ഞാനത്ര മാത്രം പറഞ്ഞു. അവളൊന്ന് ആലോചിച്ചു. പെട്ടന്ന് അവൾടെ മുഖം ചമ്മ്യ പോലെ എനിക്ക് തോന്നി. ചിലപ്പോ തോന്നിയതാവും. “അത് കണ്ണാ സോറി. ഞാനിത് തരനായിട്ടാ വിളിച്ചേ.” അവളതും പറഞ്ഞ് അവൾടെ hand bag ന്ന് 200 ന്റെ ഒരു നോട്ടും 100 ന്റെ ഒരു നോട്ടും പുറത്തെടുത്തു. എന്നിട്ട് അത് എനിക്ക് നേരെ നീട്ടി. ഞാനിത് എന്തെന്ന അർത്ഥത്തിൽ അവളെ നോക്കി. “ഇത് കണ്ണന്റെ പോക്കറ്റിന്ന് വീണതാ.” അവളത് പറഞ്ഞപ്പോ ഞാനെന്റെ പോക്കറ്റിൽ തപ്പി. ശെരിയാ അവള് പറഞ്ഞത് പാന്റിന്റെ back പോക്കറ്റ് കീറി ഇരിക്കുന്നു. ആ ക്യാന്റീനിന്ന് പപ്സും വേടിച്ച് ബാക്കി തന്ന പൈസ ഞാൻ ആ പോക്കറ്റിലാ ഇട്ടത്. “താങ്ക്സ് മായ. തന്റെ സ്ഥാനത്ത് വേറെ ആരെങ്കിലും ആയിരുന്നെ ഇതും കൊണ്ട് പോയേനെ.” വീണ്ടും ആളെ കൊല്ലുന്ന ചിരി. “സത്യത്തിൽ ഇത് തരനായിട്ടാ വിളിച്ചേ. പിന്നെ മറന്ന്പ്പോയി. ഇപ്പൊ കണ്ണൻ ഓര്മിപ്പിച്ചത് നന്നായി. ഇല്ലേ ഇതും കൊണ്ട് ഞാനങ്ങ് പോയേനെ.” അവൾ ചിരിച്ചു. ഞാനും. “എന്നാ ശെരി. കാണാം.” അവള് അതും പറഞ്ഞിറങ്ങി. എന്തോ അവള് പോയപ്പോ വല്ലാത്ത സങ്കടം. അപ്പോഴാണ് എന്റെ ചേച്ചിപെണ്ണിന്റെ കാര്യം ഞാൻ ഓർക്കണേ. സങ്കടം ഉള്ളിലൊതുക്കി ഞാൻ നേരെ റൂമിലോട്ട് നടന്നു. “എന്നേം കളഞ്ഞിട്ട് എങ്ങോട്ട് ഓടിയതാ??” റൂമിലേക്ക് കേറിയ പാടെ വന്നു ചോദ്യം. ഞാൻ നടന്നതെല്ലാം ശ്വാസം വിടതങ്ങ് പറഞ്ഞു. “Mm” എല്ലാം കേട്ടിട്ട് അവളൊന്ന് മൂളിയതല്ലാതെ വേറൊന്നും പറഞ്ഞില്ല. “എന്താ ഒരു സങ്കടം??” ആ മൂളല് കേട്ടപ്പളേ എനിക്ക് തോന്നി എന്തോ സങ്കടം ഉണ്ടെന്ന്. “ഏയ് ഒന്നൂല്യ വാവേ.” “ഈ ഒന്നൂല്യ കേക്കാൻ തുടങ്ങിട്ട് വർഷം കുറെ ആയി. ഇനിയെങ്കിലും ഇതൊന്ന് മാറ്റിപിടിച്ചൂടെ??”
“പോടാ…” “എന്താടി ചേച്ചി എന്താ കാര്യം??” “കാര്യം പറഞ്ഞാൽ നീ എന്നെ വഴക്ക് പറയോടാ??” “ഓഹ് അപ്പൊ വല്യ എന്തോ കാര്യാണ്. ഇല്ല വഴക്ക് പറയത്തില്ല. നീ കാര്യം പറ.” “അതില്ലേ വാവേ നേരെത്തെ മായ മോള് വരും മുന്നേ ഒരു കാര്യം പറഞ്ഞില്ലേ ഞാൻ.” “എന്ത് കാര്യം??” “മറ്റേ പരിപ്പ് വട.” “അഹ് അത്,” “അതിപ്പോ വേടിച്ചിട്ട് വരോ??” പകച്ചുപോയി എന്റെ ബാല്യം. മായ പോയ വിഷമത്തിൽ ഇരിക്കുമ്പോഴും ഇവൾടെ വിശപ്പ് കാണുമ്പോ ചിരിയാ വരണേ. “അല്ലേച്ചി അപ്പോ മായ വാങ്ങിട്ട് വന്ന ഉഴുന്ന് വടയോ??” “ഓഹ് അത് വെറും നാലണ്ണെ ഉണ്ടായിരുന്നുള്ളൂ.” എന്ത് നിസ്സാരം ആയിട്ടാ ഇവളിത് പറയണേ! “അപ്പൊ എനിക്കുള്ളതും നീ അകത്താക്കിയല്ലേ??” “അത് പിന്നെ നിന്നെ കാണാണ്ട് അയപ്പോ ഞാനെടുത്ത് അങ്ങ് തിന്നു.” “നല്ലത്.” “വാവേ പോയി വാങ്ങിട്ട് വാടാ….” “എടി ചേച്ചി നിന്നെ ഇവിടെ ഒറ്റക്കാക്കിട്ട് ഞാനെങ്ങനെ പോയി വാങ്ങാനാ??” “അതൊന്നും സാരല്ല്യടാ.” “എന്റെ പെണ്ണേ ഇപ്പൊ ദേ ഈ ഫുഡ് അങ്ങ് കഴിക്ക്. നാളെ രാവിലെ അച്ഛനും അമ്മയും ഇങ്ങ് വന്നോട്ടെ. എന്നിട്ട് നിനക്ക് ആവശ്യം ഉള്ളത് നിന്നേം കൊണ്ട് പോയി വാങ്ങി തരാം. പോരെ.” “അതെങ്ങനെ ഞാൻ വരും??” “നാളെ രാവിലെ തന്നെ നിനക്ക് ഡിസ്സ്‌ചാർജ് കിട്ടും.” “ഉറപ്പല്ലേ??” “നിയാണെ സത്യം.” എങ്ങനെയൊക്കെയോ പെണ്ണൊന്ന് അടങ്ങി. പിന്നെ ഞങ്ങള് മായ കൊണ്ട് വന്ന ഫുഡ് കഴിഞ്ഞു. രണ്ട് കറിയെ ഉണ്ടായിരുന്നുള്ളൂ. പക്ഷെ നല്ല രുചിയായിരുന്നു.
ഞങ്ങള് രണ്ടാളും നല്ലതുപ്പോലെ ആസ്വദിച്ച അത് കഴിച്ചത്. ഫുഡൊക്കെ കഴിച്ച് കഴിഞ്ഞ് കുറച്ച് നേരം കളിതമാശകള് പറഞ്ഞിരുന്നു. അപ്പോഴേക്കും എന്റെ സങ്കടം എല്ലാം പോയിരുന്നു. അല്ല എന്റെ സങ്കടം എല്ലാം എന്റെ ചേച്ചിപെണ്ണ് മാറ്റിയിരുന്നു. പിന്നെ രണ്ട് നഴ്സുമാർ വന്ന് അവൾക്ക് ട്രിപ്പ് ഇട്ടു. അവളുടെ കൈയില് സൂചി കേറ്റിയപ്പോ അവളെന്റെ കയ്യിലെ തൊലി എടുത്തു. അത് കണ്ട് ആ നഴ്സുമാർ ഒരേ ചിരിയായിരുന്നു. പിന്നെ രണ്ട് മൂന്ന് തവണ അവളെ ബാത്‌റൂമിൽ കൊണ്ട്പ്പോയി. പിന്നും കുറേ നേരം മിണ്ടിയും പറഞ്ഞും ഇരുന്നു. ഒടുക്കം അവള് സുഖയിട്ട് ഉറങ്ങി. ഉറക്കം വരുന്നുണ്ടെലും ഞാൻ ഉറങ്ങിലാ. ട്രിപ്പ് തിരുമ്പോ തിരുമ്പോ പോയി പറയാനായിരുന്നു നഴ്സുമാരുടെ ഓർഡർ. ഇതൊക്കെ കൊണ്ട് എനിക്കൊരു കാര്യം മനസ്സിലായി നെറ്റിക്ക് സാരമായ പരിക്കല്ല. ഒരുപാട് ബ്ലഡ് പോയിട്ടുണ്ടാവും. എല്ലാം എന്റെ തെറ്റാ. ഞാൻ അവളുടെ കൂടെ ഉണ്ടാവണം ആയിരുന്നു. Mm കഴിഞ്ഞത് കഴിഞ്ഞു. ഇനി മരിച്ചാലും ഞാനീ കൊതിച്ചിയെ ഒറ്റക്ക് ആക്കില്ല. എങ്ങനൊക്കെയോ ഫോണിൽ തൊണ്ടിയും സൗണ്ട് കുറച്ച് വച്ച് സിനിമ കണ്ടും നേരം വെളുപ്പിച്ചു. പിന്നെ എല്ലാം പെട്ടന്നായിരുന്നു. ആറ് മണിക്ക് ഉണർന്ന അവള് എട്ട് മണി ആവുന്ന വരെ ഒരേ തീറ്റ ആയിരുന്നു. ഓടി ഓടി ഞാൻ തളർന്നത് മിച്ചം. പിന്നെ ഇതെല്ലാം ഇവൾക്ക് വേണ്ടി ആണല്ലോ എന്നോർക്കുമ്പോളാണ് സന്തോഷം. “എപ്പളാ വാവേ അമ്മേം അച്ഛനും വരണേ??” എന്റെ കൈയിലുള്ള പൈസ തീർന്നു. ഇനി അവര് വന്നാലേ എന്തേലും നടക്കൂ. അതുകൊണ്ടായിരിക്കും ചോദിക്കണേ. “അഹ് അറിയില്ല ചേച്ചി. നേരത്തെ വിളിച്ചപ്പോ പറഞ്ഞത് ഒരു ഒൻപത് മണിയൊക്കെ ആവുമ്പോ വരാന്ന. നീയൊന്ന് അടങ്ങ്.” “വാവേ…..” “ഓ…..” “വിശക്കുന്നു.” “നന്നായി. അവരെ തിരക്കിയപ്പളേ മനസ്സിലായി ഇതിനാണെന്ന്.” “ഇനി എന്ത് ചെയൂടാ??” “എന്ത് ചെയ്യാൻ, നേരത്തെ ഓരോന്ന് വേടിച്ച് പൈസ കളഞ്ഞപ്പോ ആലോചിക്കണോയിരുന്ന്. ഇനിയിപ്പോ അവര് വരട്ടെ.” “Mm” “ചേച്ചി…..” “അഹ്.” “ഒന്നൊന്നും അല്ലല്ലേ??” “എന്ത്??” “അനകോണ്ടാസ്.” ഞാൻ കളിയാക്കൽ രീതിയിൽ പറഞ്ഞു. “കളിയാക്കിക്കോ എന്തിനും നിന്റെ കൂടെ നിക്കുന്ന എന്നെ തന്നെ അവസരം കിട്ടുമ്പോ കളിയാക്കിക്കോ.” “അച്ചോടാ എന്റെ കൊതിച്ചിക്ക് വിഷമായോ?? പോട്ടെട്ടോ. ഞാൻ വെറുതെ പറയണത് അല്ലെ??”
