മായകണ്ണൻ Likeഅടിപൊളി  

ഇനിയും വിക്കല് കൂട്ടണ്ട എന്ന് കരുതി ഞാൻ തന്നെ പറഞ്ഞു. പുള്ളി എന്നെ നോക്കി ചിരിച്ചു. എന്നിട്ട് വെളിയിലേക്ക് നടന്നു പോയി. അപ്പോഴാണ് ചായതട്ടിൽ പൂട്ടി വച്ചേക്കണ എന്റെ ഡൊമിനാർ നെ ഞാനോർക്കുന്നത്. “ചേട്ടാ…..” ചേട്ടനേം വിളിച്ച് ഞാനും വെളിയിലേക്കിറങ്ങി. വെളിയിൽ ഇറങ്ങി നോക്കിയപ്പോ പുള്ളി ബൈക്കിൽ കേറി ഇരിക്കുന്നു. “ചേട്ടാ…..” എന്റെ വിളി കേട്ട് ചേട്ടൻ എന്നെ തിരിഞ്ഞ് നോക്കി. “എന്താ കണ്ണാ…..” “എന്റെ ഡൊമിനാർ അവിടെ ഇരിക്കുവാ.” “ഡൊമിനാറോ??” ആ ചോദ്യം ഇങ്ങോട്ട് ചോദിച്ചപ്പോ ഞാനാകെ ചമ്മി പോയി. “Mm എന്റെ mach city.” ഞാനൊരു കുസൃതിയോടെ പറഞ്ഞു. “ഓഹ് അതാണോ. അത് ഞാൻ എന്റെ വീട്ടിൽ വച്ചേക്കാം. നീ സമയം കിട്ടുമ്പോ വന്നെടുത്ത മതി ആ താക്കോൽ ഇങ്ങ് താ.” ഞാൻ താക്കോൽ എടുത്ത് കൊടുത്തു. “ഞാൻ നാളെ ഇങ്ങോട്ട് വരാം കണ്ണാ.” “അഹ്. ചേട്ടൻ നാളെ വരുമ്പോ ചേച്ചി പറയും താല്പര്യം ഉണ്ടോ ഇല്ലയോന്ന്.” “ഇല്ലാന്ന് എങ്ങാനും പറയോ ടാ??” എനിക്കതിന് മറുപടി ഇല്ലായിരുന്നു. ഞാൻ വെറുതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. ചേട്ടൻ നിർവികരനായി വണ്ടി ഓടിച്ചുപ്പോയി. ഞാൻ ഉള്ളിലേക്കും പോയി. അപ്പോഴാണ് ക്യാന്റീനിന്ന് എന്റെ പുന്നാര ചേച്ചിക്ക് വിശപ്പ് അകറ്റാൻ കാട്ട്ലേറ്റും വാങ്ങി വരുന്ന അച്ഛനെ കണ്ടത്. “അച്ഛാ….” “അഹ് നിയെപ്പോ വന്നു??” “ദേ ഇപ്പൊ വന്നേ ഉളളൂ.” “സൈക്കിളിൽ ആണോ വന്നേ??” “അല്ല അല്ല എന്നെ ഗോകുല് ചേട്ടൻ കൊണ്ടാക്കി.” “ആഹാ എന്നിട്ട് അവനെവിടെ??” “ചേട്ടൻ ഇപ്പൊ അങ്ങോട്ട് ഇറങ്ങിയെയുള്ളൂ.” “എന്തായി പോയിട്ട്??” “എന്നോട് ഒരുപാട് സംസാരിച്ചു. അതിന്ന് എനിക്ക് മനസ്സിലായത് ചേട്ടൻ ചേച്ചിയെ ഒരുപാട് സ്നേഹിക്കുന്നുണ്ട് എന്നാ.” “Mm ആ കൊച്ചും അമ്മയും വീട്ടിൽ വന്ന് ഇതുപോലെ സംസാരിച്ചപ്പോ എനിക്കും തോന്നിയത് അത് തന്നെയാ. നല്ല തങ്കപ്പെട്ട സ്വഭാവമാ അവന്റേത്. എന്നെ അച്ഛന്നും അവളെ അമ്മാന്നും ഒക്കെയാ വിളിക്കുന്നെ.”

