മായകണ്ണൻ Likeഅടിപൊളി  

“Mm എനിക്കൊരുപാട് പറയാനുണ്ട്.” “എനിക്കും!” “കണ്ണാ…………” “ഓഹ് ഈ അച്ഛൻ!” “വേഗം ചെല്ല്.” അവളെ ഒന്നൂടെ നോക്കി ചിരിച്ച ശേഷം ഞാൻ നേരെ ഹാളിലേക്ക് പോയി. സോഫയിൽ തന്നെ എല്ലാരും ഇരിക്കുന്നുണ്ട്. ചേച്ചീടെ മുഖത്ത് സങ്കടം മാത്രം. അച്ഛന്റേം അമ്മേടേം മുഖത്ത് വേറേതോ ഭാവം. ഇങ്ങനെ ഒരുമിച്ചിരിക്കുന്ന എല്ലാ സന്ദർഭങ്ങളിലും എനിക്കിട്ടൊരു പണി ആരേലും തരും. ഇതും അങ്ങനെ വല്ലതും ആയിരിക്കും. “ഇരിക്ക്!” ഈശ്വരാ അച്ഛന്റെ മുഖത്ത് ഗൗരവം! എനിക്കിട്ടൊരു ചിമിട്ടൻ പണിയാണോ?? ഞാൻ ചേച്ചീടെ അടുത്തായി ഇരുന്നു. “ആ കുട്ടി ആരാ കണ്ണാ??” “എന്റെ ഫ്രണ്ട് അഹ് അച്ഛാ.” “വെറും ഫ്രണ്ട് മാത്രാണോ, എഹ്??” “നിങ്ങളെന്തൊക്കെയാ മനുഷ്യനെ ഈ ചോദിക്കണേ??” “കണ്ണാ അച്ഛനെ നോക്ക്.” തല കുമ്പിട്ടിരുന്ന ഞാൻ അച്ഛനെ നോക്കി. ചേച്ചിക്കും എന്താ പറയേണ്ടത് എന്നറിയില്ല. സാധാരണ ഇത് പോലെ ഞാൻ കുടുങ്ങുന്ന അവസ്ഥയിൽ എന്നെ രക്ഷിക്കുന്നത് അവളായിരുന്നു. “അവളെന്റെ ഫ്രണ്ട് മാത്രല്ല.” “പിന്നെ??” “അവളെയെനിക്ക് ഇഷ്ട്ടാ” അച്ഛന്റെ മുഖത്ത് തന്നെ നോക്കി പേടിയോടെ ഞാൻ പറഞ്ഞു. “അവൾക്കോ??” “Mm!” ഇത്രയും കേട്ടിട്ടും അമ്മ ഒന്നും മിണ്ടാത്തതിൽ എനിക്ക് അതിശയം തോന്നി. ചേച്ചിടെ മുഖത്ത് ഞെട്ടലാണോ സന്തോഷാണോ വന്നതെന്ന് നോക്കാൻ പറ്റിലാ. “നിന്നേം കൊണ്ടാക്കി ഞാൻ എന്റെയൊരു ഫ്രണ്ടിനെ കാണാനായി പോയതാ. അവനെ കണ്ട സന്തോഷത്തിൽ ഒരുപാട് നേരം അവന്റെ കൂടെ ചിലവഴിച്ചു. അപ്പഴാ നിന്റെ കാര്യം ഞാൻ ഓർക്കണ തന്നെ.

