“എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നുണ്ട് ടാ. അവളെന്നെ ഇഷ്ടപ്പെടുമോ എന്നൊരു പേടി എനിക്കുണ്ടായിരുന്നു. ഏതായാലും അത് മാറി കിട്ടി.” “സന്തോഷിക്കാൻ വരട്ടെ അളിയാ. അവൻ ആ അരുൺ. അവനിപ്പോഴും മായയുടെ പിന്നാലെയാ. ആദ്യം അവനെ ഒത്തുക്കണം.” “അല്ലെങ്കിലും പെട്ടന്ന് എല്ലാം ശുഭം ആയാ കാണുന്നവർക്ക് എന്ത് തോന്നും?? പ്രണയം മാത്രം പോരല്ലോ! അടിയും ഇടിയും വെട്ടും കുത്തും ഒക്കെ വേണ്ടേ??” “അമ്പട പോളുസോ ദേ അടിടാ കാര്യത്തിന് നീ എന്നെ വിളിക്കല്ലും. അവര് വല്യ ടീം ആണ് ആശാനേ. നമ്മളെ കൊണ്ട് ഒന്നും ചെയ്യാനാവില്ല.” “അളിയാ എനിക്കൊരു കാര്യം അറിയണം. എനിക്കെന്തെലും സംഭവിച്ചാൽ നീ എന്ത് ചെയ്യും??” “ഇതെന്തിനാ നീ എന്നോട് ചോദിക്കുന്നെ?? നീ പ്രേമിക്കുന്നത് എന്നെ അല്ലല്ലോ മായയെ അല്ലെ അവളോട് പോയി ചോദിക്കാടാ.” “പോ മയിരെ, ഞാൻ നിന്റെ best ഫ്രണ്ട് അല്ലെ?? എനിക്കെന്തെലും സംഭവിച്ചാൽ നീ എന്ത് ചെയ്യും. അതെനിക്ക് അറിയണം.” “അതിന് ഞാൻ ജീവനോടെ ഇരിക്കുമ്പോ നിനക്കെന്തെലും സംഭവിക്കോടാ മയിരെ??” “അത് കേട്ടാ മതി. അപ്പൊ പിന്നെ അരുണിനേം ടീമിനേം ഒട്ടിക്കുവല്ലേ??” “Mm നിനക്ക് വേണ്ടിയാണെന്ന് ഓർക്കുമ്പോളാ.” കൂടപ്പിറപ്പ് അകാൻ കൂടെ ജനിക്കണം എന്നില്ല എന്ന് തെളിച്ച മുതലാണ് എന്റെ നന്പൻ അനൂപ്. അവരോടെല്ലാം യാത്ര പറഞ്ഞിറങ്ങുമ്പോഴും മനസ്സ് നിറയെ മായയായിരുന്നു. ഇതിനിടയിൽ എല്ലാരൂടെയും നമ്പർ വാങ്ങാൻ ഞാൻ മറന്നില്ല. പ്രതേകിച്ചു എന്റെ നന്പന്റെ! “മായയുടെ വീട് ഇവിടെ അടുത്താണ് എന്നല്ലേ പറഞ്ഞേ??” വണ്ടിയോടിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു. “അഹ്. എന്താ ഒന്ന് കേറിട്ട് പോവാം??” “പിന്നെന്ത്. വഴി പറഞ്ഞ് താ.” ഞങ്ങള് പോകേണ്ട വഴിയും കഴിഞ്ഞ് ഒരുപാട് നേരത്തെ യാത്രക്ക് ശേഷം അവളുടെ വീടിന് മുന്നിൽ ഞാൻ വണ്ടി നിർത്തി. “വാ ഇറങ്ങ്.” നല്ല ഭംഗിയുള്ള ഒരു കൊച്ചുവീട്. അത്ര കൊച്ചൊന്നുമല്ല എന്നാലും തീരെ വലുതുമല്ല. അവൾ hand bag ൽ നിന്നും കീ എടുത്ത് വാതിൽ തുറന്നു. ടെയിൽ ഇട്ട തറ. അതാണെങ്കിലോ കണ്ണാടി പോലെ തിളങ്ങുന്നു. ഹാളിലേക്ക് കേറിയാ എന്റെ കണ്ണിലുടക്കിയത് രണ്ടുപേരുടെ മാല ഇട്ട ഫോട്ടോകളാണ്. ഞാനതിൽ തന്നെ നോക്കി നിന്നു.
“എന്റെ പപ്പയും മമ്മിയും അഹ്.” അവളുടെ ശബ്‌ദം. “ഇവിടെ ഒറ്റക്ക് താമസിക്കാൻ മായക്ക് പേടി ഇല്ലേ??” “എന്തിനാ പേടിക്കണേ?? എനിക്ക് കൂട്ടിന് എന്റെ പപ്പയും മമ്മയും ഇല്ലേ??” അവളുടെ മുഖം മങ്ങി. “ഒരുപാട് സങ്കടങ്ങൾ ഉണ്ടല്ലേ മായേ നിനക്ക്??” “എനിക്കൊരു 7 വയസ്സ് ഉള്ളപ്പളാ പപ്പയും മമ്മയും എന്നെ ദത്തെടുക്കണേ. അവരെന്നെ ഇങ്ങോട്ടേക്ക് കൊണ്ട് വന്നു. നിലത്തിരുത്തില്ലായിരുന്നു എന്നെ. അത്രക്കിഷ്ടം ആയിരുന്നു. അവരെന്നെ സ്നേഹിച്ചത് പോലെ ഞാൻ അവരെ സ്നേഹിച്ചില്ല. പത്താമത്തെ വയസ്സില് വെള്ള പുതപ്പിച്ച പപ്പയുടെ ശരീരം കണ്ടപ്പളാ അന്നാദ്യമായി ഞാൻ പപ്പാന്ന് തന്നെ വിളിക്കണേ. അന്ന് നടന്ന ആ അക്‌സിഡന്റിൽ പപ്പ പോയി. മമ്മ കിടപ്പിലുമായി. പതിനെട്ടാമത് വയസ്സ് തികഞ്ഞപ്പോ പിറന്നാൾ ആഘോഷിച്ചു. ഞാൻ തന്നെ വാങ്ങിയ ഒരു ചെറിയ കേക്ക്. അത് മുറിച്ച് മമ്മടെ വായിലേക്ക് വാക്കുമ്പോ എന്നെ നോക്കി മമ്മ ഒരു ചിരി ചിരിച്ചു പക്ഷെ ഞാൻ അറിഞ്ഞിരുന്നില്ല അത് എന്റെ മമ്മേടെ അവസാനത്തെ ചിരിയാണെന്ന്.” കണ്ണീര് തുടക്കുമ്പോഴും അവൾ ചിരിക്കുന്നുണ്ടായിരുന്നു. എനിക്കും ഇന്നത്തെ ദിവസം മോശമൊരു ദിവസാ. ഒറ്റ ചങ്കിന്റെ കഥ കേട്ട് കരഞ്ഞപ്പോ ഞാൻ വിചാരിച്ചില്ല എന്റെ പ്രാണന്റെ കഥ കേട്ട് എന്റെ ഹൃദയം പൊട്ടൂന്ന്. “കണ്ണനിരിക്ക്. ഞാൻ കുടിക്കാൻ എന്തേലും എടുക്കാം.” എനിക്ക് മുഖം തരാതെ അവൾ ഉള്ളിലേക്ക് പോയി. അവിടെ കിടന്ന സോഫായിലേക്ക് ഇരിക്കുമ്പോഴും മനസ്സ് അസ്വസ്ഥമായിരുന്നു. ആ രണ്ട് ഫോട്ടോയിലും നോക്കി അപ്പളും ഞാൻ പറഞ്ഞത് നിങ്ങടെ മകളെ ഞാൻ പൊന്ന് പോലെ നോക്കുമെന്നാണ്. “ദാ കണ്ണാ.” അവളൊരു ഗ്ലാസ് എന്റെ നേരെ നീട്ടി. ഞാനത് വാങ്ങി. ട്രിങ്‌സ് ആയിരുന്നു. “ഞാനൊരു കാര്യം ചോദിച്ച മായക്ക് വിഷമം ആവോ??” ട്രിങ്‌സ് ഒരു സിപ് എടുത്ത ശേഷം ഞാനവളോട് ചോദിച്ചു. “എനിക്ക് വിഷമം വരാൻ മാത്രം എന്ത് കാര്യാ നീ പറയാൻ പോണേ??” “ആദ്യം തനിക്ക് വിഷമം ആവുവോന്ന് പറ.” “Ok ഇല്ല. പറഞ്ഞോ.”
