കട്ട കൈയിലെടുത്തതും call വന്നു. നോക്കിയപ്പോ അനൂപ് ആയിരുന്നു. “നില്ലേ ഞാനിപ്പോ വരാം.” Call എടുത്ത് ഞാൻ പുറത്തേക്കിറങ്ങി. “എടാ മയിരെ ഒരു കാര്യം പറഞ്ഞ ചെയ്യാൻ നിനക്ക് കുറച്ച് പാടണല്ലേ??” “എന്ത് കാര്യം??” “പറി. ടാ മയിരെ എനിക്ക് ചൊറിഞ്ഞ് വരുന്നുണ്ടേ! മര്യാദക്ക് ഇപ്പൊ തന്നെ നല്ലൊരു pic ഇട്ട് തന്നോ. ഇല്ലേ വിട്ടി കേറി ഇടിക്കും മയിരെ.” അത്രയും പറഞ്ഞവൻ call കാട്ടാക്കി. സത്യം പറഞ്ഞാൽ അപ്പോഴാണ് ഞാനും ആ കാര്യം ഓർക്കുന്ന തന്നെ. അപ്പൊ തന്നെ net on ആക്കി whatsapp ൽ കേറി അവനിട്ടു തന്ന എല്ലാ pic സും നോക്കി. Model എല്ലാം ഒന്ന് തന്നെയാ colour മാത്രം മാറ്റം. ഒരു കറുപ്പ് വെള്ള ചുവപ്പ് പച്ച. നാല് colour ഉണ്ട്. എനിക്കിഷ്ടപെട്ടത് കറുപ്പാ. NS എന്ന് പറയുമ്പോ തന്നെ കറുത്ത കളറേ മനസ്സിലേക്ക് വരുള്ളൂ. അപ്പൊ തന്നെ type ചെയ്തു. കാത്തിരുന്ന പോലെ reply ഉം വന്നു. “എനിക്കും ഇത് തന്നെയായിരുന്നു ഇഷ്ട്ടയെ. നാളെ നമ്മക്ക് ഒരുമിച്ച് പോവാം.” “എടാ ഞാനില്ല. നീ തന്നെ പോയ് എടുത്ത മതി.” “നീയൊന്നും പറയണ്ട. നാളെ എന്നോടൊപ്പം നിയുമുണ്ടാവും.” പിന്നെ വല്ലോം പറയും മുൻപ് അവൻ offline ആയി. ചില നേരത്ത് ഈ മയിരൻ കാട്ടുസൈക്കോ ആണ്. ഫോണും off ചെയ്ത് മുറിയിലേക്ക് കേറി. നോക്കുമ്പോ അവരിരുന്ന് കളിക്കുന്നു. “ആഹാ എന്നെ കൂട്ടാണ്ട് കളിക്കാ??” “1 min കണ്ണാ ഇതിപ്പോ തീരും. എനിക്ക് 4 വീണ ഞാൻ ജയിക്കും.” കണ്ണടച്ച് കൊണ്ട് ചേച്ചി കട്ട കുലുക്കി ഇട്ടു. പക്ഷെ വീണത് 1. ആവേശം കണ്ടപ്പളേ മനസ്സിലായി. 96 ൽ ഇരുന്ന അവള് 1 വീണപ്പോ 97 ലോട്ട്. അവിടെയാണേ ചിമിട്ടനൊരു അനക്കോണ്ടാ. അപ്പോഴത്തെ അവൾടെ മുഖം കാണണം. “കണ്ണൻ എന്തായാലും വന്നൂലോ. നമ്മക്ക് മൂന്ന് പേർക്കുമായിട്ട് കളിക്കാം ചേച്ചി.” അവൾടെ മുഖം മാറിയത് കണ്ടാവും എന്റെ പെണ്ണ് പറഞ്ഞു. പിന്നെ ഞാനും കട്ടിലിലേക്ക് കേറി. ഒന്നെന്ന് കളി തുടങ്ങി. കൊച്ചുകുട്ടികളുടെ സ്വാഭാവമാ അവൾക്ക്, പാമ്പ് വിഴുങ്ങിയ അപ്പം കരയും. ഇതൊക്കെ കാണുമ്പോ തോന്നും ഓർജിനൽ ആയിട്ട് പാമ്പ് ഇവളെ വിഴുങ്ങണെന്ന്! പലപ്പോഴും മനപൂർവ്വം ഞാൻ തോറ്റിട്ടുണ്ട്. 99 ൽ നിൽക്കുമ്പോ 1 വിഴല്ലേ എന്ന് പ്രാര്ഥിച്ചിട്ട അടുത്തത് കുലുക്കി ഇടണേ. എന്റെ ചേച്ചി പെണ്ണിന്റെ മുന്നില് അങ്ങനെ ജയിക്കാൻ എനിക്കിഷ്ട്ടല്ല. അവളെ ജയിപ്പിച്ച് വിടണം. ജീവിതത്തിലും ഗെയിമിലും. രാത്രി എത്ര കിടന്നിട്ടും ഉറക്കം വന്നില്ല. അടുത്ത മുറിയിൽ തന്നെ എന്റെ പെണ്ണ്! അവളിപ്പോ ഉറങ്ങി കാണോ?? Mm കാണുമായിരിക്കും. ഒന്ന് പോയി നോക്കിയാലോ?? അല്ലെ വേണ്ട പണി കിട്ടും. ഈശ്വരാ കണ്ട്രോൾ തരണേ.
ഞങ്ങളുടെ വീട് അമ്മയും എന്റെ പെണ്ണും അടുക്കളയിൽ. ചേച്ചിയും ചേച്ചീടെ ഭർത്താവും കൂടെ അവർടെ മക്കളെ കളിപ്പിക്കുന്നു. എല്ലാരുടേം മുഖത്ത് ചിരി. ശരീരവും മനസ്സും ഒരേ പോലെ സന്തോഷമായിരുന്നു. ഓട്ടം കഴിഞ്ഞ് അച്ഛൻ വന്നു. എല്ലാവരും ഒരുമിച്ചിരുന്ന് ഊണ് കഴിച്ചു. എന്തോ പെട്ടന്ന് മായക്കൊരു ശർധി. അമ്മ അവൾടെ മുതുക് തടവി കൊടുക്കുന്നുണ്ട്. എനിക്ക് എന്തോ പേടി തോന്നി. അമ്മേടേം മായടേം മുഖത്ത് ഒരു കള്ളച്ചിരി വിരിഞ്ഞു. അത് പിന്നെ ചേച്ചിയുടേം ചേട്ടന്റേം അച്ഛന്റേം മുഖത്ത് പടർന്നു. അതേ ഞാനുമൊരു അച്ഛനാവാൻ പോകുന്നു. “ടാ കണ്ണാ വെള്ളം കോരി ഒഴിക്കും ഞാൻ.” അമ്മയുടെ മുഖത്തെ ചിരി മാഞ്ഞു. അമ്മ എന്റെ അടുത്തേക്ക് കൊല്ലാനുള്ള കലിയോടെ ഓടി വരുന്നു. “എടാ കണ്ണാ…..” ഞാൻ ഞെട്ടി എന്റെ കണ്ണുകൾ തുറന്നു. മുൻപിൽ നിൽക്കുന്നു എന്റെ മാതാശ്രീ. അപ്പൊ കണ്ടതൊക്കെ സ്വപ്നം ആയിരുന്നോ?? ഇപ്പൊ ഫുട്‌ബോൾ മാറി ഇതായോ?? ഏതായാലും ഫുട്‌ബോളിനെക്കാൾ കൊള്ളാം. “ന്താമ്മേ ഇത്ര നേരത്തെ??” “ദേ എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത്! നിന്റെ കൂട്ടുകാരൻ വന്നിട്ട് എത്ര നേരായിന്ന് അറിയോ??” “എഹ് ഏത് കൂട്ടുകാരൻ.” “എനിക്കടുക്കളെ നൂറ് കൂട്ടം പണിയുണ്ട്. വേണേ പോയി നോക്ക്.” അതും പറഞ്ഞമ്മ മുറി വിട്ട് പോയി. ആരാ ഇത്ര രാവിലെ മനുഷ്യന്റെ ഉറക്കം കളയാൻ?? ഞാനും ഹാളിലേക്ക് ചെന്നു. സബാഷ്! ദേണ്ടിരിക്കുന്നു അനൂപ്. “അഹ് ഉണർന്നോ കുമ്പകർണ്ണൻ??” എന്നെ കണ്ടപാടെ അവനെനിക്കിട്ട് കൊട്ടി. “നീ രാവിലെ തന്നെ തളിക്കാനിറങ്ങിയതാണോ??” “ടാ പന്നേ എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത്! ഇപ്പൊ തന്നെ മണി പത്തായി.” “അയിന്??” “നിന്ന് രാമായണം വായിക്കാതെ പോയി ഒരുങ്ങിട്ട് വാടാ മലരേ, പോണ്ടേ വണ്ടിയെടുക്കാൻ??” എനിക്കീയിടയായിട്ട് ഇച്ചിരി മറവി കൂടുതലാ. “അയ്യോ സോറി ടാ ഞാനത് മറന്നുപ്പോയി.” “ഓഹ് മലന്നുപ്പോയി. നീ വരില്ലാന്ന് എനിക്കറിയായിരുന്നു. അതാ കൈയോടെ പൊക്കി കൊണ്ട് പോവാനായി ഇങ്ങോട്ട് വന്നേ. പണ്ടെന്നോ വന്ന ഓര്മയിലാ വന്നേ. സ്ഥലോക്കെ വല്ലാണ്ട് മാറിയെങ്കിലും ആൾക്കാരുടെ സ്വാഭാവം പഴയത് പോലെ തന്നെ.”
