മായകണ്ണൻ Likeഅടിപൊളി  

“അല്ല ഈ വാട്സാപ്പ് നമ്മക്ക് ഉപയോഗം ഉള്ള ആപ്പ് അല്ലെ?? അതിന്റെ നോട്ടിഫിക്കേഷൻ ഓഫാക്കിയാൽ ആവശ്യക്കാര് മെസ്സേജ് അയച്ച നമ്മക്കെങ്ങനെ അറിയാൻ പറ്റും??” അവള് പറഞ്ഞതിലും കാര്യമുണ്ട്. പക്ഷെ ഞാൻ നോട്ടിഫിക്കേഷൻ ഓഫാക്കിയത്തിന്റെ പ്രധാന കാരണം നാലഞ്ചു കുത്ത് ഗ്രൂപ്പ് കിടപ്പുണ്ട്. തുരുതുരാ മെസ്സേജ് വരും ഭ്രാന്ത് എടുക്കും. ഓഫാക്കിയപ്പോ full നോട്ടിഫിക്കേഷനും അങ്ങ് ഓഫാക്കി. ഈയൊരു കാര്യം മാത്രമാണ് ഞാനെന്റെ ചേച്ചിയിൽ നിന്നും മറച്ചു വച്ചത്. “അത് free fire ന്റെ കുറെ ഗ്രൂപ്പ് ഉണ്ടേ. ചുമ്മ മെസ്സേജ് വന്നോണ്ടിരിക്കും. അതാ.” ഞാനൊരു ചിരിയോടെ നല്ല കല്ല് വച്ച നുണ പറഞ്ഞു. അവിടേം ചിരി തന്നെയാണ് അതിന് മറുപടിയായി കിട്ടിയത്. പിന്നെ അവൾ ചേച്ചിയുടെ നേരെ തിരിഞ്ഞ് ഓരോന്ന് ചോദിക്കാൻ തുടങ്ങി. അതൊന്നും എന്റെ കാതുകളിൽ എത്തില്ല. അവളെ തന്നെ കണ്ണിമ വെട്ടാതെ ഞാൻ നോക്കിയിരുന്നു. ഓരോന്ന് പറയുമ്പോഴും അവൾടെ മുഖത്ത് വിരിയുന്ന ഭാവമാറ്റങ്ങൾ ഞാൻ ശ്രദ്ധിച്ചിരുന്നു. അതെല്ലാം കാണുമ്പോ എന്റെ ചുണ്ടിന്റെ കോണിലും ഞാനറിയാതെ തന്നെ പുഞ്ചിരി വന്നിരുന്നു. പെട്ടന്ന് അവളുടെ ആ മാൻപേട കണ്ണുകൾ എന്റെ കണ്ണുകളുമായി കൂട്ടിമുട്ടി. എന്നെ നോക്കി അവൾ എന്താന്ന് അർത്ഥത്തിൽ പുരികം പൊക്കി. അതിന് ഞാൻ ഒന്നൂല്ല എർത്ഥത്തിൽ ചുമൽ കൂച്ചി. അവൾ ചിരിച്ചു ഞാനും. ഇതെല്ലാം കണ്ട് മറ്റൊരാളും ചിരിക്കുന്നുണ്ടായിരുന്നു, എന്റെ ചേച്ചി. “കണ്ണാ ഒന്ന് പുറത്തേക്ക് വരുവോ?? എനിക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ ഉണ്ടായിരുന്നു.” കുറച്ച് നേരത്തെ സംസാരത്തിനൊടുവിൽ അവൾ എന്നോട് പറഞ്ഞ് എന്റെ മറുപടിക്ക് കാത്തുനിക്കാതെ പുറത്തേക്കിറങ്ങി. “എന്താടി അവൾക്ക് പറയാനുള്ളത്??” ഞാനവിടെ ഇരുന്ന് വട തിന്നുവായിരുന്ന എന്റെ ചേച്ചിയോട് തിരക്കി. “അഹ് എനിക്കെങ്ങനെ അറിയാം??” ഒരു കള്ളച്ചിരിയോടെ അവളത് പറഞ്ഞപ്പോ അത് വരെ ഇല്ലാതിരുന്ന പേടി എന്റെ ഉള്ളിൽ ഉടലെടുത്തു. “ടി ചേച്ചി….” ഞാനവളെ ദയനീയമായി വിളിച്ചു. “നീ പോയി അവൾക്ക് പറയാനുള്ളത് എന്താന്ന് കേക്ക് വാവേ, ചെല്ല്.” അവളും കൂടി എന്നെ അങ്ങോട്ടേക്ക് ഉന്തി തള്ളി വിട്ടു. പേടിച്ച് പേടിച്ചാണെങ്കിലും ഞാൻ അങ്ങോട്ടേക്ക് നടന്നു. മനസ്സ് നിറയെ പേടിയുമായി.

