മായകണ്ണൻ Likeഅടിപൊളി  

“എന്താ വാവേ നാറുന്നുണ്ടോ??” ഞാനൊന്ന് ആഞ്ഞു വലിച്ചു. “നല്ല മണം.” “അയ്യേ വൃത്തിക്കെട്ടത്.” ചേച്ചിയെന്നെ അടിക്കാൻ കൈയൊങ്ങി. പക്ഷെ ബാലൻസ് തെറ്റി. വീഴാനായി പോയ അവളെ ഞാൻ ചേർത്തു പിടിച്ചു. “വല്ലാത്ത എതക്കേട് തന്നല്ലേ ചേച്ചി നിനക്ക്??” അവള് ചമ്മി ചിരിച്ചു. ഞാനവളെ ക്ലോസറ്റിലേക്ക് ചാരിയിരുത്തി. ബക്കറ്റിൽ വെള്ളം പിടിച്ചു. എന്നിട്ട് അവൾടെ മുടി പിടിച്ച് കെട്ടിവച്ചു. അവള് പറഞ്ഞത് നേരാ, മുടിയൊക്കെ ജട പിടിച്ച് ഒരു കോലമായി കിടക്കുന്നു. സാധാരണ കൂടിപ്പോയ പത്തോ പതിനഞ്ചോ മിനിറ്റ് കുളി. അത്രേ ഉണ്ടാവുള്ളൂ. പക്ഷെ ഇന്ന് കൃത്യം ഒരുമണിക്കൂർ അഹ് അവളെ കുളിപ്പിച്ചെടുത്തെ. ദേഹം മൊത്തം സോപ്പ് തേച്ച് അത് കഴുകി കളയുമ്പോ പിന്നേം അവള് സോപ്പ് തേക്കും. അങ്ങനെ ഒരു സോപ്പിന്റെ മുക്കാഭാഗവും അങ്ങനെ തീർന്നു. ടൗവല് കൊണ്ട് ദേഹം മൊത്തം ഒപ്പിയെടുത്തു. എന്നിട്ടത് തന്നെ ചുറ്റി അവളേം എടുത്ത് നേരെ മുറിയിലേക്ക് കേറി. നല്ലൊരു ഷർട്ടും പാവാടയും അവൾക്കിട്ടു കൊടുത്തു. ഇപ്പൊ സുന്ദരിയായി എന്റെ ചേച്ചി. “വാവേ…” “ഓ…” “മുടി.” “അതിപ്പോ ശെരിയാക്കിത്തരം.” ഞാനതും പറഞ്ഞ് അവളുടെ മേക്കപ്പ് സാധാനങ്ങൾ വച്ചിരിക്കുന്ന മേശമേലിരിക്കുന്ന പാരഷൂട്ട് ജാസ്മിൻ ഹയർ ഓയിൽ എടുത്തു. കുറച്ച് കയ്യിൽ എടുത്ത ശേഷം അത് രണ്ട് കൈയിലുമായി തേച്ചു പിടിപ്പിച്ചു. എന്നിട്ട് അവൾടെ മുടിയിൽ നല്ല രീതിയിൽ തേച്ചു. ഉടക്കൊക്കെ എടുത്ത് വൃത്തിയാക്കി. മുടി വിരിച്ചങ്ങ് ഇട്ടു. അങ്ങനെ അതും കഴിഞ്ഞു. ഇനി ഒന്ന് നടു നിവർക്കണം. “എന്താ വാവേ ഉറക്കം വരുന്നുണ്ടോ?? വാ ചേച്ചീടെ മടി കിടന്നോ.” ഇതെന്റെ ചേച്ചി മാത്രോല്ല. എന്റെ അമ്മേം കൂടിയാ. എനിക്ക് കിടക്കാനായി അവൾ നേരെ ഇരുന്നു. ഒരു അർത്ഥത്തിൽ അമ്മയുടെ മടിയിൽ കിടന്നതിനെക്കാൾ കൂടുതൽ ഞാനെന്റെ ചേച്ചിയുടെ മടിയിൽ കിടന്നിട്ടുണ്ട്. കിടക്കാൻ ആഗ്രഹിക്കുന്നുമുണ്ട്. അവള് വിളിക്കണ്ട താമസം ഞാൻ പോയി മടി കിടന്നു. എല്ലാവരും ചെയ്യുമ്പോലെ അവളും എന്റെ തലയിൽ തലോടി. “കുറെ കഷ്ടപ്പെട്ടല്ലേ എന്റെ വാവ??” “പിന്നെ ഞാനാകെ തളർന്നു. കുളിപ്പിക്കുന്നെന് ഇത്രയും പാടാണെന്ന് ഇപ്പള മനസ്സിലായെ. ചകിരിക്ക് പിടിച്ച് എന്റെ കൈ തേഞ്ഞ്. ” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു. അവൾടെ മേത്തുള്ള അഴ്ക്ക് പോവാൻ ചവിരിക്ക തേച്ചേ. അഴുക്ക് പോവുന്നതിനൊപ്പം എന്റെ കൈയിലെ തൊലിയും പോയി.

“അച്ചോടാ പോട്ടേട്ടോ ചേച്ചിക്ക് വേണ്ടിട്ടല്ലേ സാരല്ല. തൊലിയല്ലേ പിന്നും വന്നോളും.” എന്ത് സ്നേഹമുള്ള ചേച്ചി. “ചേച്ചി….” “ഓ..” “എനിക്കിപ്പോ ഒരൈഡിയ തോന്നുന്നു. നമ്മക്ക് ഇവിടെ ഒരു ഫാം ഉണ്ടാക്കിയാലോ?? പട്ടിയും പൂച്ചയും മുയലും പ്രാവും മീനും ഒക്കെയായിട്ട്.” “അയ്യോ ഓര്മിപ്പിക്കല്ലേ പൊന്നേ! പണ്ട് മോൻ ഇവിടൊരു ഫാം തുടങ്ങിയത് ഓർമയുണ്ടോ??” “അന്ന് പ്രാവ് മാത്രോല്ലേ ഉണ്ടായിരുന്നുള്ളൂ??” “മതിലോ. നിന്റെ പ്രാവുകള് പോയി എവിടുന്നൊക്കെ വേറെ പ്രാവുകളേം വിളിച്ചോണ്ട് വന്ന് അവരുടെ ഒടമസ്ഥര് ഇവിടെ വന്ന് വഴക്കിട്ട് എന്റെ പൊന്നേ എന്തൊക്കെ ബഹളം ആയിരുന്നു?? മോൻ വീണ്ടും അതൊക്കെ ആവർത്തിക്കാൻ പോവാ??” “അപ്പൊ പ്രാവ് വേണ്ട. ബാക്കി ആവലോ??” “Mm ഇനി നിന്റെ ഐഡിയ പരിഗണിച്ചില്ലെന്ന് വേണ്ട നമ്മക്ക് ആലോചിക്കാം.” “എന്റെ പുന്നാര ചേച്ചി.” അവൾടെ കവിളിൽ ഞാൻ എന്റെ ചുണ്ടമർത്തി. “എന്റെ പുന്നാര അനിയൻ.” അതേ നാണയത്തിൽ തന്നെ തിരിച്ച് പറഞ്ഞ് അവൾ എന്റെ കവിളിലും ചുണ്ടമർത്തി. നല്ല ഉറക്കം വരുന്നുണ്ടായിരുന്നു. അതിന്റെ സൂചകമായി ഞാനറിയാതെ തന്നെ എന്റെ ഉള്ളിൽ നിന്നും കോട്ടുവാ പുറത്തേക്ക് വന്നു. “ഇനി എന്റെ വാവ സംസാരിക്കണ്ട. ഉറങ്ങിക്കോ.” ഞാനെണിയിക്കാൻ പോയി. “എങ്ങോട്ടാ?? ഇവിടെ കിടന്ന മതി.”. അവൾ വീണ്ടും എന്നെ അവളുടെ മടിയിലേക്ക് പിടിച്ച് കിടത്തി. അവളുടെ വിരലുകൾ എന്റെ തലമുടിയൂടെ ഇഴഞ്ഞ് നടന്നപ്പോ എന്റെ കണ്ണുകൾ താനെ അടഞ്ഞു. ഒരു നല്ല സ്വപ്നത്തെ തേടി ഞാനലഞ്ഞു. “അങ്ങനെ സെമിഫൈനലിന്റെ അവസാന പാദമത്സരം. കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുന്നു fc ഗോവയെ. ഈ ആവേശകരമായ മത്സരത്തിന് സാക്ഷ്യം വഹിക്കാൻ കമന്ററി ബോക്സിൽ ഞാൻ ഷൈജു ദാമോദരൻ എന്നോടൊപ്പം എന്റെ പ്രിയ സുഹൃത്ത് മുൻ ഇന്ത്യൻ ഇന്റർനാഷണൽ താരം ജോപ്പോൾ അഞ്ചേരി.” “Thanku ഷൈജു. ഈ മാച്ചില് എടുത്ത് പറയേണ്ട സാന്നിധ്യം നമ്മുടെ കണ്ണൻ തിരിച്ച് വന്നിരിക്കുന്നു എന്നതാണ്. ഇതേ ടീമിനോട് മുൻപ് കളിച്ചപ്പോളാണ് കണ്ണന് പേശി വലിവ് അനുഭവപ്പെട്ട് കളിയിൽ നിന്നും പോകുന്നത്. വീണ്ടും സെമിഫൈനൽ വേദിയിൽ കണ്ണൻ എത്തിയിരിക്കുകയാണ്.” “അപ്പ്സല്യൂട്ടിലി ജോ. കണ്ണനെ നമ്മുക്ക് അറിയാം. ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ player കൂടിയാണ് കണ്ണൻ. ഗോൾഡൻ ബൂട്ട് race ൽ ഒന്നാം സ്ഥാനത്താണ് ഈ മലയാളി ചൂണകുട്ടി. 19 ഗോളുകളാണ് കണ്ണൻ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി സംഭാവന ചെയ്തിട്ടുള്ളത്.”

Updated: July 3, 2026 — 5:24 pm

Leave a Reply

Your email address will not be published. Required fields are marked *