“ഗിരിജ ചേച്ചി പോക്കിലെ??” “പിന്നാല്ലാണ്ട്, ആ ഡാകിനി പണ്ട് തൊട്ടേ എന്നെ കണ്ട ചൊറിയും. ഇങ്ങനെന്നെ ക്രൂശിക്കാൻ ഞാനെന്ത് തെറ്റാടാ അവരോട് ചെയ്തേ?? അവർടെ മോളെ കേട്ടാന്ന് പറഞ്ഞിട്ട് പറ്റിച്ചോ?? അവിടം മുതൽ ഇവിടം വരെ നടന്ന് നടന്ന് ഉപ്പാട് വന്നു. ഇവിടെത്തി കിതപ്പ് മറ്റുമ്പോഴാ ഡാകിനി പൊക്കിയെ. ഞാനൊരു പണി കൊടുക്കും ആ കെളവിക്ക്!” “നീയൊന്ന് അടങ്ങ്. നമ്മക്കിപ്പോ ടോപ്പിക്കിലേക്ക് വരാം. എടാ ഞാൻ വരണോ?? നിനക്കങ്ങ് പോയി എടുത്ത പോരെ.??” “നിന്നെ ഞാൻ നിര്ബന്ധിക്കില്ല. നിനക്കിഷ്ട്ടണേ വന്നാ മതീടാ. നിയൂടെ ഉണ്ടേ പൊളിയായിരിക്കും.” “എടാ അത്…” “ഇങ്ങനൊന്നും ഞാൻ പറയില്ല നാറി. നിന്നേം കൊണ്ടേ ഞാൻ പോവൂ.” “കുറെ നേരം എടുക്കില്ലേ ടാ??” “1 കിലോമീറ്റർ അപ്പുറത്തല്ലേ ടാ ബജാജിന്റെ ഓഫീസ്. നമ്മളവിടെ പോകുന്നു വണ്ടിയെടുക്കുന്നു വരുന്നു. ഇതിന് വേണ്ടിട്ട് ഒരു ദിവസം മെനക്കേട്ടാ ഞാനിങ്ങ് വന്നേ.” “Mm നീ ഇരിക്ക്. ഞാനൊന്ന് പല്ലും തേച്ച് ഡ്രെസ്സും മാറ്റിട്ട് വരാം. അമ്മ ചായ ഇട്ട് തന്നോ??” “അഹ് രണ്ട് തവണ!” അവൻ ചിരിച്ചു. ഞാനും പിന്നെ ബാത്റൂമിൽ കേറി പല്ലും തേച്ച് ഇട്ടിരുന്ന നിക്കറും ബനിയനും മാറ്റി ഒരുടുപ്പും പാന്റും ഇട്ട് ഇറങ്ങി ചെന്നു. അപ്പോഴാ ചേച്ചീടേം മായെടേം കാര്യം ഓർക്കണേ തന്നെ. അനൂപ് വന്നിട്ട് അവനോട് മായേടെ കാര്യം പറഞ്ഞതെ ഇല്ല. “അളിയാ ഒരു രണ്ട് മിനിറ്റ്. ഞാനിപ്പോ വരാവേ.” ചേച്ചീടെ മുറിയിലേക്ക് പോകും വഴി ഞാനവനോട് പറഞ്ഞു. അവനെന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു. എന്നെ മാതൃഭാഷ പറഞ്ഞതാവും. ഇന്നലെ എങ്ങനെ ആണോ കിടന്നത് അത് പോലെ തന്നെ കിടക്കുന്നുണ്ട്. ഒരമ്മ പെറ്റ മക്കളാന്നെ പറയൂ. ഇന്നലെ രാത്രി അമ്മ ഒരുപാട് നിർബന്ധിച്ചതാ അമ്മേടെ മുറിയിൽ കിടക്കാൻ. പക്ഷെ ചേച്ചി വിട്ടതും ഇല്ല മായയൊട്ട് പോയതുമില്ല. ചുമരിനോട് ചേർത്ത് മായ കിടക്കുന്നു. അവളേം കെട്ടിപ്പിടിച്ച് ചേച്ചിയും. “ചേച്ചി…..ചേച്ചി…..” മായയെ ഉണർത്താതെ പതിയെ ഞാൻ വിളിച്ചു. “Mm കുറച്ചു നേരം കൂടെ ഉറങ്ങിക്കോട്ടെ ടാ.” “ഞാനൊരിടം വരെ പോവാ.”
