കടുംകെട്ട് – 3 [ Full ] 5അടിപൊളി  

 

പക്ഷെ ഇന്നലെ രാത്രി ഞാൻ ഇതിനും മാത്രം ടെൻഷൻ അടിച്ചത് എന്തിനാണ്?? ഇനി ഇവർ ഒക്കെ പറഞ്ഞത് സത്യം ആണോ?? അല്ല ഒരിക്കലും ഇല്ല ഇവളോട് ഉള്ള എന്റെ പക ഒരിക്കലും ഒടുങ്ങില്ല.

 

” ഇത് ഞാൻ അറിഞ്ഞിരുന്ന, സ്നേഹിച്ചിരുന്ന എന്റെ ചേട്ടായി, എനിക്ക് ഇനി നിങ്ങളെ കാണണ്ട ”

 

” നീ എന്റെ മകൻ ആണെന്ന് പറയാൻ പോലും ഞാൻ ഇഷ്ടപ്പെടുന്നില്ല. ഇനിയും എന്റെ കണ്മുന്നിൽ കണ്ടു പോവരുത്, എന്റെ മകൻ ചത്തു എന്ന് കരുതിക്കോളാം ”

 

അച്ചുവിന്റെയും അച്ഛന്റെയും വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങി കേട്ടു. കരഞ്ഞു കലങ്ങിയ അച്ചുവിന്റെ മുഖവും അപമാനഭാരത്താൽ താഴ്ന്നു പോയ അച്ഛന്റെ മുഖവും എന്റെ മുന്നിലേക്ക് ഓടി വന്നു.
ഇതിനൊക്കെ കാരണം ആയ അവളുടെ മുഖവും.

 

ഒരു അല്പം മുൻപ് അവരെ ആറിതുടങ്ങിയിരുന്ന പകയുടെ കനൽ എന്നിൽ വീണ്ടും പൂർവാധികം ശക്തിയോടെ ആളി കത്തി.

 

***

 

” ഏട്ടാ ഇത് എന്ത് ആലോചിച്ച് ഇരിക്കുകയാ??, എഴുന്നേറ്റുവാ ബ്രേക്ക് ഫാസ്റ്റ് കഴിക്കാം ”

 

ആരോ കുലുക്കി വിളിച്ചപ്പോഴാണ് പണ്ടത്തെ ഓർമ്മകളിൽ നിന്ന് തിരികെ വന്നത്, ആതിര എന്റെ കയ്യിൽ പിടിച്ചു വലിക്കുകയാണ്.

 

” ചീ വിടെടി ” പെട്ടന്ന് അത് കണ്ടപ്പോൾ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ ആയില്ല. ഞാൻ അവളുടെ കയ്യ് തട്ടി മാറ്റിക്കൊണ്ട് അലറി. ആതു എന്റെ മട്ടും ഭാവവും കണ്ട് പേടിച്ചു പിറകിലേക്ക് ആഞ്ഞു, ഞെട്ടിതരിച്ചു നിന്ന് പോയി.

 

ഉറക്കം വിട്ട് കണ്ണ് തുറന്നപ്പോൾ ഞാൻ എന്റെ രണ്ട് കയ്യും കൊണ്ട് ചേർത്ത് പിടിച്ച് ആ നെഞ്ചിൽ തല ചേർത്ത് കിടക്കുകയായിരുന്നു. ഞാൻ വെറുതെ എന്റെ വിരലുകൾ ബലിഷ്ഠമായ ആ വയറിൽ കൂടി ഓടിച്ചു കൊണ്ട് അല്പനേരം അങ്ങനെ തന്നെ കിടന്നു. അങ്ങനെ ആ ദേഹത്തിന്റെ ചൂടും ചൂരും അറിഞ്ഞ് കിടന്നപ്പോ എനിക്ക് എന്തോ ആ ദിവസം ആണ് ഓർമ്മ വന്നത്, അന്ന് ആ ബസ്സിൽ വെച്ച് എന്നെ ചേർത്തു പിടിച്ചത്. അയ്യേ ആരൂ നീ എന്തൊക്കയാ ആലോചിച്ചു കൂട്ടുന്നെ എന്ന് മനസ്സിൽ ചോദിച്ചു കൊണ്ട് നാണത്തിൽ എന്റെ മുഖം ഞാൻ ആ നെഞ്ചിൽ പൂഴ്ത്തി.

