മായകണ്ണൻ Likeഅടിപൊളി  

അവൾ മൂളി. അപ്പൊ തന്നെ ഫോൺ എടുത്ത് അച്ഛനെ വിളിച്ചു. “ഹലോ എന്താടാ??” “അച്ഛാ ഓട്ടത്തിലാണോ??” “ഞാൻ അങ്ങോട്ട് വരുവാടാ!” “അഹ് വേഗം വാ ഒരിടം വരെ പോവാണ്ട്.” “എങ്ങോട്ട്??” “അതൊക്കെ പറയാം ഒന്ന് പെട്ടന്ന് വാ.” “അഹ് ശെരി ശെരി നീ വെക്ക്.” ഫോൺ വച്ച ശേഷം ഒരു ജോഡി ഡ്രെസ്സും എടുത്ത് ബാത്റൂമിൽ കേറി അവളെയൊരുക്കി. “എങ്ങോട്ടാ രണ്ടാളും??” ഞങ്ങൾക്കുള്ള ഭക്ഷണവുമായി മുറിയിലേക്ക് വന്ന അമ്മ ഒരുങ്ങി നിൽക്കുന്ന ചേച്ചിയേം അവളെ ഒരുക്കുന്ന എന്നേം കണ്ട് ചോദിച്ചു. അമ്മയോട് കാര്യങ്ങൾ എല്ലാം പറഞ്ഞു. അമ്മക്കും അത് കേട്ട് സന്തോഷം തോന്നി. ഒരുപക്ഷേ അവൾക്കൊരു നല്ല ജീവിതം കിട്ടും എന്നോർത്താവും. കുറച്ചു നേരം കൂടെ കഴിഞ്ഞപ്പോ അച്ഛനെത്തി. “കേറല്ല കേറല്ലേ.” വണ്ടി off ചെയ്ത് വീട്ടിലേക്ക് കേറാൻ പോയ അച്ഛനെ ഞാൻ തടഞ്ഞു. “എന്താടാ??” “ഞാൻ പറഞ്ഞില്ലേ ഒരിടം വരെ പോണോന്ന്.” “എങ്ങോട്ടാ ടാ??” “ഗോകുല് ചേട്ടന്റെ വീട്ടിലേക്ക്.” “അവിടെയെന്താ??” ഞാൻ ഗോകുല് ചേട്ടൻ വിളിച്ചത് മുതലുള്ള എല്ലാ കാര്യങ്ങളും പറഞ്ഞു. “ആണോ?? എന്റെ ഈശ്വരാ എന്റെ മോൾക്ക് നല്ല ബുദ്ധി തോന്നിക്കണേ. അവനെ പോലെ ഒരുവനേ ലക്ഷ്മി മോൾക്ക് വേറെ കിട്ടില്ല. നീ വേഗം അവളെ വിളിച്ചിട്ട് വാ.” അച്ഛനും സന്തോഷം! ഞാൻ പോയി ആദ്യം വീൽചെയർ എടുത്ത് വണ്ടി കേറ്റി. പിന്നെ ചേച്ചി എടുത്ത് പിന്നിലിരുത്തി. ഞങ്ങളെ നോക്കി പുറത്ത് അമ്മ നിൽപ്പുണ്ട്. ആ മുഖത്ത് പ്രാർത്ഥന മാത്രം! “ചേച്ചി എന്താടി ഒരു സങ്കടം??” അവൾടെ കൂടെ തന്നിരിക്കുവായിരുന്നു ഞാൻ. എന്തോ ചേച്ചീടെ മുഖം വാടിയത് പോലെനിക്ക് തോന്നി.

