മായകണ്ണൻ Likeഅടിപൊളി  

അവൾടെ സന്തോഷത്തിന്റെ രഹസ്യം എനിക്കറിയാം എങ്കിലും ഞാനത് അറിയില്ലെന്ന് നടിച്ചു. “അതില്ലേ വാവേ നീ അങ്ങോട്ട് ഇറങ്ങി കുറച്ച് കഴിഞ്ഞപ്പോ അച്ഛനും അമ്മയും ഇങ്ങോട്ട് വന്ന് എന്നോട് ഒരുപാട് സംസാരിച്ചു. കുറെ കാര്യം പറഞ്ഞ് അമ്മയും അച്ഛനും ഇരുന്ന് കരയേം ചെയ്തു. പിന്നെ എന്നെ കെട്ടിപ്പിടിച്ചു, ഉമ്മ തന്നു. ഏറ്റവും വല്യ കാര്യം എന്താന്ന് ചോദിച്ചാ അവര് പറയുവാ ഇനി മോള് പറയാതെ മോളെ വിവാഹത്തിന് ആരും നിര്ബന്ധിക്കില്ലെന്ന്. ഇതെല്ലാം കൂടി കേട്ടപ്പോ സന്തോഷം കൊണ്ട് എനിക്ക് എറങ്ങി ഓടനാ തോന്നിയെ. അല്ലേലും ഞാനിങ്ങനെയാ! നടക്കാൻ പറ്റില്ലെന്ന് അറിയാങ്ങിലും വെറുതെ ഓരോ സ്വപ്നങ്ങൾ കാണും. ഇല്ലേ വാവേ?????” “ചേച്ചി മതി…. നിർത്ത്. നിനക്ക് ഇപ്പളല്ലേ ഇങ്ങാനൊന്ന് ഉണ്ടായത്. ജന്മനാ നടക്കാൻ കഴിയാത്തവരും കാലില്ലത്തവരും ആയി എത്ര പേരാ ജനിക്കണെന്ന് അറിയോ???? എന്റെ ചേച്ചിക്ക് ഞാനില്ലേ?? നിനക്ക് ഓടാണോ??? ഞാൻ എടുത്തോണ്ട് ഓടും. വീൽചെയർ ഉണ്ടെങ്കിലും എന്നെ കൊല്ലനായി കച്ചകെട്ടി ഇറങ്ങിയതല്ലേ എന്റെ പുന്നാര. വാ, എടുക്കട്ടേ ഒരു റൗണ്ട് ഓടിട്ട് വരാം.” ചിരിച്ചുകൊണ്ട് സാംസരിച്ച് തുടങ്ങിയ അവള് അവസാനം കരയും എന്നായപ്പോ ഞാൻ അങ്ങാനൊക്കെ അങ്ങ് പറഞ്ഞു. ഉള്ളിൽ അവളെക്കാൾ ഏറെ സങ്കടം അനുഭവിക്കുന്നുണ്ട് എങ്കിലും അത് പുറത്ത് കാട്ടാതെ ഞാനൊരു നിറഞ്ഞ പുഞ്ചിരിയോടെ അവളെ നോക്കി. “വാവേ….” ഈ വിളിയിൽ സങ്കടം ഇല്ല. വേറെന്തോ ആണ്. “എന്താടി???” “ആ മാറ്റി വച്ച പപ്‌സ് നിനക്ക് വേണ്ടെങ്കിൽ ഒന്നൂടെ തായോ.” മുഖത്ത് ഒരു കള്ളച്ചിരിയോടെ അവളത് പറഞ്ഞപ്പോ സത്യം പറഞ്ഞാൽ ഞാനാദ്യം നോക്കിയത് അവളുടെ വയറിലേക്കാ. ഇപ്പളും ഒട്ടികിടക്കുവാ. ഞാനറിയാതെ ചിരിച്ചുപ്പോയി. കളിയാക്കാൻ തോന്നില്ല. കൊടുത്തു ഒന്നല്ല ആ പൊതിയോടെ. “അപ്പൊ നിനക്ക്??” പൊതി കൈക്കലാക്കിയാ ശേഷം അവൾ തിരക്കി. “ആദ്യം നിന്റെ ഈ ഉണ്ണിവയറ് നിറയട്ടെ. എന്നിട്ട് ഞാൻ തിന്നോളം.” അവൾടെ വയറ് തൊട്ട് കൊണ്ട് ഞാൻ പറഞ്ഞു. “ഷോ, നീ ഇങ്ങനെ കണ്ണിട്ട് കണ്ണിട്ട് എനിക്കിപ്പോ പണ്ടത്തെ പോലെ കഴിക്കാനെ പറ്റുന്നില്ല.” ഒന്നും പറയാൻ എനിക്കായില്ല. നിർവികാരനായി ഞാനിരുന്നു.

“എടി ചേച്ചി എനിക്കും നിന്നെപ്പോലെ ഒത്തിരി സന്തോഷമുള്ള ദിവസാ ഇന്ന്.” നേരെത്തെ നടന്ന കാര്യങ്ങളെല്ലാം ഞാൻ അപ്പാടെ മറന്നു. മായയുടെ കാര്യം ചേച്ചിയെ അറിയിക്കണം അതായിരുന്നു എന്റെ അടുത്ത ലക്ഷ്യം. “Mm എന്താ വാവേ??” “ചേച്ചി ഞാൻ വീണ്ടും ആ അരയന്നത്തെ കണ്ടു.” “അരയന്നോ ഏത് അരയന്നം??” അവളെ വർണിച്ചത് അല്പം കൂടിപ്പോയെന്ന് തോന്നുന്നു. “ചേച്ചി, മായയെ കണ്ടൂന്ന്.” ഇത്തവണ വർണിക്കാൻ പോയില്ല. “ഇവിടെ വച്ചോ?? പോ വാവേ ചുമ്മ കളിപ്പിക്കാതെ.” “എന്റെ പൊന്ന് ചേച്ചി അവള് blood donate ചെയ്യാൻ പോയെക്കുവാ. അത് കഴിഞ്ഞ് ഇങ്ങോട്ട് വരാന്ന പറഞ്ഞേ.” “blood donate ചെയ്യാനോ എനിക്കൊന്നും മനസ്സിലാവുന്നില്ല വാവേ” ഞാൻ നടന്നത് എല്ലാം അവളോട് പറഞ്ഞു. “സത്യാണോ വാവേ??” എല്ലാം കേട്ടിട്ടും വിശ്വാസം വരാത്തപോലെ അവളെന്നോട് ചോദിച്ചു. “സത്യാടി” “എന്താ മോനെ ഒരിളക്കം??” മുഖത്ത് ഒരു കുസൃതി ചിരിയോടെ അവളെന്നോട് ചോദിച്ചു. “എന്ത് ഇളക്കം?? ഒരിളക്കോ ഇല്ല.” “Mm mm…” ഈ മൂളലിന് വേറൊരു അർത്ഥം ഇല്ലേ?? “അവള് നല്ല കുട്ടിയാ വാവേ. ഇന്ന് രാവിലെയാ അതിനെ കാണണ തന്നെ. എന്തോ ഒരുപാട് ഇഷ്ട്ടപ്പെട്ടു എനിക്ക്. ഒരു ചേച്ചിയായിട്ട് തന്നെ ഞാൻ പറയുവാ, അതിനെ വിടാണ്ട് പിടിച്ചോ.” ആ പറഞ്ഞതിന്റെ അർത്ഥം എനിക്ക് മനസ്സിലായില്ല. പക്ഷെ അത് കേട്ടപ്പോ സന്തോഷോക്കെ തോന്നുന്നുണ്ട്. അഹ് എല്ലാം നല്ല രീതിയിൽ അവസാനിച്ച മതിയായിരുന്നു. “എന്താ വാവേ ആലോചിക്കുന്നെ??’ “ഏയ് ഒന്നൂല്ല ചേച്ചി.” “അവളെ പറ്റിയാ??” അതിന് മറുപടി കൊടുക്കും മുൻപ് കാന്റീനിൽ പോയ അച്ഛനും അമ്മയും തിരിച്ച് വന്നിരുന്നു. പിന്നെ ആ സംസാരം അവിടെ വച്ച് ഞങ്ങള് അവസാനിപ്പിച്ചു. ഇതിനോടകം കക്ഷി പപ്‌സ് മുഴുവൻ തീർത്തിരുന്നു. അതും പോരാഞ്ഞ് അച്ഛൻ വാങ്ങിച്ചോണ്ട് വന്ന നല്ല ചൂട് പരിപ്പ് വടയും അങ്ങ് പറഞ്ഞയച്ചു. ദൈവമേ ഇനി പറഞ്ഞത് പോലെ വല്ലോ അനകോണ്ടയും ആണോ വയറ്റിൽ??

Updated: July 3, 2026 — 5:24 pm

Leave a Reply

Your email address will not be published. Required fields are marked *