“ഞാനൊരു അവസരം ഒരുക്കിത്തരം നിങ്ങൾക്ക് സംസാരിക്കാൻ. നീ നിന്റെ മനസ്സിൽ ഉള്ളത് അവളോട് അങ്ങ് തുറന്ന് പറഞ്ഞോ!” “നല്ല ഐഡിയ!” “എന്തേ??” “എടി ചേച്ചി അവളെ കാണുമ്പളേ എനിക്ക് ഞെട്ടലാ. ആ ഞാൻ എങ്ങനാ അവളോട് എനിക്ക് നിന്നെ ഇഷ്ട്ടണ് എന്ന് പറയ്യ??” “അഹ് എനിക്ക് ഇങ്ങനുള്ള ഐഡിയയെ അറിയൂ.” “നീ ഇങ്ങനുള്ളത് പറയാതെ നന്നായി ആലോചിച്ചിട്ട് നല്ലൊരു ഐഡിയ പറഞ്ഞ് താ.” “നീ ഇതൊക്കെ പറയണതെ സ്വന്തം ചേച്ചിയോടാ.” “അതിനിപ്പോ എന്താ??” “ഒരു ചേച്ചിയോട് പറയുന്ന കാര്യണോ ഇതൊക്കെ??” “എടി plz ചേച്ചി. നീ ഇങ്ങനൊക്കെ ചോദിച്ചാ ഞാൻ കുഴയും. ഇതൊക്കെ നിന്നോടല്ലെടി എനിക്ക് പറയാൻ പറ്റൂ??” “ഞാൻ ചുമ്മാ പറഞ്ഞതാടാ വാവേ. എനിക്കറിഞ്ഞൂടെ നിന്നെ, നമ്മക്ക് എന്തെങ്കിലും ഒരു വഴിയുണ്ടാക്കാം.” അവള് വീണ്ടും നല്ലൊരു ഐഡിയ കിട്ടാനായി ആലോചനയിലാണ്ടു. “വാവേ…” “അഹ്…” “ഒരായ്‌ഡിയ കിട്ടി. പറയട്ടെ??” “നേരത്തെ പറഞ്ഞത് പോലത്തെയാണോ??” “അല്ലടാ.” “എന്നാ വേഗം പറയ്യ്.” “നീ ആദ്യം അവളോട് എന്തെങ്കിലും ഒക്കെ സംസാരിച്ച് നല്ല രീതിയില് കൂട്ട് അവൻ നോക്ക്. നിങ്ങള് തമ്മില് നല്ല രീതിയിൽ കൂട്ട് ആവണം. പതിയെ പതിയെ നിന്റെ ഇഷ്ട്ടം നീ അവളെ അറിയിക്കണം. എങ്ങനുണ്ട്??” “ഐഡിയ ഒക്കെ കൊള്ളാം. പക്ഷെ എങ്ങനെ സംസാരിച്ച് തുടങ്ങും?? ഞാൻ പറഞ്ഞില്ലേ ടി അവളെ കാണുമ്പളേ ഞെട്ടലാ.” “അതാദ്യം മാറ്റ്. അവളെ കാണുമ്പോ അതൊരു സ്വപ്നം ആണെന്ന് അങ്ങ് വിചാരിക്കണം. എന്നിട്ട് മനസ്സിലുള്ളത് എല്ലാം പറയണം.” ” ഛീ അതൊക്കെ ബോറാ ചേച്ചി.” “പിന്നെ എന്താച്ച നീ ആയിക്കോ.” “ചേച്ചി……..” “വാവേ ചേച്ചി മോന്റെ കൂടെ തന്നെയുണ്ട്. നീ അവളോട് മനസ്സിലുള്ളത് അങ്ങ് പറഞ്ഞോ. ഒരു കാര്യത്തിൽ ഞാനുറപ്പ് തരാം. അവള് നിന്നെ ഇഷ്ടപ്പെടും.”
ചേച്ചിയുടെ ആ ഒരു വാക്ക് മതിയായിരുന്നു എനിക്ക് ധൈര്യം തരാൻ. ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു. ഇനി ഞാൻ അവളെ കണ്ടാൽ ഞെട്ടില്ല എന്നുറപ്പിച്ചു. ചേച്ചി പറഞ്ഞപ്പോലെ നല്ല രീതിയിൽ കൂട്ടായി പതിയെ പതിയെ എന്റെ ഇഷ്ട്ടം ഞാനവളെ അറിയിക്കും. ഞാൻ മനസ്സിലുറപ്പിച്ചു. അവളെ പറ്റി അങ്ങനെ ആലോചിക്കുവായിരുന്നു ഞാൻ. പെട്ടന്ന് ചേച്ചി എന്റെ കൈയിൽ പിച്ചി. ഞാനവളെ നോക്കി. അവളെന്നെ കണ്ണുകൾ കൊണ്ട് നേരെ നോക്കാൻ ആംഗ്യം കാണിച്ചു. ഞാൻ നേരെ നോക്കി. കൈയിൽ ഒരു പൊതിയുമായി വരുന്നു എന്റെ അരയന്നം. ഇപ്രാവശ്യം ഞാൻ ഞെട്ടിയില്ല. ഞാൻ ബെണ്ടിൽ നിന്നും എഴുന്നേറ്റു. ഇത്തവണ അവള് ചിരിക്കും മുന്നേ ഞാനങ്ങ് ചിരിച്ചു. എന്റെ ചിരി കണ്ടില്ലാന്ന് തോന്നുന്നു, അവള് ചിരിച്ചില്ല. ഞാൻ ചമ്മി. “ദാ ചേച്ചി നല്ല ചൂടുള്ള ഉഴുന്ന് വട. ചൂട് പോവും മുന്നേ കഴിച്ചോ.” “ചേച്ചിക്ക് മാത്രേ ഉള്ളോ?? എനിക്കില്ലേ??” ഇപ്രാവശ്യം എനിക്ക് സംസാരിക്കാൻ നല്ല ധൈര്യം കിട്ടി. അതുകൊണ്ട് തന്നെ ഞാനങ്ങ് ചോദിച്ചു. “ഓഹ് കണ്ണനും ഉണ്ട് കഴിച്ചോ.” എന്റെ ചോദ്യം കേട്ട് ചിരിച്ചുകൊണ്ട് അവൾ മറുപടി തന്നു. ഉഫ് ആളെ കൊല്ലുന്നൊരു ചിരിയായിട്ട് ഇറങ്ങിക്കോളും. “എന്നാ പിന്നെ ഞാനിറങ്ങട്ടെ?? സമയം കിട്ടുവാണേ നാളെ രാവിലെ വരാം. “മോള് ഒന്ന് കഴിക്ക്.” “എനിക്ക് വേണ്ട ചേച്ചി ഞാനിതൊന്നും അധികം കഴിക്കാറില്ല. കഴിപ്പിക്കാറെ ഉളളൂ. പിന്നെ നിങ്ങടെ രണ്ട് പേരുടേം നമ്പർ തരണേ.” അവളതും പറഞ്ഞ് ഫോൺ എടുത്തു. ചേച്ചി അവളുടെ നമ്പർ പറഞ്ഞ് കൊടുത്തു. “ഇനി കണ്ണന്റെ കൂടി താ.” അവള് എന്റെ നേരെ തിരിഞ്ഞു. ഒരു പെണ്ണ് ആദ്യയിട്ടാ എന്റെ നമ്പർ ചോദിക്കണേ. ആ സമയത്ത് എനിക്ക് വേറേതോ ഫീൽ ആയിരുന്നു. ഒന്ന് അറച്ചെങ്കിലും ഞാനും എന്റെ നമ്പർ പറഞ്ഞ് കൊടുത്തു. അവള് ഞങ്ങളോട് യാത്ര പറഞ്ഞിറങ്ങി. അപ്പളാണ് എനിക്ക് മറ്റേ കാര്യം ഓർമ വന്നത്. നേരത്തെ ഇവള് എന്തിനാ എന്നെ പിന്നീന്ന് വിളിച്ചത്?? ഞാനത് ചോദിക്കാൻ തന്നെ തീരുമാനിച്ചു. ഞാനും റൂമിന് വെളിയിലിറങ്ങി. ഭാഗ്യത്തിന് അവള് സ്റ്റെപ് ഇറങ്ങുവായിരുന്നു. “മായാ……” ഞാനവളെ വിളിച്ചു. അവള് എന്നെ നോക്കി. സ്റ്റെപ് തിരിച്ച് കേറി എന്റെ അടുത്ത് വന്നു. നേരത്തെ കിട്ടിയ അതേ സുഗന്ധം എന്റെ മുക്കിലേക്ക് അടിച്ച് കേറി. ഇവളെ കാണുമ്പോ കടിച്ച് തിന്നാൻ തോന്നുവാണല്ലോ ഈശ്വരാ. “Mm എന്താ??” അവൾടെ മാസ്റ്റർപീസ്സ് ചിരിയോടെ എന്നോട് ചോദിച്ചു. “അഹ്, ഒരു സംശയം ചോദിക്കാനാ വിളിച്ചേ?? നേരത്തെ ക്യാന്റീനിൽ വച്ച് എന്നെ പിന്നിന്ന് വിളിച്ചില്ലേ??”
