മായകണ്ണൻ Likeഅടിപൊളി  

മായകണ്ണൻ

Mayakkannan | Author : Crazy AJR


പ്രിയ വായനക്കാരായ ചേട്ടായിമാരെ ചേച്ചിമാരെ ഞാൻ ആദ്യമേ വലിയൊരു ക്ഷേമ ചോദിക്കുന്നു നിങ്ങളോട്. “?യക്ഷിയെ പ്രണയിച്ചവൻ?-05″പാർട്ട്‌ ഞാൻ ഒന്ന് നിർത്തി വയ്ക്കുകയാണ്. കാരണം യക്ഷിയെ പ്രണയിച്ചവൻ എന്ന കഥ 5 മത്തെ പാർട്ടിൽ എത്തി നിൽക്കുന്നു. ഞാൻ ഒരിക്കലും വിചാരിച്ചതല്ല ഇത്രയും പാർട്ട്‌ എഴുതാൻ പറ്റുമെന്ന്. ഓരോ പാർട്ട്‌ സബ്‌മിറ്റ് ചെയ്യുന്നത് ഒരു പ്രതിഷേയും ഇല്ലാണ്ടാണ്. പക്ഷെ നിങ്ങളുടെയോക്കെ കമെന്റുകൾ വായിക്കുമ്പോൾ അടുത്ത പാർട്ട്‌ എഴുതാൻ എനിക്ക് തോന്നുന്നു. അങ്ങനെയാണ് 4 ആം പാർട്ട്‌ വരെയും ഞാൻ എഴുതിയത്. 5 മത്തെ പാർട്ടിൽ എനിക്ക് എവിടെ തുടങ്ങണം എവിടെ അവസാനിപ്പിക്കണം എന്നറിയില്ല. എന്തെങ്കിലുമൊക്കെ തട്ടികൂട്ടി എഴുതിയാൽ മതിയായിരുന്നുവെങ്ങിൽ ഞാൻ എപ്പളെ അടുത്ത പാർട്ട്‌ സബ്‌മിറ്റ് ചെയ്തേനെ. ഏതായാലും സമയം എടുത്ത് ഞാൻ എഴുതും. യക്ഷിയെ പ്രണയിച്ചവൻ എന്ന കഥക്ക് പകരമാവില്ലെന്ന് അറിയാം. എന്നാലും അത് സ്വികരിച്ചത് പോലെ എന്റെ ഈ കഥയും നിങ്ങൾ സ്വികരിക്കും എന്ന പ്രതിക്ഷയോടെ ഞാൻ തുടങ്ങുന്നു.?മായകണ്ണൻ? കണ്ണാ…… ടാ കണ്ണാ എഴുന്നേൽക്കെടാ….. സമയം എത്രയായെന്നാ നിന്റെ വിചാരം.മര്യാദക്ക് എണീറ്റോ ഇല്ലെങ്കിൽ എന്റെ തനി നിറം നീ കാണും. “ഓ രാവിലെ തന്നെ തള്ള തുടങ്ങി…….” “ഞാൻ പല തവണ നിന്നോട് പറഞ്ഞിട്ടുണ്ട് എന്നെ തള്ളേ തള്ളേ എന്ന് വിളിക്കല്ലേ എന്ന്.” “അപ്പൊ ഞാൻ നിങ്ങടെ മോൻ അല്ലെ????” “അല്ലടാ നീ ഞങ്ങടെ മോൻ അല്ല. പണ്ട് നിന്റെ തന്ത തമിഴ് നാട്ടിലോ എവിടെയോ ഓട്ടം പോയപ്പോ തവിട് കൊടുത്തു വാങ്ങിച്ചതാ നിന്നെ………” “എപ്പോളും എന്റെ തള്ള പറയുന്ന dialoge ആണ് എന്നെ തവിട് കൊടുത്ത് വാങ്ങിയതാ, തവിട് കൊടുത്ത് വാങ്ങിയതാന്ന് ഇതിനും മാത്രം തവിട് എവിടെ കിടക്കാണ് എന്റെ ദേവി…………..” “മതി മതി പോയി കുളിക്കെടാ……..” “ഇന്നെങ്കിലും രാവിലെ കുളിക്കാതെ ഭക്ഷണം തരത്തില്ല അല്ലെ……….” “ഇല്ല മോൻ പോയി കുളിച്ചിട്ടും വാ……അപ്പോഴേക്കും അമ്മ കഴിക്കാൻ എടുത്ത് വെക്കാം……….” ഞാൻ കണ്ണൻ ശെരിക്കുള്ള പേര് കാളിദാസ്.ഇപ്പോ +2 കഴിഞ്ഞ് നിൽക്കുന്നു.എന്റെ വിട്ടിൽ അമ്മ,അച്ഛൻ, പിന്നെ എന്റെ ഒരേ ഒരു ചേച്ചിപെണ്ണ്.അമ്മ യഷോദ.house wife ആണ്.അച്ഛൻ രാമൻ.driver ആണ്.പിന്നെ എന്റെ ചേച്ചി ലക്ഷ്മി. b.ടെക് പഠിക്കുക്കായായിരുന്നു.ആ സമയത്ത് ആണ് ചേച്ചിക്ക് ഒരു അക്‌സിഡെന്റ. പിന്നെ പഠിത്തം പാതി വഴിൽ ഉപേക്ഷിച്ചു.എന്റെ കുടുംബത്തിലെ 4 പേർക്കും പുരാണങ്ങളിലെ കഥാപാത്രങ്ങളുടെ പേര ഇട്ടിട്ടുള്ളത്.കേട്ടില്ലേ രാമൻ,യഷോദ,ലക്ഷ്മി,കണ്ണൻ. ഞാൻ +1 തുടങ്ങിയ സമയത്താണ് എന്റെ ചേച്ചിക്ക് ആ അക്‌സിഡെന്റ് പറ്റുന്നത്.എന്റെ ചിറ്റയുടെ വിട്ടിലോട്ട് പോവുവായിരുന്നു.ബസിലാ യാത്ര.ഇവിടെന്ന് ഏകദേശം പത്ത് അന്ബത് കിലോമിറ്റർ ഉണ്ട് ചിറ്റയുടെവീട്ടിലേക്ക്.പൊക്കോണ്ടിരുന്ന ബസ് മറിഞ്ഞു.ഒരുപാട് പേര് മരിച്ചു.ആരുടെയൊക്കെയോ പ്രാർത്ഥനാ ചേച്ചിക്ക് ജീവൻ തിരിച്ചു കിട്ടി.പക്ഷെ ഇനി ഒരിക്കലും എന്റെ ചേച്ചിക്ക് നടക്കാൻ കഴിയില്ല എന്ന് ഡോക്ടർമാർ പറഞ്ഞു.ആദ്യം കുറെ സങ്കടം ഉണ്ടായിരുന്നു.പതുക്കെ എല്ലാവരും

