മുറി വിട്ട് പുറത്തിറങ്ങാൻ പോയതും അവന്റെ കൈക്ക് കേറി പിടിച്ചു. “ഞാനിപ്പോ എണീച്ചേ ഉള്ളൂ.” “ഉറങ്ങിക്കോ സമയം അഞ്ചായതെ ഉള്ളൂ.” “നീ ഉറങ്ങുന്നില്ല??” “ഏയ് ഞാനിനി ഉറങ്ങിയ എണിക്കുമ്പോ താമസിക്കും! ഞാൻ ടിവി കാണാൻ പോവാ.” “ഞാനും വരട്ടെ??” “എന്താ ഉറങ്ങുന്നില്ലേ??” “ഉറക്കൊക്കെ പോയി.” അവൾ ചിരിച്ചു. “വാ.” എപ്പോഴും ചെയ്യുന്ന പോലെ അവളെ പതിയെ എണിപ്പിച്ചു. അവന്റെ തോളിലൂടെ കൈയിട്ടു. പിന്നെ കൊന്തി കൊന്തി നടന്നു. ഹാളിൽ സോഫയിലേക്ക് അവളെ ഇരുത്തി. കൂടെ ഞാനും. ടിവി ഇട്ട് english movies ഓരോന്നായി മാറ്റി മാറ്റി നോക്കി ഒന്നിലും നല്ല പടം ഇല്ല. “വല്ലോ പാട്ട് ചാനലും ഇട്ടെ കണ്ണാ,” “അതാ ഇഷ്ട്ടം??” “അങ്ങനെ ഇന്ന ചാനൽ എന്നൊന്നും ഇല്ല. എന്റെ വീട്ടിൽ ടിവി ഉണ്ടേലും ചാർജോന്നും ചെയ്തിട്ടില്ല.” “നിന്നെയെനിക്ക് മനസ്സിലാവുന്നെ ഇല്ലല്ലോ പെണ്ണേ!” “ഞാനിങ്ങനെയാ കണ്ണാ. വല്യ വീടും പണവും ഒന്നും ഉണ്ടായിട്ട് കാര്യല്ല. സ്നേഹിക്കാനുമൊക്കെ ആള് വേണ്ടേ??” “ഞാനില്ലേ??” അവളെന്റെ തോളിലേക്ക് ചാഞ്ഞു. “I LOVE YOU കണ്ണാ…” “LOVE YOU TWO പെണ്ണേ…” നല്ല നല്ല പഴയ പാട്ടുകൾ കേട്ട് അവളെന്റെ തോളിൽ കിടന്ന് മയങ്ങി. “ഇതെന്താ കണ്ണാ പതിവില്ലാതെ മഴയൊക്കെ??” എട്ട് ഒൻപത് മണിയായപ്പോ പുറത്ത് നല്ല കോരിചൊരിയുന്ന മഴ. മഴ സീസണും അല്ല. “അതാ ഞാനും അലോചിക്കുന്നെ!” “അതേ കണ്ണാ ഇപ്പൊ ഒരാഗ്രഹം. മഴയൊന്ന് നനയാൻ!” “Mm എന്താ പെട്ടന്ന് മഴ നനയാൻ തോന്നാൻ??” “ഒരു കൊതി. പിന്നെ രണ്ട് ദിവസായില്ലേ ദേഹത്ത് വെള്ളം കൊണ്ടിട്ട്.” “അതാ കുറച്ച് നേരായിട്ട് ഒരു ചിഞ്ചനാറ്റം.” “അയ്യടാ എന്നെ നാറുന്നൊന്നും ഇല്ല.” “ഏയ് ഇല്ലില്ല നല്ല മണം.”
