“ഓഹ് പറയുമ്പോലെ ഞാനത് മറന്നു. നിങ്ങള് ഇരിക്ക് അമ്മ ചായ എടുക്കാം.” എന്നെ അവിടെ കണ്ടതും ആവണിയും ആതിരയും ഒരുമാതിരി ചിരിക്കാൻ തുടങ്ങി. “കള്ളാ പാട്ട് പാടാൻ വന്ന ആദ്യ ദിവസം തന്നെ ഞങ്ങടെ മായയെ കറക്കി എടുത്തല്ലേ??” ചിരി നിർത്തി ആതിര ചോദിച്ചു. ഞാനതിന് വെറുതെ ചിരിച്ചു കാണിച്ചു. മായയെ നോക്കുമ്പോ അവളും നാണിച്ചിരിക്കുവാ. “കണ്ണന്റെ ചേച്ചി സൂപ്പറാട്ടോ! എന്ത് പാവാ?? എനിക്കും ഉണ്ട് ഒരു ചേച്ചി. ഭദ്രകാളിയാ.” ആവണിയായിരുന്നു. അത് കേട്ടപ്പോ ചേച്ചി എന്നെ നോക്കി. അതേ അവളെന്റെ ഭാഗ്യമാ. “Dai അനൂപേ നീ അവിടെ ഒളിച്ചിരിക്കുവാ??” എന്റെ പിന്നി നിന്ന അനൂപിനെ ചേച്ചി കണ്ടു. പണ്ട് 10 ൽ പഠിക്കുന്ന സമയത്ത് ഇവൻ ഇവിടെ വരുമ്പോ എന്നോട് സംസാരിക്കുന്നതിനെക്കാൾ കൂടുതൽ ചേച്ചി അവനോടയിരിക്കും സംസാരിക്കുവാ. “അയ്യേ ഒളിച്ചിരുന്നതൊന്നും അല്ലേച്ചി. നമ്മക്ക് ഹാളിലോട്ട് പോയാലോ?? അവിടാവുമ്പോ നല്ല സൗകര്യം ഉണ്ടല്ലോ!” “അഹ് അത് ശെരിയാ ചേച്ചി.” ആവണിയും ആതിരയും റംസാനും എല്ലാരും അത് support ചെയ്തു. “വാവേ എന്നാ നമ്മക്ക് ഹാളിലോട്ട് പോവാം.” ഞാൻ പോയി അവളെ എടുത്തു. അത് കണ്ടപ്പോ അത് വരെ സന്തോഷത്തിലിരുന്ന എല്ലാരുടേം മുഖം ശോകമായി. “ഇങ്ങനെ നോക്കി നിക്കണ്ട് വാടാ പിള്ളേരെ. അല്ല ഇതും നിങ്ങടെ ഫ്രണ്ട് ആണോ??” വെളിയിൽ തന്നെ നിക്കുന്ന അരുണിനെ നോക്കി ചേച്ചി ചോദിച്ചു. “അഹ് ടി.” “പിന്നെന്താ ഇവിടെ തന്നെ നിക്കുന്നെ വാടാ.” അതിനവൻ വെറുതെ ചിരിച്ചു. “ഞാൻ മായയെ കൂട്ടിട്ട് വരാം.” ചേച്ചിയെ സോഫയിൽ ഇരുത്തിയ ശേഷം ഞാൻ വീണ്ടും മുറിയിലേക്ക് വന്നു. “നീ ഇപ്പോഴും ഇവിടെ തന്നെ നിക്കുവാ??” മുറിക്ക് വെളിയിൽ തന്നെ അരുൺ നിക്കുന്ന കണ്ടപ്പോ ഞാൻ ചോദിച്ചു. “നീ വാ.” “ഇവനെന്താ ഇവിടെ??”