“ഏയ് ഒന്നൂല്ല ടാ.” അത്രയും പറഞ്ഞ് അവൾ പുറത്തെ കാഴ്ചകളിലേക്ക് മുഴുകി. ഞാൻ ഫോൺ എടുത്ത് ചേട്ടന് മെസ്സേജ് ഇട്ടു. “ഞങ്ങൾ ഇറങ്ങി.” “ഞാനിപ്പോ ലൊക്കേഷൻ ഇടാം.” മെസ്സേജ് കാത്തിരുന്ന പോലെ reply യും വന്നു. ചേട്ടൻ ഇട്ട് തന്ന location അച്ഛനും പറഞ്ഞു കൊടുത്തു. ഒരു പത്ത് പതിഞ്ചു മിനിറ്റിനുള്ളിൽ തന്നെ ഞങ്ങൾ അവിടെയെത്തി. പുറത്തു തന്നെ നിൽപ്പുണ്ടായിരുന്നു ചേട്ടൻ. ഞാനിറങ്ങി. ചേട്ടൻ എന്നെ കണ്ട് ചിരിച്ചു. പക്ഷെ ആ ചിരിക്കൊരു പൂർണത ഇല്ലായിരുന്നു. ഞാനാ വീൽചെയർ എടുത്ത് പുറത്തേക്ക് വച്ചു. എന്നിട്ട് ചേച്ചിയെ പതിയെ പുറത്തേക്കിറക്കി അതിലിരുത്തി. പിന്നെ ഞാൻ ചേട്ടനെ നോക്കി. അപ്പൊ ആ മുഖമൊന്നും കാണണമായിരുന്നു. “അമ്മേ അവര് വന്നു.” ചേട്ടനുള്ളിലേക്ക് വിളിച്ചു കൂവി. റോഡ് സൈഡിലാണ് ചേട്ടന്റെ വീട്. അതുകൊണ്ട് വീൽചെയർ ഉരുളൻ നല്ല പാടയിരുന്നു. എന്നിരുന്നാലും മുറ്റം വരെയുരുട്ടി. അപ്പോഴേക്കും അച്ഛനും അങ്ങോട്ടേക്ക് വന്നിരുന്നു. “മോളെ….” ഉള്ളിന്നൊരു വിളി. അകത്തേക്ക് നോക്കുമ്പോ സാരിതുമ്പ് കൊണ്ട് കൈ തുടച്ചു വരുന്ന ഒരമ്മ. “ഞാൻ വിചാരിച്ചതല്ല മോള് വരൂന്ന്!” അടുത്തേക്ക് വന്ന് ചേച്ചീടെ കവിളിൽ തലോടി കൊണ്ട് ആ അമ്മ പറഞ്ഞു. “വാ മക്കളെ അകത്തേക്ക്!” ഞാനവളേം എടുത്ത് ഉള്ളിലേക്ക് കേറി. അവിടിട്ടിരുന്ന സോഫയിലിരുത്തി. “നിങ്ങള് സംസാരിച്ചിരിക്ക് എനിക്കൊരു ഓട്ടമുണ്ട്. ഇറങ്ങുമ്പോ വിളിച്ച മതി.” “അയ്യോ അങ്കിള് പോവാണോ??” “പെട്ടന്ന് വരാം മോനെ.” അതും പറഞ്ഞ് അച്ഛൻ പുറത്തേക്കിറങ്ങി. ചേച്ചീടെ കൂടെ തന്നിരുന്ന് ചേട്ടന്റെ അമ്മ ഒരുപാട് വിശേഷങ്ങൾ പറയുന്നുണ്ട്. ചേച്ചീടെ മുഖത്തും എന്തെന്നില്ലാത്ത സന്തോഷം. അമ്മ ചോദിക്കുന്ന ഓരോ ചോദ്യങ്ങൾക്കും ചിരിച്ചുകൊണ്ടാണ് അവൾ മറുപടി പറയുന്നത്. “കണ്ണാ ഒരു മിനിറ്റ്.” ചേട്ടനെന്നെ വിളിച്ചു. ഞാൻ എഴുന്നേറ്റ് ചേട്ടന്റെ കൂടെ നടന്നു. അവിടുള്ളൊരു മുറിയിലേക്ക് ചേട്ടൻ കേറി. അവിടെ എന്റെ സൈക്കിളും ഇരിക്കുന്നുണ്ട്. പിന്നെ കുറെ gift box ഉം. “Thanks ടാ.”

