കടുംകെട്ട് – 3 [ Full ] 10അടിപൊളി  

” അങ്ങനെ അങ്ങ് പോയാലോ, പട്ടി എങ്കിൽ പട്ടി, സോറി പറഞ്ഞിട്ടേ നീ ഇവിടെന്ന് പോവൂ” ഞാൻ  അവളുടെ കയ്യിൽ കയറി പിടിച്ചു. അങ്ങനെ അങ്ങ് വിടാൻ പറ്റുമോ. എല്ലാരും കാഴ്ച കാരെ പോലെ നിൽക്കുവാണ് ആരും അനങ്ങുന്നില്ല അങ്ങിയാൽ നേരെ ചൊവ്വേ ഒന്നും പോവില്ലന്ന് അറിയാം.  അവൾ എന്റെ കൈ വിടുവിക്കാൻ ആയി കുതറി പക്ഷെ അതിനൊന്നും എന്റെ കൈ വിടുവിപ്പിക്കാൻ മാത്രം കരുത്ത് ഇല്ലായിരുന്നു.

” അർജുൻ, ദാറ്റ്‌സ് ഇനഫ് ” ഞങ്ങൾ എല്ലാരും ശബ്ദം കേട്ട ഇടത്തേക്ക് നോക്കി, ചാന്ദിനി മിസ്സ്‌. മിസ്സ്‌ വന്ന് എന്റെ കൈ വിടുവിച്ചു, എന്നിട്ട് അവളെയും വിളിച്ചു നടന്നു.

” നിന്ന ഞാൻ എടുക്കുന്നുണ്ട് കേട്ടോടി ” ഞാൻ പുറകിൽ നിന്ന് വിളി പറഞ്ഞു.

“ചേ,  ആ ചാന്ദിനി മിസ്സ്‌ വന്നത് കൊണ്ട് അവൾ രക്ഷപെട്ടു, അല്ലേലും നമ്മുടെ കാര്യത്തിൽ തലയിടുന്നത് അവരുടെ ശീലം ആ, പ്രതെകിച് നിന്റെ ” സണ്ണി രോഷം കൊണ്ടു.

” അത്‌ സാരമില്ല നമുക്ക് ഇന്റർവെല്ലിനു പൊക്കാം ” ദീപു അവനെ സമാധിപ്പിചിട്ട് എന്നെ നോക്കി.

” അത്‌ വേണ്ട, ഇത് ഇവിടെ തീർന്നു, അവൾ എന്നെ ബസ്സിൽ വെച്ച് നാണം കെടുത്തി ഇപ്പൊ ഇവിടെ വെച്ച് ഞാനും എന്റ് ഓഫ് തെ മാറ്റർ. അല്ലേലും തെറ്റ് ചെയ്തത് ഞാൻ അല്ലേ. പിന്നെ അനന്ദു പറഞ്ഞത് പോലെ ഇത്ര ആൺപിള്ളേർക്ക് ഇല്ലാത്ത ധൈര്യം കാണിച്ചതല്ലേ. റെസ്‌പെക്ട്. ” ഞാൻ അത്‌ പറഞ്ഞപ്പോ അവന്മാർ ഒക്കെ വാ പൊളിച്ചു പരസപരം നോക്കി. പിന്നെ അനന്ദുവിൽ ഒരു പുഞ്ചിരി വിടർന്നു.

” എന്താണ് മോനെ, ഒരു സോഫ്റ്റ്‌ കോർണർ ഒക്കെ??  ഓൾ ഖൽബിൽ കയറി കോരുത്തോ??  ആദ്യം ഉടക്ക് പിന്നെ… Ah ഈ സിനിമയിൽ ഒക്കെ പ്രണയം തുടങ്ങുന്നത് ഈ സിറ്റ്വേഷനിൽ ഒക്കെ ആ. ” അനന്ദു എന്നെ വീണ്ടും വാരി. അവന്മാർ എല്ലാരും നല്ല ചിരി. ഞാൻ പല്ല് ഇരുമി.

” ah അത്‌ പൊളിക്കും, അവൾ നിനക്ക് പറ്റിയ പെണ്ണ് ആടാ, നല്ല തന്റെഡി ആണ് ഇങ്ങനെ ഉള്ള ഒരുത്തിക്കെ നിന്നെ മെരുക്കാൻ പറ്റൂ. പിന്നെ ഞാനും നീയും ഫ്രണ്ട്സ് അവളും ഐഷുവും ഫ്രെണ്ട്സ്. uff പൊളി, എന്ത് പറയുന്നു?? ” നന്ദുന്റെ ആ ചോദ്യതിന് ഉത്തരം എന്നോണം പടക്കം പൊട്ടുന്ന ശബ്ദത്തിൽ എന്റെ കൈ അവന്റെ മുതുകിൽ വീണു. വേദന കൊണ്ട് നന്ദു ഒന്ന് തുള്ളി പോയി.

