പിറ്റേന്ന് ഒരു ഞായറാഴ്ച ആയിരുന്നു. വൈകുന്നേരം വീട്ടിൽ നന്ദുവും റാം അങ്കിളും എല്ലാരും ഉണ്ടായിരുന്നു, എല്ലാരും ഹാളിൽ ഇരുന്ന് ഓരോന്ന് പറഞ്ഞ് കൊണ്ട് ഇരിക്കുന്നു.
” അതേ എനിക്ക് എല്ലാരോടും ആയി ഒരു കാര്യം പറയാൻ ഉണ്ട് ” ഞാൻ അത് പറഞ്ഞപ്പോ, ഇത് പുതിയ സംഭവം ആണല്ലോ എന്ന ഭാവത്തിൽ എല്ലാരും എന്നെ നോക്കി.
” ഞാൻ അടുത്ത ആഴ്ച UK ക്ക് പോകുവാ ” ഞാൻ പറഞ്ഞത് കേട്ട് എല്ലാർക്കും അത്ഭുതം.
” എന്തിനാ?? ” അച്ഛൻ.
” royal academy of art ൽ ഒരു അഡ്മിഷൻ ഏകദേശം റെഡി ആയിട്ടുണ്ട്. ഇനി ഒരു ഒഡീഷൻ കൂടിയേ ഉള്ളു, ലൈക് എൻട്രൻസ് exam, എനിക്ക് പോണം ”
” ചേട്ടായി എങ്ങും പോണ്ട, ഞാൻ വിടൂല്ല ” അച്ചു അമ്പിനും വില്ലിനും അടുക്കുന്നില്ല.
” അതേ.. ” എന്റെ രണ്ടാനമ്മ, അവർ എന്തോ പറയാൻ തുടങ്ങി ഞാൻ ഒന്ന് നോക്കിയപ്പോ നിർത്തി. അത് അച്ഛൻ കണ്ടു എന്നെ ഒന്ന് നോക്കി.
” അപ്പൊ നീ ഇപ്പൊ പഠിച്ചു കൊണ്ട് ഇരിക്കുന്ന കോഴ്‌സോ? ” അച്ഛൻ.
” അതിൽ എനിക്ക് വലിയ പ്രതീക്ഷ ഇല്ല, എനിക്ക് ഒരു അര്ടിസ്റ്റ് ആയാ മതി അതാണ് എന്റെ ഡ്രീം സൊ.. ”
” നിന്റെ ഇഷ്ടം അതാണേൽ… രാമാ നീ എന്ത് പറയുന്നു ” അച്ഛൻ അർഥസമ്മതം പോലെ പറഞ്ഞിട്ട് റാം അങ്കിളിനോട് ചോദിച്ചു.
” അവന്റെ ലൈഫ് അല്ലേ അവന് ഇഷ്ടം ഉള്ളത് പോലെ ചെയ്യട്ടെ. ഒന്നുമില്ലേലും അവൻ ഒരു ടാലന്റഡ് അര്ടിസ്റ്റ് അല്ലേ, എന്തായാലും ഈ തീരുമാനം തെറ്റാൻ സാധ്യത ഇല്ല ” റാം അങ്കിൾ അത് പറഞ്ഞതോടെ കാര്യങ്ങൾ ഏകദേശം തീരുമാനം ആയത് പോലെ ആയി.
അതോടെ അച്ചു ഓടി വന്ന് എന്നെ കെട്ടിപിടിച്ചു.
” ചേട്ടായി പോണ്ടാ, ഞാൻ വിടൂല്ല, പണ്ട് ഇതേപോലെ ട്രിപ്പ് പോയിട്ട് രണ്ട് മൂന് കൊല്ലം അല്ലേ ഒരു വിവരം പോലും ഇല്ലാതെ കറങ്ങി നടന്നത്. വേണ്ട ഞാൻ വിടൂല്ല ” അച്ചു ചിണുങ്ങി.
