“എടി ഞാൻ പോയി പൂ വാങ്ങി വരാം. നീ വരുന്നില്ലല്ലോ????” “ഏയ് ഇല്ലടി. ഓഫ്‌നേജ് എത്തി കഴിഞ്ഞാൽ എന്റെ വാവേക്ക് പിന്നെ റെസ്റ്റ് കാണില്ല. ഇപ്പോ കുറച്ച് നേരം കൂടി ന്റെ വാവ റെസ്റ്റ് എടുത്തോട്ടെ. നീ പോയി വാങ്ങിട്ടു വാ.” അനു ഡോർ തുറന്ന് പൂ കടയിലേക്ക് പോയി. “വാവേ………” “എന്താ ചേച്ചി????” “എന്താ നിന്റെ മുഖത്ത് ഒരു സങ്കടം????” “ഏയ് ഒന്നുമില്ല ചേച്ചി.” “നിന്റെ മുഖം കണ്ടാൽ ചേച്ചിക്ക് അറിയില്ലേ???? എന്താ മോൻ ചേച്ചിയിൽ നിന്നും ഒളിക്കുന്നത്????” അവളോട് ഞാൻ കള്ളം പറഞ്ഞിട്ടില്ല. എന്റെ മുഖത്ത് സങ്കടം കണ്ടാൽ കുത്തി കുത്തി ചോദിക്കും. എത്ര ഒളിപ്പിക്കാൻ ശ്രമിച്ചാലും അവൾ അത് എന്നിൽ നിന്നും കേട്ടിരിക്കും. ഇപ്പളത്തെ എന്റെ സങ്കടത്തിന് കാരണം ഞാൻ അവളോട് പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞ് ഒരു പൊട്ടിച്ചിരി ആയിരുന്നു അവൾ. “ഇതിനായിരുന്നോ മോൻ സങ്കടപ്പെട്ടെ????” അതും പറഞ്ഞ് അവൾ വീണ്ടും ചിരി തുടങ്ങി. “നീ ചിരിക്ക് ചേച്ചി. എനിക്കല്ലേ അറിയൂ. അവൾ ആരാണെന്നോ പേര് എന്താണെന്നോ ഒന്നും എനിക്കറിയില്ല. പക്ഷെ അവള് പോയപ്പോ എന്തോ നഷ്ട്ടപെട്ടത് പോലെയാ എനിക്ക് തോന്നുന്നേ. “എടാ നീ അത് വിട്.” “എല്ലാവർക്കും അങ്ങനെ വിട്ട് കള വിട്ട് കള എന്ന് പറയാൻ പറ്റും. പക്ഷെ നമ്മക്ക് വിട്ട് കളയാൻ പറ്റോ????” “വിട്ട് കളയണം” അതും പറഞ്ഞ് അവൾ വീണ്ടും ചിരിച്ചു. കൂടെ ചെറുതായി ഞാനും. “അല്ല നിനക്ക് അസ്ഥിക്ക് പിടിച്ചിരിക്കുവാ????” “എന്താണെന്ന് അറിയില്ല. കണ്ടപ്പോ തൊട്ട് ഇവിടെ ഉണ്ട് അവള്.” അതും പറഞ്ഞ് ഞാൻ എന്റെ നെഞ്ചിൽ തൊട്ട് കാണിച്ചു. “കൊള്ളാലോ മോനെ.” “നീ പേടിക്കണ്ടടി ചേച്ചി ഞാൻ രാവിലെ പറഞ്ഞത് പോലെ നിന്നെ കെട്ടിച്ച് വീട്ടിട്ടെ ഞാൻ അവളെ കേട്ടു.” “അപ്പൊ നടന്നത് പോലെ തന്നെ.” ഞങ്ങളുടെ സംസാരം അവിടെ നിന്നു. കാരണം അനു വരുന്നുണ്ടായിരുന്നു. “എടി ചേച്ചി അനുവിനോട് ഇതൊന്നും പറയല്ലേ.” “പറയില്ല. പക്ഷെ എനിക്കെന്ത് വാങ്ങി തരും????” “അവസരം മുതലെടുക്കല്ലേ ചേച്ചി!” “ഞാൻ മുതലെടുക്കും. എന്ത് തരൂന്ന് പറ വാവേ.” “നീ എന്ത് പറഞ്ഞാലും വാങ്ങി തരാടി ചേച്ചി.” “അങ്ങനെ വഴിക്ക് വാ. ഇപ്പോ ഒന്നും വേണ്ട. ഞാൻ പറയാം.” അപ്പോളേക്കും അനു വണ്ടിയിൽ കേറി. “പൂ വാങ്ങിച്ചോ അനു????”