“ഞാൻ പിണക്കാ!” കൊച്ചു കുട്ടികളെ പോലെ അവൾ ചിണുങ്ങാൻ തുടങ്ങി. “ഏയ്…” “പോ എന്നോട് മിണ്ടണ്ട.” “പിണങ്ങല്ലേ പെണ്ണേ. വാ പോയി മഴ നനയാം.” അവൾ എന്നെ നോക്കി കോക്രി കാട്ടി തിരിഞ്ഞു നിന്നു. പിന്നൊന്നും നോക്കിലാ അങ്ങ് പൊക്കിയെടുത്തു. എന്റെ ആ ഒരു നീക്കത്തിൽ പെണ്ണ് ഒന്ന് പേടിച്ചു. “ഏയ് താഴെ ഇറക്കട.” “അടങ്ങി ഇരിക്ക് പെണ്ണേ.” പിന്നൊരു പൂച്ച കുട്ടിയെ പോലെ അവൾ എന്റെ നെഞ്ചോട് ചേർന്ന് കിടന്നു. “അയ്യോ” “എന്താ കാലും നെറ്റിയും നനയില്ലേ??” “ഓഹ് ശെരിയാണല്ലോ. ഇത്രയും ദിവസം ആയില്ലേ നെറ്റിടെ കേട്ട് അവുത്തലോ?? മുറിവ് ഉണങ്ങി കാണും.” “വേണ്ട വേണ്ട അവസാനം അത് പണിയാവും. ഒരാഴ്ച കൂടെ കഴിഞ്ഞിട്ട് ഹോസ്പിറ്റലിൽ പോവോലോ അപ്പൊ അവര് തന്നെ അവുത്തോളും.” “അപ്പൊ പിന്നെ എന്താ ചെയ്യാ??” “സാരല്ല. നമ്മക്ക് ടിവി കാണാം വാ.” “ഏയ് നീ ഇവിടെ ഇരിക്ക് ഞാനിപ്പോ വരാം.” അവളെ അവിടെ കിടന്ന കസേരയിൽ ഇരുത്തി. പിന്നെ നേരെ റൂമിലേക്ക് പോയി അലമാര തുറന്ന് അച്ഛന്റെ ഒരു വെള്ള മുണ്ട് എടുത്തു. എന്തോ കറ പിടിച്ച് അച്ഛൻ ഉടുക്കാതെ ഇട്ടേക്കുന്നതാ അത്. ഞാൻ അതും എടുത്ത് നേരെ അവൾടെ അടുത്തേക്ക് പോയി. അതിന്ന് ഒരു ചെറിയ പീസ് കീറി അവൾടെ നെറ്റിയിൽ ചുറ്റി കെട്ടി. ബാക്കി വന്നത് അത്രയും അവൾടെ കാലിലും. ഞാൻ ചെയ്യുന്നത് എല്ലാം അവള് സസൂക്ഷ്മം നോക്കുന്നുണ്ട്. “ഇനി വാ.” ഞാനവളുടെ കൈ എന്റെ തോളിലേക്ക് ഇട്ടു. പെട്ടന്ന് അവളാ കൈ പിൻവലിച്ചു. “Mm വാ.” “എന്നെ എടുക്ക്.” കൊച്ച് കുട്ടി ചിണുങ്ങും പോലെ അവൾ ചിണുങ്ങി. പിന്നൊരു കുണുങ്ങി ചിരിയും. അത് കണ്ട് ഞാനും ചിരിച്ചു പോയി. “നമ്മക്ക് ടെറസ്സിന്റെ മണ്ടേ പോയി മഴ കൊള്ളാം??” “Mm വാ.” അവളെ ഞാനെന്റെ കൈയിൽ കോരിയെടുത്തു. ഇപ്രാവശ്യം പെണ്ണ് പേടിച്ചില്ല. അടങ്ങി കിടന്നു. അവളേം കൊണ്ട് സ്റ്റെപ് കേറി മുകളിൽ പോയി നിന്നു. മഴ
ഇപ്പഴും തകൃതിയായി പെയ്യുന്നുണ്ട്. മഴത്തുള്ളികൾ മുഖത്ത് വീണ് ചെറുതായി വേദന എടുക്കുന്നുണ്ട്. ഇടിയും മിന്നലും ഒന്നുമില്ല. പതിയെ അവളെ താഴെ നിർത്തി. ഒരു കാല് നിലത്തൂന്നി അവളെന്റെ തോളിൽ കൈയിട്ടു. ഒരു കാല് മാത്രം ബാലൻസ് ചെയ്ത് അവൾക്ക് നിക്കാൻ പറ്റുന്നില്ല. എന്നിരുന്നാലും അവൾ മഴ നന്നായി ആസ്വദിക്കുന്നുണ്ട്. പെട്ടന്ന് അവളൊന്ന് വച്ചുപ്പോയി അവളെ തന്നെ ശ്രദ്ധിച്ചത് കൊണ്ട് അപ്പൊ തന്നെ ഞാനവളെ ചേർത്ത് പിടിച്ചു. അവളെന്നെ തന്നെ കണ്ണ് മിഴിച്ച് നോക്കി. ഞാനും അവളുടെ കണ്ണുകളിലേക്ക് നോക്കി. അവൾടെ ചുടുശ്വാസം എന്റെ മുഖത്തേക്ക് തന്നെ അടിക്കുന്നുണ്ടായിരുന്നു. ആ തണുപ്പത് അധരങ്ങൾ വിറക്കുന്നുണ്ടായിരുന്നു. ഞാനെന്റെ മുഖം അവളുടെ മുഖത്തോടടുപ്പിച്ചു. അവളുടെ ആ തുടുത്ത അധരങ്ങളിൽ ഞാനെന്റെ ചുണ്ട് മുട്ടിച്ചു. ഒരാവേശം തന്നായിരുന്നു എനിക്ക്. അല്ലേലും ആദ്യ ചുംബനം പെണ്ണിന് ഭയവും ആണിന് ആവേശവും ആണ്.