“Mm പൊക്കോ. ഒന്നുറങ്ങാൻ വിടടാ.” “Mm പിന്നെ എന്തേലും അത്യാവശ്യം വന്ന അമ്മയെ വിളിക്കണേ.” “അഹ്.” തലയും ചൊറിഞ്ഞ് അവൾ ഒന്നൂടെ മായയെ ചേർത്ത് പിടിച്ച് കിടന്നു. “എടാ മയിരെ ഇത് മായയല്ലേ??” പെട്ടന്ന് പിന്നീന്ന് വേതാളത്തിന്റെ ശബ്‌ദം. ഞാൻ ഞെട്ടിപ്പോയി. “അളിയാ നീ ഇങ്ങ് വാ.” അവനേം പിടിച്ച് വലിച്ച് ഞാൻ പുറത്തേക്കിറങ്ങി. “ഓഹോ നിയര് ഗന്ധർവ്വനോ ഇന്നലെ അല്ലെ ടാ നിനക്കവളെ ഇഷ്ട്ടാന്ന് പറഞ്ഞേ?? അപ്പോഴക്കും അവളെ വളച്ചൊടിച്ച് കട്ടിലിൽ കിടത്തിയോ??” “അനാവശ്യം പറയരുത് മയിരെ!” “നിനക്ക് കാണിക്കാം. ഞാൻ പറയുന്നതിലാ കുഴപ്പം.” ഇനിയും പറയാണ്ടിരുന്ന ഈ മയിരൻ എന്താ പറയാന്ന് അവനും അറിയില്ല എനിക്കും അറിയില്ല. “ഇതാ നടന്നെ.” “ഷോ ഞാനെന്തൊരു നീജനാണ്. അളിയാ സോറി.” “എടാ അഞ്ച് പൈസെടെ വെളിവില്ലാന്ന് അറിയാം, പക്ഷെ ഒരു രണ്ട് പൈസെടെ വെളിവെങ്കിലും കാണിച്ചൂടെ??” “അല്ലെ തന്നെ എന്റെ സ്ഥാനത്ത് വേറെ ആരേലും ആയിരുന്നേലും ഇതേ പറയൂ. അല്ല ഇത്രേക്കേ ആയിട്ടും നീയൊന്ന് വിളിച്ച് പറഞ്ഞില്ലല്ലോ??” “സത്യം പറഞ്ഞാൽ ആ കാര്യം ഞാനങ്ങ് മറന്നേ പോയി. അവളെ കാണുമ്പോ വേറൊന്നും ചെയ്യാൻ തോന്നുന്നില്ലാടാ. ഭക്ഷണം വേണ്ട ഉറക്കം വേണ്ട ശ്വാസം പോലും വിടാൻ മറന്നു പോണു.” “ഹൈവാ. എന്താ വർത്താനം. ഇതൊന്നും പൈങ്കിളി അല്ല പൈങ്കിളിടെ തന്തയാ.” “പോ മയിരെ.” “ഞാനൊന്ന് പറയാം. നിനക്കിത് അസ്തിക്ക് പിടിച്ചിരിക്കുവാ.” അവൻ പറഞ്ഞത് ശെരിയാ. എന്റെ അസ്തിക്ക് പിടിച്ചിരിക്കുവാ എന്റെ പെണ്ണ്. “അമ്മ ഞാനിപ്പോ വരാവേ.” അടുക്കളയിലേക്ക് നീട്ടി ചിഹ്നം വിളിച്ചു. “നിയൊന്നും കഴിക്കണില്ലേ??” “വന്നിട്ട് കഴിക്കാം!” “ടാ നീ മാസ്‌ക് എടുത്തില്ല.”
