മായകണ്ണൻ Likeഅടിപൊളി  

“ചിലപ്പോളൊക്കെ ഞാനും ഏതാണ്ട് 11, 12 മണി കഴിഞ്ഞാ കിടക്കുവാ. അതുവരെ സിനിമ വല്ലതും കാണും.” “Mm. കണ്ണനോട് സംസാരിച്ച സമയം പോവുന്നതെ അറിയില്ല.” Ya ya ya vooooooooo അത് കേട്ടപ്പോ എന്റെ മനസ്സ് സന്തോഷം കൊണ്ട് അപ്പറത്തെ കുട്ടപ്പൻ മാമന്റെ പണ വഴിയൊടി. “അഹ് പിന്നെ കണ്ണാ ഞാൻ വിളിച്ചത് നാളത്തെ കാര്യം പറയാനാ. വൈകിട്ട് വിളിച്ചപ്പോ ചേച്ചിയാ എടുത്തെ.” “അഹ് അവള് പറഞ്ഞിരുന്നു. ഞാൻ എപ്പളാ വരണ്ടേ??” “Oru 10, 10.30 ആവുമ്പോ ലൈബ്രറിയിൽ വന്ന മതി.” “അഹ്. വേറെ കുഴപ്പൊന്നും ഇല്ലല്ലോ അല്ലെ??” “എന്ത് കുഴപ്പം?? Just എന്റെ ഫ്രണ്ട്സിനെ ഒക്കെ പരിചയപ്പെടുത്തണം. പിന്നെ ചേച്ചി പറഞ്ഞു കണ്ണന് കുറെയേറെ പാട്ട് കാണാണ്ട് അറിയാന്ന്. അതില് ഏതേലും ഒരെണ്ണം പാടി അവരെ imbress ചെയ്യിക്കണം. അത്രേയുള്ളൂ.” ഞാനിവള്ടെ അനിയൻ തന്നല്ലേ?? എന്നിട്ടും അവസരം കിട്ടുമ്പോളൊക്കെ ഇവള് എനിക്കിട്ട് പണിയുവണല്ലോ ഈശ്വരാ. “അപ്പൊ ശെരി കണ്ണാ നാളെ രാവിലെ ഇറങ്ങും മുന്നേ എന്നെയൊന്ന് വിളിക്കണേ.” “Mm” “അപ്പൊ good night.” “Good night.” അവള് ഫോൺ വച്ചു. എന്റെ ഫോണിൽ ഞാൻ record എപ്പളും on ആക്കി ഇടും അതിപ്പോ ഉപകാരമായി. ഞാനവളുടെ voice കേട്ടോണ്ടിരുന്നു. ഇടക്കിടക്ക് ഫോണിൽ അവളുടെ നമ്പർ നോക്കി ഉമ്മ വാക്കാനും. ഓരോരോ വട്ടുകളെ. പിന്നെ നമ്പർ സേവ് ചെയ്തു. മായയെന്നൊന്നും അടിക്കാൻ പോയില്ല. ഒരു love ചിഹ്നത്തിൽ ഒതുക്കി. മായയെ ഓർത്തോർത്ത് ഞാനെന്റെ കണ്ണുകൾക്ക് ഷട്ടർ ഇട്ടു. എന്തോ ഇന്ന് അവളെ കാണാൻ പോവുന്നത് കൊണ്ടാവണം, അമ്മ വിളിക്കാണ്ട് തന്നെ നേരത്തെ എഴുന്നേറ്റു. മടിച്ച് മടിച്ചാണെങ്കിലും കുളിച്ചു. രാവിലെ കുളി പതിവില്ല. എന്നിരുന്നാലും കുളിച്ചു. ഒരു സ്ക്രാച്ച് പെന്റും അതിന് യോജിച്ച ജീൻസ്‌ ഷർട്ടും എടുത്തിട്ടു. മുഖത്ത് ക്രീമും പൗഡറും ഒന്നും ഇടാൻ നിന്നില്ല. ഞാൻ എപ്പളും പറയുമ്പോലെ സുന്ദരനെന്തിനാ പൊട്ട്?? പൗഡർ ഒന്നും ഇട്ടില്ലേലും ഞാൻ സുന്ദരൻ ആണെന്ന് ചേച്ചി എപ്പളും പറയും. അത് തന്നെ എനിക്ക് വല്യ അംഗീകരം ആണ്. കണ്ണാടിയിൽ നോക്കി ഒന്നൂടെ തൃപ്തി വരുത്തി. നേരെ ചേച്ചീടെ റൂമിലേക്ക്. “ആഹാ ഇന്ന് നേരത്തെ എഴുന്നേറ്റ് സുന്ദരകുട്ടപ്പൻ ആയല്ലോ.??”