പിന്നെ പതിയെ ആ മുഖത്തേക്ക് നോക്കി. ഒന്നും അറിയാതെ ശാന്തനായി ഉറങ്ങുകയാണ് മഹാൻ. കുറ്റി താടിയും ഒക്കെയായി കണ്ണുകൾ കൂപ്പി അടച്ചു ഉറങ്ങുന്ന മൊഞ്ചൻ, ആ മുഖം കണ്ടാൽ ഇത്ര പാവം വേറെ ഇല്ലാ എന്ന് തോന്നും. എന്താ നിഷ്കളങ്കത. ശരിക്കും ഉള്ള സ്വഭാവം എനിക്ക് അല്ലേ അറിയൂ. ഞാൻ ആ കുറ്റി താടിയിലൂടെ വിരൽ ഓടിച്ചു. പിന്നെ മീശ പിടിച്ചു പിരിച്ചു വെച്ചു. അസൽ റൗഡി. മനസ്സിൽ വിളിച്ചു കൊണ്ട് ഞാൻ ഒന്ന് പുഞ്ചിരിച്ചു.

 

ആരൂ നീ എന്തൊക്കയാ കാട്ടുന്നെ?? ഇപ്പൊ ഇയാൾ ഉണർന്ന് ഇങ്ങനെ കെട്ടിപിടിച്ചു കിടക്കുന്നത് എങ്ങാനും കണ്ടാൽ ചവിട്ടി ദൂരേക്ക് എറിയാനും മടിക്കില്ല beware. ഞാൻ എന്നോട് തന്നെ പറഞ്ഞു. പിന്നെ ശബ്ദം ഉണ്ടാക്കാതെ എഴുന്നേക്കാൻ നോക്കി. പക്ഷെ പറ്റുന്നില്ല, എന്റെ അരക്കെട്ടിൽ ചേർത്ത് പിടിച്ചിരുന്ന ആ കൈ കൾ ഞാൻ അപ്പോഴാണ് ശ്രദ്ധിച്ചത്. ഞാൻ എഴുന്നേക്കാൾ നോക്കിയപ്പോൾ പുള്ളി ഉറക്കത്തിൽ ഒന്ന് ഞെരുങ്ങി പിന്നെ എന്നെ ഒന്നൂടെ ഒന്ന് ചേർത്തു പിടിച്ചു. ഞാൻ ബാലൻസ് തെറ്റി മുന്നോട്ട് ആഞ്ഞു. ബെഡിൽ കൈ കുത്തിയത് കൊണ്ട് ഞാൻ പുള്ളിയുടെ മേത്തേക്ക് വീണില്ല, രണ്ട് കയ്യും പുള്ളിയുടെ സൈഡിൽ കുത്തി പുള്ളിയുമായി വെറും ഒരു വിരൽ അകലത്തിൽ ഞാൻ പുള്ളിയുടെ മുഖത്തോട് ചേർന്ന് നിന്നു. പാറി കിടന്നിരുന്ന എന്റെ മുടി ഇഴകൾ പുള്ളിയുടെ മുഖത്തേക്ക് വീണു, പുള്ളിക്കാരന്റെ ചൂട് ഉള്ള നിശ്വാസം എന്റെ മുഖത്തു പതിച്ചു. ഞാൻ ശ്വാസം പോലും വിടാൻ മറന്നു കുറച്ചു നേരം അങ്ങനെ തന്നെ നിന്ന് പോയി. ഭാഗ്യം, പുള്ളി ഉണർന്നില്ല. ഉറക്കത്തിൽ തന്നെ യാണ്. ഞാൻ പതിയെ ആ കൈ വിടീച് എഴുന്നേറ്റു.

 

അല്ല ഞാൻ എപ്പോഴാ താഴെ നിന്ന് കട്ടിലിൽ കയറി കിടന്നത്.. ഇന്നലെ എനിക്ക് പനി പിടിച്ചതും എന്നെ പുള്ളി എന്നെ കോരി എടുത്തു ബെഡിൽ കിടത്തുന്നതും രാത്രി മുഴുവൻ ഉറങ്ങാതെ എനിക്ക് കാവൽ ഇരുന്നതും ഒക്കെ ഞാൻ സ്വപ്നം കണ്ടു. അത് ഒരു സുഖം ഒക്കെ ഉണ്ടായിരുന്നു. അതൊക്കെ ഓർത്തപ്പോൾ തന്നെ ഒരു കുളിർ.

 

അല്ല അതല്ല ശരിക്കും കുളിരുന്നുണ്ട്, ശരീരം ഒക്കെ നല്ല വേദന, നല്ല തല വേദനയും ഒക്കെ ഉണ്ട് അപ്പൊ പനി പിടിച്ചു എന്നത് സത്യം ആണ്. അപ്പൊ ഇന്നലെ….. അതൊക്കെ വെറും ഒരു സ്വപ്നം അല്ലായിരുന്നോ??