“എന്തിന്??” “മായേ കൂടെ കൊണ്ട് വന്നതിന്! എന്റെ അമ്മ ഇത്രയും സന്തോഷത്തോടെ ഇരിക്കുന്നത് ഞാൻ കണ്ടിട്ടില്ലടാ. ഇനി സന്തോഷത്തോടെ ഞങ്ങൾക്ക് ഇവിടുന്ന് പോവാം. പിന്നതിന് മുന്നേ ഇതെല്ലാം എനിക്ക് മായയെ എപ്പിക്കണം.” “ഇതൊക്കെ??” “ഇതെല്ലാം അവൾക്കായി വാങ്ങിയതാ. കൊച്ചു കൊച്ചു സമ്മാനങ്ങൾ.” അത് പറയുമ്പോ ചേട്ടനിൽ നിന്നും ഒരു തുള്ളി കണ്ണുനീർ എന്റെ കയ്യിലേക്ക് അടർന്ന് വീണു. “കരയുവാ??” “ഏയ്..” “എന്നാ ഹാളിലേക്ക് പോവാം.” “Mm” ഞങ്ങൾ ഹാളിലേക്ക് ചെന്നു. ഇപ്പോഴും അവിടെ സംസാരം തകൃതിയായി നടക്കുന്നുണ്ട്. “അമ്മേ സംസാരോക്കെ പിന്നെയാവാം. അവര് വന്നിട്ട് കുടിക്കാനൊന്നും കോടുത്തില്ലല്ലോ??” “ഓഹ് ഞാനത് മറന്നു! മക്കളെ കണ്ട സന്തോഷത്തിൽ ഞാൻ….” “മക്കളെയോ അതോ ചേച്ചിയെയോ??” ചിരിച്ചുകൊണ്ട് ഞാൻ ചോദിച്ചു. “പോടാ ചെക്കാ.” എന്റെ തലയിലൊന്ന് കൊട്ടി അമ്മ അടുക്കളയിലേക്ക് പോയി. ചേട്ടനും ചേച്ചിക്കും എന്തക്കെയോ പറയണം എന്നുണ്ട്. ഞാനവിടെ നിക്കുന്നോണ്ടാവും. “അതേ എന്നാ നിങ്ങള് സംസാരിച്ചിരിക്ക്. ഞാൻ അമ്മക്ക് വല്ലോ സഹായോം വേണൊന്ന് ചോദിക്കട്ടെ.” രണ്ട് പേരോടുമായി ഞാൻ പറഞ്ഞു. അത് കേട്ടതും രണ്ടും ഞെട്ടി എന്നെ നോക്കി. ചേച്ചീടെ നോട്ടത്തിന്റെ അർത്ഥം എനിക്ക് മനസ്സിലായി. സ്വന്തം അമ്മ സഹായത്തിന് അറിഞ്ഞു വിളിച്ചപോലും ആ ഭാഗത്തോട്ട് പോകാത്ത ഞാൻ ഇപ്പൊ ഈ അമ്മ വിളിക്കാണ്ട് തന്നെ പോകുന്നത് ഓർത്തവും. സ്വർഗത്തിലെ കട്ടുറുമ്പ് അവൻ നിക്കാണ്ട് ഞാൻ നേരെ അടുക്കളയിലോട്ട് വിട്ടു. സമയം പെട്ടന്ന് പോയി. ഞാൻ പുറത്തിരിക്കുവായിരുന്നു. വീട്ടിന്ന് ഒന്ന് രണ്ട് തവണ അമ്മ വിളിച്ചു എന്തായിന്ന് ചോദിച്ച്. അതിനൊക്കെ ഒന്നും ആയില്ലാന്ന് മറുപടി കൊടുക്കാനെ എനിക്കായുള്ളൂ. ഇത്രയൊക്കെ ആയിട്ടും എന്റെ പെണ്ണിന് എന്നെ ഒന്ന് വിളിക്കാൻ തോന്നില്ലല്ലോ! അതോർത്തപ്പോ നല്ല സങ്കടം വന്നു. എന്തോ പെട്ടന്ന് അവളെ കാണാനൊരു കൊതി. അപ്പൊ തന്നെ അച്ഛനെ വിളിച്ചു. ഞങ്ങൾ ഇറങ്ങാൻ പോവാ എന്നും പറഞ്ഞു. “അമ്മേ എന്നാ ഞങ്ങൾ ഇറങ്ങട്ടെ??” ഞാൻ ഹാളിലേക്ക് വന്ന് പറഞ്ഞു. സോഫയിൽ തന്നെ എല്ലാരും ഉണ്ടായിരുന്നു. “അയ്യോ മോനെ ഇപ്പഴേ പോവാ??”

Updated: July 3, 2026 — 5:24 pm

Leave a Reply

Your email address will not be published. Required fields are marked *