മായകണ്ണൻ Likeഅടിപൊളി  

Uravae adhile naan vasipadhal Naan un azhaginile Deivam unargiren Undhan aruginile Ennai unarugiren ഫോൺ ring ചെയ്യുന്ന കേട്ടാ കണ്ണ് തുറക്കുന്ന. ഒലിച്ചിറങ്ങിയ കണ്ണുനീര് തുടച്ച് ഫോൺ എടുത്തു. “എന്താടാ മയിരെ എടുക്കാൻ ഇത്ര താമസം??” ആ വിളി കേട്ടപ്പോ മനസ്സിലായി അനൂപാണെന്ന്. “ഞാനൊന്ന് മയങ്ങി പോയെടാ.” “Mm. അഹ് പിന്നെ ഞാൻ വാട്‌സ്ആപ്പിൽ കുറച്ച് ബൈക്കിന്റെ പിക്‌സ് അയച്ചിട്ടുണ്ട്. പുതിയതൊരെണ്ണം എടുത്താൽ കൊള്ളാമെന്നുണ്ട്. നീ നല്ലാതൊരെണ്ണം നോക്കി പറഞ്ഞേ.” “എനിക്കൊരു മൂഡ് ഇല്ല അളിയാ.” “ടാ മയിരെ ഒരുമാതിരി കൊണച്ച വർത്തമാനം പറയാതെ മര്യാദക്ക് നോക്കി പറയാടാ കോപ്പേ.” അവൻ ഫോൺ cut ചെയ്തു. നന്പൻ ആയി പോയി ഇല്ലായിരുന്നെ ഈ അവസ്ഥയിൽ എന്റെ വായിലിരിക്കുന്ന കേട്ടനേ. മനസ്സ് വേണ്ടത് പറഞ്ഞിട്ടും വിരലുകൾ അതിന് സമ്മതിച്ചില്ല. Net on ആക്കി. നോട്ടിഫിക്കേഷൻ off ആക്കിയിട്ടേക്കുന്നത് കൊണ്ട് മെസ്സേജ് ഒന്നും വന്നത് അറിയാൻ വയ്യ. പിന്നെ നേരെ വാട്സാപ്പിലേക്ക് കേറി. നന്പന്റെ മെസ്സേജ് കാണുന്ന മുൻപേ കണ്ണുടക്കിയത് love എന്ന emoji ഇട്ടിട്ടുള്ള എന്റെ മായയുടെ മെസ്സേജുകളാണ്. എല്ലാം മറന്ന് ഞാൻ ആ മെസ്സേജ് open ചെയ്തു. “വീട്ടിൽ വച്ച് ഞാൻ പറഞ്ഞ പയ്യൻ അത് വേറാരും അല്ല നീ തന്നെയാ കണ്ണാ. എന്തൊക്കെയോ പറയാൻ മനസ്സിൽ ഉണ്ടായിരുന്നു. പക്ഷെ വാക്കുകൾ കിട്ടുന്നില്ലടാ. ഒന്ന് മാത്രം പറയുന്നു ഇനി മരണം വരെ ഈ മായയുടെ മനസ്സിൽ എന്റെ കള്ളകണ്ണൻ മാത്രയുള്ളൂ. I LOVE YOU കണ്ണാ……” “യായായായായായാവൂവൂവൂവൂവൂവൂവൂ….” അവളുടെ മെസ്സേജ് വായിച്ച എനിക്ക് നിയന്ത്രിക്കാൻ ആയില്ല സന്തോഷം കൊണ്ട് ഞാൻ അലറി കൂവി. പിന്നെ ഒട്ടും സമയം പഴക്കിലാ. ഫോണും കട്ടിലിലേക്ക് എറിഞ്ഞ് ഞാൻ താഴേക്ക് ഓടി. ഹാളിലേക്ക് വന്നപ്പോ അവിടെ അമ്മേം ചേച്ചിയും മാത്രയുള്ളൂ. “മായാ എവിടെടി ചേച്ചി??” “അവള് എപ്പളേ പോയി.” “പോയോ??” “നിന്നോട് പറഞ്ഞിട്ടല്ലേടാ ചെക്കാ അവള് പോയേ??” “Mm.” “നല്ല കൊച്ചാ. ആ കുട്ടിയോടൊപ്പം ആണോ കണ്ണാ നീ പാടാൻ പോയേ??” “Mm” അമ്മ ചോദിച്ചതിന് വെറുതെയൊന്ന് മൂളി.

