മായകണ്ണൻ Likeഅടിപൊളി  

അവള് കവറിനുള്ളിൽ കൈയിട്ട് വേറൊരെണ്ണം എടുത്ത് എനിക്ക് നേരെ നീട്ടി. “ആആആആ” ഞാൻ വാ തുറന്ന് കൊടുത്തു. അവളാ പുതിയ കട്ട്ലേറ്റ് എൻ്റെ നേരെ കൊണ്ട് വന്നു. “ഇത് വേണ്ട. മറ്റത് മതി.” തുറന്ന വാ അടച്ച് ഞാൻ പറഞ്ഞു. “ഇത് ഞാൻ കഴിച്ചതിന്റെ ബാക്കിയാ. വാവക്ക് വേറെ ഉണ്ടല്ലോ.” “ഞാൻ ആദ്യം വേണ്ടാന്ന് പറഞ്ഞോണ്ട് ആണോ??” “ഏയ്.” അവളതും പറഞ്ഞ് തലകുനിച്ചു. “ചേച്ചി…..” ഞാനവളെ വിളിച്ചു. പക്ഷെ അവളൊന്ന് നോക്കിയ പോലുമില്ല. “ടി ചേച്ചി” ഇത്തവണ ഞാനൊന്ന് ശബ്‌ദം കൂട്ടി. എന്തോ അവള് മുഖം ഉയർത്തി. ആ മുഖം കണ്ടപ്പോള മനസ്സിലായെ അവള് കരയുവായിരുന്നു. “എന്തിനാ എൻ്റെ ചേച്ചി കരയണേ??” ഒഴുകിവന്ന അവളുടെ കണ്ണുനീര് തുടച്ച് മാറ്റി ഞാൻ ചോദിച്ചു. “ഏയ് ഒന്നുല്ല്യ വാവേ…..” ഞാൻ എന്താണോ വിചാരിച്ചത് അത് തന്നെ അവള് പറഞ്ഞു ഒന്നൂല്ല്യന്ന്. “ഞാൻ വേണ്ടാന്ന് പറഞ്ഞത് നിനക്ക് വിഷമം ആയെന്നെനിക്ക് അറിയാം. ഇതിന് മുൻപും നീ കൈയിട്ട് അളുമ്പിയ ചോറും നീ കടിച്ചതിന്റെ ബാക്കി പപ്സും ഞാൻ തിന്നിട്ടുണ്ട്. അതുപോലെ പലതും. ഇപ്പൊ നീ തന്ന കട്ട്ലേറ്റ് കണ്ടപ്പോ വേണ്ടാന്ന് പറഞ്ഞത് അതിന്റെ സൈസ് കണ്ടിട്ടാ. ചെറിയൊരു പീസ് അല്ലേടി അത്. എനിക്കറിയില്ലായിരുന്നു അത് നിനക്ക് ഇത്രയും സങ്കടം ആവൂന്ന്. സോറി ടി ചേച്ചി. എന്നെ പോലുള്ള വിവരം ഇല്ലാത്ത അനിയന്മാര് എന്തെങ്കിലും തെറ്റ് ചെയ്ത അത് ഷെമിക്കേണ്ടത് നിന്നെ പോലെ വിവരമുള്ള ചേച്ചിമാരാ. ഞാൻ ചെയ്ത തെറ്റ് നിനക്കു ഷെമിക്കാൻ പാറ്റോങ്ങി നേരത്തെ എനിക്ക് വച്ച് നീട്ടിയ ആ പീസ് താ.” അത്രയും പറഞ്ഞ് ഞാൻ വീണ്ടും വാ തുറന്നു. വീണ്ടും ഒഴുകിവന്ന കണ്ണുനീര് സ്വയം തുടച്ച് മുഖത്ത് സന്തോഷത്തിൽ ചാലിച്ച ചിരി വരുത്തി അവൾ എന്റെ വായിലേക്ക് ആ ചെറിയ പീസ് വച്ചുതന്നു. അതേ സന്തോഷത്തോടെ ഞാൻ അവളുടെ കവിളുകളിലേക്ക് എന്റെ ചുണ്ടമർത്തി. അവളെന്നെ വലിഞ്ഞ് മുറുക്കി. “സോറി ടി ചേച്ചി……” “സാരല്ല്യാ വാവേ…” എത്രനേരം അവളെന്നെ വാരി പുണർന്നൂന്ന് അറിയില്ല. “വാവേ…….” “Mm…..” “ഇനിയെങ്കിലും ഒന്ന് പറയാടാ അച്ഛനും അമ്മയും എന്താ നിന്നോട് പറഞ്ഞേ??” എന്നിൽ നിന്നും അടർന്ന് മാറി അവൾ ചോദിച്ചു. “ഞാൻ പറയാം. പക്ഷെ എനിക്കൊന്ന് അറിയണം. നീ എങ്ങനെയാ വിണേ??” “അതൊക്കെ ഞാൻ പറയാം. ആദ്യം നീ ഞാൻ ചോദിച്ചതിന് മറുപടി താ.”

