“ടാ അളിയാ ഒരു photo എടുത്തേടാ status ഇടനാ.” ഞാൻ എന്റെ ഫോണിൽ തന്നെ ഒരു നാലഞ്ച് ഫോട്ടോ എടുത്ത് അവന് വാട്സാപ്പിൽ ഇട്ട് കൊടുത്തു. “വാടാ അളിയാ നിയും നിക്ക്.” “ഏയ്. നീ വേഗം വന്നേ ഫോട്ടോ എടുക്കലൊക്കെ പിന്നെ.” “അഹ് അഹ്.” Payment set ആക്കി പുതിയ വണ്ടി അവനങ്ങനേ എടുത്തു. അവന്റെ ആഗ്രഹം നടന്നു. എന്റെ ആഗ്രഹവും അടുത്ത് തന്നെ നടക്കുമായിരിക്കും. “അളിയാ ഇതാ നീ ഓടിക്ക്.” “പുറത്തേക്കിറങ്ങിയതും അവൻ ചാവി എന്റെ നേരെ നീട്ടി.” “പോടാ അളിയാ. പുതിയ വണ്ടി എടുത്തിട്ട് അതാദ്യം ഓടിക്കേണ്ടത് നിയാ. അല്ലാതെ ഞാനല്ല.” “ആരോടിച്ചാൽ എന്താടാ?? നീയും ഞാനും എന്നൊക്കെയുണ്ടോ?? ഇത് പിടിച്ചേ!” “അളിയാ വേണ്ട ടാ” “പിടിക്കാടാ പന്ന കഴുവേറി.” Nice എനിക്കെന്തിന്റെ കേടായിരുന്നു. ആദ്യമേ അങ്ങ് വാങ്ങിയാ മതിയായിരുന്നു! “അപ്പൊ മര്യാദക്ക് പറഞ്ഞാൽ നിനക്ക് വാങ്ങിക്കാനൊക്കെ അറിയാം അല്ലെ??”. “അളിയാ ഒന്നാമതെ എനിക്ക് ലൈസൻസ് ഇല്ല. പിന്നെ സ്വന്തമായി വണ്ടിയെടുക്കുമ്പോ ആദ്യം അത് ഓടിക്കേണ്ടത് നീ അല്ലെ ടാ??” “എനിക്കിത് എപ്പോ വേണോ ഓടിക്കാം. ഇപ്പൊ ഞാൻ ഓടിക്കുന്നതിനെക്കാൾ എനിക്കിഷ്ടം നീ ഓടിക്കുന്നതാ. നീ വണ്ടിയെടുക്ക് മോനെ ദിനേശാ.” നല്ല smooth ആയിരുന്നു. പുതിയത് ആയത് കൊണ്ടാവാം. വണ്ടിയോടിക്കാൻ ഒരുപാട് ഇഷ്ടമുള്ളത് കൊണ്ട് തന്നെ നന്നായി ആസ്വദിച്ചോടിച്ചു. “അളിയാ ബാറിൽ കേറി രണ്ടെണ്ണം അടിച്ചാലോ??” പിന്നിലിരുന്ന് ഗൗളി ചിലച്ചു. “കൊല്ലും പൊലയാടി. ഞാൻ ഇത് വരെ ആ സാധനം കൈ കൊണ്ട് തൊട്ടിട്ടില്ല.” “ഇങ്ങനൊക്കെ അല്ലെ പഠിക്കണേ!” “അഹ്. മോൻ പണ്ട് എന്നെ ഒന്ന് പഠിപ്പിച്ചായിരുന്നു ഓർമയുണ്ടോ??” “എങ്ങനെ മറക്കാൻ പറ്റും. ഒരു വലിക്ക് 9 ചുമയല്ലേ ആശാന്റെ കണക്ക്.” “പൊക്കോണം മയിരെ അതോർക്കുമ്പോ ഇപ്പോഴും എനിക്കെന്തോ പോലെയാ.” “ഓഹ് ഒരു പുണ്യാളൻ.”