” നന്ദാ രണ്ടും കൂടി കലിപ്പനും കലിപ്പന്റെ കാന്താരിയും കളിക്കുന്നത് ഒക്കെ നമ്മൾ കാണേണ്ടി വരുവോ ?? ” വീണ്ടും അനന്ദു. ഞാൻ അവന്റെ നേരെ തിരിഞ്ഞപ്പോ അവൻ ഇറങ്ങി ഓടി, അത്‌ കണ്ട് ഒരു ചിരിയോടെ ഞാനും ബാക്കി ഉള്ളവരും അവന്റെ പുറകെ ക്ലാസ്സിലേക്ക് നടന്നു.

പെട്ടന്ന് ആണ് ഫോൺ റിങ് ചെയ്തത്. നോക്കിയപ്പോ അക്ബർ ആണ്. ഇത് എന്ത് വള്ളി ആണെന്ന് ആലോചിച്ചു കൊണ്ട് ഞാൻ ഫോൺ എടുത്തു.

” ഹലോ, ഭായ് ഇങ്ങള് ഇത് എവിടാ?? ” ഫോൺ എടുത്ത ഉടനെ അവൻ അങ്ങേ തലയിൽ നിന്ന് അലറി. അവൻ ഒരു വാ പൊളിയൻ ആണ്.

” ഞാൻ കോളേജിൽ ആടാ എന്നാ അക്കു?? ”

” എന്നാ ഭായ് ഇങ്ങ് വാ ഞാൻ ഇങ്ങടെ നാട്ടിൽ ഉണ്ട്. ഇന്നലെ ഒരു വർക്ക്ന് വന്നതാ. അത്‌ ഞാൻ വെടിപ്പ് ആക്കി. നമുക്ക് ഒന്ന് കൂടണ്ടേ?? ”

” അക്കു ക്ലാസ്സ്‌ ഉണ്ട് ഡാ പിന്നെ ഒരിക്കൽ ആവാം ”

” oh എന്ത് ക്ലാസ്സ്‌ ഭായ്, ഞാൻ ഇങ്ങടെ സ്ഥിരം സ്ഥലത്ത് ഉണ്ട് നന്ദൻ ഭായിയെയും കൂട്ടി പെട്ടന്ന് വാ ” ഞാൻ എന്തേലും മറുത്ത് പറയുന്നത് മുന്നേ അവൻ കട്ട് ചെയ്തു.

” ആരാ ഡാ?? ” നന്ദു ആണ്.

” അക്കു ആട, അവൻ ഇവിടെ വന്നു ചാടിയിട്ടുണ്ട്, ആള് നമ്മുടെ ഓൾഡ് ഹൗസിൽ ഉണ്ട് അങ്ങോട്ട്‌ ചെല്ലാൻ ”

” ഇനി ഇപ്പൊ എന്ത് ഏണിയും ചുമന്നു കൊണ്ട് ആവോ അവന്റെ വരവ് ” നന്ദു പിറുപിറുത്തു.

” എന്നാ മക്കൾ ക്ലാസ്സിലേക്ക് വിട്ടോ ഞങ്ങൾ ഇന്ന് ഇല്ല ” ബാക്കി ഉള്ളവന്മാരോഡ് പറഞ്ഞിട്ട് ഞങ്ങൾ ബൈക്ക് എടുത്ത് ഓൾഡ് ഹൌസിലേക്ക് വിട്ടു. ഞങ്ങൾ കമ്പനി കൂടുന്ന സ്ഥലതിന് ഇട്ടിരിക്കുന്ന പേര് ആണ് ഓൾഡ് ഹൌസ്, സത്യത്തിൽ അത്‌ ന്യൂ ഹൗസ്എന്ന പേരിൽ അച്ഛൻ തുടങ്ങി വെച്ച ഷോപ്പിംഗ് കോംപ്ലക്സ് ആണ്, പാർട്ണറും ആയുള്ള ഉടക്ക് കാരണം പണി പകുതിക്ക് വെച്ച് നിന്നു, പിന്നെ പുള്ളിയുടെ ഷെയർ കൂടി അച്ഛൻ വാങ്ങി കേസ് തീർത്തു എങ്കിലും പണി ഇപ്പോഴും തുടങ്ങിട്ടില്ല. അച്ഛന് ഈ ജോതിഷത്തിൽ ഒക്കെ ഭയങ്കര വിശ്വാസം ആണ്, ഒരു മൂനാലു കൊല്ലത്തേക്ക് അവിടെ പണി ഒന്നും ചെയ്യണ്ടന്ന് ഒരു ജ്യോതിഷി പറഞ്ഞു, അച്ഛൻ അത്‌ കണ്ണും അടച്ച് അനുസരിച്ചു, അതോണ്ട് ഞങ്ങൾക്ക് കമ്പനി കൂടാൻ നല്ല ഒരു സ്ഥലം ഒത്തു. ഒരു റൂം ഞങ്ങൾ അവിടെ സെറ്റ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *