കടുംകെട്ട് – 3 [ Full ]അടിപൊളി  

 

അല്ല ഞാൻ എപ്പോഴാണ് കട്ടിലിൽ കയറി കിടന്നത്?? അപ്പോഴാണ് അങ്ങനെ ഒരു ചോദ്യം എന്നെ കുഴക്കിയത്. ഞാൻ എഴുന്നേറ്റുവന്നു കിടന്നതല്ല എന്ന് ഉറപ്പ് ആണ്, ഇനി അയാൾ എന്നെ എടുത്തു കിടത്തിയത് ആവുമോ?? അതെങ്ങനെയാ ഉറക്കം വന്നാൽ പിന്നെ ബോധം ഇല്ലാലോ. പറഞ്ഞപോലെ എന്റെ കെട്ടിയോൻ എന്ന് പറയുന്ന മഹാൻ എവിടെ പോയി അനക്കം ഒന്നും കേൾക്കാൻ ഇല്ലല്ലോ, ഞാൻ വെറുതെ ചുറ്റും ഒന്ന് നോക്കി.

 

” ആരെയാ നോക്കുന്നെ, ചേട്ടായിയെ ആണോ?? രാവിലെ തന്നെ എഴുന്നേറ്റു ജിമ്മിലേക് പോയി ” അച്ചു ആണ്. ഞാൻ മറുപടിയായി ആണെന്നോ അല്ലെന്നോ പറഞ്ഞില്ല ഒരു ചിരി മാത്രം കൊടുത്തു.

” പല്ല് ഒക്കെ തേച്ചിട്ട് താഴേക്ക് വാ, ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാം ”

 

” ah ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ മോളെ ” എന്നും പറഞ്ഞ് കിടക്കയിൽ നിന്ന് എഴുന്നേറ്റു. റൂമിന്റെ സൈഡിൽ വെച്ചിരുന്ന എന്റെ ബാഗിൽ നിന്ന് കുളിച്ചു മാറാൻ ഒരു മിഡിയും ടോപ്പും എടുത്തു.

” എണ്ണയും മറ്റും ബാത്‌റൂമിൽ ഉണ്ട്, ചേച്ചിയുടെ സാധനങ്ങൾ ഒന്നും അടുക്കി വെച്ചില്ലല്ലേ??, നമുക്ക് ഇതെല്ലാം ആ അലമാരയിൽ വെക്കാം, അവിടെ ചേട്ടായി വേണ്ടാത്ത പെയിന്റിംഗ് ഒക്കെ വെക്കുന്നതാ ” അച്ചു അവിടെ ഉണ്ടായിരുന്ന ഒരു അലമാര ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു.

” ചേച്ചി ഫ്രഷ് ആയിട്ട് വാ, നമുക്ക് അതിൽ ഉള്ളത് ഒക്കെ അപ്പുറത്തെ റൂമിലേക്ക്‌ മാറ്റം ” എന്നും പറഞ്ഞിട്ട് അച്ചു പുറത്തേക്ക് പോയി, ഞാൻ ബാത്‌റൂമിനുള്ളിലേക്കും. അച്ചു പറഞ്ഞത് പോലെ എണ്ണ പേസ്റ്റ് ഷാംപൂ തുടങ്ങി എല്ലാം ബാത്‌റൂമിലെ ഷെൽഫിൽ ഉണ്ട്, ഒരു മുറിയുടെ അത്ര വലിപ്പം ഉള്ള ബാത്രൂം, നിന്നും ഇരുന്നും കിടന്നും കുളിക്കാൻ ഉള്ള സൗകര്യം ഉണ്ട്. അവിടെ ഉണ്ടായിരുന്ന നിലക്കണ്ണാടിയിൽ കണ്ട രൂപം സത്യത്തിൽ എന്റെ തന്നെ ആണോ?? വല്ലാതെ കോലം കെട്ടിരിക്കുന്നു. കണ്ണ് ഒക്കെ കുഴിഞ്ഞു, കലങ്ങി പടർന്ന കണ്മഷി ഒക്കെ കൂടി ആയപ്പോ വല്ലത്ത ഒരുകോലം.

എന്റെ മൊത്തം ജീവിതത്തിൽ കരഞ്ഞതിനേക്കാൾ ഏറെ ഈ കഴിഞ്ഞ കുറച്ചു ദിവസം കൊണ്ട് ഞാൻ കരഞ്ഞുതീർത്തു.

