കടുംകെട്ട് – 3 [ Full ]അടിപൊളി  

 

പിന്നെ തുള്ളൽ തുടങ്ങിയപ്പോൾ ആണ് തിരികെ വന്നത്. ഞാൻ വരുമ്പോൾ ഒന്ന് രണ്ട് പേര് തുള്ളി തുടങ്ങി, അവിടെ അലർച്ചയും, വീണയുടെ താളവും പാട്ടും മുഴങ്ങി കേട്ടു. എന്റെ കണ്ണുകൾ ഞാൻ പോലും അറിയാതെ ആരതിയെ തേടി, അവൾ അച്ചുവിന്റെ കൂടെ നിൽക്കുകയാണ്. ഈ അന്തരീക്ഷം ഒക്കെ കണ്ടിട്ട് അവൾക്ക് ഭയം ആവുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി. തുള്ളുന്നവർ ഓരോ തവണ അലറുമ്പോഴും അവൾ കണ്ണുകൾ ഇറുക്കി അടക്കുന്നു. അച്ചുന്റെ പുറകിൽ മറഞ്ഞു നിൽക്കുയാണ്. അപ്പൊ പിന്നെ അതിനേക്കാൾ വലിയ കോമഡി ഇപ്പൊ കാണാം എന്ന് എനിക്ക് മനസ്സിലായി. കാര്യം അവൾ അച്ചുവിന്റെ പുറകിൽ ആണല്ലോ നിൽക്കുന്നത്, സത്യത്തിൽ യക്ഷി കയറുന്നത് അച്ചുവിൽ ആണ്, അടുത്ത ഏത് നിമിഷത്തിൽ വേണമെങ്കിലും അച്ചു തുള്ളി തുടങ്ങും.

എന്റെ ഊഹം തെറ്റിയില്ല, അച്ചു പതിയെ ആടിതുടങ്ങി, അപ്പോഴേ ആരതിയുടെ മുഖം മാറി, അവൾ വിളറി വെളുത്തു, അച്ചു ആരതി യുടെ അടുത്ത് നിന്ന് അലറി കൊണ്ട് കളത്തിന്റെ അടുത്തേക്ക് ഓടി. ആരതി പേടിച്ചു കരഞ്ഞില്ലന്നെ ഉള്ളു. അവൾ നെഞ്ചിൽ കയ്യ് വെച്ച് ശ്വാസം വലിച്ച് വിട്ടു. ഞാൻ അതൊക്കെ കണ്ട് ചിരി അടക്കാൻ പെട്ട പാട്. അവൾ അത് കണ്ടു കെറുവിക്കുന്ന പോലെ എന്നെ നോക്കി. Ohhh അന്നേരം പെണ്ണ് എന്നാ ക്യൂട്ട് ആർന്നെന്നോ, ക്യൂട്ട്?? What the fuck അജു?? എനിക്ക് ഇവളോട് ശരിക്കും പ്രേമം ആയി തുടങ്ങിയോ?? നോവേ. ഹോൾഡ് യുവർ സെൽഫ്. ഞാൻ എന്നെ തന്നെ പേടിപ്പിച്ചു.

 

അച്ഛൻ അച്ചുവിനെ പട്ട്‌ ഉടുപ്പിച്ചു, ആരെക്കെയോ പനിനീരും കരിക്കും ഒക്കെ കൊണ്ട് കൊടുത്തു, ആരെയൊക്കെയോ പിടിച്ചു നിർത്തി അവൾ അനുഗ്രഹിക്കുകയും വെളിപാട് നടത്തുകയും ഒക്കെ ചെയ്യുന്നുണ്ട്, ആരതി പേടിയും കൗതുകവും ഒക്കെ നിറഞ്ഞ ഭാവത്തിൽ ഇതൊക്കെ നോക്കി നിൽക്കുകയാണ്. പെട്ടന്ന് ആരോ എന്റെ തോളിൽ പിടിച്ചു ഞാൻ തിരിഞ്ഞു നോക്കി. വല്യച്ഛൻ, അല്ല മുത്തപ്പൻ. മുത്തപ്പൻ, ഞങ്ങളുടെ തറവാട്ടിൽ പണ്ട് ജീവിച്ചിരുന്ന ഒരു മാന്ത്രികൻ ആയിരുന്നു. മരണ ശേഷം അദ്ദേഹത്തിന്റെ നിർദ്ദേശം അനുസരിച്ചു ശിഷ്യമാർ കാവിൽ ആവാഹിച്ചു കുടി ഇരുത്തി എന്നാണ് വിശ്വാസം. തറവാടിനെ സംരക്ഷിചു പോവുന്നത് അദ്ദേഹം ആണ്. കാലങ്ങൾ ആയി വല്യച്ഛനിൽ ആണ് മുത്തപ്പൻ കൂടുന്നത്, ചെമ്പട്ട് തലയിൽ കെട്ടി, കണ്ണുരുട്ടി വല്യച്ഛന്റെ നിൽപ്പ് കാണുമ്പോഴേ ഒരു ഭയം ഉള്ളിൽ നിറയും..

 

മുത്തപ്പൻ എന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് നടന്നു, അത് കണ്ടു അച്ഛനും മറ്റുള്ളവരും അത്ഭുതത്തോടെ ഞങ്ങളുടെ പുറകെ വന്നു. കാരണം ഒന്ന് സാധാരണ മുത്തപ്പൻ കയറാറുള്ളത് അവസാന ദിവസം നാഗരാജാവിന്റെ പൂർണ്ണകളത്തിന്റെ അന്ന് ആണ്, രണ്ട് മുത്തപ്പൻ ആർക്കും അനുഗ്രഹം കൊടുക്കാറില്ല, ഒന്നും അരുൾ ചെയുകയും ചെയ്യാറില്ല. അത് കൊണ്ട് തന്നെ ആണ് എന്റെ കയ്യ് പിടിച്ചു മുത്തപ്പൻ നടന്നപ്പോൾ എല്ലാരും അമ്പരപ്പോടെ കൂടെ വന്നത്. മുത്തപ്പൻ എന്റെ കയ്യ് പിടിച് ആരതിയുടെ അടുത്ത് കൊണ്ട് വന്നു നിർത്തി. ആരതി പേടിച്ച് എന്റെ പിന്നിൽ മറഞ്ഞു നിന്നു, മുത്തപ്പൻ തിരിഞ്ഞു ആരോ നേദിച്ച കരിക്ക് എടുത്തോണ്ട് വന്നു നെഞ്ചോടു ചേർത്ത് കുറച്ച് നേരം കണ്ണ് അടച്ചു നിന്നു. പിന്നെ അത് അത് എന്റെ നേരെ നീട്ടി കുടിക്കാൻ കൈ കൊണ്ട് കാണിച്ചു. ഞാൻ ഒരു സിപ്പ് എടുത്തു അന്നേരം എന്റെ കയ്യിൽ നിന്ന് കരിക്ക് വാങ്ങി ആരതിയുടെ കയ്യിൽ കൊടുത്തു. അവൾ പേടിയോടെ എന്നെ നോക്കി. ഞാൻ കുടിക്കാൻ കണ്ണ് കൊണ്ട് കാണിച്ചു. അവൾ അത് വാങ്ങിച്ചു കുടിച്ചു. അവളും ഒരു സിപ് എടുത്തപ്പോൾ മുത്തപ്പൻ അത് വാങ്ങിച്ചു കളഞ്ഞു. പിന്നെ മുത്തപ്പൻ നാഗത്താന്മാരുടെ ചിത്രകൂടത്തിന്റെ അടുത്തേക്ക് പോയി, അവിടെ നിന്ന് ഒരു പിടി മഞ്ഞൾ വാരികൊണ്ട് ആരതി യുടെ അടുത്തേക്ക് വന്നു. അവൾ എന്റെ കയ്യിൽ അമർത്തി പിടിച്ചു. പെണ്ണ് നല്ലത് പോലെ പേടിച്ചിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലായി. ഞാൻ ഒന്നുമില്ലന്ന് പറയും പോലെ കണ്ണ് അടച്ചു കാണിച്ചു. മുത്തപ്പൻ ആ മഞ്ഞൾ അവളുടെ നെറുകയിൽ വെച്ച് കുറച്ച് നേരം കണ്ണ് അടച്ചു നിന്നു. പിന്നെ അതിൽ നിന്ന് കുറച്ച് എടുത്തു അവളുടെ നെറ്റിയിലും എന്റെ നെറ്റിയിലും ചാർത്തി.

 

” മരണം, മരണമാണ് നിന്റെ പ്രീയപ്പെട്ടവനെ കാത്ത് ഇരിക്കുന്നത്, തടയാൻ നിന്നെ കൊണ്ട് കഴിയുന്നത് ചെയ്യുക ” എന്നെ ഒന്ന് നോക്കി ആരതിയോട് അത്രയും പറഞ്ഞിട്ട് വല്യച്ഛൻ ബോധരഹിതനായി താഴേക്ക് വീണു . അന്നേരം പറഞ്ഞതിന്റെ പൊരുൾ മനസ്സിലാവാതെ ഞാനും അവളും പരസ്പരം നോക്കി നിന്നു.

 

 

 

ഞാൻ വീട്ടിൽ വന്നു കയറിയപ്പോഴേ കാർത്തി ഓടി വന്ന് എന്നെ ചുറ്റിപ്പിടിച്ചു. ഞാൻ അവനെ നോക്കി പുഞ്ചിരിചു. അവനും നിഷ്കളങ്കമായ ഒരു പുഞ്ചിരി എനിക്ക് സമ്മാനിച്ചു. പിന്നെ എന്തോ ചോദിക്കും പോലെ എന്നെ നോക്കി. ഞാൻ കാര്യം മനസ്സിലായി സൂട്ടിന്റെയും പാന്റിന്റെയും പോക്കറ്റിൽ തപ്പി, പിന്നെ വാങ്ങാൻ മറന്ന് പോയല്ലോ എന്ന് പറയും പോലെ അവനെ നോക്കി. പുള്ളിയുടെ മുഖം വാടി, എന്റെ ദേഹത്ത് ഉള്ള പിടുത്തം വിട്ടു, കെറുവിച്ച് മാറി നിന്നു.

 

” റ്റഡാ ” ഞാൻ പോക്കറ്റിൽ നിന്ന് ചോക്ലേറ്റ് പാക്കറ്റ് എടുത്ത് അവനെ കാണിച്ചു. അവന്റെ മുഖം വിടർന്നു.

 

” ചക്കര ചേട്ട ” അവൻ കൊഞ്ചികൊണ്ട് എന്റെ കയ്യിൽ നിന്ന് ചോക്ലേറ്റ് വാങ്ങി, അകത്തേക്ക് ഓടി.

 

” ഡാ ഡാ മൊത്തത്തിൽ ഒറ്റക്ക് തിന്നരുത്, അവളുമാർക്ക് കൂടി കൊടുക്കണം ” ഞാൻ വിളിച്ചു പറഞ്ഞു

 

” mmm” ഓടുന്നതിന് ഇടയിൽ അവൻ മൂളി, പക്ഷെ ആ മൂളലിൽ ഒരു തരിമ്പ് ആത്മാർത്ഥ ഇല്ലന്ന് എനിക്ക് അറിയാം. പാവം വയസ്സ് പത്തു പന്ത്രണ്ട് ആയി എങ്കിലും ഒരു അഞ്ചു വയസ്സ്കാരന്റെ മാനസിക വളർച്ചയെ അവന്‌ ഉള്ളൂ. ഞാൻ ഹാളിലേക്ക് കയറി ചെന്നു. അച്ചുവും കീർത്തുവും സോഫയിൽ ഇരുന്ന് കത്തി വെക്കുന്നു. അമ്മ അവരുടെ കൂടെ ഇരുന്ന് സീരിയൽ കാണുന്നു. കൂട്ടത്തിൽ ഒരാളുടെ കുറവ് ഉണ്ടല്ലോ.

 

” ആരെയാ നോക്കുന്നെ?? ” കീർത്തു ആണ്, ചോദ്യത്തിൽ നല്ല ഗൗരവം, അച്ചു ആണേൽ എന്നെ മൈൻഡ് ചെയ്യുന്നു പോലുമില്ല. ഇത് ഇപ്പൊ എന്താ സംഭവം, സാധാരണ ഞാൻ വരുമ്പോഴേ കാർത്തിയുടെ ഒപ്പം എന്റെ അടുത്തേക്ക് വരുന്നത് ആണ് രണ്ടും.

 

” ഒന്നുമില്ല ” ഞാൻ കൊട്ട് ഊരി കൊണ്ട് പറഞ്ഞു. എന്നിട്ട് വീണ്ടും ചുറ്റും ഒന്ന് കണ്ണോടിച്ചു എവിടെ എന്റെ പ്രിയതമ.

 

” ആഹാ നീ വന്നോ, ഞാൻ ചായ എടുക്കാം ” അപ്പോഴാണ് അമ്മ എന്നെ കണ്ടത്.

 

” ഇപ്പൊ വേണ്ട അമ്മാ, കൊറച്ചു കഴിയട്ടെ ” എന്നും പറഞ്ഞു അച്ചുവിനേം കീർത്തുവിനേം സോഫയിൽ നിന്ന് കുത്തി പൊക്കി എഴുന്നേൽപ്പിച്ചു വിട്ടു, എന്നിട്ട് അമ്മയുടെ മടിയിൽ തലചായ്ച് കിടന്നു.

Leave a Reply

Your email address will not be published. Required fields are marked *