മായകണ്ണൻ Likeഅടിപൊളി  

“Mm സന്തോഷമായി എന്റെ പുന്നാര അനിയൻ ഇങ്ങ് അടുത്ത് വാ” “എന്തിനാ?????” “കാര്യം അറിഞ്ഞാലേ നീ വരൂ????” ഞാൻ അവളുടെ അടുത്ത് ചെന്നു. ഉമ്മ……….. അവൾ എന്റെ കവിളിൽ ഒരുമ്മതന്നു. “ഇതിനായിരുന്നോ വിളിച്ചേ???? ” “പിന്നെ നീ എന്ത് വിചാരിച്ചു????” “അല്ല അന്ന് നീ ഇതുപോലെ അടുത്തോട്ട് വാ എന്ന് പറഞ്ഞ് വിളിച്ച് എന്റെ കവിൾ കടിച്ച് പറിച്ച ആളാ….” “സ്നേഹം കൊണ്ട് അല്ലെ വാവേ……” “Mm ഇങ്ങനെ സംസാരിച്ചിരുന്ന മതിയോ വല്ലതും കഴിക്കണ്ടേ????താഴെ പോവാം????” “അഹ് പോവാം വാവേ……” അങ്ങനെ ഞങ്ങൾ താഴെ എത്തി.അവിടെ എന്നെയും ചേച്ചിയെയും കാത്ത് അമ്മ ഇരുപ്പുണ്ടായിരുന്നു. “ഓ ഇന്നും പുട്ടാ????” “അല്ലടാ ഇനി നിനക്കക്കെ വേണ്ടി ഞാൻ നൂഡിൽസ് ഉണ്ടാക്കി തരാം.ഒരുത്തി ഉച്ചയായാലും എണീക്കില്ല.പോത്തിനെ പോലെ ഉറങ്ങും.അമ്മ അടുക്കളയിൽ ഒറ്റക്ക് ആണ്.ഒന്ന് പോയി സഹായിച്ചു കൊടുക്കാം. എന്നൊരു ചിന്ത എന്റെ മോൾക്ക് ഇല്ല.” “അമ്മേ ഈ അവസ്ഥയിൽ ഞാൻ എങ്ങനേ വരൂന്നാണ്…..????” “നിനക്ക് ഞാനോ അച്ഛനോ സഹായിക്കുന്നത് ഇഷ്ട്ടം അല്ലല്ലോ.അനിയൻ വന്നാലല്ലേ നീ വരുള്ളൂ.അവനാണെങ്കിൽ എണീക്കാണത് 12 മണിക്ക്.” അമ്മ ഞങ്ങൾക്ക് രണ്ടാൾക്കും വിളമ്പി തന്നിട്ട് അടുക്കളയിലേക്ക് പോയി.നല്ല ചൂട് പുട്ടും കടല കറിയും പിന്നെ കട്ടനും ആഹാ അന്തസ്.പിന്നെ ഒന്നും നോക്കില അങ്ങോട്ട് വെട്ടി അടിക്കാൻ തുടങ്ങി.എന്റെ പാത്രത്തിലെ പുട്ട് ഏകദേശം തിരറായി.ഇതിനിടയിൽ ഞാൻ ചേച്ചിയെ ഒന്ന് പാളി നോക്കി.അവളുടെ കണ്ണുകൾ നനഞ്ഞിരിക്കുന്നു.പുട്ട് തിന്നുന്നതിന്റെ ഇടയിൽ ഞാൻ അവളെ മറന്നു എന്ന് പറയുന്നത് ആണ് ശെരി.ഞാൻ അവളുടെ കൈകളിൽ എന്റെ കൈകൾ അമർത്തി.പെട്ടന്ന് അവൾ കണ്ണീർ തുടച്ച് എന്നെ നോക്കി.മുഖത്ത് ഒരു ചിരി വരുത്താനും അവൾ മറന്നില്ല. “എന്തിനാ എന്റെ ചേച്ചി ഇങ്ങനെ കരയുന്നെ….” “ഏയ്‌ ഒന്നുമില്ല വാവേ…..” “അമ്മ അപ്പളത്തെ ദേഷ്യത്തിന് അങ്ങനെയൊക്കെ പറഞ്ഞത് അല്ലെ.അത് നീ മനസ്സിൽ വച്ചോണ്ടിരിക്കുവാ????” “എല്ലാവർക്കും ഞാൻ ഒരു ഭാരം ആയല്ലേ വാവേ….”

