അത് കേട്ടപ്പോ അമ്മക്കും ചേട്ടനും ഒരേ വിഷമം. അതിലേറെ എന്നെ ഞെട്ടിച്ചത് ചേച്ചിടെ മുഖത്തെ വിഷമം ആണ്. “അഹ് അമ്മേ ഞങ്ങളിനി ഒരു ദിവസം വരാം.” “എവിടാന്നും പറഞ്ഞ് വരും മോനെ?? ഞങ്ങള് വൈകിട്ടിറങ്ങും. എന്റെ നാട്ടിലേക്ക്!” “അമ്മേ അമ്മയെങ്ങും പോണ്ട. ഇവിടെ തന്നെ ഉണ്ടാവണം.” അത് പറഞ്ഞത് ചേച്ചിയാ. അത് പറഞ്ഞ ശേഷം ചേച്ചീക്ക് നാണം വന്നത് പോലെ. “അമ്മേടെ മരുമകളായിട്ട് വരാൻ എനിക്ക് പൂർണ സമ്മതമാ.” തല താഴ്ത്തി അവൾ പറഞ്ഞു. കേട്ടത് വിശ്വസിക്കാനാവാതെ ഞാൻ അങ്ങനെ നിന്നു ചേട്ടന്റെ കിളി പോയെന്ന് തോന്നുന്നു പുള്ളിയെ നോക്കിയപ്പോ ആള് വായും തുറന്നിരിക്കുവാ. “സത്യാണോ മോളെ??” “Mm.” അമ്മ അവളെ നെഞ്ചിലേക്ക് ചായ്ച്ചു. എല്ലാരുടേം മുഖത്ത് സന്തോഷം. പോയ കിളി തിരിച്ച് വന്നെന്ന് തോന്നുന്നു പുള്ളിടെ മുഖത്ത് നാണം! ?Ulagame agasivappil aanadhe ……………….. ……………….. ………………… Ennai unarugiren? ഫോൺ എടുത്ത് നോക്കുമ്പോ അമ്മയാണ്. “അഹ് മോനെ എന്തായി??” “ശുഭം!” “എഹ് സത്യാണോ ടാ??” “അതേമ്മേ.” പെട്ടന്ന് തന്നെ അമ്മ ഫോൺ cut ചെയ്തു. ആ സന്തോഷം മായയെ അറിയിക്കാനാവും. പിന്നും ഏറെ നേരം സംസാരിച്ചിരുന്നു. ഒടുക്കം അച്ഛൻ വന്നു. കാര്യം അറിഞ്ഞപ്പോ എന്നാ എത്രയും വേഗം ഇതങ്ങ് നടത്താമെന്നായി. ചേട്ടന്റെ അമ്മക്കും അത് തന്നെ അഭിപ്രായം.. “എന്നാ ഞങ്ങളിറങ്ങട്ടെ??” അവളേം എടുത്ത് പുറത്തേക്കിറങ്ങി ഞാൻ അവരോട് യാത്ര പറഞ്ഞു. “എടാ നിന്റെ സൈക്കിള്,” “അതിവിടെ ഇരിക്കട്ടെ. ഇനി വരുമ്പോ എടുക്കാം!” അച്ഛൻ വണ്ടി start ചെയ്തു. “പിന്നെ ഗോകുലേട്ടാ ആ വീട് പണി എത്രയും വേഗം തീർക്കാൻ നോക്കണേ.”
