“എന്നെ തൊട്.” “എഹ് എന്തിന്??” “നീ ചുമ്മ കണ്ണിടുവാ. എന്റെ വയറിന് എന്തെങ്കിലും അസുഖം വരും.” എനിക്ക് ചിരി കണ്ട്രോൾ ചെയ്യാൻ പറ്റിലാ. ഞാൻ ചിരിച്ചു. പൊട്ടിച്ചിരിച്ചു. ലക്ഷ്മി ദേവിയായിരുന്ന എന്റെ ചേച്ചി ഞാൻ ചിരിക്കുന്നത് കണ്ട് ഭദ്രകാളിയായി. അവള് പിന്നെ എന്നെ എന്തൊക്കെയാ ചെയ്തതെന്ന് എനിക്ക് കൂടി അറിയില്ല. അവൾടെ നഖം ആഴാത്ത സ്ഥലം ഇല്ല എന്റെ കയ്യില്. “ദേ തൊട്ട് തൊട്ട് പോരെ.” അവസാനം അവൾടെ ഉപദ്രവം സഹിക്കവയ്യാതെ ഞാനവൾടെ വയറിൽ തൊട്ടു. അപ്പളാ പെണ്ണൊന്ന് അടങ്ങിയത്. “വാവേ എനിക്കൊന്ന് കുളിക്കണോല്ലോ ടാ.” “ഇപ്പളോ?? നമ്മക്ക് ഇനി വിട്ടീ ചെന്നിട്ട് കുളിക്കാടി.” കാര്യം ഇതൊക്കെ ആണേലും രാവിലെ കുളിച്ചില്ലേ അവൾക്ക് ഒരു വല്ലായിമയാണ്. “എനിക്കെന്തോ പോലെ ദേഹോക്കെ നാറുന്നു.” “എന്റെ പെണ്ണേ ഒന്നടങ്ങേടി. ഡോക്ടർ ഇപ്പൊ വരും. എന്നിട്ട് ഡിസ്ചാർജ് എഴുതി തരും. പിന്നെ നമ്മള് നേരെ വിട്ടീ ചെന്ന് നിന്നെ കുളിച്ച് സുന്ദരിയാക്കിട്ടേ ഞാനൊന്ന് ഉറങ്ങു. അത് പോരെ.” “അപ്പൊ ഇന്നലെ രാത്രിയും എന്റെ വാവ ഉറങ്ങിലേ??” പാവം ഞാൻ ഉറങ്ങാത്തതിൽ ആശത്തിക്ക് നല്ല വിഷമം ഉണ്ട്. “ഏയ് അതൊന്നും സാരല്ലടി. ഞാൻ ഫോണിലൊക്കെ തോണ്ടി ഉറക്കം കളഞ്ഞു.” ഞാൻ അങ്ങനെ പറഞ്ഞിട്ടും അവൾടെ മുഖം തെളിഞ്ഞില്ല. “അഹ് ഒന്ന് ചിരിക്കേടോ.” ഞാനവളെ ഇക്കിളി കൂട്ടി. പക്ഷെ no രക്ഷ. ഇനി എന്തോന്ന് ചെയ്ത് ഇവൾടെ മൂഡ് ശെരിയാക്കും എന്നാലോചിച്ചോണ്ട് ഇരിക്കുമ്പോളാണ് എനിക്ക് മറക്കാൻ പറ്റാത്ത ആ സുഗന്ധം എന്റെ മൂക്കിനകത്തേക്ക് ഊളി ഇട്ട് കേറിയത്. ഞാനൊന്ന് ആഞ്ഞ് വലിച്ചു. എന്റെ ഹൃദയമിടിപ്പ് വേഗത്തിലായി. അതേ എന്റെ മാത്രം അരയന്നം മായ. കൈയിൽ ഇന്നലത്തെ പോലെ ഒരു പൊതിയുമായി റൂമിനകത്തേക്ക് വരുന്നു. കടും നീല ചുരുതാറിൽ അവൾ കൂടുതൽ മനോഹരിയായിരിക്കുന്നു. നന്നായി ഒരുങ്ങിട്ടൊന്നും ഇല്ല. അല്ലെങ്കിൽ തന്നെ സുന്ദരിക്ക് എന്തിനാ പൊട്ട്?? മുടി മെടഞ്ഞ് കെട്ടിയിരിക്കുന്നു. നെറ്റിയിൽ ഭസ്മ കുറി. ഏതായാലും ഒന്ന് പറയാം ഇവളും എന്റെ ചേച്ചിയും ഒരുങ്ങി ഇറങ്ങിയാൽ ഇതിൽ ആരാ സുന്ദരി എന്ന് പറയാൻ ആരായാലും ഒന്ന് വിയർക്കും.