“Mm നീ എല്ലാവർക്കും ഒരു ഭാരം തന്നെയാ.” “നിനക്കും ഞാൻ ഒരു ഭാരം ആണോടാ???? ” “അതെ എനിക്കും നീയൊരു ഭാരം തന്നെയാ….” ഇത്രയും കേൾക്കണ്ട താമസം പരിസരം മറന്ന് അവൾ പൊട്ടി കരഞ്ഞു. “അയ്യേ എന്റെ ചേച്ചി കരയുവാ???? ഞങ്ങൾക്ക് നീ ഒരു ഭാരം ആവുമോ ടി???അങ്ങനെ നിനക്ക് തോന്നുന്നുണ്ടോ???? പക്ഷെ എന്തൊക്കെ പറഞ്ഞിട്ടും അവൾ കരച്ചിൽ നിർത്തുന്നില്ല.ടി ചേച്ചി ദേ അമ്മ കാണുട്ടോ….കരയല്ലേ ചേച്ചി plz ടി……എന്റെ പൊന്ന് അല്ലെ എന്തെങ്കിലും ഒന്ന് സംസാരിക്കെടി…” “വാവേ നമ്മക്ക് ഒന്ന് മാവിൻച്ചോട്ടിൽ പോവാടാ……” ഞങ്ങൾക്ക് എന്ത് സങ്കടം വന്നാലും സന്തോഷം വന്നാലും നേരെ പോണത് വെളിയിലേ കിളിചുണ്ടൻ മാവിൽച്ചോട്ടിലാ. അത്രയും കേട്ടപ്പോ തന്നെ എനിക്ക് എന്തോ വലിയ ആശ്വാസം ആയി. “നീ ആദ്യം ഇത് കഴിക്ക്.എന്നിട്ട് പോവാം.” “എനിക്ക് വേണ്ട വാവേ എന്തോ വിശപ്പ് ഇല്ല….” “എടി ചേച്ചി എനിക്കറിയാം വിശപ്പ് ഇല്ലാത്തതിന്റെ കാരണം…..കഴിക്ക് ചേച്ചി ഇല്ലെങ്കിൽ ഞാൻ കൊണ്ട് പോവില്ല……” “അത് കേട്ടപ്പോ അവൾ കഴിക്കാൻ തുടങ്ങി.കുറച്ച് നേരം ചിക്കിയും കിണ്ടിയും ഇരുന്ന് ഒരു വിധം കഴിച്ചെന്നു വരുത്തി…” അങ്ങനെ ഞാൻ അവളെയും കൊണ്ട് ഞങ്ങടെ വീടിന്റെ പുറത്തേക്ക് ഇറങ്ങി….. ഞങ്ങൾ ഞങ്ങടെ വിശ്രമകേന്ദ്രമായ മരച്ചുവട്ടിലേക്ക് നിങ്ങി.അവിടെ ഞങ്ങൾ തന്നെ ഉണ്ടാക്കിയ ഇരിപ്പിടത്തിൽ ഇരുന്നു.ഞാൻ അവളെ ഇരുത്തി അവളോട് ചേർന്ന് ഞാനും ഇരുന്നു. “എന്റെ ചേച്ചിക്ക് എന്താ ഇപ്പോളും നേരത്തെ നടന്നെനെ പറ്റി ആലോചിച്ചോണ്ട് ഇരിക്കുവാ????” അവൾ തല കുനിച്ചു. ഞാൻ അവളുടെ താടി ഉയർത്തി.മുഖത്തു നോക്കി.മുഖം ആകെ വല്ലാണ്ട് വാടിയിരിക്കുന്നു. “വല്ലതും പറയെടി ചേച്ചി……ഇല്ലെങ്കിൽ ഞാനും മിണ്ടില്ല.” ഞാനും മുഖം വീർപ്പിച്ചിരുന്നു. കുറച്ച് നേരം ഞങ്ങൾ ഒന്നും മിണ്ടില്ല.എങ്ങും നിശബ്ദത തളം കെട്ടി കിടക്കുന്നു.അവസാനം ആ നിശബ്ദതതയേ കീറി മുറിച്ചു കൊണ്ട് എന്റെ ചേച്ചി പെണ്ണ് തന്നെ സംസാരിച്ചു തുടങ്ങി. “വാവേ………” ഞാൻ കേട്ട ഭാവം നടിച്ചില്ലാ.നമ്മളോടാ കളി……. “വാവേ ചേച്ചിയോട് പിണക്ക????” “ക്ക് ആരോടും ഒരു പിണക്കവും ഇല്ല എന്നോട് അല്ലെ എല്ലാവർക്കും പിണക്കം.ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു.” “ചേച്ചിയോട് ഷെമിക്കെടാ വാവേ നീ.നീ കൂടെ മിണ്ടാണ്ട് ഇരുന്ന ചേച്ചി ചത്തുകളയും.” അതുംകൂടി കേട്ടപ്പോ എനിക്ക് സങ്കടമായി. “ഞാൻ അല്ലല്ലോ ചേച്ചി മിണ്ടാത്തെ ഇവിടെ ഇരുന്നപ്പോമുതൽ ഒന്നും മിണ്ടാതെ ഇരുന്നത് ചേച്ചി അല്ലെ.ചേച്ചി ഒന്നും മിണ്ടാത്തത് കൊണ്ട് എനിക്കും ദേഷ്യം വന്നു അതാ ഞാനും ഒന്നും മിണ്ടാത്തെ…..sorry ചേച്ചി……….അത്രയും പറഞ്ഞ് ചേച്ചിടെ കവിളിൽ ഒരുമ്മയും കൊടുത്തു.അവൾ എന്നെ നോക്കി ചിരിച്ചു.ആ ചിരിയിൽ ഉണ്ടായിരുന്നു.ചേച്ചിക്ക് എന്നോടുള്ള സ്നേഹം.”

Updated: July 3, 2026 — 5:24 pm

Leave a Reply

Your email address will not be published. Required fields are marked *