മായകണ്ണൻ Likeഅടിപൊളി  

അവസാനം എനിക്കിട്ടൊരു കൊട്ടും തന്ന് അച്ഛൻ എഴുന്നേറ്റു.

“മനസ്സൊക്കെ ഒന്നാറിട്ട് വാ. എന്തേലും കഴിക്കാം.”

അതും പറഞ്ഞ് അച്ഛൻ താഴോട്ട് പോയി. പറഞ്ഞതൊന്നും ഉൾകൊള്ളാൻ ആവുന്നില്ല. എന്റെ അച്ഛനും അമ്മയും അനാഥയാണ്. പാവം. ഒരച്ഛന്റേം അമ്മേടേം സ്നേഹവും ലാളനയും വേണ്ടുവോളം എനിക്കും ചേച്ചിക്കും കിട്ടിട്ടുണ്ട്. അവർക്ക് കിട്ടാണ്ട് പോയ സ്നേഹം ഞങ്ങളിലൂടെ തരുന്നു. കണ്ണ് നിറഞ്ഞു. അതോടൊപ്പം വരാൻ പോകുന്ന നല്ല ദിവസങ്ങളെ കുറിച്ച് ആലോചിച്ചപ്പോ മനസ്സിലും ചുണ്ടിലും ഒരേ പോലെ ചിരി വിരിഞ്ഞു. ഒരുപാട് സന്തോഷത്തോടെ ഞാനും താഴേക്ക് നടന്നു………………….!

വയർ നിറച്ചാഹാരം കഴിച്ചു. അമ്മയും അച്ഛനും ചേച്ചിയും ഞാനും പിന്നെ എന്റെ പെണ്ണും. എല്ലാരും ഒരുമിച്ചിരുന്ന കഴിച്ചേ. കാല് വയ്യെങ്കിൽ പോലും അവളേം വീൽചെയറിൽ ഇരുത്തി കൊണ്ട് വന്നു. അവളുടെ നിർബന്ധം ആയിരുന്നു ഒന്നിച്ചിരുന്ന് കഴിക്കണം എന്നുള്ളത്.

“ഞാനിറങ്ങുവാ ഒരോട്ടമുണ്ട്.”

“രാത്രിക്ക് മുന്നേ ഇങ്ങെത്തില്ലേ രമേട്ടാ??”

“അറിയില്ല ടി. മോളെ നോക്കിക്കോണേ!”

“അത് പിന്നെ ഏട്ടൻ പറഞ്ഞിട്ടു വേണോ??”

ഞാനും ചേച്ചിയും മായയും എന്റെ മുറിയിലിരിക്കുവാ. അങ്ങ് ഹാളിലുള്ള വർത്തമാനം ഇങ്ങ് കേക്കാം. അല്ലേലും അവരങ്ങനെയാ. ജാക്കും റോസും, മൊയ്തീനും കാഞ്ചനമാലയും ഒക്കെ കഴിഞ്ഞ പിന്നെന്റെ അച്ഛനും അമ്മയും അഹ്.

“വേദനയുണ്ടോ മോളെ??”

“ഏയ് കുറവുണ്ട് ചേച്ചി. പിന്നെ നെറ്റില് നല്ല നീറ്റൽ.”

“അത് മോള് തല അനക്കുന്നോണ്ടാ! മിണ്ടാണ്ട് ഇവിടെ കിടന്നോ.”

“നിങ്ങളെയൊക്കെ കണ്ടിട്ട് എങ്ങനാ മിണ്ടാണ്ട് കിടക്കുന്നെ??”

“ഞങ്ങളെ കണ്ടിട്ടോ അതോ ഇവനെ കണ്ടിട്ടോ??”

“ഷോ, പോ ചേച്ചി.”

ഉഫ്‌ എന്റെ പെണ്ണിന് നാണം വരുമ്പോ highlight ആയിട്ട് ആ കവിളുകൾ ചൊവന്ന് തുടുത്ത് ആപ്പിള് പോലാവും. എന്റെ സാറേ.

“ചേച്ചി വല്ലാണ്ട് ബോർ അടിക്കുന്നു!”

“ഫോൺ ഉണ്ടല്ലോ ഇൻസ്റ്റയോ ഫേസ്ബുക്കോ എടുത്ത് നോക്ക്.”

