മായകണ്ണൻ Likeഅടിപൊളി  

കൈയടിക്കും.” “അതേ ഗാനഗന്ധർവ്വാ ചായ കുടിച്ചിട്ട് പോവാം.” അവളേം എടുത്ത് റൂമിലേക്ക് പോകാനൊരുങ്ങിയ എന്നോടമ്മ പറഞ്ഞു. സത്യം പറഞ്ഞാൽ ഇങ്ങോട്ട് വന്നതെ ചായ കുടിക്കാനാ. “ഞങ്ങൾക്ക് വേണ്ട.” എടുത്തടിച്ചത് പോലെ അവള് മറുപടി കൊടുത്തു. “എന്താ വാവേ??” എന്നിട്ടും അവിടെ നിക്കുന്ന കണ്ട അവളെന്നോട് ചോദിച്ചു. “മ്ച്യൂ” ഒന്നും ഇല്ലാന്ന് ചുമൽക്കൂച്ചി ഞാൻ അവളേം കൊണ്ട് റൂമിലേക്ക് പോയി. അപ്പോഴും ചെറുതായി അവരുടെ ചിരിയെനിക്ക് കേക്കമായിരുന്നു. ബെണ്ടിൽ അവളെ കൊണ്ട് കിടത്തുമ്പോഴും എന്റെ ചിന്ത നാളത്തെ കുറിച്ചായിരുന്നു. “നീ പിന്നും അത് തന്നെ ആലോചിക്കാണ്ട് വേറെ വല്ലതും നോക്ക് ചെക്കാ.” എന്റെ മനസ്സ് അതേ പടി വായിച്ച് അവൾ പറഞ്ഞു. “എന്നാലും എനിക്കെന്തോ പേടിപ്പോലെ.” “അതിന് നാളെ തന്നെ നിന്നെ സ്റ്റേജിൽ കേറ്റി പടിക്കത്തൊന്നും ഇല്ല. അവൾടെ ഫ്രണ്ട്സിനെ just പരിചയപ്പെയപ്പെടുന്നു. തിരിച്ച് പോരുന്നു.” “അവളെ ഫ്രണ്ട്സിനെ പരിചയപ്പെടുത്താൻ ആണെന്ന് അവള് പറഞ്ഞോ??” “അഹ്.” “പിന്ന കൊഴപ്പോല്ല.” അത് കേട്ടപ്പോ ഒരു ആശ്വാസം തോന്നി. പിന്നെ രാത്രിലത്തെ ഫുഡും കഴിച്ച് good night ഉം പറഞ്ഞ് ഒരുമ്മേം കൊടുത്ത് ഞാൻ എന്റെ റൂമിലേക്കും പോയി. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും നിദ്രദേവിക്ക് ഒരുലോഡ് പുച്ഛം മാത്രം. ഉച്ചക്ക് ഒരുപാട് കിടന്ന് ഉറങ്ങി അതായിരിക്കും കാരണം. അൽസമയം നേരെയും ചരിഞ്ഞും കിടന്നു. അവസാനം പുച്ഛം മാറ്റി വച്ച് നിദ്രദേവി എന്നെ അനുഗ്രഹിച്ചു. നല്ലൊരു സ്വപ്നം ഞാനെന്റെ കൈക്കുള്ളിൽ ആക്കി. ഷൈജു ഏട്ടന്റെയും ജോപ്പോൾ ഏട്ടന്റെയും കമന്ററി. ചുറ്റും കൈയടികളോടെ മഞ്ഞപ്പട. ചുറ്റിനും എന്നിൽ പ്രതീക്ഷ വച്ചിരിക്കുന്ന എന്റെ ടീംസ്. റെഫറിയുടെ വിസിലിന്റെ ശബ്‌ദം എന്റെ കാതിലേക്ക് നുഴഞ്ഞു കേറി. എന്റെ കഴുകൻ കണ്ണുകൾ ഞാൻ ഗോൾ പോസ്റ്റിൽ ലക്ഷ്യം വയ്പ്പിച്ചു. ശ്വാസം ഒന്നാഞ്ഞു വലിച്ചു. എന്റെ കാലിലെ മസ്സിൽസും എന്റെ കണ്ണിലെ തിക്ഷ്ണതയും ഗോവയുടെ ഗോൾ കീപ്പർ ധീരജ് സിങിനെ അടിമുടി വിറപ്പിച്ചു. “കണ്ണൻ………….” അങ്ങ് കമന്ററി ബോക്സിൽ ഇരിക്കുന്ന ഷൈജു ഏട്ടന്റെ തൊണ്ട കിറിയുള്ള അലർച്ച ഇങ്ങ് സ്റ്റേഡിയത്തിൽ കളിക്കുന്ന എന്നെപ്പോലും ഞെട്ടിച്ചു. ഇനിയൊട്ടും സമയം പാഴക്കാനില്ല. ഞാൻ ഗോൾ പോസ്റ്റിന്റെ വലത് വശത്ത് എന്റെ ഇടത് കാലുകൊണ്ട് ഒരു ബുള്ളറ്റ് ഷോട്ട്. ധീരജ് മുൻകൂട്ടി കണ്ടത് പോലെ വലത്

വശത്തേക്ക് തന്നെ ചാടി. എന്റെ കണ്ണുകളിൽ ബോളും ധീരജിന്റെ കൈകളും. അപ്പോഴാണ് സ്റ്റേഡിയം ഒട്ടാകെ എന്റെ ഫോണിലെ ring tune കേക്കാൻ തുടങ്ങിയത്. പെട്ടന്ന് ഞാൻ കണ്ണ് തുറന്നു. എന്റെ ഈശ്വരാ എന്തിനാ എന്നെ ഇങ്ങനെ പരീക്ഷിക്കണേ?? ഏത് അലവലാതിയാടാ ഈ നേരത്ത്?? എന്റെ സ്വപ്നത്തെ ഇല്ലാതാക്കിയത് ആരായാലും ഇന്ന് രണ്ട് പറഞ്ഞിട്ടേ ബാക്കി കാര്യവുള്ളൂ. “ഹലോ….” ദേഷ്യം കൊണ്ട് വിറച്ചാണ് ഞാൻ ഫോൺ എടുത്തത്. “ഹാലോ കണ്ണാ ഞാൻ മായയാ.” സബാഷ്. ഒരു നിമിഷം ഞാൻ എന്നെ തന്നെ തലേ കൈവച്ച് ശപിച്ചു. “ഹലോ കണ്ണാ ഹലോ….” മറുവശത്ത് നിന്ന് അവളുടെ മൃദുലമായ ശബ്‌ദം കേൾക്കുന്നുണ്ടെങ്കിൽ പോലും എനിക്ക് ഒന്നും മറുപടി കൊടുക്കാൻ സാധിച്ചില്ല. “കണ്ണാ ഹലോ…” “അഹ് മായ ഒന്ന് ഹോൾഡ് ചെയ്യണേ.” അവസാനം ഞാൻ സൗമ്യമായി പറഞ്ഞു. അവൾടെ മറുപടിക്ക് കാത്തുനിക്കാതെ ഞാൻ ഫോൺ ബെണ്ടിൽ വച്ച് എന്റെ തലക്കിട്ട് കൊട്ടാൻ തുടങ്ങി. എന്റെ രണ്ട് കവിളിലും മാറി മാറി അടിച്ചു. വൃത്തിക്കെട്ടവൻ, കച്ചറ, പട്ടി, തെണ്ടി ഒരു പെണ്ണിനോട് അതും നീ ഇഷ്ട്ടപ്പെടുന്ന പെണ്ണിനോട് എങ്ങനെ തോന്നിടാ ഇങ്ങനെ ദേഷ്യപ്പെടാൻ?? തുഫ്‌! ഇതെല്ലാം എന്റെ മനസ്സിനോട് ഞാൻ തന്നെ ചോദിച്ചതാ. ഇനിയും ഫോൺ എടുത്തില്ലേ അവള് വച്ചിട്ട് പോവോന്ന് പേടിച്ച് ഞാൻ ഫോൺ എടുത്തു. “ഹലോ മായ…” “അഹ് കണ്ണാ ഞാൻ വിളിച്ച് ബുദ്ധിമുട്ട് ഉണ്ടാക്കിയോ??” “ഏയ്യ്‌ മായ എന്താ ഇങ്ങനൊക്കെ പറയുന്നേ?? എനിക്കെന്ത് ബുദ്ധിമുട്ട്??” “ഉറങ്ങുവായിരുന്നോ??” “അഹ് ചെറുതായിട്ട്! എങ്ങനെ മനസ്സിലായി??” “അത് ആദ്യം ഹലോ പറഞ്ഞപ്പോളേ മനസ്സിലായി.” “സോറി മായാ. പെട്ടന്ന് ഉറക്കം പോയ വിഷമത്തില്., ഞാനാണെങ്കിൽ നമ്പറും സേവ് ചെയ്ത് ഇട്ടിട്ടില്ല.” “ഏയ്യ് അതൊന്നും സാരല്ല. ശെരിക്കും സോറി പറയെണ്ടത് ഞാനാ. സമയോം കാലോം നോക്കാതെ വിളിച്ചതിന്!” “അതിന് മണി 10 അല്ലെ ആയുള്ളൂ!” “ഞാൻ കിടക്കുമ്പോ 11 മണിയൊക്കെ കഴിയും. ഞാൻ വിചാരിച്ചു കണ്ണൻ കിടന്ന് കാണില്ലെന്ന്.”

Updated: July 3, 2026 — 5:24 pm

Leave a Reply

Your email address will not be published. Required fields are marked *