പുറത്തെ ചെയറിൽ അവളിരുപ്പണ്ടായിരുന്നു. എന്നെ കണ്ടിട്ട് ആണെന്ന് തോന്നുന്നു അവൾ എഴുന്നേറ്റു. പക്ഷെയൊന്നും മിണ്ടില്ല. ഞാനൊന്ന് ആലോചിച്ചു, അല്ലെങ്കിൽ തന്നെ ഞാനെന്തിനാ വെറുതെ പേടിക്കണേ?? ഞാൻ ശ്വാസം ആഞ്ഞു വലിച്ചു.

“എന്താ മായ??”

“ചേച്ചി എന്നോട് ഒരു കാര്യം പറഞ്ഞു അത് സത്യമാണോന്ന് അറിയാന, വിളിച്ചേ.”

അത് കേട്ട് കാറ്റ് പോയ ബലൂണിന്റെ അവസ്ഥ ആയി എനിക്ക്.

“എന്ത്…, എന്ത് കാര്യാ??”

വിറയലോടെ ഞാൻ തിരക്കി.

“അഹ് കണ്ണൻ നന്നായിട്ട് പാടൂന്ന്. ശെരിയാണോ??”

അയ്യേ ഇതാണോ കോപ്പ് ഞാനിപ്പോ heart attack വന്ന് ചത്തേനെ. ആശ്വാസം കൊണ്ടാണെന്ന് തോന്നുന്നു ഞാൻ ചിരിച്ചു.

“അപ്പൊ സത്യാല്ലേ??”

എന്റെ ചിരി കണ്ട് അവള് പറഞ്ഞു.

“പാട്ട് പഠിച്ചിട്ടുണ്ടോ??”

“അങ്ങനെ പഠിച്ചിട്ടൊന്നും ഇല്ല. പാട്ടൊക്കെ കേക്കാൻ ഭയങ്കര ഇഷ്ട്ടാ. അങ്ങനെ കേട്ട് കേട്ട് ചെറുതായിട്ടൊക്കെ പാടും.”

ഒരു ചിരിയോടെ ഞാൻ മറുപടി കൊടുത്തു. എന്റെ ഉള്ളിൽ അപ്പോഴും മനസ്സിലാവാണ്ട് കിടന്ന കാര്യം ഇവളിപ്പോ എന്തിനാ ഇതൊക്കെ ചോദിക്കുന്നത് എന്നാ.

