മായകണ്ണൻ Likeഅടിപൊളി  

…………………. ………………….. ………………….. “15 മിനിറ്റ് പിന്നിടുമ്പോൾ കേരത്തിന് അനുകൂലമായി ഒരു free kick ലഭിച്ചിരിക്കുവാണ്. ഒരിഞ്ച് കൂടെ അകത്തയിരുന്നുവെങ്കിൽ അതൊരു sure പെനാൽറ്റി ആയി മാറിയേനെ. Free kick എടുക്കാൻ വരുന്നത് കണ്ണനാണ്. ഈ അവസരത്തിൽ എനിക്ക് ചോദിക്കാൻ ഉള്ളത് ജോയോടാണ്. ജോ, കണ്ണൻ ഈ free kick ഗോൾ ആക്കുമോ??” “അതില് ആലോചിക്കാൻ ഒന്നുമില്ല ഷൈജു. ഈ free kick കണ്ണനാണ് എടുക്കുന്നതെങ്കിൽ അത് 100% ഗോൾ ആണ്.” “കണ്ണന്റെ free kick വരുന്നു, കണ്ണൻ……………………..” “വാവേ മോനെ എത്രനേരമായടാ കിടക്കണ്?? എഴുന്നേറ്റേ.” “ചേച്ചി ഒരു 10 മിനിറ്റ് കൂടി ഇത്‌ ഗോൾ ആയോന്ന് ഒന്ന് നോക്കട്ടെ.” “ഗോളോ പിച്ചും പേയും പറയാതെ എണീറ്റേ ചെക്കാ.” അല്ലെങ്കിലും ഈ സ്വപ്നം പൂർത്തിയക്കാൻ ഇതുവരേം എന്നെക്കൊണ്ട് പറ്റിട്ടില്ല. ഇനി പറ്റൊന്നും തോന്നണില്ല. ഞാൻ എണീറ്റ് പോയി മുഖം കഴുകി. “വാവേ ആരോ വിളിക്കുന്നു.” “നീ എടുക്കെടി.” ഞാൻ ഫ്രഷ് ആയി വെളിയിലേക്ക് വന്നു. അപ്പോഴേക്കും അവൾ ഫോൺ വച്ചിരുന്നു. “ആരാടി വിളിച്ചേ??” “നിന്റെ ആള് തന്നെയാ.” “എഹ് മായയോ?? എന്താ പറഞ്ഞേ??” “ഓഹ് എന്താ ആവേശം, നാളെ നമ്മടെ ലൈബ്രറിലോട്ട് ചെല്ലാൻ പറഞ്ഞു.” “ഏത് ലൈബ്രറി??” “എടാ പൊട്ടാ നമ്മടെ ബസ്സ് സ്റ്റാന്റിന്റെ അടുത്തുള്ള ലൈബ്രറി.” “പുതിയതായിട്ട് തുടങ്ങിയതാ??” “Mm. നീ ജനിക്കും മുൻപ് തുടങ്ങിയതാ. തുടങ്ങിയ സമയത്ത്‌ അത് പുതിയതായിരുന്നു.” “അല്ലെങ്കിൽ തന്നെ ഈ ലൈബ്രറിയൊക്കെ ആര് ശ്രദ്ധിക്കാൻ??” “അത് ശെരിയാ. നിന്റെ പ്രായത്തിൽ ഞാൻ ഫുൾ ടൈമും ലൈബ്രറിയിൽ

