മായകണ്ണൻ Likeഅടിപൊളി  

അച്ഛനായിരുന്നു.

“അഹ് അച്ഛാ…”

“കണ്ണാ നിയിങ്ങ് വന്നോ??”

“ഓ അച്ഛാ. എനിക്കവളെ കാണണം അച്ഛാ.”

“എടാ മണ്ട ഞാൻ പറഞ്ഞതല്ലേ കുഴപ്പം ഒന്നൂല്ലാന്ന്!”

“അച്ഛനങ്ങനെയൊക്കെ പറയാം. എനിക്കവളെ കാണാണ്ട് ഒരു സമാധനോം ഇല്ല.”

“എടാ കാലിന് ചെറിയൊരു ഒടിവ് പിന്നെ നെറ്റി ചെറുതായി പൊട്ടി. അത്രേയുള്ളൂ. കൊറോണയൊക്കെ അല്ലെ അത് കൊണ്ട് ഇവിടെ കിടത്താൻ പറ്റത്തില്ല. ദേ ഇപ്പൊ ഡിസ്സ്‌ചാര്ജ് എഴുതി തന്നെയുള്ളൂ.”

“സത്യാണോ??”

കേട്ടത് വിശ്വസിക്കാനാവതെ ഞാൻ തിരക്കി.

“പിന്നെ ഞാനെന്തിനാ ഈ കാര്യത്തിൽ നുണ പറയുന്നേ??”

അത്രയും നേരം വിളിച്ച എല്ലാ ദൈവങ്ങൾക്കും നന്ദി പറയുവായിരുന്നു ഞാൻ. എന്തൊക്കെയോ ചിന്തിച്ച് കൂട്ടി. അവൾക്കൊന്നും പറ്റില്ലല്ലോ! ഇപ്പോഴാ സമാധാനം ആയത്.

“ടാ നീ എന്താ ഫോണും on ആക്കി വച്ചിട്ട് ഉറങ്ങുവാ??”

“ഏയ്. അച്ഛാ നിങ്ങളിപ്പോ എവിടാ??”

“ഞാനിവിടെ casuvality യിലുണ്ട്. നിയൊന്നിണ്ടോട്ട് വാ.”

“അഹ് ദേ വരുന്നു.”

ഫോൺ കാട്ടാക്കി ഒരൊട്ടമായിരുന്നു. casuvality ൽ എത്തിയപ്പോ bill അടച്ചിട്ട് വരുന്ന അച്ഛനെയാണ് കണ്ടത്. “അച്ഛാ മായയെവിടെ??” “ദോ ഇരിക്കുന്നു നിന്റെ മായാ.” സൈഡിലായിഒരു വീൽചെയറിൽ അവൾ എന്നേം നോക്കി ചിരിച്ചോണ്ടിരിക്കുന്നു. ഞാനും ചിരിച്ചുപ്പോയി. “ടാ ഞാൻ വണ്ടിയെടുക്കട്ടെ, നീ ഈ കൊച്ചിനേം കൊണ്ട് വാ.” “അഹ്.” അച്ഛൻ അങ്ങോട്ട് മാറിയതും ഹോസ്പിറ്റൽ ആണെന്ന് കൂടി നോക്കാതെ ഞാനവളെ കെട്ടിപിടിച്ചു. അവളെന്നെയും. “ഹവു,വ്….,” നെറ്റി അനങ്ങിയത് കൊണ്ടാവാം അവൾക്ക് വേദന എടുത്തു. “സോറി.” അവൾ ചിരിച്ചു. വീൽചെയറും ഉരുട്ടി വെളിയിൽ പാർക്ക് ചെയ്ത് ഇട്ടിരുന്ന അച്ഛന്റെ വണ്ടിക്കടുത്തേക്ക് പോയി. പിന്നിലെ ഡോർ തുറന്ന് വീൽചെയറിന്ന് ഞാനവളെ എടുത്തു. ആദ്യം ഒന്ന് പേടിച്ചെങ്കിലും ഒരു പൂച്ച കുട്ടിയെ പോലെ അവൾ എന്റെ ശരീരത്തിൽ ഒട്ടിയിരുന്നു. നല്ല മൃതുവായിരുന്നു അവൾടെ ശരീരം. കാല് ശ്രദ്ധിച്ച് അകത്തേക്ക് കേറ്റി. കൂടെ ഞാനും കേറി. അവൾടെ കാല് ഞാനെന്റെ മടിയിലേക്ക് വച്ചു. “പോവാം??” “അഹ്.” “എങ്ങോട്ടാ മോൾടെ വിട്ടിലേക്കല്ലേ??” “നമ്മടെ വീട്ടിലേക്ക് പോ അച്ഛാ.” എന്തോ പറയാൻ വന്ന അവളെ അത് പറയാൻ സമ്മതിക്കാതെ ഞാൻ പറഞ്ഞു. “എഹ് നമ്മടെ വിട്ടിലേക്കോ?? ഈ കൊച്ചിനെ വീട്ടുകാര് തിരക്കില്ലേ??” “അതൊക്കെ ഞാൻ പറയാം അച്ഛാ. അച്ഛനിപ്പോ നമ്മടെ വീട്ടിലേക്ക് പോ.” പിന്നൊന്നും പറയാതെ അച്ഛൻ വണ്ടിയെടുത്തു. സമാധാനത്തോടെ, സന്തോഷത്തോടെ കണ്ണുകൾ അടച്ചു. കണ്മുന്നിൽ നവവധു ആയി വരുന്ന എന്റെ മായാ. കൂടെ അമ്മ പിന്നിൽ ചേച്ചിയെ എടുത്തോണ്ട് വരുന്ന ഒരു ചേട്ടൻ. മണ്ഡപത്തിന്റെ ഒരു വശത്തായി ഞങ്ങടെ കൂട്ടുകാർ. എന്റെ മുന്നിൽ തന്നെ എപ്പോഴും മുഖത്ത് കാണാറുള്ള ചിരിയുമായി എന്റെ അച്ഛൻ. മൂഹൂർത്തം അടുത്തു. പോറ്റി തന്ന താലി അഗ്നി സാക്ഷിയായി ഞാനെന്റെ പെണ്ണിന്റെ കഴുത്തിൽ ചാർത്തി. “കണ്ണാ ഉറങ്ങിയത് മതി. വീടെത്തി നീ അകത്ത് പോയി ലചൂന്റെ വീൽചെയർ ഇങ്ങ് എടുത്തിട്ട് വാ.”

