മായകണ്ണൻ Likeഅടിപൊളി  

കഴിയുമ്പോ സ്ഥിരം ചായക്കടയിൽ പോവും എന്തേലും വേടിച്ച് കഴിക്കും. അതാ പതിവ്.” ഞാനങ്ങനെ നിക്കുന്ന കണ്ടാണെന്ന് തോന്നുന്നു മായ പറഞ്ഞു. “അപ്പൊ മായാ പോവുന്നില്ലേ??” “ഏയ്. എനിക്ക് തീരെ വിശപ്പ് ഇല്ല. ഞാനിനി ഉച്ചക്കെ ഉള്ളൂ. കണ്ണന് പോയി കഴിക്കണോങ്ങി കഴിക്കാട്ടോ.” “ഏതായാലും ഇന്നത് വേണ്ട. വീട്ടിന്ന് തട്ടിട്ടാ ഇറങ്ങിയെ.” അവൾ ചിരിച്ചു. ഞാനും. “കണ്ണാ അപ്പൊ ഒന്നും പറയാൻ പറ്റില്ല. പാട്ട് നന്നായിരുന്നു എന്ന് പറഞ്ഞാൽ കുറഞ്ഞുപോവും. പാട്ട് പടിച്ചിട്ടില്ലെന്ന് ആരും വിശ്വസിക്കില്ല. നല്ല ഫീലിംഗ് ആയിരുന്നു. എന്തൊക്കെയോ പറയണോന്നുണ്ട്. പക്ഷെ ഒന്നും വരുന്നില്ല.” എനിക്കിത്രയും മതി എന്റെ പെണ്ണേ. ഇത്‌ തന്നെ ധാരളമാ. “ഏയ് കണ്ണാ എന്താ അലോചിക്കുന്നെ??” “അതൊന്നും ഇല്ല. എല്ലാരും നന്നായിട്ടുണ്ടെന്നൊക്കെ പറഞ്ഞപ്പോ മായ മാത്രം ഒന്ന് ചിരിച്ചതെ ഉള്ളൂ. ഇച്ചിരി സങ്കടം ഉണ്ടായിരുന്നു. ഇപ്പൊ അതും മാറി.” “അത് പിന്നെ അവരോടൊപ്പം പറഞ്ഞാൽ പിന്നെ എനിക്കും അവർക്കും തമ്മിൽ എന്താ വ്യത്യാസം??” “അല്ലെങ്കിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ??” “അഹ് ഉണ്ടെന്ന് തന്നെ കൂട്ടിക്കോ!” മൊഹബത്ത് ആണ് മോനെ ഉള്ളിലിരുന്ന് മറ്റേ മോൻ പറഞ്ഞതാ. നിറഞ്ഞ പുഞ്ചിരി അവള് സമ്മാനിച്ചപ്പോ അതിലൊരുപാട് കുസൃതികൾ ഒളിഞ്ഞിരുപ്പുണ്ടായിരുന്നു. “കണ്ണനും അനൂപും നല്ല ഫ്രണ്ട്സ് ആണല്ലേ??” “പിന്നെ. സത്യത്തിൽ മായയോടാ എനിക്ക് നന്ദി പറയേണ്ടേ. താൻ ഇല്ലായിരുന്നെ എനിക്കവനെ എപ്പൊ കാണാൻ പറ്റുമെന്ന് പോലും അറിയില്ലായിരുന്നു. എനിക്കിവിടെ അതികം ഫ്രണ്ട്സാരും ഇല്ല.” “അപ്പൊ ഞാൻ കണ്ണന്റെ ഫ്രണ്ട് അല്ലെ??” “അയ്യോ ഞാനങ്ങനല്ല ഉദ്ദേശിച്ചേ. മായയെനിക്ക് ഫ്രണ്ടിനെക്കാൾ അപ്പുറം എന്തോ ആണ്.” “എനിക്കും അങ്ങനെ തന്നെയാ. കണ്ണനെ ഒരു ഫ്രണ്ട് ആയി കാണാൻ പറ്റുന്നില്ല. മറിച്ച് അതിനേക്കാൾ മുകളിലൊരു സ്ഥാനം.” “അതേ നിങ്ങള് വരുന്നില്ലേ??” പിന്നിൽ നിന്നും അനൂപിന്റെ ശബ്‌ദം. “ഇല്ല.” എടുത്തടിച്ചത് പോലെ മായയുടെ മറുപടി. “അല്ലേ നീ എന്നാ വന്നിട്ടുള്ളെ?? നീ വാ കാളി.”

“ഇല്ലടാ. കുറച്ച് നേരത്തെ അല്ലെ ഒരണ്ണം കുടിച്ചേ.” “നീ കുടിക്കണ്ട. വന്നൊരു കമ്പനി താ.” “അവൻ വരുന്നില്ലാന്ന് പറഞ്ഞില്ലേ. നീ അവൻ വന്നാലേ പോവൂള്ളോ??” “ഇവളെന്താടാ പട്ടി നക്കിയോ??” അവനതും പറഞ്ഞിറങ്ങി പോയി. “പിന്ന പറ കണ്ണാ എങ്ങനാ പോവുന്നേ??” “ഇറങ്ങുമ്പോ അച്ഛനെ വിളിക്കാൻ പറഞ്ഞു.” “അച്ഛന് എന്താ ജോലി??” “ഡ്രൈവറാ.” “ആഹാ. അപ്പൊ അച്ഛന് ഓട്ടം കാണില്ലേ?? കണ്ണനെ ഞാൻ കൊണ്ടാക്കട്ടെ??” “അതൊരു ബുദ്ധിമുട്ട് ആവില്ലേ??” “ഈ ബുദ്ധിമുട്ട് എന്ന വാക്ക് എന്റെ ഡിഷ്‌നെറിയിൽ ഇല്ല.” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു. പിന്നെ ചായ കുടിക്കാൻ പോയവര് തിരിച്ച് വന്നു ആ സംസാരം അവിടെ നിന്നു. ഒരുപാട് നേരം വിശേഷങ്ങളും മറ്റും പറഞ്ഞിരുന്നു. “ടാ കാളി…..” ആ വിളിയിൽ ഉണ്ടായിരുന്നു എന്തോ സീരിയസ് കാര്യം പറയാൻ ആണെന്ന്. “ഞങ്ങളൊന്ന് കടയിൽ പോയിട്ട് വരാം.” അതും പറഞ്ഞ് അവൻ വെളിയിലേക്കിറങ്ങി കൂടെ ഞാനും. “എന്താ മോന്റെ ഉദ്ദേശം??” റോഡിലേക്കിറങ്ങിയ പാടെ എന്റെ കഴുത്തിൽ കൈ ചുറ്റി പിടിച്ച് അവൻ ചോദിച്ചു. “എന്ത് ഉദ്ദേശം??” “നീ എന്നെ പൊട്ടനാക്കുവാണോ അതോ നീ സ്വയം പൊട്ടനാവുവണോ??” ഞാനൊന്നും മിണ്ടില്ല. “ഇനിയും നിനക്ക് മനസ്സിലായില്ലേ ഞാൻ തന്നെ പറയാം. നീയും മായയും തമ്മിലെന്താ??”

