മായകണ്ണൻ Likeഅടിപൊളി  

“എന്റെ അനിയൻ ചോദിച്ചു അവളോട് എങ്ങനാ ഇഷ്ട്ടം തുറന്ന് പറയ്യ എന്ന്. ഞാൻ പറഞ്ഞു വഴിയുണ്ടാക്കാം എന്ന്. ആ വഴിയാ ഈ വഴി.” അവളൊരു നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു. “ഇതൊരുമാതിരി ഇടിഞ്ഞ വഴിയായി പോയി.” “ടാ ചെക്കാ ഇതീ വല്യ ഐഡിയ ഒന്നും എന്റെ ഇല്ല.” “സത്യത്തിൽ ഈയൊരു ഐഡിയ എങ്ങനാ കിട്ടിയേ??” അതറിയാനുള്ള ആകാംഷ കൊണ്ട് ഞാൻ ചോദിച്ചു. “ഞങ്ങള് ഓരോന്ന് സംസാരിക്കുവായിരുന്നു. അങ്ങനെ സംസാരിച്ചിരുന്നപ്പോ അവൾ തന്നെ പറഞ്ഞതാ, ഒരു music ഗ്രൂപ്പ് തുടങ്ങിട്ടുണ്ടെന്നും അതിന് ഒരു male singer നെ ആവശ്യം ഉണ്ടെന്നും ഒക്കെ. അപ്പൊ എനിക്ക് തോന്നിയ ഐഡിയാ ഇത്‌.” “എന്നിട്ടിതൊന്നും ഞാൻ കേട്ടില്ലല്ലോ.” “അഹ് എങ്ങനെ കേക്കാനാ?? ബോധം പോയത് പോലല്ലേ ഇവിടിരുന്നെ!” അതും പറഞ്ഞവള് എന്നെ കളിയാക്കി ചിരിച്ചപ്പോ എനിക്കും ഒരു ചമ്മിയ ചിരി പാസാക്കാനെ ആയുള്ളൂ. “അല്ലെടി ചേച്ചി നീ എന്ത് ധൈര്യത്തിലാ ഞാൻ നന്നായിട്ട് പാടൂന്നും ഞാൻ തന്നെ വരോന്നും ഒക്കെ പറഞ്ഞേ??” “ഓഹ് ഇവനെ കൊണ്ട് തോറ്റല്ലോ ദേവി. എടാ മണ്ട, നീ നന്നായിട്ട് പാടൂന്ന് എന്റെ മുന്നീ വച്ചല്ലേ തെളിയിച്ചേ?? പിന്നെ ഇത്‌നല്ലൊരു അവസരം ആയിട്ട് വേണം നീ കാണാൻ. നീ നന്നായിട്ട് പാടി പാടി അവൾടെ മനസ്സിനുള്ളിൽ കേറി കൂടണം.” “കേക്കാനൊക്കെ കൊള്ളാം. പക്ഷെ സംഗീതത്തിന്റെ abcd അറിഞ്ഞൂടാത്ത ഞാൻ തന്നെ?? നമ്മക്ക് ഗോഗുല് ചേട്ടനെ വിട്ടാലോ??” “ദേ ചെക്കാ എന്റെ കൈന്ന് നല്ലത് വേടിക്കും നീ. അവളെ ഇഷ്ടപ്പെട്ടത് നിയോ അതോ ആ ഗോകുല് ചേട്ടാനോ??” ഞാനൊന്ന് ആലോചിച്ചു, പാട്ട് കേക്കാൻ ഇഷ്ട്ടം ഉള്ളത് കൊണ്ട് തന്നെ കേട്ട പാട്ടുകള് വീണ്ടും വീണ്ടും കേക്കും. അങ്ങനെ കാണാപാഠം പഠിച്ചത് പോലെ അതെന്റെ മനസ്സിൽ തന്നെ ഉണ്ട്. വരികള് തെറ്റാണ്ട് പാടാനും അറിയാം. ഇത് വരെ ട്യൂണ് മനസ്സിലാ ഇട്ടേ. ഇനിയിപ്പോ അതും വേണ്ട, ട്യൂണ് ഇടാനും ആളുണ്ട്. “നീ എന്താ അലോചിക്കുന്നെ??” “ഇതിനെ പറ്റി തന്നെയാ.” “ഇതിനെ പറ്റി കൂടുതലൊന്നും ആലോചിക്കാനില്ല. നീ പോവുന്നു. ഇതിനിനി വേറെ അഭിപ്രായം ഇല്ല.” അവള് ഓർഡർ ഇട്ടു. പിന്നെ അപ്പീല് ഇല്ല. അഹ് ഒരു വിധത്തിൽ പറഞ്ഞാൽ പാടാൻ എനിക്കും വല്യ താല്പര്യം ആണ്. പക്ഷെ എന്തോ ഒരു പേടി. “പിന്നെ വേറൊരു കാര്യം കൂടെയുണ്ട്. ഈ ഗ്രൂപ്പിന്റെ female singer ആരാന്ന് അറിയോ?? മായ.” നല്ല വെടിപ്പായിട്ട് ഞാൻ ഞെട്ടി. ഈ ഗ്രൂപ്പിന്റെ female singer ആരാന്ന് അറിയോ?? മായ. ചേച്ചിയുടെ ശബ്‌ദം കാതുകളിലേക്ക് എക്കോ പോലെ കേട്ടുകൊണ്ടിരുന്നു. “വാവേ….”

ചേച്ചി എന്റെ കാലിൽ പിച്ചി വിളിച്ചു. ഞെട്ടല് മാറി മനസ്സിൽ മഞ്ഞു പെയ്യുന്ന സുഖം തോന്നി. “സത്യാണോടി??” “അഹ് സത്യം തന്നെയാ. ഇനി പോവാതിരിക്കാൻ എന്തെങ്കിലും എസ്ക്യൂസ്‌ പറയോ??” “എന്തിന്?? എനിക്ക് പോവാൻ നൂറല്ല ആയിരം വട്ടം സമ്മതാ.” ഞാനതും പറഞ്ഞ് നല്ലൊരു ചിരി അങ്ങ് പാസ്സാക്കി. അവളോടൊത്തുള്ള വരും ദിനങ്ങൾ സ്വപ്നം കാണാമെന്ന് വിചാരിച്ച് ഞാനിരുന്നു. പക്ഷെ അത് തടസ്സപ്പെടുത്തി അച്ഛനും അമ്മയും വന്നു. “വാവേ വാ കാന്റീനിൽ പോവാം.” അവരെ കണ്ടപാടെ ചേച്ചി പറഞ്ഞത് ഇതാണ്. “എന്താ മോനെ അവൾക്കൊന്നും വേടിച്ച് കൊടുത്തില്ലേ??” അത് കേട്ട പാതി കേക്കാത്ത പാതി അമ്മ ചോദിച്ചു. “എങ്ങനെ വേടിച്ച് കൊടുക്കും. 8 മണി ആയപ്പോഴേക്കും കൈയിലിരുന്ന പൈസ മുഴുവൻ തീർന്നു.” “ഇവളെ കൊണ്ട് വല്യ കഷ്ട്ടയല്ലോ ഭഗവതി.” അമ്മ തലയിൽ കൈ വച്ച് പറഞ്ഞു. “മക്കളെ ഇനിയിപ്പോ ഡോക്ടർ കുറച്ച് കഴിഞ്ഞ് വരും ഡിസ്സ്‌ചാർജ് തരും. അത് കഴിഞ്ഞ് നമ്മക്ക് കാന്റീനിൽ പോയി വല്ലതും കഴിക്കാം. മരുന്നൊന്നും ഇല്ലല്ലോ??” “മരുന്നൊന്നും ഇല്ലായിരുന്നച്ഛാ. വെളുക്കവെളുക്ക ട്രിപ്പ് ആയിരുന്നു.” ഞാൻ മറുപടി കൊടുത്തു. ഏതായാലും അച്ഛൻ വായിട്ടലച്ചതിന് ഉപകാരം ഉണ്ടായി പെണ്ണൊന്ന് പൊടിക്ക അടങ്ങി. 11 മണിയോടെ ഡോക്ടർ വന്നു. ഡിസ്സ്‌ചാർജ് തന്നു. പുറകെ ഒരു നേഴ്‌സ് വന്നു, ട്രിപ്പ് ഇട്ടിരുന്ന കൈയിലെ സൂചിയൂരാൻ. ഞാൻ പതിയെ അവിടുന്ന് മാറി. ഒന്നാത്തെ കാര്യം ആ സമയത്തെ അവൾടെ മുഖം കാണാൻ എനിക്കാവില്ല. രണ്ടാമത്തേത് അവിടെ നിന്ന എന്റെ തൊലി എളവും. നെറ്റിയിലെ മുറിവ് ചെറുതായി കരിഞ്ഞ് തുടങ്ങി. എന്നിരുന്നാലും പൊടിയടിച്ചാലോ എന്ന് പേടിച്ച് ഒന്നൂടെ ഡ്രെസ്സ് ചെയ്തു. പിന്നെ അവിടെയുള്ള ബില്ല് എല്ലാം pay ചെയ്ത് നേരെ ഉണ്ണിവയർ നിറക്കാൻ കാന്റീനിലേക്ക്. 11 മണി കഴിഞ്ഞത് കൊണ്ട് ലൈറ്റ് ആയിട്ട് എന്തെങ്കിലും ആവന്ന് വിചാരിച്ച കേറിയെ. അമ്മേം അച്ഛനും മസാല ദോശ. ഞാൻ 2 ബറോട്ട. പക്ഷെ എല്ലാം തെറ്റിച്ച് കൊണ്ട് ചേച്ചി 4 ബറോട്ട. ഞങ്ങളെല്ലാരും അതിശയിച്ചു. ചേച്ചിയുടെ ബറോട്ടമേലുള്ള ആക്രമണം കണ്ടപ്പോ ഞാൻ കസിൻസ് സിനിമയിലെ ആ രംഗം ഒന്നോർത്തുപ്പോയി. “ചേച്ചി ഒന്ന് പതിയെ തിന്നെടി. അതെല്ലാം നിനക്കുള്ളത് തന്നാ. ആൾക്കാരൊക്കെ ശ്രദ്ധിക്കുവാ.” അവൾ കേൾക്കെ രീതിയിൽ ഞാൻ പറഞ്ഞു. “ഒന്ന് പോയെടാ ചെർക്കാ മനുഷ്യന് ഇവിടെ വിശന്നിട്ട് അണ്ഡം കത്തുവാ.” അതായിരുന്നു മറുപടി.

Updated: July 3, 2026 — 5:24 pm

Leave a Reply

Your email address will not be published. Required fields are marked *