മായകണ്ണൻ Likeഅടിപൊളി  

“ശെരിടാ, അവൾക്കിപ്പോ എങ്ങനെയുണ്ട്??” “കുഴപ്പൊന്നും ഇല്ല. അവളിപ്പോ കിടക്കുവാ.” “അഹ് ശെരി. എന്നാ ഞാൻ പിന്നെ വിളിക്കാം ടാ.” “അഹ് ചേട്ടാ.” പുള്ളി ഫോൺ വച്ചതും ഞാനും അതിനെ പറ്റിയായിരുന്നു ആലോചിച്ചേ. അവള് ഇങ്ങനൊരു അവസ്ഥയിൽ കിടക്കുമ്പോ തന്നെ അതൊന്നും പറയാൻ പാടില്ലായിരുന്നു. അവളുടെ കൂടെ നിന്ന് ആശ്വസിപ്പിക്കേണ്ട ഞാൻ…. ച്ഛേ………എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി. ഞാൻ ഇരുന്നിടത്ത് നിന്ന് ചാടിപിടഞ്ഞ് എഴുന്നേറ്റു. അച്ഛനും അമ്മയും ഇതെന്ത് കൂത്ത് എന്നപ്പോലെ എന്നെ നോക്കുന്നു. ഞാൻ നേരെ റൂമിലേക്ക് കേറി. ബെണ്ടിൽ തലയും കുനിച്ചിരിക്കുന്ന അവളെ കണ്ടപ്പോ തന്നെ കരയുവാണെന്ന് എനിക്ക് മനസിലായി. ഞാനും ബെണ്ടിന്റെ ഒരു സൈഡിലായി ഇരുപ്പുറപ്പിച്ചു. ഞാൻ വന്നത് അറിഞ്ഞിട്ടാണോ അതോ വേറെ ആരെങ്കിലും വന്നൂന്ന് വിചാരിച്ചിട്ടാണോ എന്നറിയില്ല അവൾ തലയുയർത്തി നോക്കി. അവൾടെ അപ്പളത്തെ ആ കോലം കണ്ട് ഞാനും ഒന്ന് ഞെട്ടാതിരുന്നില്ല. മുടിയൊക്കെ പാറി പറന്ന് അലങ്കോലമാക്കി കിടക്കുന്നു. കരഞ്ഞ് കരഞ്ഞ് മുഖമൊക്കെ വീർത്തിരിക്കുന്നു. കണ്ണൊക്കെ ചുവന്ന് കിടക്കുന്നു. അവളുടെ ആ കോലം കണ്ട് എന്റെ കണ്ണും ഞാനറിയാതെ നിറഞ്ഞു. എപ്പളും ചിരി മായാതെ നിക്കുന്ന ആ മുഖത്ത് ഇന്ന് കണ്ണുനീര് മാത്രം ബാക്കി. “നിനക്കറിയോ വാവേ ഞാനെങ്ങനെയാ വീണതെന്ന്?? അവര് നിന്നോട് എന്താ പറഞ്ഞേ??” എന്നെ കണ്ടപാടെ അവള് അതാ ചോദിച്ചത്. “നീ സോഫേന്ന് വീണെന്ന്.” “അത് നിന്നോടവര് കള്ളം പറഞ്ഞതാടാ. നിനക്ക് തോന്നുന്നുണ്ടോ സോഫേന്ന് വീണ ഇങ്ങനെ നെറ്റി പൊട്ടോന്ന്.” “പിന്നെങ്ങനെയാ നിനക്കിത് പറ്റിയേ??” “വാവേ എനിക്കൊന്ന് ബാത്റൂമിൽ പോണായിരുന്നു. നീ പെട്ടന്ന് വരൂന്ന് വിചാരിച്ച് ഞാൻ പിടിച്ച് നിന്നു. പക്ഷെ ഒട്ടും വയ്യാതായപ്പോ ഞാൻ അമ്മയോട് പറഞ്ഞു. അമ്മ അച്ഛനെ വിളിച്ചു. പിന്നെ എന്നെ എടുത്ത് ബാത്‌റൂമിൽ കേറ്റി. നീ തരുന്ന കെയറിങ് അച്ഛനിൽ നിന്നും കിട്ടിലാ. ടോയ്‌ലറ്റിൽ കൊണ്ടിരുത്തി. അച്ഛൻ വെളിയിലേക്കിറങ്ങി. എന്നെ ഒന്ന് താങ്ങി നിർത്താൻ പോലും വന്നില്ല. എല്ലാം കഴിഞ്ഞ് എഴുന്നേൽക്കാൻ ആയിട്ട് അച്ഛനെ വിളിച്ചു കൊറച്ചില് ആയിരിക്കും, വന്നില്ല. അമ്മയെയും വിളിച്ചു. അടുക്കളയിൽ പണി ഉണ്ടാവും. ആ സമയത്ത്‌ നിന്നെ ഞാൻ വല്ലാണ്ട് മിസ്സ് ചെയ്തു. നീ ഉണ്ടായിരുന്നെ എനിക്ക് താങ്ങ് തന്ന് എനിക്ക് വാഷ് ചെയ്ത് തന്ന്. വാവേ നിന്നെപ്പോലെ ഒരുക്കലും ആവില്ലട അവര്. നീ പറഞ്ഞില്ലേ എനിക്ക് വിവരം ഉണ്ടെന്ന്. വെറുതെയാടാ. കാലിന് ചലനം ഇല്ലെന്ന് അറിയാമെങ്കിലും ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു അഹങ്കാരം ആയിരുന്നേട എനിക്ക്. ഇനി പറയണ്ടല്ലോ എന്റെ നെറ്റി പൊട്ടിത് എങ്ങാനാന്ന്. അമ്മക്കും അച്ഛനും ഞാനൊരു ഭാരമാണെന്ന് അറിയാം. പക്ഷെ ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല എന്റെ വാവാക്കും ഞാനൊരു ഭാരം ആവൂന്ന്. അതുകൊണ്ടല്ലേ ഈ അവസ്ഥയില് എന്റെ കല്യാണ കാര്യവും പറഞ്ഞ് നീ വന്നേ. ഒഴുകിയിറങ്ങിയ കണ്ണുനീര് തുടച്ചുകൊണ്ട് എന്റെ മുഖത്ത് നോക്കി അവളത് പറഞ്ഞപ്പോ എന്റെ ചങ്കിനകത്ത് ഒരു വെള്ളിടി വെട്ടി. “ഈ അവസ്ഥയില് എനിക്ക് വേണ്ടത് മറ്റാരുടെയും അല്ല നിന്റെ സ്നേഹം ആണ്. നിയാടാ എനിക്ക് എല്ലാം. നിന്നെപ്പോലെ ആരും

ഇല്ലട എന്നെ സ്നേഹിക്കാൻ. ഇനി ആരും ഉണ്ടാവേം ഇല്ല.” അത്രയും നേരം പിടിച്ച് വച്ചിരുന്ന എന്റെ കണ്ണീര് അണപൊട്ടി ഒഴുകി. പൊട്ടിക്കരഞ്ഞ് കൊണ്ട് ഞാനവളെ ഇറുക്കേ പുണർന്നു. എന്റെ സങ്കടം കണ്ട് അവളും കരഞ്ഞു. “വാവേ എന്നെ ഇനി കല്യാണത്തിന് നിര്ബന്ധിക്കല്ലേ ടാ. ചേച്ചി പാവല്ലേ?? ജീവിതാവസാനം വരെ ന്റെ വാവക്കൊപ്പം കഴിഞ്ഞോളാം ഞാൻ.”

കരയുന്നതിനോടൊപ്പം അവളെന്നോട് അതും കൂടി പറഞ്ഞപ്പോ എന്റെ കരച്ചില് ഇരട്ടിയായി. “ഇല്ലേച്ചി ഇനി നിന്നെ ഞാനൊന്നിനും നിർബന്ധിക്കില്ല. ആരകൂടേം പറഞ്ഞ് വിടത്തും ഇല്ല. എന്റെ ശ്വാസം നിലക്കും വരെ നീ എന്നോടൊപ്പം ഉണ്ടാവും.” എനിക്കത്രെ പറയാൻ സാധിച്ചുള്ളൂ. ഏറെ നേരം, ഞങ്ങടെ സങ്കടം അവസാനിച്ചില്ല. ഒടുവിൽ അവള് തന്നെ എന്നെ അടർത്തി മാറ്റി. “നിനക്കൊരു കുടുംബ ജീവിതം ഉണ്ടാവും. അപ്പൊ പെണ്ണുമ്പിള്ളേട വാക്ക് കേട്ട് എന്നെ കൊണ്ട് കളഞ്ഞാലുണ്ടല്ലോ, നിങ്ങടെ കൊച്ചുങ്ങളേം നോക്കി വീട്ടുപണിയും ചെയ്ത് ഒരു വേലക്കാരിയായി എങ്കിലും നിങ്ങടെ കൂടെ കഴിഞ്ഞോളാം ഞാൻ.” കണ്ണുനീര് തുടച്ച് ചിരിച്ചുക്കൊണ്ട് അവളത് പറഞ്ഞപ്പോ ചിരിയല്ല എനിക്ക് വന്നത് സങ്കടാ. എന്റെ കണ്ണുകളിൽ നിന്നും ഒഴുകിവന്ന കണ്ണുനീര് അവൾ തന്നെ തുടച്ചു. എന്റെ മുഖം മുഴുവൻ അവള് കുറെയേറെ ഉമ്മകൾ തന്നു. അവസാനം എന്റെ ചുണ്ടിലും. ഒന്ന് ഞെട്ടിയെങ്കിലും ഒരു അനിയനോട് ഉള്ള സ്നേഹം ആണ് അതെന്ന് എനിക്ക് മനസ്സിലായി. ഇപ്പൊ ഞാനാരോടും വിളിച്ച് പറയാൻ തയ്യാർ ആണ്, ഞാനെന്റെ ചേച്ചിയെ ആർക്കും വിട്ടുകൊടുക്കില്ലെന്ന്‌. “വാവേ……..” “ചേച്ചി എനിക്കൊരു പാട്ട് പാടണം.” ആലോചനകളിൽ നിന്നും ഉണർത്തിയ അവളുടെ വിളിക്ക് ഞാൻ കൊടുത്ത മറുപടി