മായകണ്ണൻ Likeഅടിപൊളി  

“നിന്റെ കാര്യം തന്നെയാ!” “എന്റെ കാര്യോ??” “അഹ്. ഞാൻ നല്ല ഉറക്കമായിരുന്നു. മോളാ എന്നെ വിളിച്ചേണിപ്പിച്ചേ. കുറെ നേരം കിടന്നോണ്ടായിരുന്നു സംസാരം. എല്ലാം നിന്നെ പറ്റിയും. പിന്നെ അമ്മ വന്ന് ഞങ്ങളെ എണിപ്പിച്ചിരുത്തി. അപ്പോഴും അവൾക്ക് ചോദിക്കാനുള്ളത് നിന്നെ പറ്റി തന്നെ!” “അവളെന്താ എന്നെ പറ്റി ചോദിച്ചേ??” അതറിയാനുള്ള ആകാംഷയിൽ ഞാൻ ചോദിച്ചു. “വേറൊന്നും അല്ല നീ വായിനോക്കിയാണോ നീ ആരെങ്കിലും പ്രേമിച്ചിട്ടുണ്ടോ അങ്ങനെ അങ്ങനെ…” എനിക്ക് ചെറുതായിട്ട് ദേഷ്യം വന്നു. അവളെന്നെ വായിനോക്കി എന്ന് വിചാരിച്ചതിൽ. “എടി ചേച്ചി എന്നെ ശെരിക്കും ഒന്ന് നോക്കിയേ. എന്നെ കാണാൻ വായിനോക്കിയെ പോലാണോ??” “നിന്നെ ശെരിക്ക് നോക്കണ്ട അവശ്യോന്നുല്ല എന്റെ വാവ വായിനോക്കി ഒന്നു അല്ല.” ഇപ്പൊ സമാധാനം ആയി. പല്ല് തേച്ച് കഴിഞ്ഞ് അവളേം എടുത്ത് റൂമിലേക്ക് കേറി. അപ്പഴേക്കും അമ്മേം റൂമിലേക്ക് വന്നിരുന്നു. കൈയിലൊരു മഗ്ഗും ബ്രെഷും പേസ്റ്റും ഉണ്ട്. “ദാ മോളെ. കഴിയുമ്പോ പറയണേ അടുക്കളേ കുറച്ച് പണി കൂടെ തീർക്കാനുണ്ട്.” അതവളെ കൊടുത്ത് വീണ്ടും അമ്മ അടുക്കളയിലോട്ട് പോയി. ഞാൻ ചേച്ചിയേം കൊണ്ട് ബെണ്ടിലിരുത്തി ഹാളിലേക്കും. മായയെ might പോലും ചെയ്തില്ല. എന്നെ വായി നോക്കീന്ന് വിളിച്ചതല്ലേ?? ?Ulagame agasivappil aanadhe Unadhu naanam sindhiye Uravae adhile naan vasipadhal Naan un azhaginile Deivam unargiren Undhan aruginile Ennai unarugiren? സോഫായിലൊന്ന് ഇരുന്ന് നടു നിവർത്തിയതും വന്നു അടുത്ത call. ആരാടാ ഈ നേരത്ത്?? പോക്കറ്റിന്ന് ഫോൺ എടുത്ത് നോക്കുമ്പോ ഗോകുല് ചേട്ടാനാ. കുറെ ദിവസത്തിന് ശേഷം ആള് ഇപ്പളാ വിളിക്കുന്നെ. “ഹലോ ചേട്ടാ…”

“അഹ് കണ്ണാ നിന്റെ സൈക്കൾ ഇപ്പോഴും ഇവിടുണ്ട്. ഇന്നെങ്കിലും വന്നൊന്ന് എടുക്കണം. വേറൊന്നും കൊണ്ടല്ല ഞങ്ങൾ ഇവിടുന്ന് പോവാ. അമ്മേടെ നാട്ടിലേക്ക്. ഇനിയൊരു തിരിച്ച് വരവുണ്ടാവൂന്ന് തോന്നുന്നില്ല.” “അയ്യോ ചേട്ടാ എന്താ ഇത്ര പെട്ടന്ന്??” “ഒരുപാട് ആലോചിച്ചടാ ഇനിയും ഇവിട നിന്നാ സങ്കടം കൂടെ ഉള്ളൂ.” “ഞാൻ ദേ ഇപ്പം തന്നെ വരാം ചേട്ട!” “എടാ ഞാനൊരു കാര്യം പറഞ്ഞ നടത്തി തരോ??” “എന്താ ചേട്ടാ??” “അമ്മക്കൊരു ആഗ്രഹം. ലക്ഷ്മിയെ അവസാനമായി ഒന്ന് കാണണമെന്ന്! നീ വരുമ്പോ അവളെ കൂടെ ഒന്ന് കൊണ്ട് വന്നാ.” “ശെരി ചേട്ടാ ഞാൻ അവളേം കൂട്ടിട്ട് വരാം.” പാവം ഒരുപാട് ആഗ്രഹിച്ചതാ ചേച്ചിയുമൊത്തുള്ള ജീവിതം! ഞാൻ വീണ്ടും മുറിയിലേക്ക് ചെന്നു. ഇപ്പോഴും വല്യ ചർച്ചയാ രണ്ടാളും. “ചേച്ചി…” “Mm എന്താടാ??” “നമ്മുക്കൊരിടം വരെ പോണം.” “എങ്ങോട്ട്??” “ഗോകുലേട്ടന്റെ വീട്ടിലേക്ക്!” ആ പേര് കേട്ടതും അവളെന്നെ ചൂഴ്ന്ന് നോക്കി. “എന്തിനാ ഞാൻ വരണേ??” “ആരാ ഈ ഗോകുല് ചേട്ടൻ??” ഇതെല്ലാം കേട്ടിരുന്ന മായ എന്നേം ചേച്ചിയേം മാറി മാറി നോക്കി ചോദിച്ചു. അവളൂടെ അറിയട്ടെ എന്നെനിക്ക് തോന്നി. ഞാനെല്ലാം അവളോട് പറഞ്ഞു. “ചേച്ചി, ആ ചേട്ടൻ ചേച്ചിയെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. ചേച്ചീടെ എല്ലാ കാര്യവും ആ ചേട്ടന് അറിയാം. അതുകൊണ്ടല്ലേ നമ്മടെ വീടിന്റെ തൊട്ടടുത്ത് തന്നെ വേറൊരു വീടും പണിയുന്നെ. ചേച്ചി തന്നെയൊന്ന് ആലോചിച്ച് നോക്കിയേ ചേച്ചിയെ ഇത്രത്തോളം സ്നേഹിക്കുന്നൊരാളേ വിട്ടുകളയണോ?? ജീവിതം ഒന്നല്ലേ ഉള്ളൂ അത് അവസാനം വരെയും സന്തോഷത്തോടെ ജീവിച്ച് തീർക്കണ്ടേ?? ചേച്ചിക്കും ഒരു കുടുമ്പൊക്കെ ആയി സന്തോഷത്തോടെ ജീവിക്കുന്നത് കാണാനല്ലേ അച്ഛനും അമ്മയ്ക്കും ഇഷ്ട്ടം?? ചേച്ചിയെ ഉപദേശിക്കാൻ ഞാൻ ആളല്ല. ചേച്ചി കല്യാണമൊന്നും കഴിക്കണ്ട. എന്നാലും ആ ചേട്ടന്റെ അമ്മേടെ ആഗ്രഹം അല്ലെ ചേച്ചിയെ ഒന്ന് കാണണമെന്നുള്ളത് ചേച്ചിയൊന്ന് പോയി കണ്ടേക്ക്.” എല്ലാം കേട്ട് കഴിഞ്ഞ് മായ ചേച്ചിയോട് പറഞ്ഞു. എന്റെ പെണ്ണിനെ കുറിച്ചോർത്ത് എനിക്ക് തന്നെ ഒരു മതിപ്പ് തോന്നി. “പോവാം??” “Mm”

Updated: July 3, 2026 — 5:24 pm

Leave a Reply

Your email address will not be published. Required fields are marked *