“Mm വണ്ടിയെന്ന് പറഞ്ഞ ഞാൻ മരിക്കും. അത്രക്ക് ഭ്രാന്തണ് ഈ സാധാനത്തോട്!” “കണ്ണന് licence ഇല്ലേ??” “ഇല്ല. ഇതുവരെ എടുത്തില്ല.” അവള് വണ്ടി കേറി. രണ്ട് സൈഡും കാലിട്ട് ഇരിക്കാണ്ട് സാരിയുടുത്ത പെണ്ണുങ്ങൾ ഇരിക്കും മാതിരി ഒരു സൈഡിലായി ഇരുന്നു. “ഇതെന്താ ഇങ്ങനെ ഇരിക്കണേ??” “അഹ് എനിക്ക് ഇങ്ങനെ ഇരിക്കാനാ കൂടുതലിഷ്ടം.” അവളെന്റെ തോളിൽ കൈ വച്ചാണിരുന്നത്. എന്റെ സാറേ ചുറ്റിനൊള്ളതൊന്നും കാണാൻ പറ്റിലാ. “പോവാം.” അവള് പറഞ്ഞതിന് മറുപടിയായി ഞാൻ വണ്ടി മുമ്പോട്ട് എടുത്തു. ഈ യാത്ര ഇനിയൊരിക്കലും അവസാനിക്കരുതെ എന്ന പ്രാർത്ഥനയുമായി…………..!
അവള് പറഞ്ഞ് തന്ന വഴിയിലൂടെ ഞാൻ വണ്ടിയോടിച്ചു. കുറച്ചു ദൂരം കഴിഞ്ഞപ്പോ ഒരു ഇടുങ്ങിയ വഴിയിലേക്ക് അവൾ കൈ ചൂണ്ടി കാണിച്ചു. മൊത്തം കുണ്ടും കുഴിയും മാത്രം. കുണ്ടിലും കുഴിയിലും ഇറക്കാതെ മാക്സിമം ഞാൻ ഓടിച്ചു.
“കണ്ണാ ദേ ആ കടേട അടുത്ത് നിർത്ത്.”
ആ റോഡ് കഴിഞ്ഞപ്പോ ആദ്യം കണ്ട ഒരു കടടേ മുന്നിൽ അവൾ പറഞ്ഞതനുസരിച്ച് ഞാൻ വണ്ടി നിർത്തി.
“അതാ ഞങ്ങടെ ക്ലബ്ബ്! വണ്ടി ഇവിടെ വച്ചാ മതി. വാ.”
വണ്ടിയിൽ നിന്നുമിറങ്ങി അവൾ അതും പറഞ്ഞ് മുമ്പിലേക്ക് നടന്നു. ഞാനും വണ്ടി stand ആക്കി അവളോടൊപ്പം നടന്നു.
“ശലഭം music club.”
ക്ലബ്ബിന്റെ മേളിൽ തന്നെ വലിയ ബോഡിൽ വെണ്ടക്ക അക്ഷരത്തിൽ എഴുതിയിരിക്കുന്നത് ഞാൻ വായിച്ചു.
“എങ്ങന്നുണ്ട്??”
“നല്ല പേര്. പേര് പോലെ തന്നെ ആയിരിക്കുമല്ലേ മായേടെ ഫ്രണ്ട്സും??”
“അത് കണ്ണന് പരിചയപ്പെടുമ്പോ മനസ്സിലാവും.”
അവളാ പറഞ്ഞതിന് വേറൊരു ധ്വനി ഇല്ലേ?? അകത്തേക്ക് കേറിയ ഞാൻ കാണുന്നത് പേര് പോലും അറിയാത്ത കുറെ music ഇൻസ്ട്രമെന്റ്‌സ് അഹ്. തീരെ ചെറുതുമല്ല, അത്രക്ക് വലുതുമല്ല അങ്ങനെയുള്ള ഒരു ഹാൾ. ഹാളിന്റെ ഒരു സൈഡിലായി ഒരു കൊച്ച് റൂം. അവിടുന്ന് സംസാരോക്കെ കേക്കുന്നുണ്ട്.
“കണ്ണാ വാ!”
ആ മുറിക്കകത്ത് നിന്ന് അവള് വിളിച്ചു. ഇവളിതെപ്പോഴാ അങ്ങോട്ടേക്ക് പോയത്??