“കണ്ണൻ എന്നെ ഒന്ന് സഹായിക്കണം.” ഈശ്വരാ എന്താണോ ആവോ?? “എന്താ മായാ എന്താ കാര്യം??” “അത്, ഞാനും എന്റെ കുറച്ച് ഫ്രണ്ട്സും കൂടെ ഒരു music ഗ്രൂപ്പ് തുടങ്ങിട്ടുണ്ട്. ഇതിന്റെ പ്രധാന ലക്ഷ്യം പാവപ്പെട്ട കുട്ടികളെ സഹായിക്കുക എന്നതാണ്. എന്റെ ഒരു കൂട്ടുകാരി വഴി ഞങ്ങൾക്ക് ഒരു പ്രോഗ്രാം കിട്ടിട്ടുണ്ട്. ഇതൊന്ന് ക്ലിക്ക് ആയി കിട്ടണം.” “ഇതില് ഞാനെന്താ ചെയ്യേണ്ടത്??” “ഞങ്ങൾക്ക് ഒരു male singer വേണം. കണ്ണന്റെ പാട്ട് കെട്ടിട്ടില്ലേലും ചേച്ചി പറഞ്ഞ് എനിക്ക് വിശ്വസാ. Plz കണ്ണന് ഒന്ന് സഹായിച്ചൂടെ?? വെറുതെ വേണ്ട നല്ലൊരു തുക തരാം. പാവപ്പെട്ട കുട്ടികൾക്ക് വേണ്ടിട്ടല്ലേ??” “മായ എനിക്കൊന്ന് ആലോചിക്കണം.” പറ്റില്ല എന്ന് തീർത്ത് പറയാൻ എനിക്ക് തോന്നില്ല. ഒരു കണക്കിന് എനിക്ക് ചിരിയാ വന്നേ. സംഗീതത്തിന്റെ abcd അറിഞ്ഞൂടാത്ത ഞാൻ music ഗ്രൂപ്പിൽ പാടണോന്ന്. ഞാൻ മൂറിയിലേക്ക് കേറി. പിന്നിന്ന് അവളും. ഞങ്ങള് വരുന്നത് കണ്ട് ചേച്ചി ചിരിക്കുന്നുണ്ടായിരുന്നു. ആ ചിരിയുടെ അർത്ഥം മനസ്സിലാക്കാൻ വല്യ പാട്പെടേണ്ടി വന്നില്ല. “ഒരിക്ക എന്നെയും ഇതുപോലെ മോൻ സ്റ്റേജിൽ കേറ്റി പാടിച്ചതല്ലേ?? ഇത്തവണ മോനും ഒന്ന് സ്റ്റേജിൽ കേറ്.” എന്റെ മുഖം കണ്ടതും അവള് ഒരു കളിയാക്കൽ ട്യൂണിൽ പറഞ്ഞു. “നീ പക പൊക്കുവാണല്ലേ??” അപ്പൊ എന്റെ വായിൽ വന്നത് ആ ഡയലോഗാ. അത് കേട്ട് അവൾ കുണുങ്ങി ചിരിച്ചു. “എന്നാ ഞാനിറങ്ങട്ടെ മായേച്ചി, അത്യാവശ്യായിട്ട് ഒന്ന് രണ്ട് സ്ഥലത്തൂടെ പോവാനുണ്ട്‌.” “ആണോ എന്ന ശെരി മോളെ. എനിയെന്നെ മോളെ നമ്മള് ഒന്ന് കാണുവാ??” “ഇനി ഒരു ദിവസം ഞാൻ വീട്ടിലോട്ട് വരാം ചേച്ചി. അത് ചേച്ചിക്കൊരു സർപ്രൈസ് ആവും.” അത് കേട്ടപ്പോ അവൾക്ക് സന്തോഷം. അതിനെക്കാളേറെ എനിക്ക് സന്തോഷം. “പിന്നെ മോളെ ഇവന്റെ കാര്യം ഞാൻ ശെരിയാക്കിക്കോളം. ഇനിയൊരു പുതിയ singer നെ തപ്പി നടക്കണ്ട.” അവളിറങ്ങാൻ നേരം ചേച്ചി അതൂടെ വിളിച്ച് പറഞ്ഞു. അത് കേട്ടപ്പോ മായയുടെ മുഖം 100 w ആയി പ്രകശിച്ചത് ഞാൻ കണ്ടു. അതുകൊണ്ട് തന്നെ ഒന്നും എതിർത്ത് പറയാൻ എനിക്ക് തോന്നില്ല. “നീ എന്ത് ഉദ്ദേശിച്ച ചേച്ചി ഇതൊക്കെ ചെയ്യുന്നേ??” അവളിറങ്ങിയതും ഞാൻ ചേച്ചിയോട് തിരക്കി.

Updated: July 3, 2026 — 5:24 pm

Leave a Reply

Your email address will not be published. Required fields are marked *