“അഹ് വാങ്ങിച്ചെട കണ്ണാ!” “പോവാം.” “അഹ് പോവാം.” അങ്ങനെ ഞങ്ങൾ അവിടെ നിന്നും വണ്ടിയെടുത്തു. ഇനി ഒരേ ഒരു വളവും കൂടെയേ ഉള്ളൂ. ഞാൻ എന്റെ കണ്ണുകൾ മെല്ലെ അടച്ചു. എങ്ങനേം അവളെ കണ്ട് പിടിക്കണം. ഞാൻ മനസ്സിൽ ഒറപ്പിച്ചു. എന്നാലും ആരാവും അവൾ???? മുഖം പോലും നേരെ കാണാൻ പറ്റില്ലല്ലോ!!! ഞാൻ എന്നോട് തന്നെ ചോദിച്ചു. “വാവേ എണീക്കെടാ ദേ സ്ഥലം എത്തി. വന്ന് എന്നെ പൊക്കെടാ വാവേ……..” ചേച്ചിയുടെ വിളിയാണ് എന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത്. “അഹ് വരുവാ ചേച്ചി……….” ഞാൻ ഡോർ തുറന്ന് വെളിയിൽ ഇറങ്ങി. ഒന്ന് നടു നിവർത്തി. ഒരു കോട്ടുവായും വിട്ടു. പിന്നെ മുമ്പിലത്തെ ഡോർ തുറന്നു. ഞാൻ എടുക്കുന്നത് കാതെന്നപ്പോലെ എന്റെ ചേച്ചിപ്പെണ്ണ് എന്റെ മുഖത്തേക്ക് തന്നെ നോക്കുന്നുണ്ടായിരുന്നു. “നോക്കണ്ട. എടുക്കാൻ തന്നെയാ വന്നേ.” അതും പറഞ്ഞ് ഞാൻ അവളെ സീറ്റിൽ നിന്നും വാരി എടുത്തു. “ടാ നീ നടന്നോ ഞാൻ വണ്ടി ഒന്ന് സൈഡ് ആക്കി അങ്ങോട്ട് വന്നേക്കാം.” അനു അതും പറഞ്ഞ് വണ്ടി start ചെയ്തു. “എന്നാ നമ്മക്ക് നടക്കാം വാവേ????” “ഒമ്പ്രാട്ടി” ഞാൻ ഒരു കുസൃതി ചിരിയോടെ മറുപടി കൊടുത്തു. എന്നിട്ട് അവളേം എടുത്ത് ഓഫ്‌നേജിന് അകത്തേക്ക് നടന്നു. ഞങ്ങൾ അദ്യം കേറിയത് മുമ്പിൽ തന്നെ കണ്ട ഒരു ചെറിയ മുറിയിലേക്ക് ആണ്. അവിടെയാണ് ദൈവത്തിന് സമമായ ലളിതാമ്മ ഇരിക്കുന്നെ. ലളിതാമ്മയാണ് ഈ ഓഫ്‌നേജ് നോക്കിനടത്തുന്നത്. ഇവിടെയുള്ള എല്ലാവരും ലളിതാമ്മയുടെ മക്കൾ തന്നെയാ. ആരോരും ഇല്ലാത്തവർക്ക് വേണ്ടി സ്വന്തം ജീവിതം തന്നെ മാറ്റി വച്ച the one and only hero. “അകത്തേക്ക് വരാമോ ലളിതാമ്മേ????” എന്റെ കൈക്കുള്ളിൽ ഇരുന്ന എന്റെ ചേച്ചിപ്പെണ്ണ് ഡോറിൽ മുട്ടി ചോദിച്ചു. “കേറി വാ മക്കളെ……..” സ്നേഹത്തോടെയുള്ള മറുപടി അകത്തുനിന്നും കേട്ടു. ഞങ്ങൾ അകത്തേക്ക് കേറി. “സുഖവാണോ ലളിതാമ്മേ????” “സുഖം കണ്ണാ നിങ്ങൾക്കോ????” “ഞങ്ങൾക്കും സുഖം.” “ഇരിക്ക് കുട്ടിയോളെ.” ഞാൻ അവിടെ ഇരുന്ന ഒരു ചെയറിൽ ചേച്ചിയേം ഇരുത്തി മറ്റേതിൽ ഞാനും ഇരുന്നു. “അനുമോള് വന്നില്ലേ മക്കളെ????” “വന്നു ലളിതതാമ്മേ അവള് കാർ ഒതുക്കാൻ പോയേക്കുവാ.” “ഇന്ന് നല്ല സുന്ദരി ആയിട്ടുണ്ടല്ലോ ലളിതാമ്മേ”
