്പിലേക്ക് വെള്ളം തുറന്നിട്ടു
ചിരിയോടെ അമൽ അവന്റെ മുറിവിലൂടെ തടവി കൈയിൽ പറ്റിയ രക്തം ആസ്വദിച്ചു മണത്തു “സ്സ്സ്സ്… ഹാാാ…” അമലിൽ നിന്നും ആസ്വാധനത്തിന്റെ ശ്വാസവും നിശ്വാസവും ഉയർന്നു കേട്ടു
ആടിന്റെ തൊലി പൊളിക്കും പോലെ കയ്യാൽ അലറിവിളിക്കുന്ന സെൽവന്റെ ദേഹത്ത് നിന്നും തൊലി മുഴുവനായി പൊളിച്ചെടുക്കുവാൻ തുടങ്ങി
അവന്റെ കൂട്ടാളികൾ അവന്റെ അലർച്ച സഹിക്കാതെ ഇരു കൈകളാലും ചെവി പൊത്തി അമലിന്റെ ചെയ്തി കാണാൻ കഴിയാതെ കണ്ണുകൾ ഇറുക്കെ അടച്ചു
കഴുത്ത് മുതൽ കാൽ പാതം വരെ ധൃതിയേതുമില്ലാതെ അമൽ തൊലി പൊളിച്ചെടുക്കുമ്പോയേക്കും അവശനായ അവന്റെ തലയിലൂടെ പൈപ്പ് പിടിച്ചതും മുറിവിൽ വെള്ളം വീണ അവൻ അലറി വിളിച്ചു
അമൽ : ഉറങ്ങല്ലേ… ഇച്ചിരെ വെള്ളം കുടിക്ക്…
അവന് കുടിക്കാൻ വെള്ളം കൊടുത്തു കഴിഞ്ഞ് അമൽ അവന്റെ ഓരോ നഖങ്ങളും സാവധാനം പിഴുത്തെടുത്തു വാ തുറന്ന് അലറി വിളിക്കുന്ന അവന്റെ പല്ലുകൾ ഓരോന്നായി രക്തത്തിൽ കുതിർന്ന കയ്യാൽ അമൽ സാവദാനം പിഴുതെടുക്കെ ആ കാഴ്ച്ച കണ്ടവരാരോ അലറി വിളിച്ചതും രക്തത്തിൽ കുതിർന്ന മുഖത്തോടെ തിരിഞ്ഞു ചുറ്റും നോക്കി
അമൽ : ഒറ്റ ശബ്ദം കേൾക്കരുത് കേട്ടാൽ ഇതുതന്നെയാവും അവരുടെയും അവസ്ഥ…
അലറിയവൻനും അലർച്ച കേട്ട് കണ്ണ് തുറന്ന് കാഴ്ചക്കണ്ടലറിയവരും സ്വയം കൈകൊണ്ട് വാ പൊത്തി
ഇടയ്ക്കിടെ കുടിക്കാൻ വെള്ളം കൊടുത്തുകൊണ്ട് അണ പല്ലടക്കം പറിച്ചെടുത്ത അമൽ അവനെ നോക്കി ചിരിയോടെ
അമൽ : ഇപ്പൊ ഒരു ഭംഗിയൊക്കെ വെച്ചു… ഇനി നമുക്കൊന്ന് കുളിക്കാം അപ്പൊ ഒന്നൂടെ ബംഗിയാവും… സുഹൈലെ വെള്ളം റേഡിയല്ലേ…
സുഹൈൽ : (കുമിളകൾ പൊങ്ങിക്കൊണ്ട് വെട്ടി തിളയ്ക്കുന്ന വെള്ളം കാണിച്ചുകൊണ്ട്) എപ്പോഴേ റെഡി…
തല മുടിയിൽ പിടിച്ച് പൊക്കിയെടുത്ത് കഴുത്തറ്റം തിളച്ച വെള്ളത്തിൽ മുക്കി എടുത്തതും അവന്റെ വായിൽ നിന്നും കാറ്റു മാത്രം വെളിയിൽ വരവേ അവനെ പൊക്കി വെളിയിലെക്കിടുമ്പോ ഞരങ്ങുന്ന അവന്റെ മാംസം വെന്ത മണം അവിടെയെങ്ങും പരന്നു
ഇക്കാ… എന്ത് പറ്റി…
നെഞ്ചിൽ കിടക്കുന്ന അഫി തലയുയർത്തി മുഖത്തേക്ക് നോക്കി അവളെ ചേർത്തുപിടിച്ചു
അഫീ…
മ്മ്…
ഞാൻ ചെയ്യുന്നത് തെറ്റാണല്ലേ…
എന്തേ ഇപ്പൊ അങ്ങനെ തോന്നാൻ…
ഞാനൊരു കാര്യം ചോദിക്കട്ടെ…
എന്തേ…
നീയും ഞാനും തമ്മിൽ യാതൊരുബന്ധവുമില്ലായിരുന്നെങ്കിൽ ഏന്റെ ചെയ്തികളെ നിനക്കങ്ങീകരിക്കാൻ പറ്റുമായിരുന്നോ…
എന്താ സംശയം… നിങ്ങൾ ചെയ്യുന്നത് അക്രമമായോ അനീതിയായോ കാണാൻ എനിക്ക് കഴിയില്ല…
അതൊരു പക്ഷേ നീ എന്നെ സ്നേഹിക്കുന്നത് കൊണ്ടോ അല്ലെങ്കിൽ നിന്റെ ഗുരുഭക്തി കൊണ്ടോ തോന്നുന്നതായിക്കൂടെ…
ഞാൻ ചോദിച്ചോട്ടെ…
മ്മ്…
പല മതങ്ങളെ പഠിച്ചതല്ലേ നിങ്ങൾ ഇന്ത്യയിൽ പല നാടും പല സംസ്കാരങ്ങളും പല ദൈവരൂപങ്ങളും മത ചിനങ്ങളും കൂട്ടായ്മകളും നമ്മൾ കണ്ടു അനീതിക്കെതിരെ പ്രവർത്തിക്കാത്ത ഏതേലും ഒരു മതത്തെയോ വിജയിച്ച കൂട്ടായ്മകളെയോ നമ്മൾ കണ്ടോ… ചരിത്രം കുറിച്ചവരെല്ലാം ഒരുത്തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ അനീതിക്കെതിരെ പോരാടിയവരാണ് എന്തിന് നിങ്ങൾ ഏതു പ്രശ്നത്തിലും കണ്ണടച്ചു ധ്യാനിക്കുന്ന മഹാ ദേവൻ പോലും അനീതിക്കെതിരായി ആയുധമെടുക്കില്ലേ… നമ്മൾ പ്രതികരിച്ചത് നമുക്ക് വേണ്ടിയായിരുന്നില്ല പ്രതികരിക്കാൻ അശക്തരായ നീതി നഷ്ടപ്പെട്ട ആളുകൾക്ക് നീതി ഉറപ്പാക്കാൻ വേണ്ടിയല്ലേ നമ്മൾ പ്രതികരിച്ചത്… ചിലപ്പോയൊക്കെ നമ്മുടെ പ്രിയപെട്ടവർക്ക് വേണ്ടിയായിരുന്നില്ലേ… മന്ത്രിമാരുടെയും മറ്റും പണവും സ്വർണവും അടക്കം ട്രാൻസ്‌പോട് ചെയ്തതും കട്ടതും നിങ്ങൾക്ക് സമ്പാദിക്കാനാണോ… അതിൽ നിന്ന് ഉണ്ടാക്കിയ കമ്പനിയുടെ ലാഭമോ എന്തേലും പൈസ നിങ്ങൾ എടുത്തിട്ടുണ്ടോ… കിടപ്പിലായപ്പോൾ നിങ്ങളെ ചികിത്സക്ക് വേണ്ടിപോലും അതിൽ നിന്നും ഒരുരൂപ എടുത്തിട്ടില്ല പിന്നെന്താ… ഒരു കാര്യം മനസിൽ വെച്ചോളൂ എന്നെങ്കിലും നിങ്ങൾ ചെയ്യുന്ന എന്തെങ്കിലും എനിക്ക് തെറ്റായി തോന്നിയാൽ അത് ഞാൻ ആ നിമിഷം നിങ്ങളോട് പറയും… തെറ്റോ ശെരിയോ നിങ്ങളെന്ത് ചെയ്താലും ഞാൻ നിങ്ങളെ കൂടെയുണ്ടാവും…