“എനിക്കതൊന്നും ഇല്ല.”

“ലക്ഷത്തിൽ ഒന്നേ കാണു മോളെ പോലോരാൾ.”

“നമ്മക്ക് വല്ലതും കളിക്കാം ചേച്ചി??”

“എന്തോന്ന് കളിക്കാൻ??”

“എന്തെങ്കിലും!”

“ഇവിടെ പാമ്പും കട്ടയും ഇരുപ്പുണ്ട്.”

“അഹ് അത് കളിക്കാം.” “ടാ കണ്ണാ പോയി എടുത്തിട്ട് വാ. ടാ…..എടാ പൊട്ടാ” “എഹ് എന്താ ചേച്ചി??” “ഇങ്ങനെ ഊറ്റല്ലേ ടാ അവളിവിടെ തന്നില്ലേ?? ഊറ്റി ഊറ്റി കൊച്ചിന്റെ രക്തം മൊത്തം കുടിച്ചു.” ഞാൻ നല്ല രീതി ചമ്മി. എന്റെ പെണ്ണിനെ നോക്കിയപ്പോ അവളും നാണിച്ചു തല താഴ്ത്തിയിരിക്കുന്നു. “ടാ പോയി പാമ്പും കട്ടേം എടുത്തിട്ട് വാ. എന്റെ മുറിയിലിരുപ്പുണ്ട്.” “അഹ്.” രണ്ട് വർഷം മുൻപ് അമ്പലത്തിലെ കൊടിയേറ്റിന് വാങ്ങിയതാ. 250 രൂപയായി പൈസ നോക്കിലാ. രണ്ട് വശമുള്ള ഒരു box. ഒന്നിൽ ഏണിയും പാമ്പും മാറ്റേതിൽ lodo. മുറി മുഴുവൻ അഴിച്ചു പെറുക്കി. ഒടുക്കം കാട്ടിലിനടിയിൽ നിന്ന് സാധനം കിട്ടി. ഇപ്പൊ അങ്ങനെ വല്യ രീതിയിൽ കളിയൊന്നുമില്ല. വല്ലപ്പോഴും ഞായറാഴ്ചകളിൽ എല്ലാരുടേം കൂടെ ഇരുന്ന് ഒരു കളി. സാധനം എടുത്ത് പൊടിയൊക്കെ തുടച്ച് വീണ്ടും എന്റെ മുറിയിലേക്ക് ചെന്നു. ബോർഡ് കാട്ടിലിലേക്ക് വച്ച് ഞാൻ കേറിയിരുന്നു. “First ഞാൻ!” “ഇല്ലില്ലാ first first..” ബോർഡ് കണ്ടതും രണ്ടൂടെ കൊച്ചു കുട്ടികളെ പോലെ വാശിപ്പിടിക്കാൻ തുടങ്ങി. മായക്ക് എന്റെ പ്രായം ആണെന്നെങ്കിലും പറയാം. പക്ഷെ പതിരുപത്തിനാല് വയസ്സുള്ള എന്റെ ചേച്ചി ഇങ്ങനെ കാണിക്കുന്നത് കാണുമ്പോളാ. അഹ് അല്ലേലും എത്ര പ്രായമുള്ളോര് ആണേലും ഈ സാധനം കണ്ട് കഴിഞ്ഞ അവരെല്ലാം കൊച്ചു കുട്ടികളാവും. “നിങ്ങളിങ്ങനെ അടി കൂടാതെ. നമ്മക്ക് ടോസ് ഇടാം. അടോ പിടോ പാൽ പഴം മുട്ട ഡോസ് ready one two three go….. ചേച്ചി പോയി. അടോ പിടോ പാൽ പഴം മുട്ട ഡോസ് ready one two three go….. മായയും പോയി നിങ്ങൾക്ക് രണ്ടുപേർക്കും അല്ല first ഞാൻ കളിക്കും.” ?Ulagame agasivappil aanadhe Unadhu naanam sindhiye Uravae adhile naan vasipadhal Naan un azhaginile Deivam unargiren Undhan aruginile Ennai unarugiren?

Updated: July 3, 2026 — 5:24 pm

Leave a Reply

Your email address will not be published. Required fields are marked *