വണ്ടിക്കടുത്തെത്തിയതും ചേട്ടനോടായി അവൾ പതിയെ പറഞ്ഞു. എന്നിട്ട് ഒരു ചിരിയും. അത് കേട്ട് പുള്ളിയും അമ്മയും വണ്ടിക്കുള്ളിൽ ഇരുന്ന അച്ഛൻ പോലും ചിരിച്ചു. രണ്ടുപേരേം കൈവീശി കാണിക്കാൻ അവൾക്കായിരുന്നു ആവേശം! വണ്ടിക്കുള്ളിൽ കല്യാണ വിഷയം ആയിരുന്നു ചർച്ച. ഓരോന്ന് പറയുമ്പോ പെണ്ണിന്റെ മുഖത്തെ നാണം ഒന്ന് ശ്രദ്ധിക്കണോയിരുന്നു. “അല്ലടി ചേച്ചി നിങ്ങളെന്താ അന്നേരം സംസാരിച്ചേ??” കട്ടുറുമ്പിന് സ്വർഗത്തിൽ നടന്നത് എന്താണെന്ന് അറിയാനൊരു കൊതി തോന്നി. “അതോ അതൊന്നും പിള്ളേരറിയണ്ട!” അതും പറഞ്ഞവൾ എന്നെ നോക്കി ചിരിക്കാൻ തുടങ്ങി. “ഓഹ് ഒരു ജാഡക്കാരി.” ഞാൻ മുഖം വെട്ടിച്ചു. അങ്ങനെ വീടെത്തി. വണ്ടിടെ സൗണ്ട് കേട്ട് അമ്മ പുറത്തേക്ക് വന്നു. മുഖത്ത് നല്ല സന്തോഷമുണ്ട്. ഞാൻ അവളേം എടുത്ത് നേരെ മുറിയിലേക്ക് കൊണ്ട് പോയി. അവിടെ ആളെ കൊള്ളുന്ന ചിരിയുമായി ഞങ്ങളെ കാത്തെന്ന പോലെ മായാ ഇരിക്കുന്നുണ്ട്. ചേച്ചിയെ കൊണ്ട് ബെണ്ടിലിരുത്തി. പിന്ന അമ്മേം മായെം ഓരോന്ന് ചോദിക്കാനും പറയാനുമൊക്കെ തുടങ്ങി. ഞാൻ പിന്നെ ഹാളിലേക്കും പോയി. അവിടെ അച്ഛൻ ഇരുപ്പുണ്ട്. ഞാനും കൂടെയങ്ങ് ഇരുന്നു. “എന്നാലും ഇത്ര പെട്ടന്ന് മോള് കല്യാണത്തിന് സമ്മതിക്കൂന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചില്ല.” “ഞാനും!” “എല്ലാം വന്ന് കേറിയ മോൾടെ ഐശ്വര്യം!” അച്ഛൻ പറഞ്ഞത് ശെരിയാ. എല്ലാം എന്റെ പെണ്ണിന്റെ ഐശ്വര്യം. അവളോടിതു വരെ മനസ്സ് തുറന്ന് സംസാരിക്കാൻ പറ്റിട്ടില്ല. അഹ് ദൈവം ഒരു വഴി കാണിച്ചു തരും. ഉച്ചക്ക് അച്ഛനാണ് മായയെ എടുത്തിട്ട് വന്നത്. മുകളിലെ മുറിയിലായത് കൊണ്ട് വീൽചെയറിൽ step ഇറങ്ങാൻ പറ്റില്ലലോ. പിന്നെ അവളെ ഹാളിലിരുത്തി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. വേറെയൊന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ട് കേറി കിടന്നങ്ങ് ഉറങ്ങി. എത്ര നേരം ഉറങ്ങിയെന്ന് അറിയില്ല. അമ്മ വന്ന് വിളിച്ചപ്പോഴാ എണിക്കണേ. പിന്നെ പോയി കുളിച്ച് ഒരു ചായയൊക്കെ കുടിച്ച് ഹാളിൽ ടിവിയും കണ്ടിരുന്നു. Star movies ൽ guadians of the gulaxy vol2 ആയിരുന്നു. ഇരുന്നങ്ങ് കണ്ടു. One break movie ആയിരുന്നു അത്കൊണ്ട് കാണാൻ നല്ല രസായിരുന്നു. പിന്നെ അവിടന്ന് എണിച്ചത് ആരോ calling bell അടിക്കുന്നത് കേട്ടാണ്. വാതില് തുറന്നു നോക്കുമ്പോ ആദ്യം കണ്ടത് അനൂപിനെയാ. “എല്ലാരും ആയിട്ട് വരാന്ന് പറഞ്ഞിട്ട്??” “അതിന് ആര് പറഞ്ഞു ഞങ്ങള് വന്നിട്ടില്ലാന്ന്??” നോക്കുമ്പോ എല്ലാരും ഉണ്ട്. ആവണി, ആതിര, റംസാൻ പിന്നെ എനിക്കറിയാത്ത ഒരു പയ്യനും. “അഹ് എല്ലാരും ഉണ്ടല്ലോ! വാ.” അവരെല്ലാരും അകത്തേക്ക് കേറി. പക്ഷെ ആ പയ്യൻ മാത്രം മടിച്ച് മടിച്ച് നിന്നു. “എന്താ അവിടെ തന്നെ നിന്നേ വാ.”