ഞെട്ടിയൊന്ന് ചോദിച്ചാ ഞാൻ ഞെട്ടി. നല്ല അസ്സലായിട്ട് ഞെട്ടി. “അളിയാ നീ എന്താ പറയണേ?? ഛേ ഞാനങ്ങനെയൊന്നും അയ്യേ….” പിന്നെന്താ ചെയ്യാ വീണിടത്ത് കിടന്ന് ഉരുളൻ നോക്കി. “മതി മയിരെ ഉരുണ്ടത്. നിനക്കെന്താ അവളോട് പ്രേമാ??” “Mm” ഞാൻ തലതാഴ്ത്തി മൂളി. അവളെ കണ്ടത് മുതലുള്ള എല്ലാ കാര്യങ്ങളും ഞാൻ അവനോട് പറഞ്ഞു. ” നന്നായി അളിയാ. അവൾക്ക് ചേരുന്ന ആള് നീ തന്നെയാ. പഠിച്ചോണ്ടിരുന്ന സമയത്ത്‌ എത്രപേരാ നിന്റെ പുറകെ നടന്നിട്ടുള്ളേ?? അവർക്കാർക്കും പിടിക്കൊടുക്കാത്ത നീ എങ്ങനെയാടാ മായക്ക്?? “കണ്ടപ്പോ തൊട്ടേ മനസ്സ് പറഞ്ഞു എന്റെ പെണ്ണാന്ന്! ആർക്കും വിട്ടുകൊടുക്കല്ലേന്ന്.” “നിനക്കറിയില്ലേ സ്വന്തം എന്ന് പറയാൻ അവൾക്ക് ആരൂല്ല. എവിടേക്കെയോ കിടക്കുന്ന ഞങ്ങള് മാത്രമേയുള്ളൂ കൂട്ടുകാരെന്ന് പറയാൻ പോലും. എന്റെ അറിവില് ഒന്ന് രണ്ട് പേര് അവളെ ചതിച്ചിട്ടുണ്ട്. പ്രേമം നടിച്ച് കൂടെ കൂടി ശരീരം ചോദിക്കുന്നവർ. ആ അരുണ് പോലും. അവളൊരു പൊട്ടി പെണ്ണാടാ. ആര് വന്ന് propose ചെയ്താലും കണ്ണും പൂട്ടി accept ചെയ്യുന്നതാ അവൾടെ സ്വഭാവം. ഇപ്പോ നീ വിചാരിക്കുന്നുണ്ടാവും അവള് മറ്റത് ആണെന്ന്. നീയെന്നല്ല ആര് കേട്ടാലും അതേ വിചാരിക്കു. സ്നേഹം കിട്ടാത്തവര് അങ്ങനെയാടാ സ്നേഹം നടിച്ച് ഓരോരുത്തര് വന്നാലും അവർക്ക് അതറിയാൻ പറ്റില്ല. വിശ്വസിച്ചു പോകും. കണ്ണും പൂട്ടി സ്നേഹിച്ചു പോവും.” “ചങ്ങേ, കഴിഞ്ഞ കാര്യങ്ങള് എനിക്കൊരു വിഷയമല്ല. ഇനി ആർക്കും ഞാനവളെ വിട്ടുകൊടുക്കില്ല. അവൾക്ക് കിട്ടാണ്ട് പോയ സ്നേഹം എന്നാൽ ആവുന്ന വിതം ഞാൻ കൊടുക്കും. മനസ്സറിഞ്ഞ് കൊടുക്കും. അവളെ ഓരോ നിമിഷം അടുത്തറിയും തോറും അത്ഭുതാടാ എനിക്ക്.” “അളിയാ പെണ്ണൊരു അത്ഭുതം ആയി തോന്നുന്നത് പ്രണയം കൊണ്ടല്ല. അതിലും മികച്ച സൗഹൃതങ്ങൾ കൊണ്ടാ. നിനക്ക് അവളെ കണ്ടപ്പോ പ്രണയം തോന്നി. എനിക്കത് തോന്നില്ല. അതുകൊണ്ട് എന്തും തുറന്ന് പറയാൻ പറ്റുന്ന ഒരു ഫ്രണ്ട് ആയി ഞാൻ മാറി. അവളുടെ ഒരു ഫ്രണ്ട് എന്ന രീതിയില് ഞാൻ പറയാം. നല്ലവളാ അവള് സ്നേഹിക്കാൻ മാത്രേ അറിയൂ. പറഞ്ഞല്ലോ പൊട്ടിപെണ്ണാ. ഒന്ന് പറഞ്ഞ് രണ്ടാമത്തെന്ന് പിണങ്ങും. എനിക്ക് തോന്നുന്നു അവളും നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. അതുകൊണ്ടല്ലേ നേരത്തെ അവള് എന്നോട് ദേഷ്യപ്പെട്ടെ.”

Updated: July 3, 2026 — 5:24 pm

Leave a Reply

Your email address will not be published. Required fields are marked *