എന്നോടൊപ്പം വരുന്ന അരുണിനെ കണ്ടതും മായ ദേഷ്യത്തിൽ ചീറി. “കണ്ണാ ഇവനാ അരുൺ.” “എനിക്കറിയാം മായേ.” “എന്നിട്ടാണോ നീ??” “എടി ഇവന് ഇവന്റെ തെറ്റ് മനസ്സിലായി. എല്ലാരും ഇവനോട് ഷെമിച്ചു.” “അതുകൊണ്ട് ഞാനും ഷെമിക്കണം എന്നാണോ നീ പറയണത്??”. അവളെന്ത് പറഞ്ഞിട്ടും അടങ്ങില്ല. അവൾക്കത്രത്തോളം അവനെ വെറുപ്പായിരുന്നു. “എനിക്കറിയാം മായ നിനക്കെന്നെ കൊന്ന് തിന്നാനുള്ള ദേഷ്യം ഉണ്ടെന്ന്! പൊറുക്കാൻ പറ്റാത്ത തെറ്റ് തന്നെയാ ചെയ്തേ. ഇനി നിങ്ങടെ നിഴൽ വെട്ടത്ത് പോലും ഞാൻ വരില്ല. സോറി പറഞ്ഞാൽ തീരില്ലാന്ന് അറിയാം. എന്നാലും എന്നോട് പൊറുക്കണം. സോറി എല്ലാത്തിനും സോറി.” അത്രയും അവൾടെ മുഖത്ത് നോക്കി പറഞ്ഞവൻ താഴേക്ക് ഇറങ്ങി പോയി. “സോറി. അവൻ പറഞ്ഞതൊക്കെ വെറുതെയാ. ദുഷ്ട്ടനാ അവൻ. അവനിനിയും വരും നമ്മളെ സ്വസ്ഥയിട്ട് ജീവിക്കാൻ സമ്മതിക്കില്ല അവൻ.” അവളെന്നെ നോക്കി പറഞ്ഞു. ഞാൻ ബെണ്ടിലേക്ക് ഇരുന്നു. അവളുടെ കൈ എടുത്ത് എന്റെ കൈക്കുള്ളിൽ വച്ചു. “ആരും വരില്ല. ഇനിയുള്ള കാലം നമ്മള് സന്തോഷത്തോടെ ജീവിക്കും. വെറുതെ ഓരോന്ന് ആലോചിച്ച് പേടിക്കണ്ട. വരും ദിവസങ്ങളെ കുറിച്ചാലോചിച്ച് സന്തോഷത്തോടെ ഇരിക്കടി പെണ്ണേ!” അവളെന്റെ തോളിലേക്ക് ചാഞ്ഞു. “താഴോട്ട് പോവാം??” “എങ്ങനെ പോവും??” “ഞാനെടുക്കട്ടെ??” “എനിക്കെന്തോ പോലെ ഞാൻ കൊന്നി വന്നോളം.” “Mm നിന്റിഷ്ട്ടം.” ഞാനവളെ പതിയെ പിടിച്ചേരുന്നേല്പിച്ചു. അവളെന്റെ തോളിൽ കൈ ഇട്ടു. പതിയെ കൊന്തി കൊന്തി step ഇറങ്ങി. ഹാളില് ഒരേ കളിയും ചിരിയും. അല്ലേലും ചേച്ചിക്കങ്ങനെയാ. എന്റെ ഫ്രണ്ട്സ് എന്ന് പറഞ്ഞ അവൾക്ക് എന്നെ പോലെയാ. പതിയെ അവളെ സോഫയിൽ ഇരുത്തി. “എവിടെ അരുൺ??” “ആ കുട്ടിക്ക് എന്തോ അത്യാവശ്യം ഉണ്ടെന്ന്. ഇപ്പൊ ഇറങ്ങിയെ ഉള്ളൂ.” അവിടെയെങ്ങും അവനെ കണ്ടില്ല. ചോദിച്ചപ്പോ ചേച്ചി പറഞ്ഞു. വില്ലൻ ആവും എന്ന് വിചാരിച്ചവൻ നല്ലവനയി. അവൻ പറഞ്ഞത് പോലെ ഇതൊന്നും അവൻ സ്വയം ചെയ്തതല്ല എല്ലാത്തിനും കാരണം അവന്റെ ആ video കാണൽ ആണ്. “അതേ മായേ നിനക്ക് ആക്‌സിഡന്റ് ആയെന്നും കണ്ണന്റെ വീട്ടിലാന്നും ഇവൻ വന്ന് പറഞ്ഞപ്പോ ഞങ്ങളാകെ wonder അടിച്ചു പോയി. പിന്നെ കാര്യങ്ങൾ എല്ലാം ഇവൻ വിശതയിട്ട് പറഞ്ഞപ്പോഴാ എല്ലാം clear ആയേ. സത്യം പറഞ്ഞാൽ ഞാൻ കരുതിയത് നല്ല രീതില് പരിക്ക് പറ്റി കാണൂന്നാ. ഇതെന്തോന്ന് കാലിലൊരു കെട്ട്. നെറ്റില് ഒരു ഒട്ടിപ്പ്.