“ഓഹ് കോപ്പ്.” പിന്നെ വീണ്ടും മുറി കേറി മാസ്‌ക്കും എടുത്ത് വെളിയിലേക്കിറങ്ങി. “ടാ പെട്ടന്ന് വാ.” “എടാ അവളിവിടെ തന്നെ നിക്കും. എങ്ങും ഓടി പോവാത്തൊന്നും ഇല്ല. പതുക്കെ പോയിട്ട് വന്നാ മതി.” “എടാ കാട്ട് മയിരെ എന്റെ ചേച്ചിക്ക് ഒരാൾടെ help ഇല്ലേ ഒന്നിനു പറ്റത്തില്ല.” “ഓഹ് പറയുമ്പോലെ അത് നേരണല്ലോ! അഹ് നിന്റമ്മയുണ്ടല്ലോ അവിടെ.” “അമ്മേം അച്ഛനും ഒന്നും പോരാ. ഞാൻ തന്നെ വേണം. നീ വേഗം വരാൻ നോക്ക്.” എന്റെ ധൃതി കൂട്ടല് കാരണം നടന്ന് പോണ്ട ഞങ്ങള് ഓടിപ്പോയി. “എന്റെ പൊന്നേ ശ്വാസം കിട്ടണില്ലേ!” “പ്ഫാ തയോളി ചുമ്മാ നടന്ന് പൊക്കൊണ്ടിരുന്ന എന്നേം പിടിച്ച് വാലിച്ചോടിട്ട്??” “നിന്നോട് ഞാൻ പറഞ്ഞില്ലേ അളിയാ എനിക്ക് നേരത്തെ പോണം. അവളെപ്പോളാ എഴുന്നേൽക്കുന്നതെന്ന് പറയാൻ പറ്റില്ല.” “നിന്റെ ചേച്ചിയെ കുറിച്ചോർത്ത് മാത്രം ഞാനൊന്നും പറയുന്നില്ല. ആ പാവത്തിനെ ഒന്നും കാണാനും പറ്റില്ല. അഹ് ഇനിയിപ്പോ തിരിച്ച് പോകും വഴി കാണാം. നീ വാ!” പിന്നും ഒരര മണിക്കൂർ നടക്കേം ഓടേം ചെയ്ത് showroom എത്തി. അകത്തേക്ക് ഒന്ന് കണ്ണോടിച്ചപ്പോ മുഴവൻ പ്രായം ചെന്നവര്! “ഇതെന്താടാ അപ്പുപ്പന്മാർടെ അയൽക്കൂട്ടൊ??” “നീ അപ്പുപ്പന്മാരെ നോക്കാൻ വന്നതാ??” അകത്തേക്ക് കേറി അപ്പൊ ഒരു ചേട്ടൻ വന്നു. കണ്ടപ്പളേ മനസ്സിലായി staff ആണെന്ന്. പിന്നെ ആ ചേട്ടനും അവനും തമ്മിലായിരുന്നു സംസാരം. ഞാൻ അതൊന്നും ശ്രദ്ധിക്കാൻ പോയില്ല. മനസ്സ് മൊത്തം വീട്ടിലായിരുന്നു. 12 മണിക്കെങ്കിലും അങ്ങേത്തിയ മതിയായിരുന്നു. “ടാ ഇതെങ്ങനെയുണ്ട്??” “Mm” ഞാൻ സൂപ്പറാന്ന് കൈ കൊണ്ടാഗ്യം കാണിച്ചു. ഒരു കറുത്ത NS. തലയുയർത്തി നിൽക്കുന്നു. രാജാവിന്റെ മകൻ അല്ല രാജാവാ. എന്ന് പറയുമ്പോലെ. നമ്പർ ഇട്ടിട്ടില്ല.
