കടുംകെട്ട് – 3 [ Full ]അടിപൊളി  

” അല്ല, അവളെ നീ കല്യാണം കഴിച്ചു, ഇനി എന്താ?? ”

” ഇനി എന്ത്, വാട്സ് നെക്സ്റ്റ്?? ” ഞാനും ആ ചോദ്യം അവനോടും എന്നോടും ആയി ആവർത്തിച്ചു. ഒരു വാശി പുറത്ത് അവളെ കല്യാണം കഴിച്ചു എന്നല്ലാതെ, ഇനി എന്ത് എന്നതിനെ കുറിച്ച് എനിക്കും വ്യക്തമായ പ്ലാൻ ഒന്നുമില്ല. എന്റെ ഉത്തരം എന്താണ് എന്ന് അറിയാൻ എന്നോളം നന്ദു എന്നെ തന്നെ  നോക്കി നിൽക്കുകയാണ്.

” ആ കാര്യത്തിൽ തീരുമാനം ഒന്നും ആയിട്ടില്ല. അവൾ ആഗ്രഹിച്ച പോലെ ആ മറ്റവനെ കെട്ടി അവൾ അങ്ങനെ സുഖിക്കണ്ട എന്നെ ഉണ്ടായിരുന്നുള്ളൂ. അവനോടു ഉള്ള പ്രതികാരം നേർക്ക് നേർ ആണ്, അതിന് അവൻ ഇങ്ങ് വരണം, അത്‌ വരെ  അവളെ എന്റെ കാൽകീഴിൽ ഇട്ട് ചവിട്ടി തേക്കും ബാക്കി അത്‌ കഴിഞ്ഞ് ആലോചിക്കാം ” ഞാൻ പറഞ്ഞു തീർന്നപ്പോൾ നന്ദു ഒന്ന് നെടുവീർപ്പ് ഇട്ടു.

” അജു വിട്ടു കളയെട. എന്തായാലും അവളുടെ ഇഷ്ടത്തിന് വിപരീതമായി നീ അവളെ കെട്ടിയില്ലേ അത്‌ മതി. ഇനി അവളെ ദ്രോഹിക്കണ്ട. ഒന്നുമില്ലേലും ആരതി അല്ലാല്ലോ അവൻ അല്ലേ തെറ്റ് ചെയ്ത്, നമുക്ക് അവനെ പണിയാം. ”

” ഇനി അവളെ ദ്രോഹിക്കണ്ടന്നോ, അവൾ തെറ്റ് ചെയ്തില്ലെന്നോ,
അവൻ അല്ല അവൾ ആണ് എന്നോട് തെറ്റ് ചെയ്ത്, എന്നെ ദ്രോഹിചത്തിന്റെ നൂറിൽ ഒന്ന് പോലും ഞാൻ തിരിച്ചു ചെയ്തിട്ടില്ല. അവനെ രെക്ഷ പെടുത്താൻ എന്നെ പ്രതി ആക്കിയപ്പോ എനിക്ക് നഷ്ടമായത് ഏറെ ആഗ്രഹിച എന്റെ കരിയർ ആണ്, എന്റെ സ്വപ്നമാണ്. ആ പതിനഞ്ചു ദിനങ്ങൾ… എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല, ഞാൻ അന്ന് കരഞ്ഞതിന് കണക്ക് ഇല്ല, എന്റെ അച്ഛൻ എന്നെ ആദ്യമായി തല്ലി, അച്ചു എന്നെ കരഞ്ഞു കലങ്ങിയ, വെറുപ്പ് നിറഞ്ഞ കണ്ണ് കൊണ്ട് നോക്കി, മുഖം വെട്ടിച്ചു തിരിഞ്ഞു നടന്നു അതിന് എല്ലാം അവളെ കൊണ്ട് എണ്ണി എണ്ണി കണക്ക് പറയിക്കും.”

” അജു എനിക്ക് അറിയാം നിന്റെ വിഷമം, പക്ഷെ ഇതൊക്കെ ഒരു തെറ്റ് ധാരണ ആണെങ്കിലോ??
അവൾ പറഞ്ഞത് സത്യം ആണെങ്കിലോ, അങ്ങനെ ഒരു സാഹചര്യത്തിൽ നിന്നെയും ആ പെൺകുട്ടിയെയും കണ്ടപ്പോ ആരതി തെറ്റ് ധരിച്ചു, അവൻ പറഞ്ഞത് ഒക്കെ അവൾ കണ്ണുമടച്ചു വിശ്വസിച്ചു, അങ്ങനെ ആയി കൂടെ??  അവനും ആരതിയും തമ്മിൽ നമ്മൾ വിശ്വസിക്കുന്ന പോലെ ഒരു ബന്ധം ഇല്ലടാ, ഉണ്ടായിരുന്നേൽ ആര് അറിഞ്ഞില്ലേലും ഐഷു അറിയില്ലേ, നീ ഇപ്പൊ ഞാൻ പറയുന്നത് കേൾക്ക്, നീ അവളെ മനസ്സിലാക്കാൻ ശ്രമിക്കു, ഒരുമിച്ച് ജീവിക്കു, അച്ചുന്റേം സത്യഅങ്കിന്റേം ഒക്കെ ഹാപ്പിനെസ്സ് ഓർത്തിട്ടെങ്കിലും. ”

” മതി നിർത്ത്, എനിക്ക് കേൾക്കണ്ട അവളുടെ പുണ്യ വിചാരം, ആരൊക്ക എന്തൊക്ക പറഞ്ഞാലും അന്ന് ആ ക്യാമ്പിൽ വെച്ച് ഞാൻ എന്റെ കണ്ണുകൾ കൊണ്ട് കണ്ടതാ അവനും അവളും തമ്മിൽ ഉള്ള ബന്ധം. അതിൽ കൂടുതൽ ന്യായികരണം ഒന്നും എനിക്ക് കേൾക്കണ്ട. പറഞ്ഞത് തീർന്നെങ്കിൽ നിനക്ക് പോവാം, ” ഞാൻ ബൈക്കിന്റെ കീ നന്ദുന് കൊടുത്തിട്ട് തീർത്തു പറഞ്ഞു.

” ഡാ, ഞാൻ.. ”

” കേൾക്കണ്ടന്ന് പറഞ്ഞില്ലേ..
നീ വണ്ടി എടുത്തു പൊയ്ക്കോ, ഞാൻ വല്ല ഓട്ടോയും പിടിച്ചു വന്നോളാം, എനിക്ക് കുറച്ചു നേരം ഒറ്റക് ഇരിക്കണം. ” ഇനി എന്നോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലന്ന് തോന്നിയിട്ടാവണം നന്ദു തിരിച്ചു നടന്നു.

ഞാൻ അലറി തല്ലുന്ന തിരമാലയെ നോക്കി ആ തീരത്ത് ഇരുന്നു.

” ഞാൻ കണ്ടതാ, ആ ക്ലാസ്സ് റൂമിൽ നിന്ന് കഞ്ഞോണ്ട് ഓടുന്ന ആനിയെയും പുറകെ വന്ന ഇയാളെയും. ഇയാളാ ഇയാൾ കാരണാ ആനി ആത്മഹത്യക്ക് ശ്രമിച്ചത്, കോളേജ് കെട്ടിടത്തിൽ നിന്ന് ചാടിയത് ” അവൾ അന്ന് പറഞ്ഞ വാചകങ്ങൾ തീരത്ത് തല തല്ലി ചിതറുന്ന തിരമാലകൾ പോലെ വീണ്ടും വീണ്ടും എന്റെ ചെവിയിൽ അലതല്ലി.

അന്ന് ആ ബസിൽ വെച്ച് ഉണ്ടായ സംഭവങ്ങൾക്ക് ശേഷം എങ്ങോട്ടാണ് പോവേണ്ടത് എന്നൊരു പിടുത്തം ഇല്ലായിരുന്നു. മനസ്സ് കലങ്ങി മറിയുകയായിരുന്നു. ഇത്തിരി സമാധാനം കിട്ടുന്ന എവിടേക്കെങ്കിലും പോണം, അവസാനം ചെന്ന് എത്തിയത് ആശാന്റെ അടുത്ത് ആണ്.

ആശാൻ. എന്റെ ഗുരു എന്ന് വേണമെങ്കിൽ പറയാം, ഒഫീഷ്യലി പുള്ളി എന്നെ ശിഷ്യനായി അംഗീകരിചിട്ടില്ല. ഞാൻ ആശാനെ കാണുന്നത് ഏകദേശം ഒരു അഞ്ചോ ആറോ വർഷം മുമ്പ് ആണ്. ഞാൻ +2 ഒക്കെ കഴിഞ്ഞു നിൽക്കുന്ന സമയം. എനിക്ക് വരയ്ക്കാൻ ഇഷ്ടം ആ ചെറുപ്പം തൊട്ടേ ഡ്രോയിങ്

പഠിക്കുന്നുണ്ട്. +2 കഴിഞ്ഞു വെക്കേഷന് വെറുതെ നടക്കുന്ന സമയത്ത് ആണ് എന്റെ ഡ്രോയിങ് മാഷും പുള്ളിയുടെ നാലഞ്ചു സുഹൃത്തുക്കളും ചേർന്ന് ഒരു ട്രിപ്പ്‌ പ്ലാൻ ചെയ്തത്, ഇന്ത്യ ചുറ്റി കൾച്ചറും ആർട്ടും പഠിക്കുക എന്നതായിരുന്നു പ്രാഥമിക ലക്ഷ്യം എങ്കിലും യാത്രകൾ ഹരം ഉള്ള ഒന്ന് ആയത് കൊണ്ട് ഞാനും കൂടെ കൂടി. എന്റെ ഒപ്പം നന്ദുവും, അവൻ ആ സമയം അണ്ടർ 18 ബോക്സിങ് ചാമ്പ്യൻ ഒക്കെ ആയിരുന്നു.

അങ്ങനെ ട്രിപ്പ്‌ തുടങ്ങി ഒരു രണ്ട് മാസം കഴിഞ്ഞു കാണും ഗോവയിലോ മറ്റോ ആണെന്ന് തോന്നുന്നു, ഞങ്ങൾ രാത്രി ഒരു കൊച്ച് ഹോട്ടലിൽ നിന്ന് ഫുഡ്‌ കഴിക്കുകയാണ് അപ്പോഴാണ് ഞാൻ ആശാനെ ആദ്യമായി കാണുന്നത്. നീണ്ട താടിയും മുടിയും, മുഷിഞ്ഞ ജുബ്ബയും മുണ്ടും ഒക്കെ ആയി ഒരു മെലിഞ്ഞ മനുഷ്യൻ. ഒറ്റനോട്ടത്തിൽ ഒരു ഭ്രാന്തൻ. പുള്ളി നേരെ അടുക്കള ഭാഗത്ത്‌ ചെന്ന് അവിടെ കൂട്ടി ഇട്ടിരുന്ന കരി രണ്ടു കയ്യിലും വാരി എടുത്തു പുറത്തേക്ക് നടന്നു. കാരിക്കേച്ചറിങ്ങ് ആണ് കൂടുതലായും ഞാൻ ചെയ്യാറ് എന്നതുകൊണ്ടും പുള്ളി ഒരു ഇന്റെരെസ്റ്റിംഗ് കാരക്ടർ ആണെന്ന് തോന്നിയ കൊണ്ടും, നന്ദുനോട്‌ ഇപ്പൊ വരാം എന്ന് പറഞ്ഞ് പുള്ളിയുടെ പുറകെ വിട്ടു. രാത്രി, പരിചയം ഇല്ലാത്ത സ്ഥലം, ഒറ്റക് ആണ് സൊ പേടി ഇല്ലാതെ ഇല്ല. പുള്ളി റോഡ് സൈഡിൽ ഇത്തിരി മാറി ഒരു വളവ് തിരിഞ്ഞു, ഞാൻ ചെന്നു നോക്കിയപ്പോ കണ്ട കാഴ്ച, ഞാൻ ശരിക്കും ഞെട്ടി പോയി. അവിടെ ആ മതിലിൽ പാതി വരച്ചു തീർത്ത ഒരു കഥകളി രൂപം. ജീവൻ തുടിക്കുന്ന എന്നൊക്കെ പറയില്ലേ അമ്മാതിരി ഐറ്റം. അതും വെറും കരി കൊണ്ട് വരച്ചിരിക്കുവാണ് ആ മനുഷ്യൻ.

” മലയാളി ആണോ?? ” വരച്ചത് കഥകളിലെ കിരാത രൂപം ആണ് അത്‌ കൊണ്ടാണ് ഞാൻ അങ്ങനെ ചോദിച്ചത്.

” തെയ്യം കണ്ടിട്ടുണ്ടോ?? ” ഒരു മറുചോദ്യം ആയിരുന്നു മറുപടി. ഞാൻ ഉണ്ട് എന്ന് തല ആട്ടി.

” എന്നാ ആ മൂലേന്നു വരച്ചു തുടങ്ങിക്കൊ ” ഒരു കഷ്ണം കരി എന്റെ നേരെ നീട്ടി കൊണ്ട് ആണ് പുള്ളി അത്‌ പറഞ്ഞത്. ഒന്ന് അമ്പരന്നു എങ്കിലും ഞാൻ ആ കരി വാങ്ങി എന്നെകൊണ്ട് ആവുന്നപോലെ വരയ്ക്കാൻ തുടങ്ങി.

” ഞാൻ വരക്കും എന്ന് ആശാന് എങ്ങനെ മനസ്സിലായി?? ”

” അത് ഒരു ഗസ്സിങ് ആയിരുന്നു ആ കടയിൽ വെച്ച് നിന്റെ ഒബ്സര്വേഷനും മറ്റും കണ്ടപ്പോ, ഒരു ആക്ടർ, റൈറ്റർ അല്ലേൽ ഒരു ചിത്രകാരൻ ആണെന്ന് ഊഹിച്ചു. വരയ്ക്കാൻ പറഞ്ഞപ്പോ നീ വരച്ചു സൊ എന്റെ ഊഹം ശരിയായി. സിമ്പിൾ  ”

Leave a Reply

Your email address will not be published. Required fields are marked *