കടുംകെട്ട് – 3 [ Full ]അടിപൊളി  

 

” എന്താടി ” ഞാൻ ഇത്തിരി കലിപ്പിച്ചു ചോദിച്ചു. അവൾ ഒന്നുമില്ല എന്ന് പറയുംപോലെ ചുമൽ കൂച്ചി കാണിച്ചു. ഇത്തതെന്ത് കൂത്ത്?? സാദാരണ ഞാൻ എന്താടി എന്ന് ചോദിച്ച തിരിച്ചു അതിനേക്കാൾ കടുപ്പത്തിൽ എന്ത് എന്ന് തിരികെ ചോദിക്കുന്നവൾ ആണ് ഇപ്പൊ കാറ്റു പോയ ബലൂൺ പോലെ ഇരിക്കുന്നത്. ഞാൻ അവളെ ഒന്ന് തറപ്പിച്ചു നോക്കി.

 

” എന്താ ഇവിടെ ഇരിക്കുന്നെ?? ഉറങ്ങുന്നില്ലേ?? ” ഇത്തിരി കടുപ്പത്തിൽ തന്നെ ആണ് ഞാൻ ചോദിച്ചത്. അവൾ വെറുതെ ഒന്ന് മൂളിയിട്ട് എഴുന്നേറ്റു പോയി. എന്തോ കാര്യമായി പറ്റിയിട്ടിണ്ട് എന്ന് ഓർത്ത് കൊണ്ട് ഞാനും പുറകെ എന്റെ റൂമിലേക്ക് ചെന്നു. പിന്നയും ഒരുപാട് വൈകി ആണ് ഉറങ്ങിയത്.

 

” ചേട്ടായി എഴുന്നേറ്റെ, എന്നാ ഉറക്കം ആണ് ?? നമുക്ക് പോവണ്ടേ?? ” അച്ചു കുലുക്കി വിളിച്ചപ്പോൾ ആണ് ഞാൻ ഉണർന്നത്. അവൾ പോവാൻ റെഡി ആയി നിൽക്കുകയായിരുന്നു.

 

” ha ഒരു പത്തു മിനിറ്റ്” എന്നും പറഞ്ഞു ഞാൻ എഴുന്നേറ്റു. വാം അപ്പ്‌ ഒക്കെ ചെയ്തിട്ട് ബാത്‌റൂമിൽ കയറി കുളിച്ചു റെഡിയായി. താഴേക്ക് ചെന്നു. അച്ചുവും ആരതിയും അഞ്ജുവും എന്നെ കാത്ത് ഇരിക്കുകയായിരുന്നു. അവർ ഫുഡ്‌ ഒക്കെ കഴിച്ചു. എനിക്ക് ഉള്ള സാലഡ് എടുത്തു വെച്ചിട്ടുണ്ടായിരുന്നു. അത് കഴിച്ചു കഴിഞ്ഞു ഞങ്ങൾ ഇറങ്ങി. വീട് പൂട്ടി താക്കോൽ വാച്ചറിന്റെ കയ്യിൽ കൊടുത്തിട്ട് ഞങ്ങൾ കാർ എടുത്തു. അച്ചു ആണ് എന്റെ ഒപ്പം മുന്നിൽ ഇരിക്കുന്നത് ആരതി പനികോൾ ഉണ്ട് ഫ്രണ്ടിൽ ഇരുന്നു ac അടിച്ചാൽ പണിയാവും എന്നും പറഞ്ഞ് പുറകിൽ കയറി. അഞ്ചുവും അവളുടെ കൂടെ കയറി. അഞ്ചു അവളോട്‌ ഓരോന്ന് ഒക്കെ പറഞ്ഞു ചിരിക്കുകയാണ്. ഇന്നലെ രാത്രി സംഭവിച്ചത് ഒക്കെ ഒരു സ്വപ്നം ആണോ എന്ന് പോലും ഒരുനിമിഷം ആലോചിച്ചു പോയി. അത്ര ഫ്രണ്ട്ലി ആയി ആണ് അവൾ ആരതിയോട് പെരുമാറുന്നത്.

 

‘ നീ അടക്കമുള്ള പെൺവർഗം മറ്റാരും കാണാത്തത് കാണും ..നിങ്ങൾ ശപിച്ചു കൊണ്ട് കൊഞ്ചും, ചിരിച്ചു കൊണ്ട് കരയും, മോഹിച്ചു കൊണ്ട് വെറുക്കും ‘ ഞാൻ എംടി യുടെ വരികൾ മനസ്സിൽ ആലോചിച്ചു വെറുതെ പുഞ്ചിരിചു. അച്ചു എന്താ ചിരിക്കുന്നെ എന്ന് ചോദിച്ചു ഞാൻ ഒന്നുമില്ലന്ന് പറഞ്ഞു. ഞങ്ങൾ ഉച്ചയോടെ നാട്ടിൽ എത്തി.

 

കല്യാണശേഷം ആദ്യമായി അല്ലേ തറവാട്ടിൽ വരുന്നത്. മുത്തശ്ശി എന്നെയും ആരതിയേയും ഒരുമിച്ച് നിർത്തി ആരതിഉഴിഞ്ഞ് ഒക്കെ ആണ് അകത്തു കയറ്റിയത്. തറവാട്ടിൽ ബന്ധുക്കൾ ഒട്ടുമിക്കവരും ഉണ്ടായിരുന്നു. ഇപ്പൊ തറവാട്ടിൽ താമസിക്കുന്നത് വല്യഛനും ഇളയഛനും ആണ്. അച്ഛന് അഞ്ചു സഹോദങ്ങൾ ആണ് ഉള്ളത്, ഒരു ഏട്ടൻ , ഒരു ചേച്ചി, രണ്ടു അനുജത്തിമാർ പിന്നെ ഒരു അനിയനും . അച്ഛൻ മൂനാമത്തെ പുത്രൻ ആണ്. തറവാട് നല്ല പഴക്കം ഉള്ള ഒന്ന് ആയിരുന്നു എന്നാ രണ്ടോ മൂനോ കൊല്ലം മുമ്പ് ഇളയച്ഛൻ മോഡിഫൈ ചെയ്തു. ഇപ്പൊ പുറമെ ന്ന് കാണുബോൾ പഴമ തുളുമ്പുന്ന ആഢ്യത്വം ഉള്ള ഒരു തറവാട്. എന്നാ എല്ലാവിധ ആധുനിക സൗകര്യങ്ങളുംഒക്കെ ഉണ്ട്. അഞ്ചുവും അച്ചുവും ആരതിയെ വിളിച്ചു കൊണ്ട് അവിടെ ഉള്ളവരെ എല്ലാം പരിചയപ്പെടുത്താൻ പോയി. വല്യഛനും അപ്പച്ചിമാരും ഒക്കെ വന്നു എന്നോട് വിശേഷങ്ങൾ ചോദിച്ചു. ഞാൻ എല്ലാർക്കും മറുപടി കൊടുത്തു. പിന്നെ ചുമരിൽ മാല ഇട്ട് വെച്ചിരുന്ന മുത്തശ്ശന്റെ ഫോട്ടോയുടെ അടുത്ത് ചെന്നു.

 

മുത്തശ്ശൻ, ex മിലിറ്ററി ആയിരുന്നു. കേണൽ വിദ്യാധരൻ. തറവാടിനെ കുറിച്ച് അങ്ങനെ ഓർക്കാൻ രസമുള്ള ഓർമ്മകൾ അധികം ഒന്നും എനിക്ക് ഇല്ല. മുത്തശ്ശൻ ആയിരുന്നു തറവാടുമായി എന്നെ ചേർത്തു നിർത്തുന്ന ഏറ്റവും

മനോഹരമായ കണ്ണി. മുത്തശ്ശനെ കുറിച്ച് പറയുകയാണേൽ നല്ല കൊമ്പൻ മീശയും ആറടി പൊക്കവും അതിനൊത്ത ശരീരവും ഒക്കെ ആയി ഒരു ടിപ്പിക്കൽ പട്ടാളക്കാരൻ. മുഖത്ത് എപ്പോഴും ഗൗരവം ആണ്. അങ്ങനെ ആരും മുത്തശ്ശനെ ചിരിച്ച മുഖത്തോടെ കണ്ടിട്ട് കൂടിയില്ല. ഞങ്ങൾ പിള്ളേർക്ക് തുടങ്ങി മുത്തശ്ശിക്ക് പോലും മുത്തശ്ശനെ ഭയം ആണ്. മൂക്കത്ത് ആണ് ശുണ്ഠി, ഒന്ന് പറഞ്ഞാൽ രണ്ടാമത്തെതിന് ദേഷ്യപ്പെടും. പോരാത്തതിന് നല്ലത് പോലെ പിടിവാശിയും ഉണ്ട്. ചുരുക്കി പറഞ്ഞാൽ മുത്തശ്ശന്റെ ചെറിയ പതിപ്പ് ആണ് ഞാൻ എന്നാണ്‌ എല്ലാരും പറയാറുള്ളത്.

 

