“എന്തിനാ എന്നെ കുറിച്ച് ഓർക്കുമ്പോ ഇത്ര സങ്കടം????” “അല്ല, നിനക്ക് കല്യാണ പ്രായം ആയ നല്ലയൊരു കുടുംബത്തിന്ന് ഒരു ആലോചന വന്ന ഞാൻ എന്നാ പാഴ്ജന്മം കാരണം നിന്റെ life…… പോകില്ലേ????” “സത്യത്തിൽ നീ എന്താ ഉദേശിച്ചത്????” പക്ഷെ അവൾ അതിന് മറുപടി തന്നില്ല. “അല്ല നീ ഇപ്പോ എന്ത് ഉദ്ദേശിച്ചാലും നിന്റെ കല്യാണം അത് കഴിയാണ്ട് ഞാൻ ഒരു പെണ്ണിനെ നോക്കുക പോലും ഇല്ല. ഇനിയിപ്പോ നിനക്ക് അങ്ങനെ കല്യാണം ഒന്നും നടക്കാണ്ട് മൂക്കിൽ പല്ല് വന്നാലും ഈ കണ്ണൻ ഉണ്ടാവും നിന്റെ കൂടെ എന്നും single ആയിട്ട്.” അങ്ങനെ ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് അവളുടെ ഉത്തരങ്ങളും, അവൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് എന്റെ ഉത്തരങ്ങളും ആയി ഞങ്ങൾ അനുവിന്റെ വീട്ടിലെത്തി.
വീടിന് പുറത്ത് ഞങ്ങളെ തന്നെ കാത്ത് അനു നിപ്പുണ്ടായിരുന്നു.”എത്ര നേരമായി നിന്നെയൊക്കെ കാത്ത് നിക്കുന്നു????” “അതെന്താ നിനക്ക് ഇരിക്കാൻ പാടില്ലായിരുന്നോ????” “ഓഹ് രാവിലെ തന്നെ നിന്റെ ചേച്ചിടെ ചത്ത തമാശയാണല്ലോ!! എങ്ങനെ സഹിക്കുന്നെടാ ഇതിനെ????” “സഹിച്ചല്ലേ പറ്റു അനുമോളെ. ചേച്ചിയായി പോയില്ലേ!!” അതിനുള്ള മറുപടി ചേച്ചിയുടെ മൂർച്ചയുള്ള നഖങ്ങൾ ആണ് തന്നത്. “അഹ് ടി ചേച്ചി എനിക്ക് നല്ല വേദനീച്ചൂട്ടോ.” “ആണോ എന്നാ കണക്കായിപ്പോയി. വേദനിക്കാൻ തന്നെയാ തന്നത്.” “ദുഷ്ട്ട” “എന്താ????” “ഏയ് ഒന്നുമില്ല.” “നിയൊക്കെ രണ്ടും കൂടെ ഇങ്ങനെ അടി കൂടി നിന്നോ. എന്റെ സ്വഭാവം മാറിയ പിന്ന ഞാൻ വണ്ടി എടുക്കില്ല പറഞ്ഞേക്കാം.” “ഞങ്ങള് നല്ല സ്നേഹത്തോടെ തന്നെയാ ഇത് വരെ വന്നേ. നീ സംസാരിച്ചു തുടങ്ങിയതും ഞങ്ങൾ അടിയായി. അല്ലെ വാവേ????” “പിന്നെയല്ലാണ്ട്.” “ഓഹോ ഇനി ഇതിനെല്ലാം ഉത്തരവാദി ഞാനയോ????” ഇത് ഇങ്ങനെ നിന്നാൽ വീണ്ടും ഒരടിക്കുള്ള സ്കോപ്പ് ഉണ്ടെന്ന് മനസിലാക്കിയ ഞാൻ പെട്ടന്ന് വിഷയം മാറ്റി. “അല്ല നിന്റെ അച്ഛനേം അമ്മയേം കണ്ടില്ലല്ലോ എവിടെ പോയി രണ്ടാളും????” “അവര് അമ്പലത്തിൽ പോയെടാ.” “എന്നാപിന്നെ നമ്മക്ക് ഇറങ്ങിയാലോ അനു???? എത്ര നേരാന്ന് വച്ചാ ഈ സാധനത്തിനേം ചുമന്നോണ്ട് നിക്ക്യ.” അതിനും മറുപടി തന്നത് അവളുടെ മൂർച്ചയുള്ള നഖങ്ങൾ ആണ്. “ടി ചേച്ചി ചുമ്മ എന്റെ ദേഹം നോവിച്ചാ ഞാൻ തരൂട്ടോ.” “ചുമ്മാതല്ലല്ലോ നീ എന്നെ കളിയാക്കിട്ടല്ലേ.” “ഞാൻ ചുമ്മ തമാശ പറഞ്ഞതല്ലേ. അതിന് നീ ഇങ്ങനെയൊക്കെ ചെയ്താലോ???? സോറി. പോരെ.” “Mm”
