അകത്തുനിന്നും അവളുടെ ശബ്‌ദം. ഞാനങ്ങോട്ടേക്ക് നോക്കി. ഞാൻ കണ്ടിട്ടുള്ള ദിവസങ്ങളിൽ എല്ലാം അവൾ ചുരിദാർ ആയിരുന്നു ഇട്ടിരുന്നത്. പക്ഷെ ഇന്ന് ഒരു moden look ലാ പെണ്ണ്. ചുവന്ന ചെക്കിന്റെ ഷർട്ടും ഒരു ജീൻസ്‌പാന്റും. എന്നും നന്നായി കെട്ടി വാക്കാറുള്ള മുടി ഇന്ന് അലങ്കോലമായി പിരുത്തിട്ടിരിക്കുന്നു. പഴയ ആ അശ്വര്യം മുഖത്ത് നിന്ന് പാടെ പോയിരിക്കുന്നു. എന്തായാലും ഈ look അവൾക്ക് ചേരുന്നില്ല. “ആഹാ മായടാ കൂട്ടുക്കാരൻ ആണോ എന്നാ അത് ആദ്യമേ പറയണ്ടേ??” ആ കിളവൻ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. എന്തോ ഇങ്ങേരെ കാണകാണ വെച്ചിടിച്ച് കൊടുക്കാൻ തോന്നുന്നു. “വാ കണ്ണാ” ഞാൻ പിന്നെ അവിടെ നിന്നില്ല. മായയോടൊപ്പം അകത്തേക്ക് ചെന്നു. വലിയൊരു ഹാൾ. അവിടെ മൊത്തം ബുക്ക്‌സ് വച്ചേക്കുന്ന ഷെൽഫുകൾ. ഞാൻ അതെല്ലാം കൗതുകത്തോടെയാണ് നോക്കിയത്. കാരണം ആദ്യയിട്ടാ ഇങ്ങനൊരു അനുഭവം. “കണ്ണൻ ബുക്ക് ഒക്കെ വായിക്കാറുണ്ടോ??” “അഹ് പിന്നെ.” നുണ പറഞ്ഞ് ശീലമില്ല. പക്ഷെ എന്ത് ചെയ്യാം?? പറയാണ്ട് വേറെ വഴിയില്ല. “കണ്ണാ കുറച്ച് സമയം ഒന്ന് wait ചെയ്യണേ. ഒന്ന് രണ്ട് ബുക്കുകള് എടുക്കാനുണ്ട്.” “അഹ്.” “ടെൻഷൻ ഉണ്ടോ കണ്ണാ??” “ഇല്ലാതില്ല.” അവൾ ചിരിച്ചു. “ടെൻഷൻ ആവണ്ട കാര്യം ഒന്നുമില്ല. എനിക്കൊരു നാല് ഫ്രണ്ട്സ് ഉണ്ട്. ആതിര, ആവണി, അനൂപ്, റംസാൻ. ആതിര വയലിൻ, ആവണി പിയാനോ, അനൂപ് ട്രംസ്, പിന്നെ റംസാൻ ഗിറ്റാർ. ഞങ്ങൾക്ക് പ്രോഗ്രാം ഉള്ളപ്പോളൊക്കെ വേറെയും രണ്ട് മൂന്ന് പേര് വരും. അവരെയൊക്കെ വഴിയേ പരിചയപ്പെടാം. ഇവരെല്ലാം എന്റെ facebook ഫ്രണ്ട്‌സാ. ഇവര് പലരും പല സ്ഥലങ്ങളിൽ നിന്നും വരുന്നവരാ. പ്രോഗ്രാം ഉള്ളപ്പോ ഞാനവരെ വിളിക്കും. രണ്ട് ദിവസം മുന്നേ അവരിങ്ങേത്തും. ഇതിനുമുന്നേ male voice പാടിയിരുന്നത് അരുണെന്ന ഒരാളായിരുന്നു. കാണാൻ പഞ്ചപാവം. പക്ഷെ കൈയിലിരുപ്പ് ചെറ്റത്തരം. ഒരു കാട്ടുകോഴി. ഞങ്ങള് പെണ്ണുങ്ങളുടെ പുറകെ എപ്പളും ഒലിപ്പിച്ചോണ്ട് നടക്കും. അവസാനം റംസാനും അനൂപും കൂടെ അടികൊടുത്ത് പറഞ്ഞയച്ചു. പിന്നീട് ഒരുപാട് male singer മാരെ കൊണ്ട് വന്നു. പക്ഷെ ഈ അരുണും പിന്നെ അവന്റെ കുറെ കൂട്ടുകാരും കൊണ്ട്വരുന്നവന്മാരെ എല്ലാം ഭീക്ഷണിപ്പെടുത്തി പറഞ്ഞയച്ചു.” “അല്ല ഈ അനൂപും റംസാനും ഉണ്ടായിട്ടും അരുണിന്റെ വിളച്ചില് മാറ്റാൻ പറ്റിയില്ലേ??” “അരുണിനെ പേടിക്കണ്ട ആവശ്യം ഇല്ല. പക്ഷെ അവന്റെ കൂട്ടുകാര് അവരെ ഞങ്ങൾക്ക് എല്ലാവർക്കും പേടിയാ. കള്ളും കഞ്ചാവും ആയി നടക്കുന്നവരാ.”