“അത് മാത്രം അല്ലച്ഛാ. നമ്മടെ വീടിന്റെ തൊട്ട് അടുത്ത് തന്നെ അവരും വിട് വയ്ക്കാൻ പോവുവാ.” “അഹ് അതും അവര് പറഞ്ഞു. എന്ത് കൊണ്ടും നമ്മുക്ക് യോജിച്ച ബന്ധം തന്നെയാ. ഇനി അവളൂടെ സമ്മതിച്ച എത്രയും പെട്ടന്ന് ഇതങ്ങ് നടത്തണം. അവളെ സമ്മതിപ്പിക്കേണ്ട ജോലി നിനക്കാണേ.” Mm പറയുമ്പോ എത്ര നിസ്സാരം. എനിക്കല്ലേ അറിയൂ അതിന്റെ പാട്. “നീ എന്താ ആലോചിക്കുന്നേ??” “ഏയ് ഒന്നൂല്ല.” അപ്പോഴേക്കും ഞങ്ങള് അങ്ങ് റൂമിൽ എത്തി. “അച്ഛാ എത്ര കട്ട്ലേറ്റ് വാങ്ങി??” അച്ഛനെ കണ്ടപാടെ അവൾ തിരക്കി. “ഓഹ് ഇതിന്റെ വയറ്റിൽ എന്താണോ എന്തോ എന്റെ ഈശ്വരാ??” അച്ഛൻ മുകളിലേക്ക് നോക്കി ആത്മഗതം പറഞ്ഞു. “അച്ഛാ ഒന്ന് ഉറപ്പാ ഇവൾടെ വയറ്റിൽ കൊക്കോ പുഴുവല്ല, കൊക്കോ അനക്കോണ്ടാ ആണെന്നാ തോന്നാണെ.” മുഖത്ത് വന്ന ചിരി കഷ്ടപ്പെട്ട് നിയന്ത്രിച്ച് ഞാൻ പറഞ്ഞു. “അഹ് അനക്കോണ്ട തന്നെയാ ഇപ്പ എന്തേ??” അവളെന്നെ നോക്കി കൊഞ്ഞനം കുത്തി. പാവാ എന്റെ ചേച്ചി. ഞാനവളെ ഒരുപാട് സ്നേഹിക്കുന്നു. പക്ഷെ ചിലനേരത്തെ സ്വഭാവം കാണുമ്പോ സുരാജേട്ടൻ പറഞ്ഞപോലെ എടുത്ത് കേണറ്റിൽ ഇടാൻ തോന്നും. “അഹ്. ഇനി അച്ഛനും അമ്മയും പുരത്തോട്ട് പൊയ്ക്കെ. എനിക്കെന്റെ അനിയനും ആയിട്ട് കുറച്ച് നേരം സംസാരിക്കണം.” അച്ഛന്റെ കൈയിൽ നിന്ന് കട്ട്ലേറ്റ് പൊതിയും വാങ്ങി മടിയിൽ വച്ച് അവൾ പറഞ്ഞു. “ഓഹ് ഇപ്പൊ അവൻ ഉണ്ടല്ലോ. ഇനി ഞങ്ങള് ഒന്നും വേണ്ടല്ലോ. വാ രാമേട്ടാ നമ്മക്ക് വെളിയിൽ നിക്കാം.” അതും പറഞ്ഞ് അമ്മ പുറത്തേക്കിറങ്ങി. എന്റെ തോളിൽ ഒന്ന് തട്ടിയ ശേഷം അച്ഛനും. ആ തട്ടലിന്റെ അർത്ഥം എനിക്ക് മനസ്സിലായി. അവര് പുറത്തിറങ്ങിയതും ഞാൻ പോയി അവളോടൊപ്പം ബെണ്ടിൽ ഇരുന്നു. “വേണോ….” ഞാനവിടെ ചെന്നിരുന്നതും കൈയിലിരുന്ന കട്ട്ലേറ്റ് അവൾ എനിക്ക് നേരെ നീട്ടി. അതും അവള് കടിച്ച് എടുത്തതിന്റെ ബാക്കി. “വേണ്ട….” ആ പീസ് കണ്ട് എനിക്ക് സത്യത്തിൽ കരച്ചിലാ വന്നത്. ഒന്നൂല്ലേലും ഞാനവൾടെ ഒരേയൊരു അനിയനല്ലേ. കളിയാക്കോങ്കിലും പാരവക്കോങ്കിലും ഞാൻ അവൾടെ അനിയൻ ആവാണ്ട് ഇരിക്കില്ലല്ലോ. ആ എനിക്കാണ് അവളാ പീസ് തന്നത്. എലിക്ക് പോലും കൊടുത്ത പുച്ഛിച്ചിട്ട് പോവും ആ പീസ് കണ്ട. “അതെന്താ ഞാൻ കഴിച്ചതിന്റെ ബാക്കി ആയത് കൊണ്ടാണോ??” ആ ചോദ്യം എന്റെ ഹൃദയത്തിലാ കൊണ്ടേ. ഞാനെന്തൊരു നീജനാണ്. എന്റെ ചേച്ചി എനിക്ക് സ്നേഹത്തോടെ തന്നത് അല്ലെ അത്. ആ പീസ് ചെറുതായി പോയതിന് വേണ്ട എന്ന് പറഞ്ഞത് ശെരിയായില്ല. എനിക്ക് എന്നോട് തന്നെ കുറ്റബോധം തോന്നി. “ഇന്നാ ഇത് തിന്നോ.”

Updated: July 3, 2026 — 5:24 pm

Leave a Reply

Your email address will not be published. Required fields are marked *