“പാവം മോള്. വല്ലാത്ത കഷ്ട്ടം തന്നെയാ അതിന്റെ കാര്യം. ജനിപ്പിച്ചവര് എവിടാന്ന് പോലും അറിയില്ല. വളർത്തിയവര് ആണേ മരിച്ചും പോയി.” അമ്മ പറഞ്ഞ് തീർന്നതും ഞാൻ നേരെ മുറിയിലേക്കോടി. വേറൊന്നിനും വേണ്ടിയല്ല അവളെ വിളിക്കാൻ വേണ്ടി. “ഈ ചെക്കന് ഇതെന്ത് പറ്റി??” മുറിയിലേക്കെത്തിയാ ഞാൻ ഫോൺ എടുത്ത് മായക്ക് വിളിച്ചു. എന്റെ ഹൃദയം നല്ലത് പോലെ മിടിക്കാൻ തുടങ്ങി. ring മുഴുവൻ കേട്ട് ഫോൺ കട്ടായി. ഞാൻ വീണ്ടും വിളിച്ചു. ഇപ്രാവശ്യം ആദ്യ റിങിൽ തന്നെ ഫോൺ എടുത്തു. “ഹലോ കണ്ണാ…” മായയുടെ ശബ്‌ദം പ്രതീക്ഷിച്ച ഞാൻ കേട്ടത് എന്റെ അച്ഛന്റെ ശബ്ദതമാ. “അച്ഛാ മായയുടെ ഫോൺ എങ്ങനെയാ അച്ഛന്റെ കയ്യിൽ കിട്ടിയേ??” “അതൊക്കെ പറയാം മോനെ. നീ ആദ്യം കൃഷ്ണ ഹോസ്പിറ്റലിലേക്ക് വാ.” “അച്ഛാ മായക്ക് എന്താ പറ്റിയെ??” “ഒന്നുല്ല മോനെ. നീ വേഗം ഇങ്ങോട്ട് വാ.” അത്രയും പറഞ്ഞ്‌ അച്ഛൻ ഫോൺ കട്ട് ചെയ്തു. പിന്നൊരു ഓട്ടമായിരുന്നു. അമ്മയും ചേച്ചിയും ഓരോന്ന് ചോദിക്കുന്നുണ്ടായിരുന്നു പക്ഷെ അതൊന്നും എന്റെ ചെവിയിൽ കേറിയില്ല. കണ്ണുനീര് കാരണം കണ്ണ് അടഞ്ഞു പോകുന്നു. റോഡിലേക്കിറങ്ങിയപ്പോ തന്നെ ഒരു ഓട്ടോ കിട്ടി. അതിലേക്ക് കേറി. “എങ്ങോട്ടാ??” “കൃഷ്ണ ഹോസ്പിറ്റൽ.” അവൾക്ക് ഒന്നും സംഭവിക്കല്ലേ എന്ന പ്രാർത്ഥനയോടെ ഞാൻ കണ്ണുകൾ അടച്ചു.

“ഹലോ കൃഷ്ണ ഹോസ്പിറ്റൽ എത്തി.”

ഓട്ടോക്കാരന്റെ ശബ്‌ദം കേട്ട് ഒഴുകിയിറങ്ങിയ കണ്ണീര് തുടച്ച് ഞാനിറങ്ങി.

“ദാ.”

“മോനെ ബാക്കി,”

“അത് വച്ചോ.”

?Ulagame agasivappil aanadhe
Unadhu naanam sindhiye
Uravae adhile naan vasipadhal
Naan un azhaginile
Deivam unargiren
Undhan aruginile
Ennai unarugiren?

Updated: July 3, 2026 — 5:24 pm

Leave a Reply

Your email address will not be published. Required fields are marked *