ഓക്കേയായി.അവൾ ഇപ്പോ വീൽചെയറിലാ.അവളെ അച്ഛനും,അമ്മയും ഒക്കെ സഹായിക്കുമായിരുന്നു.പക്ഷെ എന്റെ ചേച്ചിക്ക് ഇഷ്ട്ടം ഞാൻ സഹായിക്കുന്നത് ആണ്.എപ്പളും ചോദിക്കും നിനക്ക് ബുദ്ധിമുട്ട് ആയല്ലേ എന്ന്.ഞാൻ ആയി എന്നും പറയും.അവൾ ചോദിക്കുന്നതും ഞാൻ പറയുന്നതും എല്ലാം വെറും തമാശക്ക് ആണെന്ന് എനിക്കും അവൾക്കും അറിയാം.ഒരു ചേച്ചി എന്നതിൽ ഉപരി അവൾ എനിക്ക് എന്റെ one of the best friend ആണ്. അങ്ങനെ കുളിയും കഴിഞ്ഞ് നേരെ ഹാളിലേക്ക് നടന്നു.അച്ഛൻ ഇല്ല 2 ദിവസമായി മുകംമ്പികക്ക് ഓട്ടം പോയതാ…….. “അമ്മ വല്ലതും തിന്നാൻ താ” “കിടന്ന് ഒച്ച വെക്കാതടാ ചെക്കാ ഇപ്പോ കൊണ്ട് തരാം.” “അമ്മ ചേച്ചി എണിറ്റില്ലേ?????” “ഇല്ലടാ ഞാൻ നേരത്തെ പോയി നോക്കി സുഖഉറക്കാം.ഞാനോ അച്ഛനോ സഹായിക്കാന്ന് പറഞ്ഞ കേൾക്കില്ല.അതെങ്ങനെയാ അവൾക്ക് എപ്പോളും അവൾടെ അനിയൻ മതി……..” “അതാണ് തള്ളെ സ്‌നേഹം………..ഞാൻ പുച്ഛിച്ചു തള്ളി.” “നിന്റെ കൂടെ അടിപിടി കൂടാൻ ഒന്നും എന്നെ കൊണ്ട് വയ്യ നീ അവളെ പോയി വിളിക്ക്.നീ വിളിച്ചാൽ അവൾ എണിക്കും.ചെല്ല്.” ഞാൻ അവിടെന്ന് എണിറ്റു എന്റെ ചേച്ചി പെണ്ണിന്റെ റൂമിലോട്ട് പോയി. ആഹാ ആള് നല്ല സുഖഉറക്കമാ “ചേച്ചി…….ചേച്ചി……..എഴുന്നേക്കെടി……” “വാവേ കുറച്ചു നേരം കൂടെ ഒന്ന് ഉറങ്ങി കോട്ടെടാ….plz എന്റെ ചക്കരെ അല്ലെ…” “എടി ചേച്ചി നീ ഒന്ന് എഴുന്നേറ്റ് വന്നേ എന്നിട്ട് വേണം പോയി വല്ലതും കഴിക്കാൻ.” “വാവേ ഒരു പത്ത് മിനിറ്റ് അതിൽ കൂടുതൽ ഇല്ല.” “പറ്റില്ല വാ വാ വാ………. അതും പറഞ്ഞ് ഞാൻ അവളെ എടുത്ത് വീൽചെയറിലിരുത്തി ബാത്‌റൂമിലേക്ക് കൊണ്ട് പോയി.ഒരു 15 min വേണ്ടി വന്നു അവളെ ഫ്രഷ് ആക്കാൻ.ഫ്രഷ് ഓക്കേയായി പുറത്ത് വന്നു.” “എടാ കുറച്ച് പൌഡർ ഇട്ടു താ.” “എന്റെ പൊന്ന് ചേച്ചി നീ പെണ്ണ് കാണാൻ ഒരുങ്ങുവാ…….ഇവിടെ മനുഷ്യന് വിശന്നിട്ടു കണ്ണ് കാണാൻ പറ്റണില്ല.” “എടാ എടാ ഒരു പൊട്ടെങ്കിലും വച്ച് താ.” “എന്റെ ചേച്ചി ചുന്ദരിയാ.സുന്ദരിക്ക് എന്തിനാപൊട്ട്????” “നിനക്ക് ഇപ്പോ ഒരു പൊട്ട് വച്ച് തരാൻ പറ്റുവോ ഇല്ലേ അത് മാത്രം പറഞ്ഞാൽ മതി.വേറെ ഒന്നും എനിക്ക് കേൾക്കണ്ട.” ചേച്ചിയുടെ മുഖം മാറി. “ഇപ്പോ എന്താ എന്റെ ചേച്ചിക്ക് ഒരു പൊട്ട് വേണം അത്രയല്ലേ ഉള്ളൂ.ഞാൻ അവൾടെ കണ്ണാടിയിൽ ഒട്ടിച്ചിരുന്ന ഒരു പൊട്ട് എടുത്ത് അവൾടെ നെറ്റിൽ വച്ച് കൊടുത്തു.ഇപ്പോ സന്തോഷം അയോടി ചേച്ചി…”

Updated: July 3, 2026 — 5:24 pm

Leave a Reply

Your email address will not be published. Required fields are marked *