എന്നെ കണ്ടപാടെ അവള് ഒരു കളിയാക്കൽ ട്യൂണിൽ ചോദിച്ചു. “ഇന്ന് അവളെ കാണാൻ പോവേണ്ടതല്ലേ??” ഞാനൊരു ചിരിയോടെ പറഞ്ഞു. “Mm mm” അവളാക്കി മൂളി. “അല്ല നീയും നേരത്തെയാണല്ലോ??” സാധാരണ ഞാനും അവളും 10 മണി കഴിഞ്ഞാലേ എഴുന്നേക്കു. മായയെ കാണാനുള്ള ആക്രാന്തത്തിൽ ഞാൻ നേരത്തെ എഴുന്നേറ്റു. പക്ഷെ ഇവള്?? “അഹ് അതെനിക്ക് അറിയായിരുന്നു. നീ ഇന്ന് ഉറങ്ങാണ്ട് നേരം വെളിപ്പിക്കൂന്ന്. നീ രാവിലെ എണിച്ച് വരുമ്പോ ഞാനും എണിച്ചിരുന്ന അത് നിനക്ക് എളുപ്പം ആവൂലോ?? അതുകൊണ്ട് ഇന്നലേ അലാറം വച്ചിട്ടാ കിടന്നെ.” അവള് പറഞ്ഞത് ശെരിക്കും അങ്ങോട്ട് മനസ്സിലായില്ല. പക്ഷെ ആ പറഞ്ഞതിന്റെ അർത്ഥം നന്നായി മനസ്സിലായി. എന്റെ മനസ്സറിഞ്ഞ് എന്നെ എങ്ങനെ സ്നേഹിക്കുന്ന ചേച്ചിയെ കിട്ടിയത് എന്റെ ഏറ്റവും വല്യ ഭാഗ്യമാ. പിന്നെ ഇടക്കിടക്ക് ചെറുതായി ഓരോ പണിയും തരും. “ഇന്നലെ മായാ വിളിച്ചപ്പോ നീ വേറെ എന്തേലും പറഞ്ഞോ??” ഞാനവൾടെ മുഖത്ത് നോക്കി ചോദിച്ചു. “ഞാനൊന്നും പറഞ്ഞില്ല.” അവളെങ്ങോട്ടോ നോക്കി മറുപടി പറഞ്ഞു. “എടി കള്ളി സത്യം പറ, നീ പറഞ്ഞില്ലേ അവന് എല്ലാ പാട്ടും കാണാണ്ട് അറിയാന്ന്!” “എല്ലാ പാട്ടും എന്ന് പറഞ്ഞില്ല, ചില പാട്ടൊക്കെ എന്നേ പറഞ്ഞുളൂ.” അത് പറയുമ്പോ അവൾടെ മുഖത്ത് ഒരു കള്ളച്ചിരി വ്യക്തമായിരുന്നു. “ഇങ്ങനെ പണി തരരുത്!” “എന്റെ വാവേ നിനക്കൊരു പാട്ട് പാടുന്നതിൽ ഇപ്പൊ എന്താ കുഴപ്പം??” “എനിക്ക് പേടിയാ!” “അയ്യട ഒരു പേടി. നീ നന്നായി പാടൂന്ന് എനിക്കറിയാം. അത് ഞാൻ മാത്രം അറിഞ്ഞാൽ പോരല്ലോ. മായയും അവൾടെ ഫ്രണ്ട്സും ഒക്കെ അറിയട്ടെ. നീ അതും ഇതും പറയാതെ എന്നെ ബാത്റൂമിൽ കൊണ്ട് പോ.” പിന്നെ ഞാനും കൂടുതലൊന്നും പറയാൻ പോയില്ല. നേരെ ക്ലോസെറ്റിൽ കൊണ്ടിരുത്തി മുഖം കഴുകി ബ്രഷില് പേസ്റ്റ് തേച്ച് കൊടുത്തു. 10 മിനിറ്റ് വരെ ഒരേ തേപ്പയിരുന്നു. ഇങ്ങനെ തേച്ച പല്ല് തേയും ബ്രഷിന്റെ. പിന്നെ അവിടുന്ന് പൊക്കി നേരെ താഴേക്ക്. നേരത്തെ എഴുന്നേറ്റ് വരുന്ന മക്കളെ കണ്ട് അമ്മേടേം അച്ഛന്റേം മുഖം കാണണോയിരുന്ന്. ഞെട്ടലാണോ അത്ഭുതമാണോ സന്തോഷമാണോ എന്താണോ ആവോ?? “ആഹാ രണ്ടും നേരത്തെ ആണല്ലോ?? രാമേട്ടാ പുറത്തോട്ട് ഒന്നിറങ്ങി നോക്കിയേ, കാക്ക എങ്ങാനും മലന്ന് പറക്കണുണ്ടോന്ന് അറിയാലോ??”

Updated: July 3, 2026 — 5:24 pm

Leave a Reply

Your email address will not be published. Required fields are marked *