ഇതിപ്പോ റൊമാന്റിക് മാറി ആക്ഷൻ ആവുവാണല്ലോ. ഏതായാലും നന്നായി. കൈയൊക്കെ ഒന്നാനങ്ങിയിട്ട് കുറെ കാലമായി. “കണ്ണനെന്താ അലോചിക്കുന്നെ??” “ഏയ് അപ്പോ അവരുടെ അടുത്ത ഇര ഞാനാണല്ലേ??” ഞാനൊരു ചിരിയോട് കൂടി ചോദിച്ചു. അവളും ഒന്നും പറഞ്ഞില്ല. “ഞാൻ വരാം.” അവളെന്റെ മുഖത്തേക്ക് നോക്കി. “എനിക്കീ ലോകത്ത് ആകെ പേടിയിലുള്ളത് ബലൂൺ പൊട്ടുന്നത് മാത്രാ. വേറെയൊന്നിനേം എനിക്ക് പേടിയില്ല. ഞാൻ വരാം. കുറെയേറെ കുഞ്ഞുങ്ങൾക്ക് സഹായത്തിന് വേണ്ടിയല്ലേ?? ഞാനുണ്ടാവും. എന്നും.” അവളൊരു നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു. “പക്ഷെ അറിയാലോ ഞാൻ പാട്ടൊന്നും പഠിച്ചിട്ടില്ല. അതുകൊണ്ട് എന്നില് കൂടുതല് വിശ്വാസം ഒന്നും വെക്കരുത്!” “ആ കാര്യത്തിൽ കണ്ണനെ പോലെ തന്നെയാ ഞാനും. ഞാനും പാട്ടൊന്നും പഠിച്ചിട്ടില്ല.” “മായയണല്ലേ female പാടുന്നെ??” ചേച്ചി പറഞ്ഞറിയാം എങ്കിലും ഞാൻ വെറുതെ ചോദിച്ചു. “ഓഹ് ഞാനത് പറയാൻ മറന്നു. ഞാനാ പാടുന്നെ. അപ്പൊ പിന്നെ നമ്മക്ക് അങ്ങോട്ട് പോയാലോ??”. “എവിടാ സ്ഥലം??” “ഇവിടുന്ന് കുറച്ച് പോണം. ഞാൻ എന്റെ വണ്ടിലാ വന്നേ. നമ്മക്ക് അതീ പോവാം!” “അഹ്.” അവൾ എടുക്കേണ്ട ബുക്കും എടുത്ത് പുറത്തേക്കിറങ്ങി. പിറകെ ഞാനും. വീണ്ടും ആ കിളവൻ എന്നെ നോക്കി ചിരിച്ചു. പോടോ കോപ്പെ എന്ന് മനസ്സിൽ പറഞ്ഞ് റോഡിലേക്കിറങ്ങി. അവിടെ ഒരു മഞ്ഞ dio പാർക്ക് ചെയ്തിട്ടിരുക്കുന്ന കണ്ടു. അവളതിനടുത്തേക്കാണ് പോയത്. സീറ്റ് പൊക്കി ബുക്ക് അതിനകത്ത് വച്ചു. എന്തോ വണ്ടി കണ്ടപ്പോ ഓടിക്കാനൊരു കൊതി. എങ്ങനെ ചോദിക്കും. നാണക്കേട് അല്ലെ?? അവള് മുൻസീറ്റിൽ കേറി വണ്ടി start ചെയ്തു. എന്നോട് കേറാൻ പറഞ്ഞു. എങ്ങനേലും ചോദിക്കണം. “മായാ ബുദ്ധിമുട്ട് ഇല്ലേ ഞാൻ ഓടിച്ചോട്ടെ??” നാണത്തിനെ കണ്ടം വഴിയോടിച്ച് ഞാൻ ചോദിച്ചു. “ഓഹ് അതിനെന്ത് ബുദ്ധിമുട്ട്?? ദാ ഓടിച്ചോ.” ഒട്ടും ആലോചിക്കാതെ അവൾ മറുപടി തന്നു. എന്നിട്ട് വണ്ടി സ്റ്റാൻഡ് ഇട്ടിറങ്ങി. ഞാൻ സന്തോഷത്തോടെ മുൻസീറ്റിൽ കേറി. “വണ്ടിയോടിക്കാൻ ഒരുപാട് ഇഷ്ട്ടാ അല്ലെ??”