അവനോട് യാത്രയും പറഞ്ഞ് നിന്നെ വിളിക്കാനായി വന്നതാ ഞാൻ. മെയിൻ റോഡിൽ ബ്ലോക്ക്. കുറെ നേരം wait ചെയ്തു. പിന്നെയിറങ്ങി നോക്കി. ഒരു പെങ്കൊച്ച് റോഡിൽ വീണു കിടക്കുന്നു. അവൾടെ മോളിൽ വണ്ടിയും. കൂടി നിന്നവര് ഫോട്ടോയും വീഡിയോയും എടുക്കുന്നു. കണ്ടിട്ട് ഇട്ടേച്ച് പോകാൻ തോന്നില്ല. വണ്ടി മാറ്റി ആ കൊച്ചിനെ എടുത്തു. അടുത്ത് അവൾടെ ഫോണും കിടപ്പുണ്ടായിരുന്നു. എന്തോ ഞാൻ അതും അങ്ങെടുത്തു. പാവം അതാണേ ഹോസ്പിറ്റലിൽ ഒന്നും പോണ്ട എന്നൊക്കെ പറയുന്നുണ്ട്. ഹോസ്പിറ്റലിൽ കൊണ്ട് ചെന്ന് ചെറിയ ഒടിവേ ഉള്ളൂന്ന് ഡോക്ടർ പറഞ്ഞു. പ്ലാസ്റ്ററും ഇട്ടു. ആരേലും വിളിക്കാണോന്ന് വച്ച ഇപ്പൊ ഉള്ള എല്ലാ പിള്ളേരേലും കാണുലോ ചുണ്ണാമ്പ് തേക്കണ ഫോൺ! എനിക്കണേ ഈ കുന്ത്രാണ്ടം ഉപയോഗിക്കാനും അറിയില്ല. പെട്ടന്ന് ആ ഫോണിലോട്ട് call വന്നു. അതിൽ നിന്റെ നമ്പർ കണ്ടപ്പോ മനസ്സിലായി, ഇത് നിന്റെ ഫ്രണ്ട് ആവുമെന്ന്. ഞാൻ തലകുത്തി നിന്നിട്ടും call എടുക്കാൻ പറ്റിലാ. രണ്ടാമതും വിളിച്ചു. എതിലാക്കെ അമർത്തിയപ്പോ എടുത്തു. നിന്റൊടെ കാര്യങ്ങൾ എല്ലാം പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞ ശേഷം നിന്റെ വെപ്രാളവും പരവേഷവും ശബ്ദത്തിലൂടെ തന്നെ എനിക്ക് മനസ്സിലായി. ഞാനഞ്ചം ക്ലാസ് വരെ പടിച്ചിട്ടുള്ളൂ പക്ഷെ ഇത്രയൊക്കെ കേട്ട തന്നെ എനിക്ക് മനസ്സിലാവും അത് പ്രേമമാണോ അതോ വെറും കുട്ടുകാരിയോടുള്ള സ്നേഹമാണോന്ന്. പിന്നെ ഹോസ്പിറ്റലിൽ വച്ച് നീ അവളെ കെട്ടിപ്പിടിക്കുന്നത് കൂടി കണ്ടപ്പോ പൂർത്തിയായി!” ദൈവമേ അതും അച്ഛൻ കണ്ടോ?? ഇത്തവണ ഞാൻ ചേച്ചിയെയും നോക്കി. അവൾ എന്നെ നോക്കി ചിരിച്ചു. അതൊരു ആക്കിയ ചിരിയല്ലേ?? “എന്തൊക്കെയാ കണ്ണാ ഞാനീ കേക്കുന്നത്?? 18 വയസ്സ് കഴിഞ്ഞിട്ടല്ലേ ഉള്ളൂ നിനക്ക്?? അപ്പോഴേക്കും പ്രേമമൊക്കെ ആയോ?? അത്രയും നേരം സംസാരിക്കാതിരുന്ന അമ്മയും സംസാരിച്ചു. “ഞാൻ ദയനീയമായി ചേച്ചിയെ നോക്കി.” “അതമ്മേ.., “നീ മിണ്ടരുത്! നീയാ അവനെ ഇങ്ങനെ വഷളാക്കിയെ.” എന്തോ പറഞ്ഞെന്നെ സഹായിക്കാൻ വന്ന ചേച്ചീടെ വാ അമ്മ ലോക്ക് ചെയ്തു. ഞാനിപ്പോ കരയുമെന്ന അവസ്ഥയിലായി. “അതേങ്ങനെയാ മുള്ളിന്റെ മുട്ടിൽ മുള്ളല്ലേ കുടുങ്ങു, തുളസി കുടുങ്ങുല്ലല്ലോ!” അച്ഛനെ നോക്കിയാണ് അമ്മയത് പറഞ്ഞത്. അത് കേട്ട് അച്ഛൻ ഒന്ന് പതറി. “കണ്ണാ എന്താ നിന്റെ തീരുമാനം??” പതറൽ മറച്ചു പിടിക്കാനാവും അച്ഛൻ വീണ്ടും എന്റെ നേരെ തിരിഞ്ഞു. “എനിക്കവളെ ഒരുപാടിഷ്ട്ട. എനിക്ക് 18 വയസ്സേ ആയിട്ടുള്ളൂ. പക്ഷെ ഈ പ്രേമത്തിന് പ്രായോക്കെ ഉണ്ടോ?? ഞാനൊരാളുടെ സ്നേഹം നിർബന്ധിച്ച് വാങ്ങിട്ടില്ല. അവൾക്കും എന്നെ ഇഷ്ട്ടാ. പിന്നെന്താ??” “അതൊക്കെ ശെരി തന്നെ പക്ഷെ നിനക്ക് മൂത്തത് ഒരു പെണ്ണാ. അവളെ കെട്ടിച്ച് വിട്ടിട്ട് പിന്നും സമയം ഉണ്ട് എത്രയോ കൊല്ലം. അപ്പോഴേക്കും അവള് നിന്നേം മറക്കും നീ അവളേം മറക്കും.” “ആ കാര്യത്തിൽ അച്ഛൻ പേടിക്കണ്ട. ഞാൻ ഈ ജന്മം കെട്ടാനൊന്നും പോണില്ല. പിന്നെ ചത്താലും ഇവൻ അവളെയും അവൾ ഇവനെയും മറക്കില്ല.”

Updated: July 3, 2026 — 5:24 pm

Leave a Reply

Your email address will not be published. Required fields are marked *