ഞാൻ അവളുടെ താടിയിൽ പിടിച്ചുയർത്തി
” അച്ചൂസേ, ചേട്ടായിക്ക് നിന്നെ പിരിയാൻ ഇഷ്ടം ഉള്ളത് കൊണ്ട് പോണത് അല്ല, നല്ലൊരു ഓപ്പർച്യൂണിറ്റി ആണ് മോളെ, അവിടെ ഒക്കെ അഡ്മിഷൻ കിട്ടാൻ എന്നാ പാട് ആണെന്നോ ഇപ്പൊ ഭാഗ്യം കൊണ്ട് കിട്ടിയ ചാൻസ് ആണ്, വെറുതെ കളഞ്ഞാൽ മണ്ടത്തരം ആയിപ്പോവും, എന്റെ ആഗ്രഹം പോലെ ഒരു comic റൈറ്റർ ആവാൻ ഇതിലും നല്ല ചാൻസ് കിട്ടൂല്ല അതോണ്ടല്ലേ.
പിന്നെ മോൾക്ക് കാണണം എന്ന് തോന്നുമ്പോ ഒരു ഫ്ലൈറ്റ് പിടിച്ചു ചേട്ടായി ഇങ്ങ് വരൂല്ലേ അല്ലേൽ മോള് അങ്ങ് വാ നമുക്ക് അടിച്ചു പൊളിക്കാം ” ഞാൻ അത് പറഞ്ഞപ്പോ അച്ചു ഒന്ന് അടങ്ങി അവൾ സമ്മതം ആണെന്നോ അല്ലെന്നോ പറഞ്ഞില്ല.
” എന്ന ഞാനും വരാം ” നന്ദു.
” അത് വേണ്ട, നീ ഇവിടെ വേണം അങ്കിളിനും അച്ഛനും കൂട്ട് ആയി നീയെങ്കിലും ഇവിടെ വേണം ” ഞാൻ അത് പറഞ്ഞപ്പോ നന്ദു ഒന്ന് പുഞ്ചിരിച്ചു. അച്ഛന്റെയും അങ്കിളിന്റെ യും ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു.
” പിന്നെ ഇവിടെ ഉണ്ടായിട്ട് ഇതേ വരെ, ഉപദ്രവം അല്ലാതെ ഉപകാരം ഒന്നും രണ്ടിനെ കൊണ്ടും ഉണ്ടായിട്ടില്ല, ആ അവന്മാർ ആണ് വലിയ ഡയലോഗ് അടിക്കുന്നെ, നിർത്തി റ്റ് പോട ” ആ പുഞ്ചിരി മറച്ചു പിടിച്ചു കൊണ്ട് അച്ഛൻ ഞങ്ങളെ കളിയാക്കി. ഞങ്ങൾ രണ്ടുപേരും അത് പുച്ഛിച്ചു തള്ളി, ഞങ്ങളോട.
” നിനക്ക് ഒക്കെ കോളേജിൽ നല്ല മതിപ്പ് ആണല്ലോഡാ ” റാം അങ്കിൾ അത് പറഞ്ഞപ്പോ ഞങ്ങൾ കാര്യം മനസ്സിലകാതെ നോക്കി.
” അല്ല ഞാൻ നിന്റെ TC യുടെ കാര്യം വിളിച്ചു ചോദിച്ചായിരുന്നു, അവർ അത് കേട്ടപ്പോ ഴേ ഹാപ്പി ആയി പെട്ടന്ന് വന്നു വാങ്ങിച്ചോണ്ട് പോരാൻ പറഞ്ഞു ”
അത് കേട്ടപ്പ ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ ഞങ്ങൾ പരസ്പരം നോക്കി. എന്തായാലും ആ കാര്യത്തിൽ തീരുമാനം ആയി. പിറ്റേന്ന് അവസാനം ആയി ഞാൻ ഞങ്ങളുടെ കോളേജിലേക്ക് ചെന്നു.
ഗേറ്റ് കടന്ന് ഉള്ളിൽ ചെന്നപ്പോ ഞാൻ മൊത്തത്തിൽ ഒന്ന് കണ്ണ് ഓടിച്ചു. സത്യത്തിൽ ഈ കോളേജ് ന് ഇത്രയും ഭംഗി ഉണ്ടായിരുന്നോ, വിട്ട് പോവാൻ പോരുമ്പോ ഴാണ് അത് ഒക്കെ തിരിച്ചറിയുന്നത്. പഠിത്തവും പ്രണയവും അല്ലാതെ വേറെ എല്ലാം ഞാൻ ഈ കോളേജിൽ അസ്വദിചിട്ടുണ്ട്. ഒരുപാട് ഓർമ്മകളും ഒരുപിടി നല്ല സുഹൃത്തു ക്കളും ഇത്തിരി ചീത്തപ്പേരും അങ്ങനെ അങ്ങനെ.