“Plz ചേച്ചി ഞാൻ വന്നിട്ട് പറയാം. പിന്നെ വരുമ്പോ എന്ത് വച്ചോണ്ട് വരണം??” “Mm ചിക്കൻ പപ്‌സ്.” “Uff ചോദിക്കണ്ടായിരുന്നു.” “പോടാ പട്ടി.” “ഒബ്രാട്ടി.” എന്തോ അവളോട് സംസാരിക്കുമ്പോ എനിക്ക് എന്തെന്നില്ല സന്തോഷമാണ്. എന്റെ മുഖത്ത് ഞാനറിയാതെ തന്നെ ഒരു പുഞ്ചിരി വിരിഞ്ഞു. വെളിയിലേക്ക് ഇറങ്ങിയതും ഞാൻ അച്ഛന്റെ കാറിനൊപ്പം പാർക്ക് ചെയ്ത് ഒതുക്കി വച്ചേക്കുന്ന എന്റെ mach city സൈക്കിൾ എടുത്തു. പിന്നെ ആഞ്ഞ് ചവിട്ടി. പത്ത് മിനിറ്റിനുള്ളിൽ തന്നെ ജംങ്ഷൻ എത്തി. പിന്നെ ഫോൺ എടുത്ത് ഗോകുൽ ചേട്ടനെ വിളിച്ചു. രണ്ടാമത്തെ റിങ്ങിൽ തന്നെ പുള്ളി ഫോൺ എടുത്തു. “അഹ് ഹലോ ചേട്ടാ ഞാനാ കാളിദാസ്.” “ഞാനും അമ്മയും ഇന്ന് വീട്ടിൽ വന്നിരുന്നു.” “ഞാനെല്ലാം അറിഞ്ഞു. എനിക്ക് ചേട്ടനെ ഒന്ന് കാണണം. ഇപ്പൊ free ആണോ??” “അഹ്. ഞാൻ എവിടെ വരണം??” “ഞാനിപ്പോ ജംങ്ഷനിൽ നിപ്പുണ്ട്.” “ശെരി എന്നാ നീ അവിടെ തന്നെ നിന്നോ ഞാനൊരു പത്ത് മിനിറ്റിനുള്ളിൽ അങ്ങ് എത്താം.” “അഹ് ഞാൻ ഈ റോഡ് സൈഡിലുള്ള ചായ തട്ടിൽ നിക്കാം.” പത്ത് മിനിറ്റ് എന്ന് പറഞ്ഞാൽ പത്ത് മിനിറ്റ്. അതിനുള്ളിൽ തന്നെ പുള്ളി എത്തി. ഞങ്ങൾ അകത്തേക്കിരുന്നു. ഓരോ ചായ ഓർഡർ ചെയ്തു. ഓർഡർ ചെയ്യാൻ മാത്രേ പുള്ളി വായ തുറന്നോളൂ. ഒരു മരിച്ച വീടിന്റെ അവസ്ഥ ആയിരുന്നു. മരിച്ച വീട്ടിൽ പിന്നും കരച്ചില്ലെങ്കിലും കാണും ഇവിടെ അതൂല്ല. പിന്നെ ഞാനൊന്നും നോക്കില്ലാ, ഞാൻ തന്നെ അങ്ങ് സംസാരിച്ച് തുടങ്ങി. “ചേട്ടനും അമ്മയും ഇന്ന് ചേച്ചിയെ പെണ്ണ് കാണാൻ വന്നൂന്ന് അറിഞ്ഞപ്പോ സത്യത്തിൽ എനിക്ക് സന്തോഷാരുന്നു. എന്റെ ചേച്ചിക്ക് കിട്ടാവുന്ന ഏറ്റവും വല്യ ഭാഗ്യവും ഇത് തന്നെയാ. അതാ ചേട്ടനെ കാണാനും കുറച്ച് കാര്യം സംസാരിക്കാനും ഞാൻ വിളിച്ചേ. അന്ന് ആ അമ്പലത്തിൽ വച്ചിട്ടാ ഞാനും ചേച്ചിയും ചേട്ടനെ ആദ്യയിട്ട് കാണണേ. രണ്ടേ രണ്ട് മാസമേ ആയിട്ടുള്ളൂ. ഇടക്ക് ഒന്നുരണ്ട് ദിവസം വീട്ടിലും വന്നിട്ടുണ്ട്. ചേട്ടന് എന്റെ ചേച്ചിയോട് ഇഷ്ട്ടം തോന്നിയത്, വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നത് വെറുമൊരു സഹതാപത്തിന്റെ പുറത്താണോ??” “നീ പറഞ്ഞത് എല്ലാം തെറ്റാ കണ്ണാ..” “എന്റെയീ പേര് എങ്ങനെ അറിയാം??” ഇത് വരെയും കണ്ണൻ എന്നുള്ള പേര് ചേട്ടനോട് പറഞ്ഞിട്ടേ ഇല്ലായിരുന്നു. അങ്ങനെയുള്ള ഒരാള് ആ പേര് വിളിച്ചപ്പോ സത്യം പറഞ്ഞാൽ ഞാൻ ഞെട്ടി പോയി. “ഇപ്പോഴേ ഇങ്ങനെ ഞെട്ടിയാലോ! ഞെട്ടനുള്ളത് ഒന്നും ഞാൻ പറഞ്ഞില്ലല്ലോ. പറയാൻ പോകുന്നതെ ഉളളൂ.” പൂർത്തിയായി. മനസ്സിൽ അതും പറഞ്ഞ് പുറമെ ഞാൻ നല്ല സ്റ്റൈലൻ ചിരി ചിരിച്ചു. “കണ്ണാ, നിന്റെ ചേച്ചിക്ക് ഒരു ബസ് അക്സിഡന്റ് സംഭവിച്ചു. അതിന് ശേഷം അല്ലെ ഇങ്ങനെ ആയത്??”
ഞെട്ടൽ നമ്പർ 1 on the steg. വീണ്ടും എന്റെ മനസ്സ് എന്നോട് തന്നെ പറഞ്ഞു. “Mm” അറിയാതെ തന്നെ ഞാൻ മൂളിപ്പോയി. “ആ അക്സിഡന്റിന് മുൻപ് തന്നെ എനിക്ക് ലക്ഷ്മിയെ പരിചയം ഉണ്ടായിരുന്നു. ഞാനും അവൾടെ കോളേജിൽ തന്നെയായിരുന്നു ബി.ടെക് പഠിച്ചത്. സീനിയർ ആയത് കൊണ്ടാവും മറ്റുള്ളവരെ പോലെ തന്നെയായിരുന്നു അവളും എനിക്ക്. പക്ഷെ എപ്പോളാണ് എനിക്കവളോട് പ്രണയം തോന്നിയത് എന്നറിയില്ല. അവളറിയാണ്ട് തന്നെ അവളുടെ പുറകെ ഒരു നിഴലായി ഞാനുണ്ടായിരുന്നു. ക്ലാസ് കഴിയുമ്പോ അവളോടൊപ്പം അവളറിയാതെ ഞാനും പോകുമായിരുന്നു. അങ്ങനെ അവൾടെ വീട് കണ്ടുപിടിച്ചു. പിന്നെ പിന്നെ നിന്നെ കണ്ടു. അമ്മയെ കണ്ടു. അച്ഛനെ കണ്ടു. ഇഷ്ട്ടം ആണെന്ന് പറഞ്ഞാൽ അവളത് എങ്ങനെ accept ചെയ്യും എന്നറിയത്തതിനാൽ പറഞ്ഞില്ല. എല്ലാം ഉള്ളിൽ കൊണ്ട് നടന്നു. പക്ഷെ എല്ലാത്തിനും ഒരു സമയം ഉണ്ടാവുമല്ലോ! പറയാൻ തന്നെ തീരുമാനിച്ചു. ക്ലാസ് ഇല്ലാത്ത ഒരു ദിവസം എന്നത്തേയും പോലെ ഞാൻ നിങ്ങടെ വീടിനടുത്ത് ഉണ്ടായിരുന്നു. അപ്പോഴാ അവള് എങ്ങോട്ടോ പോവാനായി ഇറങ്ങിയത്. എങ്ങനെലും ഇന്നവളെ എന്റെ ഇഷ്ട്ടം അറിയിക്കണം എന്നുണ്ടായിരുന്നു എനിക്ക് അത് കൊണ്ട് ബൈക്ക് അവിടെ വച്ച് അവളോടൊപ്പം ഞാനും കൂടെ പോയി. അവൾ കേറിയ ബസ്സിൽ ഞാനും കേറി.” ഞെട്ടൽ നമ്പർ 2 on the steg. വീണ്ടും എന്റെ മനസ്സ് തന്നെയാ. ഇതിനെ കൊണ്ട് വല്യ ശല്യമായല്ലോ. “അപ്പൊ….., അപ്പൊ ആ ബസ്സ് മറിഞ്ഞപ്പോ??” “Mm ഞാനും ഉണ്ടായിരുന്നു. ധൈര്യം മുഴുവൻ സംഭരിച്ച് അവളോട് എന്റെ മനസ്സിലുള്ളത് തുറന്ന് പറയാൻ ഒരുങ്ങിയപ്പോഴാ ദൈവം വികൃതി കാണിച്ചേ. രണ്ട് കൈയും ഓടിഞ്ഞതല്ലാതെ വേറെ പ്രശ്നം ഒന്നും എനിക്കുണ്ടായില്ല. അന്നാ ഹോസ്പിറ്റലിൽ വച്ച് ഞാൻ ആദ്യം തിരക്കിയത് അവളെ പറ്റിയാ. അച്ഛനില്ലാത്ത എനിക്ക് ഒരു കൂട്ടുകാരിയെ പോലായിരുന്നു എന്റെ അമ്മ. അമ്മയോട് ഞാനൊന്നും മറച്ചിട്ടില്ല. അവളുടെ കാര്യം പോലും. എന്റെ അവസ്ഥ മനസ്സിലാക്കിയ അമ്മ അവളെ പറ്റി എന്നും തിരക്കും. ഒടുക്കം ഒരു വെള്ളിടി പോലെ അമ്മ ആ കാര്യം എന്നോട് പറഞ്ഞു. അവൾക്കിനി നടക്കാൻ കഴിയില്ലെന്ന്. അതിന് ശേഷം കരയാത്തൊരു ദിവസം പോലും ഇല്ലായിരുന്നു. അവളെ വാർഡിലേക്ക് മാറ്റിയപ്പോഴും ഞാൻ എന്നും കാണാൻ ശ്രമിക്കുമായിരുന്നു. പക്ഷെ അപ്പോളും എന്നെ ദൈവം പരീക്ഷിച്ചു. അമ്മയും അച്ഛനും വീട്ടിൽ പോയാ പോലും പകലെന്നോ രാത്രിയെന്നോ ഇല്ലാതെ അവൾക്ക് വേണ്ടി സ്വന്തം ഉറക്കം പോലും കളഞ്ഞ് നീ ഇരിക്കുമായിരുന്നു. എത്ര പാതിരാത്രി ആയാലും അവൾടെ അത്യവശ്യങ്ങൾക്കായി നീ എടുത്തോണ്ട് ഓടുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. ഒരു +1 കാരനായ നീ അവളെ എടുത്തോണ്ട് ഓടുന്ന കാണുമ്പോ സത്യം പറഞ്ഞാൽ അപ്പോഴത്തെ അവസ്ഥയിലും എനിക്ക് അത്ഭുതം ആയിരുന്നു.” “ഞാൻ അവളെ എടുക്കുന്നത് എന്റെ കൈകള് കൊണ്ടല്ല ചേട്ടാ. എന്റെ മനസ്സ് കൊണ്ടാ. ആ മനസ്സ് നിറയെ അവളോടുള്ള സ്നേഹം കൊണ്ടാ.” ഒഴുകി വന്ന കണ്ണുനീര് തുടച്ചു മാറ്റി മുഖത്ത് ഒരു ചിരി വരുത്താൻ ഞാൻ ശ്രമിച്ചു. “ഒരേ കോളേജിൽ ആയിരുന്നിട്ട് കൂടി
