ആരാണെന്ന് അറിയില്ലേലും എന്റെ കൂട്ടുകാരോട് വന്നവൻ ആയത് കൊണ്ട് എനിക്ക് അവരെ പോലെ തന്നെയാ അവനും. “എനിക്ക് കണ്ണനോട് അല്പം സംസാരിക്കണം.” “അല്ല എന്റെ പേരെങ്ങനെ അറിയാം??” “അളിയാ കാളി ഇതാ ഞാൻ പറഞ്ഞ ആ വമ്പൻ surprise.” അനൂപ് അത് പറഞ്ഞപ്പോഴും എനിക്കൊന്നും മനസ്സിലായില്ല. “ആരാ മോനെ ഇതൊക്കെ??” എല്ലാരുടേം ഒച്ച കേട്ട് അമ്മ ഹാളിലോട്ട് വന്നു. “ഇതൊക്കെ എന്റെ ഫ്രണ്ട്‌സാ അമ്മേ.” “അഹ് എന്നിട്ടാണോ അവിടെ തന്നെ നിക്കണേ ഇങ്ങോട്ട് ഇരിക്ക്.” “മായ എവിടെ അമ്മേ??” ആതിരയാ ചോദിച്ചേ!” “അഹ് മായ മോളെ അറിയോ??” “ഞങ്ങൾ ഒരേ music ക്ലബ്ബിലാ.” “ഓഹ് അങ്ങനെ പറ. ഞാൻ കരുതി ദേ ഈ അനൂപിനെ പോലെ കണ്ണന്റെ ക്ലാസ്സിൽ പടിച്ചതാവും എന്ന്. മായ മോള് മുകളിലത്തെ റൂമിലാ. വാ മക്കളെ.” അമ്മ മുകളിലേക്ക് കേറി. കൂടെ ആവണിയും ആതിരയും റംസാനും. “അളിയാ ഇവൻ ആരാണെന്ന് അറിയോ നിനക്ക്??” “ഞാൻ കണ്ണടച്ച് കാണിച്ചു.” “നീ വാ.” അനൂപ് എന്നേം കൊണ്ട് വെളിയിലേക്കിറങ്ങി കൂടെ അവനും. “ഞാൻ പറയാം. ഇവനാ നിന്റെ കഥയിലെ കൊച്ചു വില്ലൻ.” അത് കേട്ട് അവനും ചിരിച്ചു. “എഹ്??” “എടാ ഇതാണ് അരുൺ!” ആ പേര് കേട്ടതും എനിക്ക് എവിടുന്നോ ദേഷ്യം ഇരച്ചു കേറി. ഞാനവന്റെ കോളറിന് പിടിച്ചു ചുമരിനോട് ചേർത്ത് നിർത്തി. “ടാ ടാ വിടടാ.” അനൂപ് വന്ന് എന്നെ പിടിച്ച് മാറ്റി. അവനെ നോക്കുമ്പോ എന്നെ നോക്കി
ചിരിക്കുന്നു. അത് കണ്ടപ്പോ വീണ്ടും എനിക്ക് ദേഷ്യം വന്നു. “പറയണത് കേക്ക് മയിരെ എന്നിട്ട് അടിക്ക്. ഇവൻ കുറെ കന്നം തിരിവ് കാണിച്ചിട്ടുണ്ട് അതൊക്കെ നേരാ. പക്ഷെ ഇപ്പൊ ഇവൻ വന്നത് ചെയ്ത തെറ്റുകളൊക്കെ മനസ്സിലാക്കി സോറി പറയാനാ.” “കണ്ണാ…” അവനെന്നെ വിളിച്ചു. കൊല്ലാനുള്ള ദേഷ്യത്തോടെ ഞാനവനെ നോക്കി. “എന്നെ കൊല്ലാനുള്ള ദേഷ്യം നിനക്കുണ്ടെന്ന് ഈ നോട്ടത്തിലൂടെ തന്നെയെനിക്ക് മനസ്സിലായി. ഞനെല്ലാം പറഞ്ഞ് കഴിഞ്ഞതിന് ശേഷം നീ തല്ലോ കൊല്ലോ എന്തച്ച ആയിക്കോ. ആ ക്ലബില് പാടാൻ വന്ന ശേഷം മായയോട് തോന്നിയ ഒരിഷ്ട്ടം. അത് അവസാനം പ്രേമത്തിലാണ് അവസാനിച്ചേ. പക്ഷെ ഒരിക്കലും ഞാൻ സ്നേഹിച്ചത് അവളെ അല്ലടാ അവൾടെ ശരീരത്തെയാ. അവളെ സ്നേഹിക്കുന്ന നിന്നോട് തന്നെ ഇതൊന്നും