കണ്ണ് തുറക്കുമ്പോ എന്നേം നോക്കി ചിരിച്ചോണ്ടിരിക്കുന്ന എന്റെ പെണ്ണിനെയാണ് ഞാൻ കണ്ടത്. അവളെ നോക്കി കണ്ണടച്ച് കാണിച്ച് ഞാനിറങ്ങി. “നീ എങ്ങോട്ടാട ചെറുക്ക ധൃതി പെട്ട് ഓടിയെ??” വണ്ടിടെ സൗണ്ട് കേട്ടാണെന്ന് തോന്നുന്നു അമ്മ പുറത്തേക്കിറങ്ങി വന്നു. എന്നെ കണ്ടപാടെ ചോദിച്ചു. “അതൊക്കെ പറയാം. അമ്മയൊന്ന് മാറിയെ.” അമ്മയെ മറികടന്ന് ഞാനകത്തേക്ക് ഓടി. ഹാളിൽ നേരത്തെ ഇരുന്ന പടി തന്നെ മുഖവും വീർപ്പിച്ചിരിക്കുന്നുണ്ട് എന്റെ പുന്നാര ചേച്ചി. “ചേച്ചി സോറി ടി. ഞാനെല്ലാം വിശതായിട്ട് പറയാം.” അവൾടെ കവിളിൽ പിച്ചി ഞാൻ കൊഞ്ചി. പിന്നെയൊടി അവൾടെ മുറിയിൽ പോയി വീൽചെയറുമായി താഴേക്ക് വന്നു. അതും കൊണ്ട് വരുന്നത് കണ്ടാവും അവളെന്നെ സൂക്ഷിച്ച് നോക്കുന്നുണ്ട്. അതും കൊണ്ട് വെളിയിലേക്ക് പോയി. രണ്ട് ഉണ്ട കണ്ണുകൾ എത്തി വലിഞ്ഞ് വെളിയിലേക്ക് നോക്കുന്നുണ്ട്. “എന്നാലും മോളെ സൂക്ഷിച്ച് ഓടിക്കണ്ടായിരുന്നോ?? നല്ല മിടുക്കിയായി ഇവിടുന്ന് പോയതല്ലേ മോള്??” “ഇവിടുന്ന് പോയെന്നോ??” “അഹ് രാമേട്ട, കണ്ണൻ ഇന്ന് പാടാൻ പോയില്ലേ അത് ഈ മായമോക്കൊപ്പമാ. അത് കഴിഞ്ഞ് ഇവിടേം കേറി സന്തോഷത്തോടെ മടങ്ങിയതാ.” ഞാൻ വീൽചെയറും കൊണ്ട് അങ്ങോട്ട് ചെന്നപ്പോ അവര് സംസാരിക്കുന്നത് കേട്ടു. വണ്ടിടെ അടുത്ത് തന്നെ വീൽചെയർ നിർത്തി. അമ്മേം അച്ഛനും നിക്കുന്നത് കൊണ്ട് അവളെ എടുക്കാൻ മുതിർന്നില്ല. ഡോർ തുറന്ന് പതിയെ അവൾടെ കൈ എന്റെ തോളിലൂടെ ഇട്ട് ഇറക്കി. അവൾ കൊന്നി കൊന്നി വീൽചെയറിൽ ഇരുന്നു. അച്ഛൻ പിടിച്ചിട്ടുണ്ടായിരുന്നു. “പതുക്കെ മോളെ!” വീൽചെയറിൽ ഇരുന്ന് കാലൊക്കെ ശ്രദ്ധിച്ച് വച്ചു. പിന്നെയകത്തേക്ക് ഉന്തി. “അയ്യോ മോളെ,” വീൽചെയറിൽ മായയെ കണ്ടപാടെ ചേച്ചി കരയുമെന്ന അവസ്ഥയിലായി. “ഏയ് ഒന്നൂല്ല ചേച്ചി വണ്ടിയൊന്ന് മറിഞ്ഞു. അത്രേയുള്ളൂ.” അവൾടെ മുഖത്തെ സങ്കടം കണ്ട് പറയാനായി വായതുറന്നതും ഞാൻ പറയാനുള്ളത് അതേപടി മായ തന്നെ പറഞ്ഞു. “ഒന്നൂല്ലന്നോ എന്നിട്ടാണോ കാലിലും നെറ്റിലും ഇങ്ങനെ…” “കണ്ണാ നീ മോളെ കൊണ്ട് അമ്മെടെ റൂമിൽ കിടത്ത്. എന്നിട്ട് ഇങ്ങോട്ട് വാ.” അച്ഛൻ പറഞ്ഞപ്പോ എന്തോ ഉണ്ടെന്ന് മനസ്സിലായി. ഞാൻ പിന്നെ താഴെയുള്ള അമ്മയുടെ റൂമിലേക്ക് വണ്ടി ഉന്തി. അകത്തേക്ക് കേറി പതുക്കെ നേരത്തെ അവളെ ഇറക്കിയത് പോലെ തന്നെ അവളുടെ കൈ എന്റെ തോളിലൂടെ ഇട്ട് കട്ടിലിലേക്ക് കിടത്തി. “ഞാനൊന്ന് പോയിട്ട് വേഗം വരാട്ടോ.”

Updated: July 3, 2026 — 5:24 pm

Leave a Reply

Your email address will not be published. Required fields are marked *