ആയിരുന്നു അറിയോ. എനിക്ക് വായന എന്ന് പറയണതെ ഭ്രാന്തയിരുന്നു.” “നി അങ്ങനെന്നെ കൊച്ചക്കണ്ട. ഞാനും വായിക്കുന്നുണ്ട്.” “ഓഹ് അത് ഞാൻ മറന്നു. ബാലരമ, കളിക്കുടുക്ക, .മിന്നാമിന്നി. ഇതൊക്കെ തന്നല്ലേ??” “ഒന്നൂടെയുണ്ട്. ബാലഭൂമി.” “അഹ് സോറി മറന്ന് പോയതാ.” എന്ത് പറഞ്ഞാലും പട്ടി താറ്റും പരിഹാസവും ആണല്ലോ ഈശ്വരാ. “വാവേ….” ഞാൻ മിണ്ടില്ല. “ടാ വാവേ….” “അഹ്,” “നേരത്തെ അമ്മ വന്നിരുന്നു, ചായയും കൊണ്ട്. നീ എണിച്ചിട്ട് മതീന്ന് ഞാൻ പറഞ്ഞു. വാ നമ്മക്ക് അങ്ങോട്ട് പോവാം.” “എനിക്കൊന്നും വേണ്ട ചായ.” “നിനക്ക് വേണ്ടെങ്കിൽ വേണ്ട. എനിക്ക് വേണം. എന്നെ അങ്ങോട്ട് കൊണ്ട് പോ.” അവള് ആജ്ഞാപിച്ചു. ഞാനനുസരിച്ചു. അവളേം കൊണ്ട് താഴേക്ക് ചെന്നു. സോഫായിൽ അച്ഛനും അമ്മയും ഇരിക്കുന്നുണ്ട്. എന്തോ കാര്യയിട്ടുള്ള ചർച്ചയിലാ. “ചേച്ചി പിടിച്ചിരുന്നോ.” അവൾക്ക് കാര്യം മനസ്സിലാവുന്നതിന് മുൻപേ തന്നെ ഞാൻ അച്ഛന്റെ മടിയിൽ അവളുടെ തലയും അമ്മയുടെ മടിയിൽ കാലും ആക്കിയിരുന്നു. പെട്ടന്നുള്ള ആ നീക്കത്തിൽ അവളെപ്പോലെ തന്നെ അവരും ഞെട്ടി. ഞെട്ടല് പിന്നെ വാത്സല്യത്തിലേക്ക് വഴി മാറി. അച്ഛൻ അവളുടെ മുടി തടവാനും അമ്മ അവളുടെ കാല് തടവാനും തുടങ്ങി. ഇതൊക്കെ കണ്ട് അവളുടെ കണ്ണ് ചെറുതായി നനഞ്ഞുവോ?? ആവോ അറിയില്ല. ഏതായാലും ചേച്ചി ഹാപ്പി. ഞാനും അടുത്തുള്ള സോഫയിലേക്ക് മറിഞ്ഞു. “പതുക്കെ ചാടെടാ നീ ചാടി ചാടി അത് തൊട്ടിലും പുള്ളേം ആയി.” അമ്മ ഇങ്ങനെയാ. ഞാൻ എന്തെങ്കിലും കുരുത്തക്കേട് കാണിച്ച അപ്പൊ പറയും നമ്മള് ആരും കേട്ടിട്ടില്ലാത്ത വാക്കുകള്. ‘തൊട്ടിലും പുള്ളേം’ ഇതൊന്നും ചാമ്പവാന്റെ കാലത്ത് പോലും റിലീസ് ആയിട്ടില്ല. “ഓഹ്…….” 4 ടിപ്പർ പുച്ഛം വരിയെറിഞ്ഞ് ഞാനങ്ങനെ കിടന്നു. എന്ത് സുഖം. ജോലിക്കും കുലിക്കും പോവാതെ അച്ഛൻ കൊണ്ട് വരുന്ന കാശും ഓസി

സുഖമായിട്ടിരിക്കണം. ആഹാ അന്തസ്സ്. “ടാ കണ്ണാ….” “Mm” “നിന്റെ അച്ഛന്റെ കൂട്ടുകാരൻ രാധാകൃഷ്ണന്റെ വർക്ക്ഷോപ്പിൽ പോണ നീ??” “ബൈക്ക് വർക്ക്ഷോപ്പ് ആണോ??” ഞാൻ ആവേശത്തോടെ തിരക്കി. “അഹ് പോവോ നീ??” എന്റെ ആവേശം കണ്ട് ഞാനവിടെ പോവോന്ന് വിചാരിച്ച് അമ്മ തിരക്കി. “അയ്യേ ബൈക്ക് വർഷാപ്പ് ആണാ അതെനിക്ക് ഇഷ്ട്ടല്ല. വെൽഡിങ് വർഷാപ്പ് ആയിരുന്നെ പോവായിരുന്ന്.” ഇതാണ് ഞാൻ. ജോലി കാര്യം പറഞ്ഞ് കഴിഞ്ഞാൽ ഏത് വിധേനയും അതീന്ന് ഒഴിഞ്ഞ് മാറും. സത്യത്തിൽ മടിയാ പണിക്ക് പോവാൻ. “നീ പണിക്ക് പോയിട്ട് വേണം അച്ഛന് വിശ്രമിക്കാൻ.” “എങ്കി പിന്ന അച്ഛൻ വിശ്രമിച്ചത് തന്നെ!” “നീ നന്നാവില്ലടാ ഒരു കാലത്തും നന്നാവില്ല.” പിന്നെ ഇതൊക്കെ ഞാൻ ഒരുപാട് കേട്ടിട്ടുള്ളതാ. “നിങ്ങള് രണ്ടാളും കൂടി എന്റെ വാവയെ കുറ്റപ്പെടുത്തുന്ന എന്തിനാ??” “ഓഹ് വന്നല്ലോ രണ്ടാനമ്മ.” “അഹ് ഞാൻ രണ്ടാനമ്മ തന്നെയാ. ഏതായാലും അമ്മെയെക്കാളും അവനിഷ്ടം എന്നെ തന്നെയാ.” അതും പറഞ്ഞ് അവളൊന്ന് തലയുയർത്തി കിടന്നു.. “Mm നീയാ ഈ കാളയെ ഇങ്ങനെ വശളാക്കുന്നെ.” “എന്നാ അമ്മേം അച്ഛനും എന്റെ ചെവീ നുള്ളിക്കോ. ഇവൻ നാളെ തൊട്ട് നിങ്ങളൊക്കെ വിചാരിക്കുന്നതിലും ഉയരത്തിൽ എത്തിയിരിക്കും. നാളെ മുതൽ ഇവൻ വെറും കണ്ണനല്ല. ഗാനഗന്ധർവ്വൻ കാളിദാസ് ആഹ്.” ഇവളിത് എന്ത് കണ്ടിട്ടാണ് ഈ തള്ളണത്?? അവസാനത്തെ മാസ്സ് ഡയലോഗ് കൂടെയായപ്പോ വയറും പൊത്തി ചിരിക്കുന്ന രണ്ട് പേരെയാണ് ഞാനും പിന്നെ ഇത്രക്ക് തള്ളി കേറ്റിയ എന്റെ പുന്നാര പെങ്ങളും കാണണത്. “നിങ്ങള് രണ്ടാളും എന്തോത്തിനാ ഇങ്ങനെ കിണിക്കണെ??” അവള് അവരോട് ചോദിച്ചു. “നിങ്ങടെ രണ്ടുപേരുടേം കല്യാണം കണ്ടിട്ട് വേണം ഞങ്ങൾക്ക് സ്വസ്തമായിട്ട് ഒന്ന് മരിക്കാൻ. അതാ ഞങ്ങടെ ആഗ്രഹം. അതിന് മുന്നേ ഈ ഗാനഗന്ധർവ്വൻ ഞങ്ങളെ ചിരിപ്പിച്ച് കൊല്ലൊടി??” അത്രയും പറഞ്ഞ് അമ്മ എന്നെ നോക്കി വീണ്ടും പൊട്ടിച്ചിരിച്ചു. അപ്പോഴും അമ്മ എന്താ പറഞ്ഞത് എന്ന് മുഴുവനായും എനിക്ക് മനസ്സിലായില്ല. “വാവേ വാടാ ഇവരിപ്പൊ ചിരിക്കും. പക്ഷെ നാളെ നിനക്ക് വേണ്ടി

Updated: July 3, 2026 — 5:24 pm

Leave a Reply

Your email address will not be published. Required fields are marked *