“എന്താ അലോചിക്കുന്നെ വാ!”
പിന്നെയൊന്നും ആലോചിക്കാൻ നിന്നില്ല അങ്ങ് ചെന്നു.
“അപ്പൊ ഇതാണ് ഞാൻ പറഞ്ഞ കണ്ണ…
“ടാ കാളി….” അവള് പറഞ്ഞ് പൂർത്തിയാക്കും മുന്നേ ആരോ എന്റെ പേരും വിളിച്ച് എന്റെ മേത്തേക്ക് ചാടി. അവന് ഒട്ടും ഭാരം ഇല്ലാത്തത് കൊണ്ട് അവനേം കൊണ്ട് ഞാൻ നിലത്തേക്ക് വീണു. തല വന്ന് ഇടിച്ച വേദനയിൽ രണ്ട് കൊടുക്കാനായി ഞാനവനെ തിരിച്ച് കിടത്തി. അപ്പളാണ് ആ മൊതലിന്റെ മുഖം ഞാൻ കാണുന്നത്. 5 ആം ക്ലാസ് മുതൽ 10 ആം ക്ലാസ് വരെ പല പല ബെഞ്ചുകളിലായി ഒരുമിച്ചിരുന്ന് പഠിക്കാണ്ട് വായിനോക്കി തോളിൽ കൈയിട്ട് നടന്ന എന്റെ ഒരേയൊരു ചങ്ങ് അനൂപ്. “അനൂപേ……..” ഞാൻ എഴുന്നേറ്റു. അവനേം പൊക്കി എഴുന്നേൽപ്പിച്ചു. “മുത്തേ……” ഏകദേശം രണ്ട് വർഷങ്ങൾക്ക് ശേഷമാ ഞാനും അവനും തമ്മിൽ കാണുന്നെ. കെട്ടിപ്പിടിച്ചു. എല്ല് പൊട്ടുന്ന കണക്ക് കെട്ടിപ്പിടിച്ചു. “ടാ ടാ പുല്ലേ ശ്വാസം മുട്ടുന്നെടാ.” അവസാനം ശ്വാസം മുട്ടി ചാവുന്നായപ്പോ ഞാനവനെ പിടിച്ച് മാറ്റി. കണ്ണ് ചുറ്റിനും ഒന്ന് പാളിയപ്പോ ഞാൻ കണ്ടത് ഇതെല്ലാം കണ്ട് ഞെട്ടിയിരിക്കുന്ന ബാക്കിയുള്ളവരെയാ. “ഇതിപ്പോ എന്താ കഥ??” കൂട്ടത്തിലുണ്ടായിരുന്ന ഒരു പെണ്ണാണ് അത് ചോദിച്ചത്. “അതെല്ലാം വഴിയേ പറയാം പൂച്ചേ.” “ദേ ചെർക്ക എന്നെ പൂച്ചെന്ന് വിളിച്ചാലുണ്ടല്ലോ.” “ഒന്ന് പോടി പെണ്ണേ നിന്നോട് വഴക്കിടാൻ ഇപ്പൊ നേരോല്ല. അളിയാ ഇവരെയെല്ലാരേം വഴിയേ പരിചയപ്പെടുത്തി തരാം. ഇപ്പൊ നീ വാ. ഒരുപാട് പറയാനുണ്ട്.” അവനെന്നേം വലിച്ച് വെളിയിലേക്കിറങ്ങി. പോകുന്ന പോക്കില് എന്റെ കണ്ണ് മായയെയാണ് തിരഞ്ഞത്. കണ്ട് കിട്ടിയപ്പോ ആ മുഖത്ത് ഞാൻ കണ്ടത് ഞെട്ടലാണ്. ഞങ്ങള് നേരെ ചെന്നത് അവനറിയാവുന്ന ഒരു ചായക്കടയിലേക്കാണ്. “പിന്നെ എന്തൊക്കെയുണ്ട് അളിയാ വിശേഷങ്ങള്??” രണ്ട് ചായക്ക് ഓർഡർ കൊടുത്ത് അവിടുത്തെ ബെഞ്ചിൽ ഇരിക്കുമ്പോ അവൻ തിരക്കി. “സുഖം.” “വീട്ടുകാരൊക്കെ സുഖായിട്ട് ഇരിക്കുന്നോ??”