 

ഇല്ല ഇനി ഞാൻ കരയില്ല, സത്യത്തിൽ തെറ്റ് എന്റെ തന്നെയാണ്, ആളുകളെ മനസ്സിലാക്കാൻ എനിക്ക് പറ്റിയില്ല, അല്ലേലും എന്റെ കൂടെ കളിച്ചു വളർന്ന അവൻ അങ്ങനെ ഒക്കെ ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല, അവൻ പറഞ്ഞത് ഒക്കെ ഞാൻ കണ്ണും അടച്ചു വിശ്വസിച്ചു അയാൾക്ക് എതിരെ സാക്ഷി പറഞ്ഞു. തെറ്റ് ആണ് ചെയ്തത്, പക്ഷെ എന്നുപറഞ്ഞു ജീവിത കാലം മുഴുവൻ അയാളുടെ അടിമയായി കഴിയണോ, ഇന്നലെ വരെ അയാൾക്ക് എന്നെ ഇഷ്ടമാണെന്ന ഒരു ചെറിയ പ്രതീക്ഷ ഉള്ളിന്റെ ഉള്ളിൽ ഉണ്ടായിരുന്നു. ഇന്നലെ രാത്രിയോടെ ആ പ്രതീക്ഷയുടെ നീർകുമിളയും പൊട്ടി. വെറുപ്പ് ആണ് അയാൾക്ക് എന്നോട്, അങ്ങനെ ഉള്ള ഒരു മനുഷ്യന്റെ കൂടെ ജീവിക്കുന്നതിൽ എന്ത് അർഥം ആണ് ഉള്ളത്??

അന്ന് പെണ്ണ് കാണാൻ വന്നപ്പോ അയാളുടെ അച്ഛൻ പറഞ്ഞത് എനിക്ക് ഇഷ്ടം ഉള്ളത്രേം പഠിപ്പിക്കാം എന്ന് അല്ലേ, സൊ എന്റെ മുന്നിൽ ഒരു മൂന്നു സെമസ്റ്റർ കൂടി ഉണ്ട് 18 മാസം, കോഴ്സ് തീർന്ന പുറത്ത് എവിടേലും ജോലിക്ക് അപ്ലെ ചെയ്യണം, ഒരു കൊല്ലം ജോലി ചെയ്താൽ മതി കടം വീട്ടാൻ, ആധാരം തിരികെ വാങ്ങിയാൽ പിന്നെ എനിക്ക് ഈ താലി എന്ന കടുംകെട്ട് അഴിക്കാം, അഴിക്കും ആരൊക്ക എതിർത്താലും.

 

ഞാൻ ദൃഡനിശ്ചയം എടുത്തു, ഷവർ തുറന്ന് അതിന്റ അടിയിൽ നിന്നപ്പോ എന്താ ഒരു ആശ്വാസം. ഒരു ഭാരം ഒഴുകി ഇറങ്ങിയ പോയപോലെ. എത്ര നേരം അങ്ങനെ നിന്നു എന്ന് അറിയില്ല, ഈറൻ മാറി പുറത്ത് ഇറങ്ങി.

അച്ചു കാണിച്ച അലമാര തുറന്നു നോക്കി. അവൾ പറഞ്ഞത് പോലെ അതിൽ നിറയെ പെയിന്റിംഗ്സ് ആണ്. പാതിയും വരച്ചു പകുതിൽ ഉപേക്ഷിച്ചവ. ഇനി ഇത് മാറ്റി എന്നും പറഞ്ഞ് എന്നെ തിന്നാൻ വരുവോ ആ കടുവ?? അച്ചു കൂടെ ഉണ്ടല്ലോ വരുന്നിടത്തു വെച്ച് കാണാം.

 

