മായകണ്ണൻ Likeഅടിപൊളി  

അവളുടെ ആ ചോദ്യത്തിന് ഒരു പൊട്ടിച്ചിരിയായിരുന്നു അവന്റെ മറുപടി. അടുത്ത് നിന്ന ഞാൻ പോലും ഞെട്ടിപ്പോയി. “എടി പൂച്ചേ അപ്പൊ നിനക്ക് ഇതുവരെ മനസ്സിലായില്ലേ??” ചിരി കടിച്ചമർത്തി അവനത് പറഞ്ഞപ്പോ ഞാനും വെറുതെ ചിരിച്ചു. മായയെ നോക്കിയപ്പോ അവൾടെ മുഖഭാവം എന്താണെന്ന് വായിച്ചെടുക്കാൻ പറ്റിലാ. “Ok. ഞാൻ തന്നെ പറയാം. ഇവനെന്റെ best ഫ്രണ്ട് അഹ്. ഞങ്ങൾ 5ആം ക്ലാസ് മുതൽ ഒരുമിച്ചായിരുന്നു. എന്തിനും കൂടെ നിക്കുന്ന കൂട്ടുകാരൻ. ഒരുപാട് ഫ്രണ്ട്സ് എന്റെ ലൈഫിൽ വന്നിട്ടുണ്ടെലും ഇവനോളം ആരും എത്തിട്ടില്ല. മായ പറഞ്ഞു എന്റെ ഒരു ഫ്രണ്ട് കണ്ണൻ നന്നായി പാട്ട് പാടൂന്നും നാളെ ഞാൻ അവനെ വിളിച്ചോണ്ട് വരാന്നും. അപ്പൊ ഞാൻ വിചാരിച്ചില്ല അതിവനായിരിക്കും എന്ന്. ഇവനെ എല്ലാരും വിളിക്കുന്നെ കണ്ണനെന്ന് ആണേലും എനിക്ക് വിളിക്കാനിഷ്ട്ടം കാളിയെന്നാ. ഇപ്പൊ എല്ലാവർക്കും കാര്യം കത്തില്ലോ അല്ലെ??” അവനൊരു ചിരിയോട് കൂടി പറഞ്ഞു നിർത്തി. “ഹായ് കണ്ണാ ഞാൻ ആതിര.” “ഞാൻ റംസാൻ.” “ഞാൻ ആവണി.” “അഹ് കാളി ആവണി എന്ന് വിളിക്കുന്നത് പാടണേ നീ ഇവളെ പൂച്ചെന്ന് വിളിച്ച മതിട്ടോ.” അതും പറഞ്ഞ് അവൻ ചിരിച്ചു. അപ്പൊ അവണിയെയാണ് പൂച്ച എന്ന് വിളിക്കുന്നെ. ഏതായാലും എന്റെ കൂട്ടുക്കാരനെ എനിക്ക് തിരിച്ച് കിട്ടി. അവനെ മാത്രമല്ല, വേറെയും മൂന്ന് പേരെ. ഇതിനെല്ലാത്തിനും കാരണം മായയ. എന്റെ മാത്രം മായ. “നിയെന്താടാ ഈ അലോചിക്കുന്നെ?? അന്ന് സ്കൂളിൽ വച്ച് എല്ലാരേം ഞെട്ടിച്ച പോലെ ഇവിടുള്ളവരേം ഞെട്ടിക്കെടാ. അന്നത്തെ ആ തീ കാട്ടുതീ ആവണം. Come on.” എന്റെ പാട്ട് കേക്കാൻ അവൻ ആഗ്രഹിക്കുന്നു. അവനെ പോലെ തന്നെ എല്ലാവരും. കൂടുതലായും എന്റെ മായയുടെ മുഖത്ത് ഞാനത് കണ്ടു. “കണ്ണോ നിലകയാൽ കണിക്കൊന്ന പൂ ചെലാണെന്റെ പെണ്ണാണേ അവൾ കാറ്റേ ഇളം കാറ്റേ ഞങ്ങളിന്നോളം തമ്മിൽ തമ്മിൽ തേടുന്നെ…… അകലെ പോകുമ്പോ അവളെ കാണുമ്പോ ചെവിയിൽ ചൊല്ലേണം ഞാൻ ചേരും ചാരെ കാറ്റേ ഇളം കാറ്റേ ഞങ്ങൾ ഇന്നോളം തമ്മിൽ തമ്മിൽ തേടുന്നെ….. പണ്ടേ ഉള്ളിനുള്ളിൽ വന്നോള്…. കാണാതെ ഞാൻ കണ്ട പെണ്ണാണ്… മിന്നാമിന്നി കൂട്ടം പോലെന്നിൽ ഓരോരോ സ്വപ്നങ്ങൾ പെയ്യ്‌തോള്…. പലതാം ഇടങ്ങളിൽ പലതാം മുഖങ്ങളിൽ അവളെ തിരഞ്ഞുപ്പോയി ഓരോ നാളിൽ..

വൈകാതെൻ കുയിലാളിൻ അരികത്തായി ചെന്നെത്തും ഞാൻ… കണ്ണോ നിലകയാൽ കണിക്കൊന്ന പൂ ചെലാണെന്റെ പെണ്ണാണേ അവൾ കാറ്റേ ഇളം കാറ്റേ ഞങ്ങളിന്നോളം തമ്മിൽ തമ്മിൽ തേടുന്നെ…… എണ്ണതെറേ കാര്യം നെഞ്ചകെ.. കാണുമ്പോൾ മിണ്ടാനായി കാത്തു ഞാൻ.. എണ്ണതോളങ്ങളിൽ നിൻ കൂട് നീ പാടും പാട്ടിന്റെ പേരെന്ത്… പ്രണയ തുലമഴ തനിയെ നനഞ്ഞിതാ വരവായി പെണ്ണേ നിന്നെ കൊണ്ടേ പോരാൻ… ഒന്നെന്നെ കാണാതെ മഴവില്ലേ മായല്ലേ നീ.. കണ്ണോ നിലകയാൽ കണിക്കൊന്ന പൂ ചെലാണെന്റെ പെണ്ണാണേ അവൾ കാറ്റേ ഇളം കാറ്റേ ഞങ്ങളിന്നോളം തമ്മിൽ തമ്മിൽ തേടുന്നെ……” ഇത്തവണ ആലോചിക്കാനോ അനുവാദം ചോദിക്കാനോ നിന്നില്ല. കണ്ണടച്ച് ഒറ്റ കാച്ചായിരുന്നു. മൈക്കോ ബാക്ക്ഗ്രൗണ്ടോ ഒന്നും ഇല്ലായിരുന്നു. പാടി കഴിഞ്ഞ പിന്നെ കണ്ണ് തുറക്കുന്നേ. കണ്ണ് തുറന്ന എന്റെ കാതടപ്പിക്കും ശബ്ദത്തിൽ ക്ലാപ്പടിയും വിസ്സിലടിയും ആയിരുന്നു. തൊട്ടപ്പുറത്ത് റോഡ് ആണ്, അൾക്കാരുണ്ട്. അതൊന്നും അവർക്കൊരു വിഷയമേ അല്ല എന്ന മട്ടാ. പെണ്ണുങ്ങളുടെ വക ഷേക്ക് ആന്റ്. നമ്മടെ മച്ചന്മാര് കെട്ടിപിടിതോം.മായയുടെ മുഖത്ത് കണ്ട ചിരിയിൽ വ്യക്തമായിരുന്നു അവൾക്കും പാട്ട് ഇഷ്ട്ടയെന്ന്. “എന്റെ അളിയാ ഇത് കാട്ടുതീ അല്ല അതിനേക്കാൾ വല്യേന്തോ ആണ്.” “Thanks ടാ.” “എന്റെ പൊന്നേ ഞങ്ങള് നമിച്ചു. ഇത്രയും നന്നായ് പാടൂന്നൊരു മൊതലിനെ എന്തേ നേരത്തെ കിട്ടത്തെ??” മാനത്തേക്ക് നോക്കി ആതിര അത് പറയുമ്പോ ആവണിയും അവൾക്കൊപ്പം ചേർന്നു. എന്തോ ഞാനും വല്ലാതങ്ങ് പൊങ്ങി. “മച്ചാനെ പൊളിച്ചൂട്ടോ.” റംസാനും കൂടെ അത് പറഞ്ഞപ്പോ പൂർത്തിയായി. പിന്നെ മായാ അവളൊന്നും പറഞ്ഞില്ല. പകരം എന്റെ മുഖത്തേക്ക് നോക്കി ഒരു ചിരി., നമ്മടെ ആളെ കൊല്ലുന്ന ആ ചിരി. “അയ്യോ ചായക്കുള്ള സമയമായി. പാട്ട് കേട്ടിരുന്ന് അത് മറന്നു.” റംസാൻ അത് പറഞ്ഞപ്പോ നൂറെ നൂറ്റിപ്പത്തിൽ അവരെല്ലാം കൂടെ റോഡും കടന്നോടി. ഇവിടിപ്പോ ന്താ ഉണ്ടായേ?? എന്ന അവസ്ഥയിൽ ആയിരുന്നു ഞാൻ. “രാവിലെ ഒന്നും കഴിക്കാണ്ടാ അവരെത്തുന്നെ. ഒരു 10 മണിയൊക്കെ

Updated: July 3, 2026 — 5:24 pm

Leave a Reply

Your email address will not be published. Required fields are marked *