കുറച്ച് നേരത്തേക്ക് ഞാനും അവനും ഒന്നും മിണ്ടില്ല. “അളിയാ…” “Mm” “ഞാൻ ബാറിൽ പോവാന്ന് പറഞ്ഞപ്പോ നീ എന്താ ഞെട്ടത്തെ??” “ഞാനെന്തിനാ ഞെട്ടുന്നെ??” “അല്ല ഞാൻ കുടിക്കൊന്ന് നിനക്കറിയില്ലല്ലോ??” “9 ആം ക്ലാസ്സിൽ ബീഡി വലിച്ച നീ ഇപ്പൊ കളളല്ല കഞ്ചാവ് അടിക്കോന്ന് പറഞ്ഞാലും എനിക്ക് അത്ഭുതമില്ല.” “ഓഹ് പിന്നെ. അ…. “എന്റെ പൊന്നേ ഒന്ന് നിർത്ത്. എന്റെ കോണ്സട്രേഷൻ പോണു.” “Mm മാരക പണിയല്ലേ, മയിരൻ.” ഈ മയിരന്റെ കാര്യം. പണ്ട് ഇവനും ഞാനും കൂടെ ക്ലാസ്സിൽ കാണിച്ചു കൂട്ടത്തതൊന്നുമില്ല അതൊക്കെയോർത്ത് ഞാൻ ചിരിച്ചു. “ടാ ടാ ആ കാടെട മുന്പില് നിർത്തിയെ.” പിന്നി കിടന്നവൻ അലറാൻ തുടങ്ങി. “ഓഹ് ഈ മയിരൻ!” വണ്ടി സൈഡിലോട്ട് നിർത്തിയിട്ടു. അവൻ അവിടെ കണ്ട പെട്ടിക്കടയിലോട്ട് നടന്നു. സിഗരറ്റ് വാങ്ങാൻ ആയിരിക്കും. ചുറ്റും വല്ലോ പോലീസ് ഉണ്ടോന്ന് നോക്കിയ ശേഷം ഞാൻ മാസ്‌ക് ഊരി. ഈ മാസ്‌ക് ഇട്ട് കഴിഞ്ഞ അപ്പൊ ശ്വാസം മുട്ടും. ‘ഹവ്’ ഇപ്പൊ ഒരാശ്വാസം തോന്നുന്നുണ്ട്. “ടാ പോവാം.” ഞാൻ വണ്ടിയെടുത്തു. അടുത്ത വളവ് തിരിഞ്ഞ് വേറൊരു റോഡിലെത്തി. നേതാക്കന്മാരാരും തിരിഞ്ഞു നോക്കാത്ത റോഡയത് കൊണ്ട് നല്ല രീതിയില് പുതിയ വണ്ടിക്ക് പണി കിട്ടി. “സൂക്ഷിച്ച് സൂക്ഷിച്ച്.” “ഞാനെന്ത് ചെയ്യാനാടാ ഞാൻ പരമാവതി ശ്രമിക്കുന്നുണ്ട്.” ഒടുക്കം മംഗളകരമായി ആ ദൗത്യം ഞാൻ പൂർത്തീകരിച്ചു. ഇപ്പൊ സാധാ റോഡാ. കുറച്ചൂടെ പോയപ്പോ എന്റെ വീടെത്തി. “വാട വല്ലതും കഴിച്ച് ചേച്ചിയെം മായയെം ഒക്കെ കണ്ടിട്ട് പതുക്കെ പോകാം.” “ഇല്ലടാ ഇപ്പൊ സമയമില്ല. ഒന്നിരണ്ടിടത്ത് കേറനുണ്ട്. വൈകിട്ട് എല്ലാരേം കൂട്ടിട്ട് വരാം. മായക്ക് ഇങ്ങനെയൊന്ന് സംഭവിച്ച കാര്യം ആരും അറിഞ്ഞിട്ടില്ലല്ലോ.” “അതിന് അവരൊക്കെ ഇവിടുണ്ടോ??”
“Mm വന്നിട്ടുണ്ട്. അറിയാതെ ഇന്നലെ രാത്രി വണ്ടിയെടുക്കാൻ പോവാന്ന് wahtsapp group ൽ മെസ്സേജ് ഇട്ടു. ദേ രാവിലെ നോക്കിയപ്പോ എല്ലാരുടേം reply ഞങ്ങള് ക്ലബിലുണ്ട് വരാനെന്നും പറഞ്ഞ്! ഇനി അവരുടേക്കാ വയർ നിറക്കണം. റംസാൻ അങ്ങനെ ഒന്നും കഴിക്കാറില്ല അതുകൊണ്ട് അവന്റെ കാര്യത്തിൽ എനിക്ക് പേടിയില്ല. പക്ഷെ പിന്നുള്ള രണ്ടെണ്ണം. അഹ് കേറുന്ന ഹോട്ടലുകാരുടെ ഭാഗ്യം.” “അപ്പൊ നിങ്ങൾക്ക് ഗ്രൂപ്പോക്കെ ഉണ്ടോ??” “അഹ്. പറയുമ്പോലെ നിന്നെ add ചെയ്യാൻ മറന്നു. ഞാനിന്ന് തന്നെ ചെയ്തേക്കാം. അപ്പൊ വൈകിട്ട് പക്കലം നന്പാ.” “അല്ല അവർക്ക് മാത്രേ ചെലവുള്ളോ നമ്മക്കൊന്നും ഇല്ലേ??” “അതെന്ത് വർത്താന പൊലയടി?? നിന്നെ ബാറിലേക്ക് വിളിച്ചതല്ലേ??” “പൊക്കണം. അവന്റപ്പുപ്പന്റെ ബാർ.” “എന്നാ പിന്നെ ഇന്ന് വരുമ്പോ ഞാൻ 1 രൂപേടെ milkybar വാങ്ങിട്ട് വരാം. ചെലവ് ചെയ്യാൻ എന്താ??” “അത് തരുംകാലും നല്ലത് നീ വെറുതെ വരുന്നതാ.” “ഞാൻ ചുമ്മാ പറഞ്ഞതാടാ മയിരെ. നിന്റെ കണ്ണ് തള്ളി പോകുന്നൊരൈറ്റവും കൊണ്ടായിരിക്കും ഞാൻ വരുന്നേ.” “ഉവ്വുവേ…” “അപ്പൊ വൈകിട്ട് പാക്കലാം നന്പാ..” അവൻ പോയ ശേഷം ഞാനും ഗേറ്റ് തുറന്നകത്തേക്ക് കേറി. “ചേച്ചി എണീറ്റോ അമ്മേ??” “Mm അവള് മോളോടൊപ്പം സംസാരിച്ചിരുപ്പുണ്ട്!” നേരെ മുറിയിലേക്ക് ചെന്നു. വാ തോരാതെ ഓരോന്ന് പറഞ്ഞ് ചിരിക്കുന്ന ചേച്ചിയേം മായയേം ആണ് കണ്ടത്. “അഹ് നീ വന്നോ?? ഇത്രയും നേരം എവിടായിരുന്നു??” “അത് അത് ഞാൻ..പിന്നെ ബൈക്ക് വാങ്ങാൻ…” ഞാൻ പറയുന്നതൊന്നും പുറത്തേക്ക് വരുന്നില്ല. എന്നെ കൊത്തി വലിക്കുന്ന ആ ഉണ്ടക്കണ്ണുകൾ നോക്കി നിന്നുപ്പോയി. അവൾടെ മുഖം കണ്ടാലെ അറിയാം എണിച്ചിട്ട് അധിക നേരം ആയില്ലെന്ന്! മുടി പിന്നിലേക്ക് വാരി കേട്ടിട്ടുണ്ട് എന്നിരുന്നാലും മുഖത്തേക്ക് രണ്ട് മൂന്ന് മുടി വീണു കിടക്കുന്നുണ്ട്. ചുമരിനോട് ചേർത്ത് ഒരു തലയിണ വച്ച് അതിൽ ചാരി ഇരിക്കുവാണ്. ഉറങ്ങി കിടക്കുമ്പോ പെണ്ണിനൊഴഴക്, ഉറങ്ങി എണിച്ച വേറൊരു അഴക് ഉഫ് ന്റെ മായെ! “ടാ സ്വപ്നം കണ്ട് തീർന്നെങ്ങി എന്നെയൊന്ന് ബാത്റൂമിൽ കൊണ്ട് പോകോ??” മുഖത്ത് വന്ന ചമ്മല് മറച്ച് പിടിച്ച് ഞാനവളേം എടുത്ത് ബാത്റൂമിലേക്ക് നടന്നു. പോകും വഴി തിരിഞ്ഞൊന്ന് നോക്കി അപ്പൊ കണ്ടത് ചുണ്ടി പൊത്തി ചിരിക്കുന്ന എന്റെ പെണ്ണിനെ! ” ഭയങ്കര സംസാരയിരുന്നല്ലോ രണ്ടും എന്താണ് ഇത്രക്ക് സംസാരിക്കാൻ??” പല്ല് തേച്ചോണ്ടിരുന്ന ചേച്ചിയോട് ഞാൻ ചോദിച്ചു.