അതായിരുന്നു. അതുവരെ ഒരു മൂളിപ്പാട്ട് പോലും പാടാത്ത ഞാനാണ് ഇപ്പൊ പാട്ട് പാടണം എന്ന് പറഞ്ഞത്. അത് കേട്ട് ഞെട്ടിയെങ്കിലും ഒരു കുസൃതി ചിരിയോടെ അവളെന്നോട് പറഞ്ഞു. “എന്നെപോലെ ഉള്ളവരോട് നിനക്ക് പാടം ഡാൻസ് കളിക്കാം ഒരു കുഴപ്പോം ഇല്ല. ഞങ്ങള് എണിച്ച് ഓടത്തൊന്നും ഇല്ലല്ലോ.” “ആദ്യം ഈ പാട്ട് നീ കേള്. എന്നിട്ട് നമ്മക്ക് ഓടെ ചാടെ ചെയ്യാം.” എവിടുന്നോ കിട്ടിയ ധൈര്യത്തിന് ഞാനങ്ങ്‌ പറഞ്ഞു. ഇനിപ്പോ പാട്ട് മോശം ആണെങ്കിൽ പോലും ജഡ്ജ് ചെയ്യാൻ MG അണ്ണനും ശരത്ത് മാമനും ആരും ഇല്ലല്ലോ. എനിക്ക് സങ്കടം ആവൂന്ന് വിചാരിച്ച് ചേച്ചിയും ഒന്നും പറയത്തില്ല. “അപ്പൊ തുടങ്ങാട്ടെടി ചേച്ചി??” “ന്നെ കൊല്ലാതിരിക്കാൻ പറ്റോ??” “ഞാൻ ശ്രമിക്കാടി ചേച്ചി. ബാക്കിയെല്ലാം ദൈവത്തിന്റെ കൈയിലാ. അപ്പൊ പാടാൻ പോവാണെ.” കണ്ണുനീര് തുടച്ചുകൊണ്ട് ഞാൻ പാടാൻ തയ്യാറായി. അവള് കേൾക്കാനും. പാട്ട് കേൾക്കാൻ ഒരുപാട് ഇഷ്ടമായിരിന്നു എനിക്ക്. കൂടുതലും ആൽബം സോങ്‌സ് ആണ് കേൾക്കുന്നെ. ഇപ്പൊ എന്റെ മനസ്സ് പറഞ്ഞത് ആ ഒരു പാട്ട് പാടനായിരുന്നു….. ?സുന്ദരിയെ വാ വെണ്ണിലവേ വാ എൻ ജീവതാളം നീ പ്രണയിനി ഓ ഓ ഓ…. നിലരാവിലെൻ സ്നേഹവീഥിയിൽ മമതൊഴിയായി പ്രിയമഹി ഓ ഓ ഓ അന്നൊരിക്കലെന്നോ കണ്ട നാളിലെന്റെ ഹൃദയ മന്ത്രം കാത്തുവച്ചു ഞാൻ ഓ ഓ ഓ…. സുന്ദരിയെ വാ വെണ്ണിലവേ വാ എൻ ജീവതാളം നീ പ്രണയിനി ഓ ഓ ഓ…. അന്നെന്റെ കരളിലൊരു കൂടൊരുക്കിലെ.. ഈ നിലമിഴി കോണുകളിൽ കവിത കണ്ടില്ലേ…. എന്നും നിനോർമയിലെൻ നോവുണരുമ്പോ മാഞ്ഞങ്ങ് പോകരുതേ

Updated: July 3, 2026 — 5:24 pm

Leave a Reply

Your email address will not be published. Required fields are marked *