“Good morning.” വന്നപ്പടെ അവളുടെ ആ മുല്ലപ്പൂമൊട്ട് പോലുള്ള പല്ലുകൾ കാട്ടി ചിരിച്ചുകൊണ്ട് wish ചെയ്‌തു. ഇന്നത്തെ ദിവസം കളർ അവൻ അത് തന്നെ ധാരാളം. “Good morning മായ കുട്ടി.” അത് കേട്ട് ചേച്ചിയും കൊടുത്തു ഒരു wish. “Good morning മായാ.” ഞാനങ്ങനെ wish ചെയ്യുന്ന കൂട്ടത്തിലൊന്നും അല്ല. ഇങ്ങോട്ട് ആരെങ്കിലും wish ചെയ്താൽ might ചെയ്യത്തും ഇല്ലാ. പക്ഷെ മായ wish ചെയ്‌തപ്പോ എനിക്ക് തിരിച്ചും ചെയ്യാൻ തോന്നി. “ദാ” അവൾ കൈയിലെ പൊതി ചേച്ചിക്ക് കൊടുത്തു. “എന്താ ഇത്??” പൊതിയിൽ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയാണ് ചേച്ചിയുടെ ചോദ്യം. “നല്ല ചൂട് പരിപ്പ് വട.” അത് കേട്ടപ്പോ എന്റെ കൊതിച്ചി പെണ്ണിന്റെ മുഖത്തെ ഭാവം കാണണമായിരുന്നു. “ഞാനിന്നലെ കണ്ണന് മെസ്സേജ് അയച്ചിരുന്നു. പക്ഷെ ഒരു replay യും ഇല്ലായിരുന്നു.” എന്റെ മുഖത്ത് നോക്കി പരിഭവം കണക്ക് അവളത് പറഞ്ഞപ്പോ എന്റെ അവസ്ഥ ഒരുമാതിരി പന്തം കണ്ട പെരുച്ചാഴിയെ പോലായിരുന്നു. “ചേച്ചിക്ക് മെസ്സേജ് അയച്ച് വെറുതെ ശല്യപ്പെടുത്തണ്ടാന്ന് വിചാരിച്ചു. അതാ കണ്ണന് മെസ്സേജ് ഇട്ടേ.” അവളതൂടെ പറഞ്ഞപ്പോ swich off ആയിരുന്ന എന്റെ ഫോൺ ഞാൻ ഓണാക്കി. 3% മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നിരുന്നാലും ഞാൻ വാട്സാപ്പ് ഓണാക്കി. ഏതോ ഒരു നമ്പറിന്ന് ഏഴെട്ട് മെസ്സേജ് വന്ന് കിടപ്പുണ്ട്. ഞാനത് open ചെയ്തു. അതേ അവളുടെ തന്നെ മെസ്സേജ്. ചേച്ചി എന്ത് ചെയ്യുവാ??, ഫുഡൊക്കെ കഴിച്ചോ??, ചേച്ചി ഉറങ്ങിയോ??, ഇതായിരുന്നു ഇന്നലെ രാത്രിയിലെ മെസ്സേജ്. പിന്നെ മെസ്സേജ് ഉള്ളത് ഇന്ന് രാവിലെ 6 മണിക്ക് ശേഷമാണ്. Good morning, ചേച്ചി ഉണർന്നോ??, ഫുഡ് കഴിച്ചോ??, ഡിസ്സ്‌ചാർജിന്റെ കാര്യം വല്ലതും പറഞ്ഞോ??, ഞാനങ്ങോട്ട് വരുവാണ് എന്നൊക്കെ. “മായ സോറി. വാട്സാപ്പില് ഞാൻ നോട്ടിഫിക്കേഷൻ ഓഫ് ആക്കി ഇട്ടേക്കുവാ. അത് മാത്രോല്ല, free fire ഉം സിനിമയും ഒക്കെയായിട്ട് ഫോണിലെ ചാർജ് മൊത്തം ഞാൻ തീർത്തു. അതാ മെസ്സേജ് ശ്രദ്ധിക്കാണ്ടിരുന്നേ.” ഞാൻ ഉള്ളതങ്ങ് പറഞ്ഞു.