ഞാൻ ആ പെയിന്റിംഗ്സ് ഒക്കെ ഒന്ന് എടുത്തു നോക്കി. മിക്കവാറും എല്ലാം വെറുതെ കുറെ ചുവന്ന പെയിന്റ് വാരി ഒഴിച്ചവ ആണ്, മോഡേൺ ആർട്ട്‌ ആണ് അത്രേ. വൗ അല്ല സൂക്ഷിച്ചു നോക്കിയാൽ അതിൽ ഒക്കെ ഓരോ രൂപങ്ങൾ കാണാം പല ഷേഡിൽ ഉള്ള റെഡ് കളർ മാത്രം ഉപയോഗിച്ച് തീർത്തിരിക്കുന്ന സിംഗിൾ കളർ പെയിന്റിംഗ്സ്. സൊ ടാലന്റഡ് ആ. സ്വഭാവം പോലെ വരച്ചിരിക്കുന്നത് എല്ലാം തന്നെ ഈവിൾ ഷേഡ് ഉള്ള കാരക്ടർസ് നെ ആണ്, കൈലാസ പർവതം ഉയർത്താൻ നോക്കുന്ന നമ്മുടെ രാവണൻ തുടങ്ങി സ്വർഗത്തിൽ നിന്ന് നരകത്തിലേക്ക് വീഴുന്ന ലൂസിഫർ വരെ ഉണ്ട്. അവയ്ക്ക് ഇടയിൽ ഒരു ചിത്രം മാത്രം വേറിട്ടു നിന്നു, വാലിട്ട് എഴുതിയ രണ്ടു കണ്ണുകൾ, ആരെയോ വരയ്ക്കാൻ നോക്കിയത് ആണെന്ന് തോന്നുന്നു, കണ്ണുകൾ മാത്രമേ പൂർത്തിയായിട്ടുള്ളു ബാക്കി മൊത്തം ബ്ലാങ്ക് ആണ്, ബട്ട് അതിമനോഹരം ആണ് ആ കണ്ണുകൾ ജീവൻ ഉള്ളത് പോലെ, എനിക്ക് വളരെ സുപരിചിതമാണ് ആ കണ്ണുകൾ പക്ഷെ എവിടെ?? അത് മാത്രം മനസ്സിലാവുന്നില്ല. ഒരു പക്ഷെ അച്ചുവിന്റെ കണ്ണുകൾ ആവണം.

 

ആ കണ്ണുകളെ പറ്റി ആലോചിച്ചു നിന്നപ്പോഴാണ് അലമാരയുടെ മൂലയിൽ ഒരു കൊച്ച് പെട്ടി ഇരിക്കുന്ന കണ്ടത്. പെട്ടന്ന് ആരുടേം കണ്ണിൽ പെടാതെ ഇരിക്കാൻ എന്നോണം ഒരു പെയിന്റിംഗ്ന്റെ മറയിൽ ആണ് അത്‌ വെച്ചിരിക്കുന്നത്. എന്തോ ഉടായിപ്പ് ആണെന്ന് തോന്നിയ കൊണ്ട് ഞാൻ അത്‌ എടുത്തു, തുറന്നു.

 

പെട്ടിക്കുള്ളിൽ രണ്ടു കുഞ്ഞു ഡപ്പികൾ, ഒരു കരിമഷി ഡെപ്പിയും പിന്നെ മുത്ത് ഒക്കെ പിടിപ്പിച്ച് മനോഹരമാക്കിയ ഒരു കൊച്ച് സിന്ദൂര ഡെപ്പിയും. പിന്നെ കുറച്ചു പൊട്ടിയ വളപ്പൊട്ടുകൾ കൂടെ ഒരു പഴക്കം ചെന്ന ഫോട്ടോയും.

 

ഞാൻ ആ ഫോട്ടോ എടുത്തു നോക്കി, ആ ഫോട്ടോ ഒരുപാട് തവണ ചുരുട്ടി കൂട്ടിയഒന്ന് ആണ് എന്ന് അതിൽ കണ്ട ചുളിവുകൾ പറഞ്ഞു, ഒരു അച്ഛനും അമ്മയും ഒരു കൈകുഞ്ഞും ആണ് ആ ഫോട്ടോയിൽ. ആ അച്ഛനെ കാണാൻ എന്റെ കെട്ടിയോന്റെ അച്ഛനെ പോലെ ഉണ്ട് അപ്പൊ ആ കുഞ്ഞ് എന്റെ കെട്ടിയോൻ എന്ന് പറയുന്നയാൾ ആവണം. പക്ഷെ അമ്മയുടെ മുഖം വ്യക്തമല്ല പേന കൊണ്ട് കുത്തി വരച്ചിട്ടിരിക്കുന്നു.

 

” അത്‌ ചേട്ടായിയുടെ അമ്മ ആണ് ”

 

പെട്ടന്ന് കേട്ടപ്പോ ഞാൻ ഒന്ന് ഞെട്ടി, തിരിഞ്ഞു. അച്ചു ആണ്. ഞാൻ ഒന്ന് ശ്വാസം വലിച്ചു വിട്ടു.

 

” ആരാ ഈ ഫോട്ടോയിൽ കുത്തി വരച്ച് ഇട്ടത്?? ”

 

” ചേട്ടായിതന്നെ, ചേട്ടായിക്ക് ചേട്ടെടെ അമ്മയെ ഇഷ്ടം അല്ല അത്‌ കൊണ്ടാ ”

 

” ചേട്ടായിയുടെ അമ്മ?? ” രണ്ടു തവണയും അച്ചു ചേട്ടായിയുടെ അമ്മ എന്ന് എടുത് എടുത്തു പറഞ്ഞത് കൊണ്ട് ഞാൻ ചോദ്യഭാവത്തിൽ ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *