“ഛീ തെറ്റിപ്പോയി. ചേച്ചി ബാത്‌റൂമിൽ തെന്നി വീണു. നെറ്റി ചെറുതായി ഒന്ന് പൊട്ടി. ഇവിടെ അഡ്മിറ്റാ.”
ഇപ്രാവശ്യം ഏതായാലും തെറ്റിലാ.
“നമ്മടെ ലക്ഷ്മി ചേച്ചിക്കോ?? എന്നിട്ട് ഡോക്ടർ എന്ത് പറഞ്ഞു??” ഇവളെ ഓരോ നിമിഷവും അടുത്തറിയുന്തോറും എനിക്ക് ഇവളോടുള്ള സ്നേഹം കൂടുവാണ്. ഇന്ന് രാവിലെയാ ആദ്യയി ഞാൻ കാണണേ. അപ്പൊ തന്നെ ആരോടും ചോദിക്കാതെ ഇവളെന്റെ ഹൃദയത്തിൽ കേറി. ഇവളെന്നെ ഓർക്കുന്നു, എന്റെ ചേച്ചിയെ ഓർക്കുന്നു. ആർക്കും വിട്ട് കൊടുക്കില്ല ഇവളെ ഞാൻ. “ഏയ് കണ്ണാ….” അവളുടെ വിളിയാണ് എന്നെ കൂടുതൽ ആലോചനകളിൽ നിന്ന് തടസ്സപ്പെടുത്തിയത്. “അഹ്. ഇപ്പൊ കുഴപ്പം ഒന്നുമില്ല.” “Mm. എവിടെയാ കിടക്കണേ??” “Second floor.” “അഹ് ഞാൻ പിന്നെ വന്ന് കണ്ടോളം. Blood donate ചെയ്യണം. ഞാൻ അങ്ങോട്ട് ചെല്ലട്ടെ.” “അതെവിടെയാ??” “ദോ ആ കാണുന്ന ഡ്രസിങ് റൂമിന്റെ വലത് സൈഡ്.” അവൾ അങ്ങോട്ടേക്ക് വിരൽ ചൂണ്ടി കാണിച്ചു. എന്നിട്ട് അവിടേക്ക് നടന്നു. അപ്പോഴും എനിക്ക് മനസ്സിലാവാത്തത് ഇവളെന്തിനാ എന്നെ പിന്നിന്ന് വിളിച്ചത് എന്നാ. ഞാനും പിന്നൊന്നും ആലോചിക്കാതെ ചേച്ചിയുടെ അടുത്തേക്ക് നടന്നു. ചൂടോടെ ഈ പപ്‌സ് അങ്ങോട്ടേക്ക് കൊടുക്കണം. അതായിരുന്നു എന്റെ അപ്പളത്തെ ലക്ഷ്യം. മായയെ ഇനിയും കാണാൻ പറ്റോലോ എന്ന സത്തോഷത്തോടെ ഞാൻ നടന്നു. റൂമിന് വെളിയില് അച്ഛനേം അമ്മയെം കണ്ടില്ല. അവിരിരുന്ന ചെയറിൽ വേറാരോ ഇരിക്കുന്നു. ഞാൻ മുറിക്കുള്ളിലേക്ക് കേറി. അവിടെ കണ്ട കാഴ്ച ശെരിക്കും പറഞ്ഞാൽ എനിക്ക് സന്തോഷത്തിനപ്പുറം വേറെന്തോ ഫീൽ ആണ് തന്നത്. അച്ഛന്റെ തോളിൽ തല ചായിച്ച് കിടക്കുന്ന എന്റെ ചേച്ചി. ഒരു ഓറഞ്ച് പൊളിച്ച് അതിന്റെ അല്ലി അവൾടെ വായിക്കുള്ളിൽ വച്ച് കൊടുക്കുന്ന അമ്മ. കുറച്ച് നേരത്തേക്ക് ഞാൻ അതും നോക്കി നിന്നു. ആ ഒരു കാഴ്ച കൂടുതൽ നേരം കണ്ട് ആസ്വദിക്കാൻ എന്റെ ചേച്ചിപെണ്ണ് സമ്മതിച്ചില്ല. പപ്സിന്റെ മണം കിട്ടിട്ട് ആണെന്ന് തോന്നുന്നു അവൾ വാതിൽകലേക്ക് നോക്കി അപ്പൊ എന്നെ കണ്ടു. “എന്താ വാവേ കൈയില്??” കയ്യിലെ പൊതി കണ്ടിട്ട് അവളെന്നോട് തിരക്കി. അപ്പോഴേക്കും അച്ഛനും അമ്മയും അവിടുന്ന് എഴുന്നേറ്റിരുന്നു. “പപ്‌സ് ആയിരിക്കും.” അമ്മ ഒരു കളിയാക്കൽ രീതിയിൽ ചിരിച്ചുകൊണ്ട് പറഞ്ഞു. നേരത്തെ കണ്ട അമ്മയെ അല്ല ഇത്. ഞാനും ചിരിച്ചു. അത് കണ്ട് അച്ഛനും ചിരിച്ചു. പിന്നെ ചേച്ചിയും.
“രാമേട്ടാ വാ നമ്മുക്ക് ഒരു ചായ കുടിച്ചിട്ട് വരാം.” “അഹ്. കണ്ണാ നീ കുടിച്ചോ ടാ??” “ഇല്ലച്ഛാ.” “Mm നിങ്ങൾക്കുള്ളത് വാങ്ങിച്ചിട്ട് വരാം.” അത്രയും പറഞ്ഞ് അവര് പുറത്തേക്ക് പോയി. “വാവേ പപ്‌സ് ആണൊടാ അത്??” അവരങ്ങോട്ട് ഇറങ്ങിലാ അതിനുമുന്നേ എത്തി കൊതിച്ചി പാറൂന്റെ ചോദ്യം. “അഹ്‌ടി കൊതിച്ചി.” “എത്രണ്ണം ഉണ്ട്??” “എത്രണ്ണം വേണം??” “ഒരു ഏഴെട്ടെണ്ണം എങ്കിലും വേണം.” “അത്രയും മതിയോ??” “അഹ് തൽക്കാലത്തേക്ക് അത്രയും മതി.” ഞാൻ ചിരിച്ചു. കാളയെ പോലെ വളർന്നു. എന്നിട്ടും കുസൃതിക്ക് ഒരു കുറവും ഇല്ല. ഞാനാ പൊതി അവൾക്ക് കൊടുത്തു. ഈ തൽകാലം എന്നത് കൂടി പോയ 5 മിനിറ്റ് വരെ കാണൂ. അത് കഴിഞ്ഞാൽ പിന്നേം വിശക്കുന്നു എന്ന് പറയും. ഏതായാലും പൊതി കിട്ടിയപ്പോ പെണ്ണ് ഹാപ്പി. കവിളത്തൊരു ഉമ്മേം കിട്ടി. രണ്ടേ രണ്ട് മിനിറ്റുകൊണ്ട് അവള് എണ്ണം എടുക്കാണ്ട് ഒരേ ഇരുപ്പിൽ തിന്നു. അവള് എണ്ണം എടുത്തില്ലേലും എനിക്ക് എടുത്തല്ലേ പറ്റു രണ്ട് മിനിറ്റ് കൊണ്ട് ആറെണ്ണം. “മതി വാവേ ബാക്കി നീ കഴിച്ചോ.” “ഷോ ആറെണ്ണം അല്ലേ ആയുള്ളൂ. ഒരു രണ്ട് എണ്ണം കൂടെ പോവും.” “ഇനി വയറ്റിൽ സ്ഥലം ഇല്ല വാവേ. അമ്മ എന്നെ കൊണ്ട് ദേ നീ വരുംമുൻപ് നാല് ഓറഞ്ചാ തിറ്റിച്ചേ. ഇപ്പൊ ദേ ആറ് പപ്സും. ഇനിയും തിന്നാ എന്റെ വയർ മിക്കവാറും പൊട്ടും.” ഓഹോ അപ്പൊ നാല് ഓറഞ്ചാ ആള് കേറ്റിയെ. ചുമ്മാതല്ല ഇന്ന് ആറില് ഒതുക്കിയെ. “Mm ഇങ്ങ് താ.” ചിരിച്ചുകൊണ്ട് ഞാനാ പൊതി അവളിൽ നിന്നും വാങ്ങിച്ചു. എന്നൊട് തിന്നാൻ പറഞ്ഞെങ്കിലും എനിക്ക് അത് തിന്നാൻ തോന്നില്ല. ബെണ്ടിന്റെ ഒരു സൈഡിലായി ഞാനത് മാറ്റി വച്ചു. “എന്താ അത് മാറ്റി വച്ചേ??” ഞാൻ മാറ്റി വച്ചത് കണ്ടതും അപ്പളെത്തി ആശത്തിടെ ചോദ്യം. “അവിടെ ഇരിക്കട്ടെ. ഞാൻ പിന്നെ കഴിച്ചോളാം.” അതായിരുന്നു അവളുടെ ചോദ്യത്തിന് ഞാൻ കൊടുത്ത ഉത്തരം. “പിന്നില്ലേ വാവേ ഇന്നെനിക്ക് എന്തോരം സന്തോഷമുള്ള ദിവസാന്ന് അറിയോ??” “Mm എന്താ??”