ഞാൻ കുറച്ച് നേരം ഒന്നും മിണ്ടില്ല. “Plz പറ വാവേ….” കവറിനുള്ളിൽ കൈയിട്ട് ഒരു കട്ട്ലേറ്റ് പിച്ച് എന്റെ വയ്ക്കുള്ളിൽ വച്ചു തരുന്നതിന്റെയൊപ്പം അവൾ കെഞ്ചുന്ന സ്വരത്തിൽ പറഞ്ഞു. എപ്പളയാലും അറിയണം ഞാൻ പറയാൻ തന്നെ തീരുമാനിച്ചു. “ചേച്ചി ഞാൻ പറയാൻ പോകുന്നത് കുറച്ച് സീരിയസ് കാര്യമാ. ചേച്ചിയിത് കളിയായിട്ട് എടുക്കരുത്.” “എന്താ വാവേ എന്താണേലും പറയാടാ.” ഒന്ന് ശ്വാസം എടുത്ത് ഞാനെല്ലാ കാര്യവും വള്ളി പുള്ളി തെറ്റാതെ ചേച്ചിയോട് പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞപ്പോ അവൾടെ മുഖത്ത് വന്ന ഭാവം ഞെട്ടൽ ആണോ, സങ്കടം ആണോ, സന്തോഷം ആണോ, അത്ഭുതം ആണോ, നാണമാണോ എന്നൊന്നും എനിക്ക് മനസ്സിലായില്ല. പക്ഷെ ഒന്ന് മാത്രം മനസ്സിലായി അവള് കരയുവാണ്. “ചേച്ചി…” എനിക്കും അത് കണ്ട് വല്ലാണ്ടായി. ഞാനവളെ വിളിച്ചു. “വാവേ കുറച്ച് നേരത്തേക്ക് എന്നെ തനിച്ച് വിടോടാ??” എന്റെ വിളി കേട്ട് അവളെന്നോട് പറഞ്ഞു. എനിക്കും മറുത്തൊന്നും പറയാൻ തോന്നില്ല. ഞാനും പുറത്തേക്കിറങ്ങി. “എന്തായി മോനെ എല്ലാം പറഞ്ഞോ??” എന്നെ കണ്ടതും വെളിയില് നിന്ന അച്ഛനും അമ്മയും ഒരേപോലെ തിരക്കി. “Mm” “എന്നിട്ട് അവളെന്ത് പറഞ്ഞു??” “ഒന്ന് തനിച്ച് വിടാൻ.” ഞാനത്രയും പറഞ്ഞ് അവിടെ കിടന്ന ഒരു ചെയറിൽ ഇരുന്നു. കുറേ നേരം എന്ത് അടുത്തത് എന്നാലോചിച്ച് തലയില് കൈയും കൊടുത്തിരുന്നു. ? Ulagame agasivappil aanadhe Unadhu naanam sindhiye Uravae adhile naan vasipadhal Naan un azhaginile Deivam unargiren Undhan aruginile Ennai unarugiren? ഫോൺ റിങ് ചെയ്യുന്ന കേട്ടാണ് പെട്ടന്ന് കണ്ണ് തുറന്നത്. ഗോകുൽ ചേട്ടൻ ആയിരുന്നു. എന്തായെന്ന് അറിയാൻ വിളിക്കുന്നതാവും. ഏതായാലും ഞാൻ ഫോൺ എടുത്തു. “അഹ് കണ്ണാ…” “ഓ പറയ്യ്‌ ചേട്ടാ….” “എടാ മറ്റേ കാര്യം നീ ഇപ്പൊ അവളോട് പറയണ്ട. കാരണം ഈ അവസ്ഥയിൽ അത് പറഞ്ഞാൽ ശരിയാവില്ല. അവള് ഡിസ്ചാർജ് ആയി വീട്ടിലേക്ക് വന്ന ശേഷം പതുക്കെ കാര്യങ്ങള് പറഞ്ഞ് മനസ്സിലാക്കിയാൽ മതി.” “Mm ശെരി ചേട്ടാ.” എനിക്കപ്പൊ അങ്ങന പറയാനാ തോന്നിയത്. “ഞാനും അമ്മയും നാളെ അങ്ങോട്ട് ഇറങ്ങാം.” “അഹ്.”

Updated: July 3, 2026 — 5:24 pm

Leave a Reply

Your email address will not be published. Required fields are marked *