പറയാൻ പാടില്ലാന്ന് അറിയാം. Porn videos കണ്ട് കണ്ട് പെണ്ണിന്റെ ശരീരത്തോട് എനിക്ക് തോന്നിയത് കാമം ആണ്. എന്തും ചോദിക്കാനുള്ള freedom അവളെനിക്ക് തന്നപ്പോ കണ്ട videos ഒക്കെ മനസ്സിൽ വന്നു. അന്ന് ഞാൻ അവളോട് അവളുടെ ശരീരം തന്നെ ചോദിച്ചു. പിന്നുള്ളത് ഒക്കെ നിനക്കറിയാലോ?? ഞാനൊരു മൃഗം ആയിരുന്നെടാ. പെണ്ണിന്റെ ശരീരത്തോട് ആർത്തി അയിരുന്നു എനിക്ക്. എല്ലാത്തിനും കാരണം ആ നശിച്ച video കാണാലായിരുന്നു. ഫോൺ തല്ലി പൊട്ടിച്ചു. ഡിപ്രഷൻ അടിച്ച് ഞാൻ എന്നെ തന്നെ മുറിവേല്പിച്ചു. ഞാനാ പാവത്തിനോടും അവൾടെ കൂട്ടുകാരികളോടും ചെയ്തതിനെ കുറിച്ചോർത്ത് ചാവൻ പോലും ശ്രമിച്ചു. ഒന്നും നടന്നില്ല. ഞാൻ നടന്നതെല്ലാം എന്റെ ചേട്ടനോട് പറഞ്ഞു. ചേട്ടനിപ്പോ അമേരിക്കയിലാ. എല്ലാം കേട്ട് കഴിഞ്ഞപ്പോ ചേട്ടനെന്നെ അങ്ങോട്ടേക്ക് ഈ മാസാവസാനം ഞാൻ പോവും. പക്ഷെ അതിന് മുൻപേ എല്ലാരോടും മാപ്പ് പറയണം എന്ന് തോന്നി. പൊറുക്കാൻ പറ്റാത്ത തെറ്റാ ഇത് വരെ ഞാൻ ചെയ്ത് കൂട്ടിയെ. ന്നാലും ഷെമിച്ചൂടെ ടാ നിനക്ക്?? ഞാൻ നിന്റെ കാല് പിടിക്കാം.” “ഏയ്…” എന്റെ കാല് പിടിക്കാൻ തുനിഞ്ഞ അവനെ ഞാൻ തടഞ്ഞു. “ക്ലബ്ബിൽ വന്ന ഇവരെക്കെ കാണാൻ പറ്റൂന്ന് എനിക്കറിയായിരുന്നു. ഇന്ന് രാവിലെ തന്നെ അങ്ങോട്ടേക്ക് ചെന്നു. എന്നെ അവിടെ കണ്ടപ്പോ ഇവനും റംസാനും ഒരുപാട് തന്നു. കാര്യം പറഞ്ഞപ്പോ ഇവർക്ക് മനസ്സിലായി. മായക്ക് ആക്‌സിഡന്റ് പറ്റിയ കാര്യോക്കെ അപ്പഴാ അറിയണേ. കണ്ണാ അവസാനായി എനിക്കവളോട് ഒരു സോറി പറയണം. അവള് ഷെമിക്കില്ലെന്ന് എനിക്കറിയാം എന്നാലും എനിക്ക് പറയണം.” “വാ.” “ഞാനിവിടെ നിക്കാം കണ്ണാ. പറ്റുമെങ്കി മായയെ ഇങ്ങോട്ട് കൂട്ടിട്ട് വാ.” “Mm” അവനോടുള്ള ദേഷ്യം പാടെ മാറിയിരുന്നു. അല്ലേലും ഈ porn videos മനുഷ്യനെ മൃഗം ആക്കും. അമ്മേം പെങ്ങളേം തിരിച്ചറിയാൻ പറ്റാത്തവരാക്കും. ഞാനും നിർത്തുവാ. എന്റെ പെണ്ണിന് വേണ്ടി. എന്റെ ചേച്ചിക്ക് വേണ്ടി. എന്റെ അമ്മക്ക് വേണ്ടി. എനിക്ക് വേണ്ടി. ഞാനും അനൂപും നേരെ മുകളിലെ റൂമിലേക്ക് ചെന്നു. അവിടെ എല്ലാരും ഭയങ്കര തമാശയും കളിയും ചിരിയും ഒക്കെയായി ഇരിക്കുന്നു. “അമ്മേ ഇവർക്ക് ചായ കൊടുത്തോ??”