ഇനിയും നിന്നാ പിന്നും വഴക്ക് ആവും എന്ന് അറിയാവുന്നത് കൊണ്ട് ഞങ്ങൾ വണ്ടിയിൽ കേറി. വണ്ടി ഓഫ്‌നേജിലോട്ട് കുതിച്ചു. അല്ല എഴഞ്ഞു. പിന്നെയുള്ള അരമണിക്കൂർ ഞാൻ വായിനോട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ചേച്ചി മുൻസീറ്റിലും അനു ഡ്രൈവിംഗ് സീറ്റിലും ഇരുന്ന് കത്തിയടിക്കുന്നുണ്ടായിരുന്നു. ഞാൻ അതൊന്നും മൈൻഡ് ചെയ്യാൻ പോയില്ല. ഒരു പൂക്കട കഴിഞ്ഞ് അടുത്ത വളവിലാണ് ഈ ഓഫ്‌നേജ്. ചില ദിവസങ്ങളിൽ ഞങ്ങൾ അവിടെ ഇറങ്ങി പൂവും വാങ്ങും. ആ പൂക്കടയിലുള്ള ചേച്ചിയെ കാണുമ്പോ എനിക്കൊരു കുളിരും, ഹരവും ഒക്കെയാ. ഇന്നും ആ പൂക്കട എത്തിയപ്പോ ഞാൻ ഒന്ന് അങ്ങോട്ട് കണ്ണ് പായിച്ചു. ഇന്നും എന്റെ കണ്ണ് ഒന്നിൽ ഉടക്കി. പക്ഷെ അത് ആ ചേച്ചിയെ കണ്ടിട്ടായിരുന്നില്ല. വെളുത്തൊരു ചുരിതാർ ഇട്ട ഒരരായന്നം. ഒരു മിന്നായം പോലെ കാണാൻ പറ്റിയതെങ്കിലും കണ്ട പാടെ എന്റെ നെഞ്ചിലെ വാതിൽ തുറന്ന് കട്ടിലിട്ട് അവള് കിടപ്പുറപ്പിച്ചു. “എടി നിനക്ക് പൂ വേണ്ടേ????” അനു ചേച്ചിയോട് ചോദിക്കുന്നത് ഞാൻ കേട്ടു. വേണം എന്ന് പറയണേ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു. “വേണ്ടടി.” എടുത്തടിച്ച പോലെ ചേച്ചിയിൽ നിന്നും ആ മറുപടി കേട്ടപ്പോ എന്റെ ഹൃദയം പൊടിഞ്ഞു പോയി. “നിനക്ക് വേണ്ടെങ്കി വേണ്ട. ഒരു കൂട മുല്ല പൂ വാങ്ങി ചെന്നില്ലേ എന്നെ അമ്മ വീട്ടികേറ്റത്തില്ല. വാങ്ങിച്ചോണ്ട് വരാന്ന് ഉറപ്പ് കൊടുത്തിട്ട ഞാൻ വന്നത്.” “അത് തിരിച്ച് വരുമ്പോ വാങ്ങിയ പോരെ ടി????” “അതിന് തിരിച്ച് നമ്മൾ ഈ വഴിയിലൂടെ അല്ലല്ലോ വരുന്നേ!” “പിന്നെ????” “എടി ഞാൻ പറഞ്ഞിട്ടില്ലേ എന്റെ പിന്നാലെ എപ്പളും നടക്കണ ഒരുത്തൻ ഉണ്ടെന്ന്????” “അഹ് അരവിന്ദ് അല്ലെ????” “Mm പുള്ളിയോട് എനിക്കും ഇപ്പോ ചെറുതായി ഇഷ്ട്ടം തോന്നുന്നുണ്ട്.” “അതെന്താ മോളെ ചെറുതായി????” “കളിയാക്കല്ലേ ടി. അവൻ എന്നും നിക്കുന്ന ഒരിടം ഉണ്ട്. എനിക്കിന്ന് അവനെ കാണണം. എനിക്കും അവനോട് ഇഷ്ട്ടം ഉണ്ടെന്ന് പറയണം. അതുകൊണ്ട് ഇന്ന് നമ്മൾ ആ വഴിയാ പോകുന്നെ. അല്ല കണ്ണാ നീ എന്താ ഒന്നും പറയാത്തെ????” “ഓഹ് ഞാൻ എന്ത് പറയാനാ???? ഏതായാലും നീ പൊളിക്ക്.” ഞാൻ ഒരു ഒഴക്കൻ മട്ടിൽ പറഞ്ഞു. അതിന് കാരണം പൂ കടയിൽ നിന്നും ആ അരയന്നം എന്റെ മുന്നിലൂടെ നേരെ പോയിരുന്നു. “നിനക്കെന്താ വാവേ ഒരു ഉത്സാഹ കുറവ്????” “ഓഹ് ഒന്നുമില്ല ചേച്ചി.”