 

പിന്നെ ഇയാൾ എന്നെ പരിചരിക്കുന്നുന്നു, ഒരിക്കലും നടക്കാത്ത സ്വപ്നം, പനി പിടിച്ചു ചാവുന്നേൽ ചാവട്ടെന്നേ വെക്കൂ കടുവ. ഞാൻ പുള്ളിയെ നോക്കി മനസ്സിൽ പിറുപിറുത്തു. പിന്നെ മാറി കിടന്നിരുന്ന ബ്ലാന്കെറ്റ് എടുത്തു പുള്ളിയെ ശരിക്ക് പുതപ്പിച്ചു. അന്നേരം ആണ് പുള്ളിയുടെ കഴുത്തിൽ എന്തോ പിടിച്ച് ഇരിക്കുന്നകണ്ടത്. ഒരു ചെറിയ തുണി കഷ്ണം. എന്റെ നെറ്റിൽ നനച്ച് ഇട്ടത് ആവണം.. പക്ഷെ ഇതെങ്ങനെ അവിടെ… ആവോ….

 

എന്നൊക്കെ ആലോചിച്ചു കൊണ്ട് ഞാൻ അത് പുള്ളിയുടെ കഴുത്തിൽ നിന്ന് എടുത്തു. പിന്ന എന്റെ പുതപ്പ് എടുത്തു പുതച് കൊണ്ട് താഴേക്ക് ചെന്നു. നല്ലത് പോലെ കുളിരുന്നുണ്ട്.

 

” ആഹാ ഇത് ആരാ ജാതു വോ?? ” ആതു രാവിലെ തന്നെ തുടങ്ങിയുട്ടുണ്ട്‌. നല്ല തൊണ്ട വേദന ഉണ്ടായിരുന്നത് കൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല. പകരം കൊഞ്ഞനം കുത്തി കാണിച്ചു.

 

” ഏട്ടൻ എഴുന്നേറ്റില്ലേ?? ” അവൾ ചോദിച്ചപ്പോൾ ഇല്ലാ എന്ന അർഥത്തിൽ ഞാൻ ചുമൽ കൂച്ചി കാണിച്ചു.

 

” ഡീ പെണ്ണെ അവനെ ശല്യം ചെയ്യല്ലേ, പാവം കിടന്ന് ഉറങ്ങിക്കോട്ടേ. ഇന്നലെ ഇവളുടെ പനി കാരണം മോൻ കൊറേ വൈകി ആണ് കിടന്നത് ”

 

മുകളിലേക്ക് ഓടാൻ പോയ ആതുനോട്‌ അടുക്കളയിൽ നിന്ന് കൊണ്ട് അമ്മ വിളിച്ചു പറഞ്ഞു. ആഹാ എല്ലാർക്കും എന്താ ഒരു സ്നേഹം. എന്റെ പനി എങ്ങനെ ഉണ്ട് എന്ന് പോലും ചോദിക്കാൻ പോലും ഒരാൾക്കും തോന്നിയില്ല. ഞാൻ കെറുവിച് സോഫയിൽ ചെന്ന് ഇരുന്നു.

 

അച്ഛൻ രാവിലെ തന്നെ പത്രം തിന്നുന്ന തിരക്കിൽ ആണ്. എന്നെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചിട്ട് ആ പണി തുടർന്നു.

 

” ആരൂ നിനക്ക് ചുക്ക് കാപ്പി വേണോ?? ” അമ്മ ആണ്

 

” വോ വേണ്ട, കൊണ്ടോയി നിങ്ങളുടെ പുന്നാര മരുമോന് കൊട് ” ഞാൻ കലിപ്പിൽ തന്നെ പറഞ്ഞു.

 

” വേണ്ടങ്കിൽ വേണ്ട, ആർക്കാ നിർബന്ധം?? ” രാവിലെ തന്നെ പുച്ഛം. പിണക്കം ആണോ എന്ന് ചോദിക്കും എന്ന് വിചാരിച്ചഞാൻ പ്ലിങ്.

” അമ്മൂസെ, നിക്ക് ചുക്ക് കാപ്പി എടുക്കുന്ന കൂട്ടത്തിൽ പുള്ളിക്ക് ഒരു കോഫി കൂടി ഇട്ടോ, ബെഡ് കോഫി കുടിക്കുന്ന ശീലം ഉണ്ട് ” കൊറേ നേരം ആയിട്ടും ഒരു മൈന്റും ഇല്ലാ എന്ന് കണ്ടപ്പോ നാണം കെട്ടു വിളിച്ചു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *