ആസ് usual മിഡിയും ടോപ്പും ആണ് വേഷം, ഫാനിന്റെ കാറ്റിൽ അഴിച്ചിട്ട അവളുടെ മുടി പാറി കളിക്കുന്നു, തിരിഞ്ഞ് ആണ് ഇരിക്കുന്നത് അത് കൊണ്ട് അവളുടെ മുഖം കാണാൻ പറ്റുന്നില്ല, ആ തിരുമോന്ത ഒന്ന് കാണാൻ ആണ് ഇത്ര റിസ്ക് എടുത്തു ഞാൻ ഇവിടെ വരെ വന്ന് ഈ മരത്തിൽ ഒക്കെ വലിഞ്ഞു കയറിയത്. എന്നിട്ടിപ്പോ, അവളുടെ മുഖം കാണാൻ പറ്റിയില്ലേൽ അത് മോശം അല്ലേ? എന്റെ പൊന്ന് ആരു അല്ലേ ഒന്ന് തിരി എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ ഒന്ന് കൂടി മുന്നോട്ട് ആഞ്ഞു, എന്റെ കയ്യ് സ്ലിപ്പ് ആയി പേര മരം മൊത്തത്തിൽ ഒന്ന് ആടി, പ്രാർത്ഥന ഫലിചു അവൾ തിരിഞ്ഞു നോക്കി പക്ഷെ എനിക്ക് അവളുടെ മുഖം കാണാൻ മാത്രം പറ്റിയില്ല. അതിന് മുന്നേ ഞാൻ ഇരുന്ന കമ്പും ഒടിച്ചു കൊണ്ട്,
” അമ്മാ ” എന്നൊരു ആർത്തനാദത്തോടെ താഴേക്കു പതിച്ചു.
” അയ്യോ… കള്ളൻ.. കള്ളൻ.. ഓടിവായോ.. കള്ളൻ.. കള്ളൻ ” വീണ ഇടത്ത് നിന്ന് എഴുന്നേറ്റു നടു നിവർത്തുമ്പോഴേക്കും ആരു വിളിച്ചു കൂവി കഴിഞ്ഞിരുന്നു. വീട്ടിലെ ലൈറ്റ് എല്ലാം ഓരോന്ന് ഓരോന്ന് ആയി തെളിഞ്ഞു. ഇനി ഇവിടെ നിന്നാൽ 8 ന്റെ പണി കിട്ടും എന്റെ മനസ്സിലായത് കൊണ്ട് ഞാൻ ഇറങ്ങി ഓടി ഒരു വിദം ആ മതിൽ ചാടി കടന്നു. അന്നേരം ചുറ്റും ഉള്ള വീടുകളിലും ലൈറ്റ് ഒക്കെ തെളിഞ്ഞിരുന്നു. ദൈവാനുഗ്രഹം കൊണ്ട് ആരുടേം കണ്ണിൽ പെടാതെ ഞാൻ കാറിന്റെ അടുത്ത് എത്തി. ഞാൻ കാറിൽ കയറി ഇരുന്ന് ac ഓൺ ആക്കി കിതപ്പ് മാറ്റി.
എത്ര നേരം അങ്ങനെ കാറിൽ ഇരുന്നു എന്ന് അറിയില്ല. കിതപ്പ് മാറി ശ്വാസം ഒക്കെ നേരെ വീണപ്പോ ഞാൻ എഴുന്നേറ്റ് ഇരുന്നു. ദേഹത്തെ മണ്ണ് ഒക്കെ കൊട്ടി കളഞ്ഞു ഡ്രസ്സ് ഒക്കെ നേരെ ഇട്ടു, മുടി ചീകി വെച്ചു ഒന്ന് നോർമൽ ആയി എന്ന് തോന്നിയപ്പോൾ വണ്ടി സ്റ്റാർട്ട് ചെയ്തു. ഇങ്ങോട്ട് കേറ്റി ഇടേണ്ടിഇരുന്നില്ല. ഇനി ഇപ്പൊ വീട്ടിൽ പോണം എങ്കിൽ വണ്ടി തിരികെ എടുത്തു അവളുടെ വീടിന്റെ മുന്നിൽ കൂടി തന്നെ പോണം. ഇത് ഇപ്പൊ നേരം കുറച്ച് ആയില്ലേ, ഓടി കൂടിയ ആളുകൾ ഒക്കെ തിരികെ പോയി കാണും എന്ന വിശ്വസത്തിൽ വണ്ടി എടുത്തു. പക്ഷെ പ്രതീക്ഷ അസ്ഥാനത്ത് ആയിരുന്നു എന്ന് ഞാൻ ഉടനെ തിരിച്ചറിഞ്ഞു. എല്ലാരും ഗേറ്റിന്റെ മുന്നിൽ തന്നെ കൂടി നിൽപ്പുണ്ട്. രാത്രി അല്ലേ വണ്ടി മനസ്സിലാവില്ല, വിട്ട് അടിച്ചങ്ങ് പോവാം.
