മായകണ്ണൻ Likeഅടിപൊളി  

“അമ്മേ ഇത് മായ എന്റെ ഫ്രണ്ട് അഹ്.” ഞാൻ അവളെ പരിചയപ്പെടുത്തി. ഞെട്ടല് മാറി അമ്മയും ചിരിച്ചു. “വാ മോളെ.” അമ്മ തന്നെ അവളെ കൈ പിടിച്ച് അകത്തേക്ക് കൂട്ടി കൊണ്ട് പോയ്‌. “മായ ഇരിക്ക് ഞാൻ പോയി ചേച്ചിയെ എടുത്തിട്ട് വരാം” അവളോട് അതും പറഞ്ഞ് ഞാൻ മുകളിലേക്ക് ഓടി. മുറിയിൽ തന്നെ ഇരിപ്പുണ്ട് കക്ഷി. “ചേച്ചിപെണ്ണേ……..” എന്റെ വിളി കേട്ട് അവളെന്നെ നോക്കി. “വാവേ……….” “എന്താടി ചേച്ചി ബോർ അടിച്ചോ??” “അടിച്ചോന്നോ ഞാൻ ചത്തില്ലാന്നേ ഉള്ളൂ.” “ഇപ്പൊ ബോറോക്കെ മാറിയോ??” “പിന്നെ മാറാണ്ട്. എന്താടാ വാവേ എന്താ എന്റെ വാവേടെ മുഖത്തൊരു സങ്കടം??'” “എന്ത് സങ്കടം?? ഒരു സങ്കടോം ഇല്ല.” “അതല്ല എന്തോ ഉണ്ട് എന്താടാ??” പിന്നെയൊന്നും ഒളിക്കാൻ നിന്നില്ല. എല്ലാം അങ്ങ് പറഞ്ഞു. “അയ്യേ ഇതിനാണോ എന്റെ ചെക്കൻ വിഷമിക്കണേ??” അവളത്രെയും മാത്രമേ പറഞ്ഞൂള്ളൂ. അല്ലെങ്കിൽ തന്നെ അവളെന്നെ വേറെ എന്ത് പറഞ്ഞാ സമാധാനിപ്പിക്കാ?? ചേച്ചി നിനക്ക് കാണുമ്പോ ഏറ്റവും കൂടുതൽ സന്തോഷം ഉണ്ടാവുന്ന ഒരു കാര്യം കാട്ടി തരട്ടെ??” എനിക്ക് സങ്കടം വന്നാൽ അതിനെക്കാളിരട്ടി സങ്കടം അവൾക്കുണ്ടാവും. അതുകൊണ്ട് തന്നെ മൂഡ് മാറ്റാനായി ഞാൻ പറഞ്ഞു. “എന്താടാ??” “ആദ്യം നീ ഇങ്ങോട്ട് വാ.” ഞാനവളേം എടുത്ത് നേരെ താഴേക്കിറങ്ങി. ഹാളിൽ സോഫയിൽ ഇരിക്കുന്ന മായയെ കണ്ട് ചേച്ചിക്ക് സന്തോഷമാണോ അത്ഭുതം ആണോ വന്നതെന്ന് അറിയില്ല. മായയുടെ അടുത്തായി തന്നെ ഞാൻ ചേച്ചിയെയും കൊണ്ടിരുത്തി. മായ ചേച്ചിയെ കെട്ടിപ്പിടിച്ചു. അത് ഞാനും ചേച്ചിയും ഒട്ടും പ്രതീക്ഷിച്ചില്ല. അമ്മ അടുക്കളയിൽ പോയിരിക്കുവായിരുന്നു. ഒന്ന് ഞെട്ടിയെങ്കിലും ചേച്ചിയും അവളെ കെട്ടിപ്പിടിച്ചു. പിന്നീട് ഇരുവരും ചിരിയോടെ വിട്ടുമാറി. “ഞാൻ ഒട്ടും പ്രീതിക്ഷിച്ചില്ല മോള് ഇങ്ങോട്ട് വരൂന്ന്.”

“ഞാനും വിചാരിച്ചതല്ല. രണ്ട് കാര്യങ്ങൾ ഉണ്ട്. ഒന്ന് ചേച്ചിയെയും അമ്മെയെയും അച്ഛനെയും ഒക്കെ കാണാലോ. പിന്നെ കണ്ണനും വിളിച്ചു.” അപ്പോഴേക്കും അമ്മ ട്രെയില് എന്തോ കൊണ്ട് വന്നു. അവൾക്കും ചേച്ചിക്കും എനിക്കും തന്നു. നാരങ്ങാ വെളളം ആയിരുന്നു. “അച്ഛൻ എവിടെ പോയി അമ്മേ??” “നേരത്തെ നിന്റെ കൂടെ വന്നിട്ട് ഇതുവരെ ഇങ്ങോട്ട് എത്തില്ലല്ലോ!” “ആരെ കാണാനുണ്ടെന്നും പറഞ്ഞ് എന്നെ അവിടെയിറക്കിട്ട് പോയി.” “അല്ല നിങ്ങള് തമ്മില് നേരത്തെ പരിചയമുണ്ടോ??” ചേച്ചിയുടെയും മായയുടെയും വാ തോരാതെയുള്ള സംസാരം കേട്ട് അമ്മ ചോദിച്ചു. “അതൊക്കെ പിന്നെ വിശദമായി പറഞ്ഞുതരാം.” ചേച്ചി പറഞ്ഞു. പിന്നെ അമ്മയും അവർക്കൊപ്പം കൂടി. അവരോരോ വിശേഷങ്ങൾ പറയാൻ തുടങ്ങി. അവളെ കാണും തോറും സങ്കടം കൂടുവാണ്. ഞാനവിടെ നിന്ന് മാറി എന്റെ മുറിക്കകത്ത് പോയി. “കണ്ണാ………” എന്തെക്കെയോ ചിന്തിച്ച് കൂട്ടുവായിരുന്ന ഞാൻ അവളുടെ വിളികെട്ടാണ് തിരിഞ്ഞു നോക്കിയത്. “എന്നാ പിന്നെ ഞാനിറങ്ങട്ടെ??” “എന്താ പോവാൻ ദിർഥിയായോ??” അവൾ ചോദിച്ച അതേ ചോദ്യം ഞാൻ തിരിച്ച് ചോദിച്ചു. “എയ്യ് എനിക്കെന്ത് ദിർഥി?? പക്ഷെ കണ്ണൻ ഇങ്ങനെ സങ്കടപ്പെട്ടിരിക്കുമ്പോ ഞാനിവിടെ നിന്നിട്ട് എന്ത് കാര്യം??” “ഏയ് എനിക്കെന്ത് സങ്കടം??” ഞെട്ടല് മറച്ചു വച്ച് ഞാൻ ചോദിച്ചു. “അല്ല ഞാൻ മറ്റേ കാര്യം പറഞ്ഞപ്പോ തൊട്ട് ശ്രദ്ധിക്കുവാ കണ്ണന്റെ മുഖത്തൊരു വാട്ടം പോലെ.” “അയ്യേ അത് മായക്ക് വെറുതെ തോന്നിയതാവും.” “ആവും അല്ലെ??” “അഹ്.” “ഞാനിപ്പോ ആ പുള്ളിക്ക് മെസ്സേജ് അയച്ചു. നേരിട്ട് പറയാൻ ഒരു പേടി. അതുകൊണ്ട് മനസ്സിലുള്ളത് മൊത്തം മെസ്സേജിലൂടെ പറഞ്ഞു. പക്ഷെ അവന്റെ net on അല്ല. Net on ആക്കുമ്പോ തിരിച്ച് നല്ലൊരു reply കിട്ടിയ മതിയായിരുന്നു.” അവളത്രയും പറഞ്ഞ് മുറി വിട്ടോടി. ഹൃദയം നുറുങ്ങുന്ന വേദനയോടെ ഞാൻ കട്ടിലിലേക്ക് വീണു. Ulagame agasivappil aanadhe Unadhu naanam sindhiye

Updated: July 3, 2026 — 5:24 pm

Leave a Reply

Your email address will not be published. Required fields are marked *