എന്റെ കുഞ്ഞിലെ തറവാട്ടിൽ വെക്കേഷന് നിൽക്കാൻ വരുന്നത് എനിക്ക് അത്ര ഇഷ്ടം ഉള്ള കാര്യം ആയിരുന്നില്ല. കാരണം എനിക്ക് കസിൻസ് ആയി നാല് ഏട്ടന്മാരും ബാക്കി മൊത്തത്തിൽ പെങ്ങന്മാരും ആയിരുന്നു. പെങ്ങന്മാർ അവളുമാര് ആയിട്ട് ഞാൻ കമ്പനി ആവുന്ന പോയിട്ട് അങ്ങനെ സംസാരിക്കാറുപോലുമില്ലാ യിരുന്നു. ഏട്ടന്മാർ ആണെങ്കിൽ എന്നെ അവരുടെ കൂട്ടത്തിൽ കൂട്ടില്ല, അവർ എല്ലാം എന്നെ ഒരു കോമഡി പീസ് ആയി ആണ് കണ്ടിരുന്നത്. എന്നെ കളിയാക്കുന്നത് ആയിരുന്നു അവരുടെ പ്രധാന വിനോദം. നന്ദു എന്റെ കൂടെ വരും എങ്കിലും ഒരാഴ്ചയിൽ കൂടുതൽ അവൻ ഇവിടെ നിൽക്കാറില്ല. അങ്ങനെ ബോർ അടിച്ചു നടക്കുന്ന സമയത്ത് ആണ് മുത്തശ്ശന്റെ റൂമിൽ അടുക്കി വെച്ചിരുന്ന ബുക്കുകൾ ഞാൻ ശ്രദ്ധിക്കുന്നത്. മുത്തശ്ശൻ വർഷങ്ങൾ കൊണ്ട് ശേഖരിച്ച രണ്ടായിരത്തിലേറെ വരുന്ന ബുക്കുകൾ. സൂക്ഷിച്ചു ഉപയോഗിക്കില്ല എന്ന് പറഞ്ഞു മുത്തശ്ശിക്ക് പോലും ആ ബുക്കുകളിൽ ഒന്ന് തൊടാൻ പോലും അനുവാദം മുത്തശ്ശൻ കൊടുത്തിരുന്നില്ല. മുത്തശൻ അറിഞ്ഞാൽ പണി കിട്ടും എന്ന് അറിഞ്ഞിട്ടും ആരും അറിയാതെ ബുക്ക്‌ എടുക്കും റൂമിൽ പോയി ഇരുന്നു വായിക്കും തിരിച്ചു കൊണ്ടോയി വെക്കും. ഇതൊന്നും ആരും അറിയുന്നില്ല എന്ന് ആയിരുന്നു എന്റെ വിചാരം. ഒരുദിവസം എടുത്ത ബുക്ക്‌ തിരിച്ചു വെക്കാൻ പോയ എന്നെ മുത്തശ്ശൻ കയ്യോടെ പിടിച്ചു. പണിപാളി എന്ന് തന്നെ ആണ് ഞാൻ ഓർത്തത്. നല്ല വള്ളി ചൂരൽ മുത്തശ്ശന്റെ അടുത്ത് ഉണ്ട് ഞങ്ങൾക്ക് എല്ലാർക്കും അത് കൊണ്ട് ആവശ്യതിന് അടി കിട്ടിയിട്ടും ഉണ്ട്. വള്ളി ചൂരൽ കൊണ്ടുള്ള അടി കൊണ്ട് എന്റെ ചന്തി പൊളിയും എന്ന് ഓർത്ത് പേടിച്ചു കണ്ണ് ഒക്കെ ഇറുക്കി അടച്ചു നിന്ന എന്റെ തലയിൽ മുത്തശ്ശൻ പതിയെ തലോടി. ഞാൻ കണ്ണു തുറന്നു നോക്കിയപ്പോൾ കയ്യിൽ വലിയ ഒരു ബുക്കും പിടിച്ചു പുഞ്ചിരിചു കൊണ്ട് നിൽക്കുന്ന മുത്തശ്ശനെ ആണ് കണ്ടത്. മുത്തശ്ശൻ ആ ബുക്ക്‌ എന്റെ കയ്യിൽ തന്നു. അന്ന് മുതൽ ആണ് ഞാനും മുത്തശ്ശനും ആയി നല്ലൊരു ബോണ്ടിങ് തുടങ്ങിയത്.
എല്ലാരും ഭയത്തോടെ നോക്കി ഇരുന്ന മുത്തശ്ശൻ എന്റെ കൂട്ടുകാരനെ പോലെ ആയി. എനിക്ക് ഭാവനയുടെ വലിയ ലോകം കാണിച്ചു തന്നത് മുത്തശ്ശൻ ആണ്. എനിക്ക് കട്ടി ആയ ബുക്ക്‌കൾ മുത്തശ്ശൻ വായിച്ചു അർഥം പറഞ്ഞു തന്നു. അതിന് ശേഷം തറവാട്ടിലേക്ക് വരാൻ ഒരുപാട് ഇഷ്ടം ആയിരുന്നു. ഞാൻ ആശാന്റെ ഒക്കെ കൂടെ യാത്ര പോയിരുന്ന ടൈമിൽ ആണ് മുത്തശ്ശൻ മരിക്കുന്നത്. അതുകാരണം അവസാനമായി ഒന്ന് കാണാൻ പോലും എനിക്ക് സാധിച്ചില്ല. അന്ന് ഞാൻ ഒരുപാട് കരഞ്ഞു. ഇപ്പോഴും മുത്തശ്ശനെ കുറിച്ച് ഓർക്കുമ്പോ എന്റെ കണ്ണ് ഈറൻ ആയോ??

Leave a Reply

Your email address will not be published. Required fields are marked *