മായകണ്ണൻ Likeഅടിപൊളി  

മാതസ്ത്രിയുടെ സ്ഥിരം കളിയാക്കൽ! “നീയൊന്ന് പോയേ യശു. എന്താ മക്കളെ എവിടേലും പോവുന്നുണ്ടോ??” അല്ലേലും അച്ഛൻ ഇങ്ങനെയാ. അമ്മ ഞങ്ങളെ കളിയാക്കിയാൽ അച്ഛനത് സഹിക്കുലാ. ഈ അമ്മയെ പേര് ചുരുക്കി യശുന്നാ അച്ഛൻ വിളിക്കണേ. പക്ഷെ ചില സമയങ്ങളില് യേശു മാറി യൂദാസ് ആവൂന്നുണ്ട്. “അഹ് പോവുന്നുണ്ട്. ഞങ്ങൾ അല്ല ഇവൻ മാത്രം.” എന്റെ കൈക്കുള്ളിൽ കിടന്ന ചേച്ചി അശരീരി പോലെ പറഞ്ഞു. ഞാനവളെ സോഫായിലേക്ക് ഇരുത്തി. “നീ എങ്ങോട്ടാ കണ്ണാ??” അച്ഛൻ ചോദിച്ചു. “ഒരാളെ കാണാനുണ്ട്. ഇന്നലെ ഇവള് പറഞ്ഞപ്പോലെ ചിലപ്പോ ഞാനും ഒരു പാട്ട്ക്കാരൻ ആയാലോ??” കുറച്ച് ഗമയിൽ ഞാൻ പറഞ്ഞു. “അപ്പൊ ഇന്നലെ വെറുതെ പറഞ്ഞതല്ലേ ഇവള്??” “അല്ല. ഈ ലക്ഷ്മി അങ്ങനെ ഒന്നും വെറുതെ പറയാറില്ല.” “എന്നാലും മോനെ നീ പാടാൻ പോവാന്ന് വച്ച?? അതും പാട്ട് പോലും പടിച്ചിട്ടില്ലാത്ത നീ??” അമ്മ എന്നെ തളർത്തിയിരുത്തി. “ദേ അമ്മേ വെറുതെ ഓരോന്ന് പറയല്ലേ. എന്റെ വാവ നന്നായിട്ട് പാടും. അതെനിക്കുറപ്പാ. വാവേ നീ അമ്മ പറയണ കേട്ട് അതാലോചിച്ചോണ്ട് നിക്കണ്ട. വെറുതെ എന്റെ കൊച്ചിന്റെ ധൈര്യം കളയാനായിട്ട്!” എന്നോടും അമ്മയോടുമായി ചേച്ചിയത് പറയുമ്പോ തളർന്നിരുന്ന എനിക്ക് അത് വലിയൊരു ആശ്വാസമായി. പിന്നെയൊരുമിച്ചിരുന്ന് ആഹാരം കഴിച്ചു. അമ്മ പതിവ് തെറ്റിച്ചില്ല, ഇന്നും പുട്ടും കടലേം. കഴിക്കുമ്പോഴും ഇത് തന്നെയായിരുന്നു സംസാരവിഷയം. അമ്മ ഓരോന്ന് പറഞ്ഞ് ഇതിൽ നിന്നും എന്നെ പിൻന്തിരിപ്പിക്കാൻ നോക്കുമ്പോ എന്റെ രണ്ടാനമ്മ എനിക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നു. ഇതിനിടയിൽ എപ്പഴോ ഉള്ളിൽ പതിഞ്ഞുപ്പോയ ഒരു കാര്യമായിരുന്നു എനിക്ക് നല്ലൊരു പാട്ട്ക്കാരൻ ആവണം എന്നുള്ളത്. പാട്ട് പടിച്ചിട്ടില്ലാത്ത എത്രയോ പേർ പാട്ട് പടിച്ചിട്ടുള്ളവരെക്കാൾ നന്നായ് പാടുന്നുണ്ട്. എന്നാ പിന്നെ എനിക്കെന്തേ പടിക്കൂടാ?? “എന്താ വാവേ ആലോചിക്കുന്നെ??” “ഒന്നൂല്ല.” കഴിച്ച് കഴിഞ്ഞ് കുറച്ച് നേരം കൂടി അവിടേം ഇവിടേം ഒക്കെ ചുറ്റി പറ്റി നിന്നു. പിന്നീട് എല്ലാരോടും യാത്രയും പറഞ്ഞ് പുറത്തേക്കിറങ്ങി. സൈക്കിള് എടുക്കാൻ ഷെണ്ടിൽ പോയി നോക്കിയപ്പോളാ അന്നത്തെ കാര്യം ഓർമ വന്നേ. സൈക്കിള് ഗോകുല് ചേട്ടന്റെ വീട്ടിൽ ഇരിക്കുവാണല്ലോ. പിന്നെ അച്ഛനെ സോപ്പിട്ട് അച്ഛന്റെ വണ്ടിയിൽ കേറി കൂടി. Main road കടന്നതും ഞാനെന്റെ love വിന്റെ നമ്പർ dial ചെയ്തു. എന്തോ എന്റെ call കാത്ത് നിന്നപ്പോലെ ഒറ്റ റിങിൽ തന്നെ അവൾ ഫോണെടുത്തു.

“ഹലോ ഇറങ്ങിയോ കണ്ണാ??” “ദേ ഇപ്പൊ ഇറങ്ങിയെയുള്ളൂ.” “അഹ് ശെരി. ഞാനും ഇറങ്ങുവാ. അവിടെത്തിട്ട് കാണാം.” “Ok” ഞാൻ ഫോൺ cut ചെയ്തു. “അച്ഛനിന്ന് ഓട്ടം ഉണ്ടോ??” “അഹ് ഒരു ട്രിപ്പ് ഉണ്ട്. ഒന്ന് രണ്ട് അമ്പലങ്ങളിൽ. എന്തേ??” “ഇപ്പളാ??” “Night അഹ്.” “രാത്രി ആരെങ്കിലും അമ്പലത്തിൽ പോവോ??” “എടാ മണ്ട ഇത് ഇവിടെ എങ്ങും ഉള്ള അമ്പലം അല്ല. ഇന്ന് രാത്രി ഇവിടുന്ന് തിരിച്ച നാളെ വെളുക്ക വെളുക്ക അവിടെയെത്തും.” “അഹ് അങ്ങനെ പറ.” “അല്ല എന്താ ഇപ്പൊ ഒരു കാര്യം അന്വേഷിക്കല്??” “അല്ല, എന്തായാലും 18 വയസ്സ് ഒക്കെ കഴിഞ്ഞല്ലോ??” “അത് കഴിയും. എന്നും 5 വയസ്സിൽ തന്നെ നിക്കുലല്ലോ. അടുത്ത വർഷം 19 ആവും പിന്നെ 20 ആവും.” “അതല്ല അച്ഛാ. ഇനിയൊരു 3 മാസം കൂടി കഴിഞ്ഞ എനിക്ക് 19 വയസ്സാവൂല്ലോ!” “അതിന്??” “എനിക്കൊരു ബൈക്ക്!” “ഓഹ് അതാണ് കാര്യം.” “Mm” “ആദ്യം മോൻ licence എട്ക്ക്. എന്നിട്ട് നമ്മക്ക് ആലോചിക്കാം.” “Licence എടുക്കാനുള്ള പൈസ??” “സംഘടിപ്പിക്കാം., ആട്ടെ ഏത് ബൈക്കാ വേണ്ടേ??” “Duke.” “ഡ്യൂക്കോ അതേത്.??”

“അന്ന് എനിക്ക് പനി പിടിച്ച് കെടന്നപ്പോ നമ്മള് സൂര്യടെ ഒരു സിനിമ കണ്ടില്ലേ?? അതില് സൂര്യ ഓടിക്കണ ഒരു ബൈക്ക് ഉണ്ടല്ലോ?? ബിൾണ്ടിങ്കിന്റെ മണ്ടെന്ന് എടുത്ത് ചാടണ.” “പൊക്കോണം. ഒരു duke. കാലന്റെ വണ്ടിയാ അത്. അച്ഛൻ ബജാജിന്റെ നല്ലൊരു വണ്ടി മക്കക്ക് വേടിച്ച് തരാം.” “ബജാജ് ആണേ NS വേണം. അതിലിനി ഒരു മറ്റോം ഇല്ല.” “ഏത്‌ അപ്പറത്തെ ശിവന്റെ മോന്റെ ഇരിക്കണ വണ്ടിയോ??” “അഹ് അത് തന്നെ.” “അച്ഛൻ കുറച്ച് പൈസ മാറ്റി വച്ചിട്ടുണ്ട്. അടുത്ത മാസത്തെ ചിട്ടി കൂടെ കിട്ടുവാണേ നമ്മക്ക് ലോണിനൊരു വണ്ടി എറക്കം.” “എന്റെ പൊന്ന് അച്ഛാ ഉമ്മ.” “മതി മതി. സോപ്പിട്ടത്. നിന്നെ എവിടെയാ ഇറക്കണ്ടേ??” “ലൈബ്രറി.” “എന്നാ മോൻ ഇവിടെ ഇറങ്ങിക്കോ. ദേ ആ കാണുന്നതാ ലൈബ്രറി. എനിക്ക് വേറൊരാളെ കാണാനുണ്ട്.” അച്ഛൻ വണ്ടി സൈഡ് ഒതുക്കി. ഞാനിറങ്ങി. “ഇറങ്ങുമ്പോ അച്ഛനെ വിളിച്ച മതി.” “അഹ്.” അച്ഛൻ വണ്ടി തിരിച്ച് വേറൊരു റോഡിലേക്ക് കേറി. എന്ത് പാവ എന്റെ അച്ഛൻ. മനസ്സിലുള്ളത് വാങ്ങിച്ച് തരൂന്ന് ഉറപ്പില്ലാഞ്ഞിട്ടും ചോദിച്ചു. പക്ഷെ ഇത്രപെട്ടന്ന് എനിക്ക് വണ്ടി വാങ്ങി തരൂന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചില്ല. ഇപ്പൊ മനസ്സിന് വല്ലാത്ത സന്തോഷം. നേരെ ലൈബ്രറിയിലേക്ക് നടന്നു. ഇവിടെ ജനിച്ച് വളർന്നവനാ ഞാൻ. ആ എനിക്ക് ഇവിടുള്ള ഒരു ലൈബ്രറി അറിയില്ല. അല്ലെങ്കിൽ തന്നെ ഇതൊക്കെ ആര് ശ്രദ്ധിക്കുന്നു?? ചേച്ചി പറഞ്ഞത് പോലെ എനിക്ക് വായിക്കാൻ ഇഷ്ട്ടേ അല്ല. ലൈബ്രറിയുടെ മുന്നിൽ എത്തിയപ്പോ തന്നെ അവിടെയൊരു കിളവനെ കണ്ടു. അങ്ങേര് എന്നെ ഒരേ നോട്ടം. “അതേ membership ഉണ്ടോ??” ഞാൻ അങ്ങേരെ might ചെയ്യാതെ അകത്തേക്ക് കേറി പോവാൻ ഒരുങ്ങിയതും അങ്ങേര് തന്നെ ഇങ്ങോട്ട് ചോദിച്ചു. membership അതും എന്നോട്! ഈ ലൈബ്രറിയെ ആദ്യയിട്ടാ കാണണേ. “വാഹിദേട്ടാ അതെന്റെ ഫ്രണ്ടാ.”

Updated: July 3, 2026 — 5:24 pm

Leave a Reply

Your email address will not be published. Required fields are marked *